Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ബെല്ലി ഡാൻസുമായി യുവതാരം; എന്റെ ദിയ ഇങ്ങനെയല്ലെന്ന് ആരാധകൻ; വീഡിയോ കാണാം

ബെല്ലി ഡാൻസുമായി യുവതാരം; എന്റെ ദിയ ഇങ്ങനെയല്ലെന്ന് ആരാധകൻ; വീഡിയോ കാണാം

മറുനാടൻ ഡെസ്‌ക്‌

യുവതാരം സിദ്ദി മഹാജൻകട്ടിയുടെ ബെല്ലി ഡാൻസാണ് ഇപ്പോൾ സമൂഹ മാധ്യങ്ങളിൽ ചർച്ചാ വിഷയം. ലോക്ഡൗണിനിടെ വീട്ടിലിരുന്ന് ബോറടിച്ച താരം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ഡാൻസ് വിഡിയോ ഇതിനോടകം വൈറലായിരിക്കുകയാണ്. വിസ്മയിപ്പിക്കുന്ന ചുവടുകളാണ് സിദ്ദിയുടേത് എന്നാണ് ആസ്വാദകപക്ഷം. സിദ്ദി വളരെ ക്യൂട്ട് ആണെന്നും നിരവധി പേർ അഭിപ്രായപ്പെട്ടു. ‘എന്റെ ദിയ ഇങ്ങനെയല്ല’ എന്നാണ് ഒരു ആരാധകന്റെ കമന്റ്.

ഗണേശ് രാജ് സംവിധാനം ചെയ്ത് 2016–ൽ പുറത്തിറങ്ങിയ ‘ആനന്ദം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് സിദ്ദി. ചിത്രത്തിൽ സിദ്ദി അവതരിപ്പിച്ച ദിയ എന്ന കഥാപാത്രം ഏറെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയിരുന്നു. പിന്നീട് കാളിദാസ് ജയറാം നായകനായെത്തി കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ‘ഹാപ്പി സർദാർ’ എന്ന ചിത്രത്തിലും സിദ്ദി വേഷമിട്ടിരുന്നു.

രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ഔദ്യോഗിക പരിപാടികളൊക്കെ ഒഴിവാക്കി താരങ്ങൾ വീടുകളിൽ കഴിയുകയാണ്. കുടുംബാംഗങ്ങൾക്കൊപ്പം സമയം ചിലവഴിക്കുന്നതിന്റെയും വിനോദങ്ങളിൽ ഏർപ്പെടുന്നതിന്റെയും ചിത്രങ്ങളും വിഡിയോകളും താരങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സിദ്ദിയുടെ ബെല്ലി ‍ഡാൻസ് ഇതിനോടകം ആരാധകർക്കിടയിൽ വലിയ ചർച്ചയായിരിക്കുകയാണ്.

      View this post on Instagram

• The only time I get to dress up now

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP