Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വീണ്ടും ഒരു ഡിപ്ലോമാറ്റിക് വിഷം! ഓണം, ക്രിസ്മസ് ആഘോഷങ്ങളിൽ പങ്കെടുക്കരുത്; ഓണസദ്യ കഴിക്കരുത്; ക്ഷേത്രത്തിലെ പൂരത്തിന് പിരിവ് നൽകരുതെന്നും സിംസാറുൽ ഹഖ് ഹുദവി; നമ്മൾ ഒരു പിരിവുമായി ചെന്നാൽ എല്ലാ ജാതിക്കാരും മതക്കാരും പണം തരുന്നുണ്ട്; മറ്റു മതസ്ഥരുടെ പിരിവിന് പണം കൊടുക്കാൻ നമ്മുടെ മതം അനുവദിക്കില്ലെന്നും ഹുദവി; പ്രസംഗം വിവാദത്തിലേക്ക്

വീണ്ടും ഒരു ഡിപ്ലോമാറ്റിക് വിഷം! ഓണം, ക്രിസ്മസ് ആഘോഷങ്ങളിൽ പങ്കെടുക്കരുത്; ഓണസദ്യ കഴിക്കരുത്; ക്ഷേത്രത്തിലെ പൂരത്തിന് പിരിവ് നൽകരുതെന്നും സിംസാറുൽ ഹഖ് ഹുദവി; നമ്മൾ ഒരു പിരിവുമായി ചെന്നാൽ എല്ലാ ജാതിക്കാരും മതക്കാരും പണം തരുന്നുണ്ട്; മറ്റു മതസ്ഥരുടെ പിരിവിന് പണം കൊടുക്കാൻ നമ്മുടെ മതം അനുവദിക്കില്ലെന്നും ഹുദവി; പ്രസംഗം വിവാദത്തിലേക്ക്

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: ഓണം, ക്രിസ്തുമസ് പോലുള്ള മറ്റു മതസ്ഥരുടെ ആഘോഷങ്ങളിൽ മുസ്ലീങ്ങൾ പങ്കെടുക്കരുതെന്നും അത്തരത്തിൽ പങ്കെടുക്കാൻ ഇസ്ലാം മതം അനുവദിക്കുന്നില്ലെന്നും മതപ്രഭാഷകൻ സിംസാറുൽ ഹഖ് ഹുദവി.പ്രതിലോമകരമായി നടത്തിയ പ്രസംഗം വിവാദത്തിൽ.മറ്റു മതസ്ഥരുടെ ആഘോഷങ്ങളിൽ നമ്മൾ പങ്കെടുക്കാനോ സെലിബ്രേറ്റ് ചെയ്യാനോ പാടില്ല എന്നും ഇതിനെയെല്ലാം തന്ത്രപരമായ രീതിയിൽ സമീപിക്കണമെന്നുമാണ് എസ്.കെ.എസ്.എസ്.എഫ് പരിപാടിയിൽ പങ്കെടുത്തുകൊണ്ട് നടത്തിയ പ്രസംഗത്തിൽ ഇദ്ദേഹം പറയുന്നത്.നമ്മൾ ഒരു പിരിവുമായി ചെന്നാൽ എല്ലാ ജാതിക്കാരും മതക്കാരും നമുക്ക് പൈസ തരുന്നുണ്ടെന്നും ക്ഷേത്രത്തിലെ പൂരവുമായി ബന്ധപ്പെട്ട് പിരിവിന് വരുന്നവർക്ക് പണം കൊടുക്കാൻ നമ്മുടെ മതം അനുവദിക്കില്ല.

അതുകൊണ്ട് തന്നെ പൂരത്തിന് പിരിവിന് വരുന്നവരെ സ്വകാര്യമായി വിളിച്ച് പണം കൊടുത്ത് ഈ കാശ്കൊണ്ട് ചായ കുടിച്ചോയെന്ന് പറയുകയാണ് വേണ്ടതെന്നും ഇത്തരത്തിൽ ഡിപ്ലോമാറ്റിക്കായി കാര്യങ്ങളെ സമീപിക്കണമെന്നുമാണ് പ്രസംഗത്തിൽ ഇദ്ദേഹം പറയുന്നത്.ഓണസദ്യ നടന്നിടക്കുന്നിടത്ത് എത്തിപ്പെട്ടാൽ അവിടെ നിന്നും ഭക്ഷണം കഴിക്കരുതെന്നും മിഠായി വായിൽ ഇട്ട് പോയി സദ്യ കഴിക്കുന്നതിൽ നിന്നും ഒഴിഞ്ഞുമാറുകയാണ് വേണ്ടതെന്നും ഇദ്ദേഹം പ്രസംഗത്തിൽ പറയുന്നുണ്ട്.

നേരത്തേ സമാനമായ വാദം ഉയർത്തി സലഫി പണ്ഡിതന്മാരായ മുജാഹിദ് ബാലുശേരിയും ഷംസുദീൻ പാലത്തും രംഗത്തെത്തിയിരുന്നു. അന്നും വലിയ വിമർശനമായിരുന്നു ഇവർക്കെതിരെ ഉയർന്നത്.മുസ്ലിങ്ങളല്ലാത്തവരോട് ചിരിക്കരുത്, സ്വന്തം സ്ഥാപനങ്ങളിൽ അന്യമതസ്ഥരെ ജോലിക്ക് നിർത്തരുത്, അമുസ്ലിം കലണ്ടർ ഉപയോഗിക്കരുത് തുടങ്ങിയ അങ്ങേയറ്റം പ്രതിലോമകരമായ കാര്യങ്ങളായിരുന്നു ശംസുദ്ദീൻ പാലത്ത് ഇയാളുടെ പ്രസംഗത്തിൽ പരമാർശിച്ചത്.

മുസ്ലിംങ്ങളല്ലാത്തവരുടെ വസ്ത്രധാരണവും സംസാരശൈലി പോലും അനുകരിക്കരുതെന്ന് പറയുന്ന പ്രസംഗത്തിൽ പൊതു സമൂഹത്തിൽ അമുസ്ലിങ്ങളെ യോഗ്യരായി അവതരിപ്പിക്കരുതെന്നും അവരുടെ ഉത്സവങ്ങളിൽ പങ്കെടുക്കുകയോ സഹകരിക്കുകയോ ചെയ്യരുതെന്നും ശംസുദ്ദീൻ പാലത്ത് പറഞ്ഞിരുന്നു.

പ്രസംഗത്തിന്റെ പൂർണരൂപം

കോളേജിൽ ക്രിസ്മസ് ആഘോഷവും ഓണാഘോഷവും വരുമ്പോൾ അതിൽ പങ്കെടുക്കാൻ പറ്റുമോ എന്നത് പ്രശ്നം വരുന്നൊരു വിഷയമാണ് അത്. നമ്മൾ എന്തെങ്കിലും പരിപാടി വച്ചാൽ, റമദാനിൽ ഇഫ്താർ പാർട്ടിക്ക് അവർ വരുന്നുണ്ട്. പെരുന്നാളിന് അവർ സ്വീറ്റ്സ് എല്ലാം തരുന്നുണ്ട്. അപ്പോൾ നമ്മളും അവരോട് അങ്ങോട്ട് അങ്ങനെ ആവണ്ടേ എന്നൊരു ചോദ്യം. ചോദ്യം നല്ലതാണ്. ഇവിടെ വിഷയം നമുക്കത് സെലിബ്രേറ്റ് ചെയ്യാൻ പറ്റില്ല എന്നതാണ്.

നമുക്ക് ഓണവും ക്രിസ്മസും മറ്റു മതങ്ങളുടെ ഫെസ്റ്റിവലും നമുക്ക് സെലിബ്രേറ്റ് ചെയ്യാൻ പാടുള്ളതല്ല. അത് ഡിപ്ലോമാറ്റിക് ആയി ചെയ്യണമെന്നാണ്. നമ്മൾ ഒരു പിരിവുമായി ചെന്നാൽ എല്ലാ ഹിന്ദുക്കളും എല്ലാ ജാതിക്കാരും നമുക്ക് പൈസ തരുന്നുണ്ട്. അപ്പോൾ അവർ അമ്പലത്തിന്റെ പൂരം നടക്കുമ്പോൾ അവർ വരും. എന്താ ചെയ്യുക, ഇത് തരാൻ പറ്റില്ലെന്ന് ഉസ്താദ് പറഞ്ഞിട്ടുണ്ടെന്ന് അവരോട് പറയാൻ പറ്റില്ലല്ലോ അവിടെ വർഗീയ കലാപം വരെ സംഭവിച്ചേക്കാം. അപ്പോൾ നമ്മൾ എന്താണ് ചെയ്യുക, ഡിപ്ലോമാറ്റിക് ആയി പ്രവർത്തിക്കുക എന്ന് പറയില്ലേ, പൂരത്തിന് പിരിവിന് വരുന്ന ആളോട് നമ്മൾ എന്താണ് പറയുക? നിങ്ങൾ ഒന്ന് അകത്തേക്ക് വരൂ സ്വകാര്യപറയാനുണ്ടെന്ന് പറയാം, അതേ.. പൂരത്തിന് പലരും പൈസ തരും. ഇതേ നിനക്ക് ചായ കുടിക്കാനാണ് 50 രൂപ പിടിച്ചോ ഇത് അതിലേക്ക് കൂട്ടട്ടേ. അവന് ഭയങ്കര സന്തോഷമേ ഉണ്ടാകുള്ളൂ.

നിങ്ങൾ പൂരത്തെ സഹായിച്ചിട്ടില്ല, ആ വ്യക്തിയേ ആണ് സഹായിച്ചത്. എന്നാൽ പൈസ കൊടുത്തോ കൊടുത്തു. നിങ്ങൾ ഓരോരുത്തരും 10 രൂപ വെച്ച് എടുത്തോ എന്ന് അഞ്ചാളോടും പറയുമ്പോൾ അവർ എല്ലാവരും ഹാപ്പിയായി. ഇങ്ങനെ നിങ്ങൾ അതിനെ ഡൈവേർട്ട് ചെയ്യണം. ഞാൻ തരൂല എന്ന് വേണ്ട. നമ്മളെ അങ്ങനെ അല്ല നബി പഠിപ്പിച്ചത്. സ്നേഹം കൊടുത്ത് മനുഷ്യർക്ക് ഹിദായത്തിന്റെ വഴി കാണിച്ചുകൊടുക്കണമെന്നാണ്.

ഒരു ക്രിസ്മസ് ആഘോഷം നടക്കുകയാണ്. നമുക്ക് അതിൽ പങ്കെടുക്കാൻ പറ്റില്ല. ഓണസദ്യ നടക്കുകയാണ്, വേഗം ചെന്ന് ഒരു മിഠായി വിയിൽ ഇട്ട് പോകുക. പിന്നേ ഇപ്പോൾ തിന്നിട്ടേ ഉള്ളൂ, മധുരം ഇനി ഇങ്ങനെ തിന്നാൻ വയ്യ. നിങ്ങൾ കഴിച്ചിട്ടില്ല. ഉദാഹരം പറയാണ്. ഒരു മിഠായി കഴിക്കാതെ പോയി നുണ പറയണ്ടേ..നുണ പറയാൻ പാഠില്ല. നമ്മൾ അത് പറഞ്ഞുതരില്ല. നുണപറയണമെന്നൊക്കെ പറഞ്ഞുതരുന്നവരുണ്ടാകും. നമ്മൾ അത് പറയില്ല.

നമ്മൾ ഇസ്ലാമിന്റെ ഹക്കായ വഴിയിൽ നിൽക്കുകയാണ്. സത്യം പറഞ്ഞിട്ട് തന്നെ ട്രിക്കിലൂടെ ഒഴിഞ്ഞുമാറണം. അത് ഇനി നിങ്ങൾക്ക് പറഞ്ഞു തരേണ്ടല്ലോ എങ്ങനെയാണെന്ന്... നമുക്കത് ലൈവ് പാർട്ടിസിപ്പേറ്റ് ചെയ്യാൻ പറ്റുന്നതല്ല അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP