Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വോട്ട് എണ്ണുന്ന ദിവസം എന്തായിരുന്നു! താൻ ഇപ്പോൾ ജയിക്കും എന്ന മട്ടിൽ ആയിരുന്നല്ലോ ടി വി യിൽ ഒക്കെ പറഞ്ഞോണ്ട് ഇരുന്നത്! അവസാനം തലയിൽ തോർത്തും ഇട്ടോണ്ട് ഓടേണ്ടി വന്നല്ലേ? അനുബന്ധമായി ''ഹ ഹ ഹാ''എന്ന പൊട്ടിച്ചിരിയും; ആ ചിരി ഇന്നും എന്റെ കാതുകളിൽ മുഴങ്ങുന്നു; ആ ആൾ ഒരു സ്ഥാനാർത്ഥി ആണ്; പോസ്റ്റൽ വോട്ടുകൾ എണ്ണുമ്പോൾതന്നെ തലയിൽ തോർത്ത് ഇടുമോ, അതോ അതും കഴിഞ്ഞു ഓടുമോ? സിന്ധു ജോയിയുടെ പോസ്റ്റിലെ വില്ലനെ കണ്ടെത്താൻ ചർച്ചയുമായി സോഷ്യൽ മീഡിയ

വോട്ട് എണ്ണുന്ന ദിവസം എന്തായിരുന്നു! താൻ ഇപ്പോൾ ജയിക്കും എന്ന മട്ടിൽ ആയിരുന്നല്ലോ ടി വി യിൽ ഒക്കെ പറഞ്ഞോണ്ട് ഇരുന്നത്! അവസാനം തലയിൽ തോർത്തും ഇട്ടോണ്ട് ഓടേണ്ടി വന്നല്ലേ? അനുബന്ധമായി ''ഹ ഹ ഹാ''എന്ന പൊട്ടിച്ചിരിയും; ആ ചിരി ഇന്നും എന്റെ കാതുകളിൽ മുഴങ്ങുന്നു; ആ ആൾ ഒരു സ്ഥാനാർത്ഥി ആണ്; പോസ്റ്റൽ വോട്ടുകൾ എണ്ണുമ്പോൾതന്നെ തലയിൽ തോർത്ത് ഇടുമോ, അതോ അതും കഴിഞ്ഞു ഓടുമോ? സിന്ധു ജോയിയുടെ പോസ്റ്റിലെ വില്ലനെ കണ്ടെത്താൻ ചർച്ചയുമായി സോഷ്യൽ മീഡിയ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: 2009ൽ എറണാകുളത്ത് സിപിഎമ്മിന് വേണ്ടി ലോക്‌സഭയിലേക്ക് മത്സരിച്ചത് സിന്ധു ജോയിയായിരുന്നു. എന്നാൽ ജയിക്കാനായില്ല. പിന്നീട് സിന്ധു കോൺഗ്രസിലേക്ക് ചുവടുമാറി. ഇപ്പോൾ വിവാഹിതയായി കുടുംബ ജീവിതം നയിക്കുകയാണ് സിന്ധു. ലോക്‌സഭയിലേക്ക് എറണാകുളത്ത് നിന്ന് വീണ്ടും സിപിഎം ചിഹ്നത്തിൽ സ്ഥാനാർത്ഥി മത്സരിക്കുന്നു. ഇതിനിടെ സിന്ധു ജോയിയുടെ ഫെയ്‌സ് ബുക്കിലെ ചെറു കുറിപ്പ് ചർച്ച ചെയ്യുകയാണ് സോഷ്യൽ മീഡിയ. സിന്ധുവിന്റെ കഥയിലെ വില്ലനെ കണ്ടെത്താൻ ആർക്കും കഴിയുന്നില്ല. ഇതാണ് പോസ്റ്റിനെ ചർച്ചയാക്കുന്നതും.

ഏതായാലും ആ സമയത്ത് കോൺഗ്രസ് പാർട്ടിഓഫീസിൽ സിന്ധു ജോയി പോകില്ല.. അപ്പോൾ ഒരു സഖാവ് തന്നെയാകും ചോദ്യച്ചത്.. എന്ന് കുറിച്ചാണ് സോഷ്യൽ മീഡിയ വിഷയത്തിൽ ഇടപെടുന്നത്. തന്നെ കളിയാക്കിയത് ഇപ്പോൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആളാണെന്നും സിന്ധു ജോയി പറയുന്നു. ആദ്യമായി തെരഞ്ഞെടുപ്പിന് മത്സരിക്കുന്ന ഒരാളുടെ കളിയാക്കലാണെന്നും വ്യക്തം. അതുകൊണ്ട് തന്നെ പല പേരുകളുമായി ചർച്ച തുടരുകയാണ്.

സിന്ധു ജോയിയുടെ പോസ്റ്റ് ഇങ്ങനെ

2009 ലെ തിരഞ്ഞെടുപ്പ് കഴിഞ്ഞു. നല്ല മത്സരം കാഴ്ചവെച്ചെന്ന അഹങ്കാരത്തോടെ നടക്കുന്ന സമയം. ഒരു പാർട്ടി ഓഫീസിൽ ചെന്നപ്പോൾ ഒരാൾ: ''സിന്ധു ജോയിയോ? വോട്ട് എണ്ണുന്ന ദിവസം എന്തായിരുന്നു! താൻ ഇപ്പോൾ ജയിക്കും എന്ന മട്ടിൽ ആയിരുന്നല്ലോ ടി വി യിൽ ഒക്കെ പറഞ്ഞോണ്ട് ഇരുന്നത്! അവസാനം തലയിൽ തോർത്തും ഇട്ടോണ്ട് ഓടേണ്ടി വന്നല്ലേ?''
അനുബന്ധമായി ''ഹ ഹ ഹാ''എന്ന പൊട്ടിച്ചിരിയും. ആ ചിരി ഇന്നും എന്റെ കാതുകളിൽ മുഴങ്ങുന്നു.

ആ ആൾ ഈ തിരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർത്ഥി ആണ്. പോസ്റ്റൽ വോട്ടുകൾ എണ്ണുമ്പോൾതന്നെ തലയിൽ തോർത്ത് ഇടുമോ, അതോ അതും കഴിഞ്ഞു ഓടുമോ എന്നൊക്കെ കാണാൻ ഒരു മാസത്തിലധികം കാത്തിരിക്കണമല്ലോ എന്നോർക്കുമ്പോൾ ഒരിത് ?? N:B-ഈ സംഭവം എറണാകുളത്തു നടന്നതല്ല. അതാരാണ് എന്ന് ചോദിച്ചു ഇൻബോക്‌സ് ചെയ്യുകയും വേണ്ട. പെട്ടി പൊട്ടിക്കുമ്പോൾ ഞാൻ തന്നെ പറയാം??

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP