Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അയ്യോ പാവം, എൽദോയെ മാത്രം കുറ്റം പറയരുതേ..! നിയമസഭയിൽ ഇരുന്ന് കൂർക്കം വലിച്ചത് വിഎസും എംഎം മണിയും പി ജെ ജോസഫും മേഴ്‌സിക്കുട്ടിയമ്മയും അടക്കം മിക്ക എംഎൽഎമാരും; ഞാനെങ്ങാൻ ഉറങ്ങിപ്പോയാൽ സംഘികൾ പൊങ്കാലയിട്ടേനെയെന്ന് പറഞ്ഞ് ബൽറാം

അയ്യോ പാവം, എൽദോയെ മാത്രം കുറ്റം പറയരുതേ..! നിയമസഭയിൽ ഇരുന്ന് കൂർക്കം വലിച്ചത് വിഎസും എംഎം മണിയും പി ജെ ജോസഫും  മേഴ്‌സിക്കുട്ടിയമ്മയും അടക്കം മിക്ക എംഎൽഎമാരും; ഞാനെങ്ങാൻ ഉറങ്ങിപ്പോയാൽ സംഘികൾ പൊങ്കാലയിട്ടേനെയെന്ന് പറഞ്ഞ് ബൽറാം

തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ ഉറങ്ങിപ്പോയ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ ചിത്രമാണ് സോഷ്യൽ മീഡിയിൽ വൈറലായി മാറിയത്. വി ടി ബൽറാം തട്ടിവിളിക്കുന്ന ചിത്രമാണ് പുറത്തുവന്നത്. എന്നാൽ, ഇതിന്റെ പേരിൽ ആർക്കും ആരെയും കുറ്റപ്പെടുത്താൻ സാധിക്കില്ലെന്നതാണ് വാസ്തവം. രണ്ടര മണിക്കൂർ നീണ്ട പ്രസംഗം മിക്കവർക്കും ബോറായി. അതുകൊണ്ട് തന്നെ മിക്ക എംഎൽഎമാരും ഉറക്കത്തിൽ തന്നെയായിരുന്നു.

നയപ്രഖ്യാരപന പ്രസംഗത്തിനിടെ ഉറങ്ങിപ്പോയ എംഎൽഎ എൽദോസ് കുന്നപ്പള്ളി മാത്രമല്ല, വി എസ് അച്യുതാനന്ദനും, മേഴ്‌സിക്കുട്ടിയമ്മയും പി ജെ ജോസഫും എം എം മണിയും അടക്കം മിക്ക എംഎൽഎമാരും നിയമസഭയിൽ ഇരുന്ന് കൂർക്കം വലിച്ചു. മിക്കവരും സഭാ സമ്മേളത്തിൽ പങ്കെടുക്കാനായി പുലർച്ചെയാണ് എത്തിയത് അതുകൊണ്ട് തന്നെയാണ് ഇവർ ക്ഷീണിതരായിരുന്നു. അതുകൊണ്ട് തന്നെ സ്വാഭാവികമായി തന്നെ ഇവർക്ക് ഉറക്കം വരികയായിരുന്നു. എൽദോസ് കുന്നപ്പള്ളിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ ചർച്ചയായതോടെയാണ് ഉറങ്ങുന്ന മറ്റ് എംഎൽഎമാരുടെ ചിത്രവും പുരത്തുവന്നത്.

നേരത്തെ എൽദോയ്ക്ക് പിന്തുണയുമായി വി.ടി ബൽറാം രംഗത്തെത്തിയിരുന്നു. രണ്ടര മണിക്കൂറോളം നീണ്ട പ്രസംഗത്തിനിടെ ഇടയ്ക്കൊന്നു കണ്ണടഞ്ഞതിൽ ഇത്രത്തോളം ആക്ഷേപിക്കാൻ മാത്രമൊന്നുമില്ല എന്നാണ് ബൽറാം അഭിപ്രായപ്പെട്ടത്. ഇവിടെ എൽദോസ് കുന്നപ്പിള്ളിയുടെ സ്ഥാനത്ത് താനോ മറ്റോ ആയിരുന്നെങ്കിൽ സംഘികൾക്കും സഖാക്കൾക്കും ആഘോഷിക്കാൻ അത് മതിയാവുമായിരുന്നു എന്നും ബൽറാം പറഞ്ഞു. പ്രസംഗത്തിനിടെ എൽദോസിനെ വി.ടി ബൽറാം വിളിച്ചുണർത്തുന്ന ചിത്രങ്ങൾ പത്രങ്ങളിൽ വന്നിരുന്നു. ഈ ചിത്രം ഉൾപ്പെടുത്തി കേരളവർമ്മ കോളജിലെ അദ്ധ്യാപികമായ ദീപ നിശാന്ത് ഇട്ട ഫേസ്‌ബുക്ക് പോസ്റ്റിൽ കമന്റായാണ് വി.ടി ബൽറാം ഇക്കാര്യം വിശദീകരിച്ചത്.

ബൽറാമിന്റെ വിശദീകരണം ഇങ്ങനെ: നിയമസഭ തുടങ്ങിയ ദിവസമായിരുന്നു ഇന്നലെ. തലേദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന പല പരിപാടികൾക്കും ശേഷം രാത്രി ട്രെയിനിലോ കാറിലോ ഒക്കെയാണ് എംഎ‍ൽഎമാർ തിരുവനന്തപുരത്തെത്താറുള്ളത്. രാവിലെ എട്ടരക്ക് സഭ തുടങ്ങുകയും ചെയ്യും. അതുകൊണ്ട് ക്ഷീണം കാരണം ഇടക്കൊന്ന് കണ്ണടക്കുന്നതൊക്കെ മനുഷ്യസഹജമാണ്. എന്റെ അടുത്ത സീറ്റിലിരുന്ന എൽദോസ് കുന്നപ്പിള്ളി രാവിലെ വന്നപ്പോൾ തൊട്ട് നല്ല തലവേദനയുണ്ടെന്ന് സൂചിപ്പിച്ചിരുന്നു. ഇന്നലെയാണെങ്കിൽ രണ്ടര മണിക്കൂറോളം നീണ്ടുനിൽക്കുന്ന ദീർഘമായ പ്രസംഗമായിരുന്നു ഗവർണ്ണറുടേത്. ഇരുന്ന് കേൾക്കുക എന്നതല്ലാതെ ആ സമയത്ത് സഭാംഗങ്ങൾക്ക് വേറെയൊന്നും ചെയ്യാനില്ല. അതിനിടയിൽ ഇടക്കൊന്ന് കണ്ണടഞ്ഞതിന്റെ പേരിൽ ഒരാളെ ഇത്ര ആക്ഷേപിക്കാനൊന്നുമില്ല.

ഏതായാലും ദീപ പറഞ്ഞ മറുവശം രാവിലെ ഈ ഫോട്ടോ കണ്ടപ്പോൾ ഞാനും ആലോചിച്ചുപോയി. ഞാനോ മറ്റോ ആയിരുന്നെങ്കിൽ പിന്നെ കാലാകാലത്തിന് സംഘികൾക്കും സഖാക്കൾക്കും ആഘോഷിക്കാൻ അത് മതിയാവുമായിരുന്നു. നമ്മൾ അവർക്കെതിരെ വിമർശനങ്ങൾ ഉന്നയിക്കുമ്പോഴൊക്കെ താഴെവന്ന് ഈ ഫോട്ടോ ഒട്ടിച്ചുവക്കാമായിരുന്നു.

അതിനിടെ ഇന്നലെ നയപ്രഖ്യാപന പ്രസംഗത്തിനെതിരെ പി സി ജോർജ്ജ് രംഗത്തെത്തിയിരുന്നു. ഗവർണറെ വെറും നോക്കുകുത്തിയാക്കുന്ന ഈ നയപ്രഖ്യാപന പ്രസംഗ പരിപാടി അവസാനിപ്പിക്കണമെന്നാണ് ജോർജ്ജ് ആഴശ്യപ്പെട്ടത്. ഇതേ ഗവർണർ തന്നെയാണ് ഏതാനും മാസം മുമ്പ് അതുപോലെ ഒരു സർക്കാർ ഇല്ലെന്നു പ്രകീർത്തിച്ചത്. ഇപ്പോൾ പറയുന്നത് ഇത്രയും മോശമായ സർക്കാർ ഉണ്ടായിട്ടില്ലെന്നാണ്. നല്ല സാമ്പാർ ഉണ്ടാക്കിയശേഷം മൂന്നുകുടം വെള്ളം അതിലൊഴിച്ചതുപോലെയാണു നയപ്രഖ്യാപന പ്രസംഗം. കുറച്ചു നല്ല കാര്യങ്ങൾ പറയുന്നുണ്ട് എന്നതു ശരിയാണ്. പക്ഷേ നീട്ടിപ്പരത്തി അതും നശിപ്പിച്ചുവെന്നും ജോർജ്ജ് അഭിപ്രായപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP