Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഈ ചിരി പാൽപുഞ്ചിരിയോ? കൈവെട്ടു കേസിലെ വിധികേട്ട് പ്രതികൾ ചിരിക്കുന്ന ചിത്രവുമായി മലയാള മനോരമ; ചിരിയുടെ ചിത്രത്തെ ചൊല്ലി സോഷ്യൽ മീഡിയയിൽ ചൂടൻ ചർച്ച

ഈ ചിരി പാൽപുഞ്ചിരിയോ? കൈവെട്ടു കേസിലെ വിധികേട്ട് പ്രതികൾ ചിരിക്കുന്ന ചിത്രവുമായി മലയാള മനോരമ; ചിരിയുടെ ചിത്രത്തെ ചൊല്ലി സോഷ്യൽ മീഡിയയിൽ ചൂടൻ ചർച്ച

കൊച്ചി: പ്രവാചക നിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാൻസ് കോളേജ് അദ്ധ്യാപൻ പ്രൊഫ. ടി ജെ ജോസഫിന്റെ കൈവെട്ടിമാറ്റിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ നടപടി കേരളം കണ്ട താലിബാനിസത്തിന്റെ രൂപമായിരുന്നു. ഇതേക്കുറിച്ച് ഏറെ കേരള സമൂഹം ചർച്ച ചെയ്യുകയും ചെയ്തു. ഏറ്റവും ഒഠുവിൽ ഇന്നലെയാണ് എറണാകുളത്തെ പ്രത്യേക എൻഐഎ കോടതി പ്രതികളുടെ ശിക്ഷ പ്രഖ്യാപിച്ചത്. കൈവെട്ടിയ സംഘത്തിലുണ്ടായിരുന്ന പത്ത് പേർക്ക് എട്ട് വർഷത്തെ തടവുശിക്ഷയാണ് കോടതി വിധിച്ചത്. ഈ ശിക്ഷ കുറഞ്ഞുപോയെന്നും വിധിക്കെതിരെ അപ്പീൽ നൽകുമെന്നുമാണ് എൻഐഎ അറിയിച്ചിരിക്കുന്നത്. കൈവെട്ടുകാർക്കുള്ള ശിക്ഷ കുറഞ്ഞുപോയെന്ന അഭിപ്രായം രേഖപ്പെടുത്തുന്നത് നിരവധി പേരാണ്. ഇതിനിടെയാണ് ഇന്ന് മലയാള മനോരമ ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച ചിത്രം സജീവ ചർച്ചക്ക് ഇടയാക്കിയത്.

കേസിൽ പിടിയിലായ പ്രതികളിൽ പത്ത് പേർക്ക് എട്ട് വർഷം ആണ് തടവ് ശിക്ഷ വിധിച്ചിട്ടുള്ളത്. മൂന്ന് പേർക്ക് രണ്ട് വർഷവും. ജഡ്ജി വിധി പ്രഖ്യാപിച്ചതിന് ശേഷം പുറത്തേക്കിറങ്ങിവന്ന പ്രതികളിൽ ഒരാളുടെ മുഖത്തും ഒരു വിഷമവും കണ്ടില്ല. ചിരിച്ചുല്ലസിച്ചാണ് അവർ കോടതിക്ക് പുറത്തിറങ്ങിയത്. ഈ ചിത്രമാണ് മലയാള മനോരമയിൽ ദിനപത്രം പ്രസിദ്ധീകരിച്ചത്. ഇതാണ് ഫേസ്‌ബുക്കിൽ ചൂടുള്ള ചർച്ചയ്ക്ക് വിഷയമായി മറിയത്.

പ്രതികൾ ചിരിച്ചുള്ളസിച്ചുള്ള വരവ് അവർ ചെയ്ത ക്രൂരസംഭവത്തിൽ അവർക്ക് യാതൊരു കുറ്റബോധവും ഇല്ലെന്നതിന്റെ തെളിവാണെന്ന് പുറഞ്ഞുകൊണ്ടാണ് ചിലർ രംഗത്തെത്തിയത്. ഇത് പാൽ പുഞ്ചിരിയാണോ അതോ കൊലച്ചിരിയാണോ എന്നും ചിലർ ചോദിച്ചു. പ്രവാചകന്റെ പേരിൽ മഹത്തായ കാര്യം ചെയ്തുവെന്നാണ് ഇവരുടെ ചിന്തയെന്നാണ് വിമർശനം. ഈ വർഷം കണ്ട ഏറ്റവും മോശമായ ചിരിയാണ് ഇതെന്ന വിമർശനവുമായും ഒരു വിഭാഗം രംഗത്തെത്തി.

അതേസമയം കൈവെട്ടിയതിനെ ന്യായീകരിക്കുന്ന ഒരു വിഭാഗം ഈ ചിരിക്ക് എന്താണ് കുഴപ്പമെന്ന് ചോദിച്ചും രംഗത്തെത്തി. ഇതിനിടെ ചിത്രം കണ്ട് എസ്എസ്എൽസി പരീക്ഷയ്ക്ക് ഫുൾ എ പ്ലസ് കിട്ടിയവരാണെന്ന് ധരിക്കരുതെന്ന് എന്ന് പറഞ്ഞ് കളിയാക്കുകയാണ് ഇന്റർനാഷണൽ ചാലു യൂണിയൻ ഫേസ്‌ബുക്ക് പേജുകാർ ചെയ്തത്. അതേസമയം ഈ ചിരിക്കുന്ന ചിത്രം കണ്ട് വർഗീയതക്കെതിരെ പ്രതികരിക്കാൻ ആഹ്വാനം ചെയ്തവും കുറവല്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP