Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'രാഷ്ട്രീയം പലതാകാം പക്ഷേ ഹിന്ദു ഒന്നാണ്';'ജിഹാദികളാൽ കൊല്ലപ്പെട്ട ഹിന്ദുസഖാവ് അഭിമന്യുവിന്റെ വീട് സന്ദർശിക്കുന്നു'; വട്ടവടയിലെത്തി വർഗീയത വളർത്തുന്ന ലഘുലേഖ വിതരണം ചെയ്തതിൽ നാട്ടുകാർക്ക് എതിർപ്പ്; അഭിമന്യുവിന്റെ മരണത്തിലും വർഗീയ മുതലെടുപ്പിന് ശ്രമിക്കുന്ന ഹിന്ദു ഹെൽപ് ലൈനിനെതിരെ സോഷ്യൽ മീഡിയ

'രാഷ്ട്രീയം പലതാകാം പക്ഷേ ഹിന്ദു ഒന്നാണ്';'ജിഹാദികളാൽ കൊല്ലപ്പെട്ട ഹിന്ദുസഖാവ് അഭിമന്യുവിന്റെ വീട് സന്ദർശിക്കുന്നു'; വട്ടവടയിലെത്തി വർഗീയത വളർത്തുന്ന ലഘുലേഖ വിതരണം ചെയ്തതിൽ നാട്ടുകാർക്ക് എതിർപ്പ്; അഭിമന്യുവിന്റെ മരണത്തിലും വർഗീയ മുതലെടുപ്പിന് ശ്രമിക്കുന്ന ഹിന്ദു ഹെൽപ് ലൈനിനെതിരെ സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി:മഹാരാജാസ് കോളേജിൽ പോപ്പുലർഫ്രണ്ടുകാർ കുത്തിക്കൊന്ന എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ വട്ടവടയിലെ വീട്ടിലെത്തി വർഗീയ മുതലെടുപ്പ് നടത്താൻ തീവ്ര ഹിന്ദുത്വ സംഘടനകളുടെ ശ്രമം. സേവാ വാഹിനി എന്ന വാഹനത്തിലെത്തി ഹിന്ദു ഹെൽപ്പ്‌ലൈന്റെ ലഘുലേഖകൾ വട്ടവടയിൽ വിതരണം ചെയ്തതിന്റെ തെളിവുകൾ പുറത്തുവന്നു. അഭിമന്യുവിന്റെ മാതാപിതാക്കളെ വീട്ടിലെത്തി സന്ദർശിച്ച ഹിന്ദു ഹെൽപ്പ്‌ലൈൻ അഭിമന്യു ഒരു ഹിന്ദുസഖാവാണെന്ന് പ്രഖ്യാപിച്ചതിൽ നാട്ടുകാരിലും പ്രതിഷേധത്തിനിടയാക്കി.

പോപ്പുലർഫ്രണ്ടുകാർ അതിനിഷ്ഠൂരമായി അഭിമന്യുവിനെ കുത്തിക്കൊന്നതിലുള്ള ഞെട്ടലും വേദനയും മാറുംമുമ്പാണ് വർഗീയ മുതലെടുപ്പുമായി ഹിന്ദുഹെൽപ്പ്‌ലൈൻ, ബജ്‌റംഗ്ദൾ, അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് എന്നീ സംഘടനകൾ രംഗത്തെത്തിയിരിക്കുന്നത്. കെഎൽ 7 എഡബ്ല്യൂ 233 എന്ന നമ്പറിലുള്ള മഹീന്ദ്ര ജീപ്പിൽ വട്ടവടയിലെത്തിയ സംഘം ഹിന്ദു ഹെൽപ്പ്‌ലൈന്റെ ലഘുലേഖകൾ വിതരണം ചെയ്തതായി നാട്ടുകാർ ഫേസ്‌ബുക്ക് പേജുകളിലൂടെ തെളിവുസഹിതം വ്യക്തമാക്കിയതോടെയാണ് വിഷയം പുറംലോകമറിയുന്നത്.

സംഭവത്തിൽ തങ്ങൾക്കുള്ള അമർഷം അപ്പോൾ തന്നെ ഹിന്ദുഹെൽപ്പ് ലൈൻ പ്രവർത്തകരെ അറിയിച്ചിരുന്നെന്നും നാട്ടുകാരിൽ ചിലർ വ്യക്തമാക്കി.'ഹിന്ദുക്കൾക്കൊരു വിശ്വസനീയ സഹായഹസ്തം' എന്ന തലക്കെട്ടോടെയായിരുന്നു ലഘുലേഖ. ഒരുപടികൂടി കടന്നായിരുന്നു അടുത്ത നടപടി. ജിഹാദികളാൽ കൊല്ലപ്പെട്ട ഹിന്ദുസഖാവ് അഭിമന്യുവിന്റെ വീട് സന്ദർശിക്കുന്നുവെന്നാണ് ഹിന്ദുഹെൽപ്പ് ലൈൻ ഫേസ്‌ബുക്കിലിട്ട ഫോട്ടോയുടെ തലക്കെട്ട്.

രാഷ്ട്രീയം പലതാകാം പക്ഷെ ഹിന്ദു ഒന്നാണ് എന്നും പോസ്റ്റിൽ പറയുന്നു. അഭിമന്യുവെന്ന കമ്മ്യൂണിസ്റ്റിനെ ഹിന്ദുസഖാവെന്ന് വിശേഷിപ്പിച്ചത് കൃത്യമായ വർഗീയ അജണ്ടയോടെയെന്ന് വ്യക്തം. ഇതോടെ ഇടതുപക്ഷ അനുഭാവികൾ ഒന്നടങ്കം ഇതിനെതിരേ രംഗത്തെത്തി. സോഷ്യൽ മീഡിയയിൽ ഗുരുതരമായ വിമർശനങ്ങളാണ് ഈ വിധത്തിൽ വർഗീയമുതലെടുപ്പ് നടത്തിയവർക്കെതിരേ ഉയർന്നുവരുന്നത്. അഭിമന്യുവിനും കുടുംബത്തിനും എല്ലാ സഹായങ്ങളും സിപിഐം ഉറപ്പുവരുത്തുമ്പോൾ സഹായഹസ്തമെന്ന പേരിലെത്തി ഈ വിധം പ്രചാരണം നടത്തുന്നത് വർഗീയ മുതലെടുപ്പല്ലാതെ പിന്നെന്താണെന്നാണ് ഉയരുന്ന ചോദ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP