Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഷോക്കേറ്റ് മരിച്ച കെഎസ്ഇബി ജീവനക്കാരൻ ബലിദാനിയോ? ഉരുൾപ്പൊട്ടലിൽ മരിച്ച സിപിഎമ്മുകാരനും കൃഷിമന്ത്രിയും എങ്ങനെ സ്വയംസേവകരാകും; പ്രളയകാലത്ത് മരണമടഞ്ഞ ഒൻപത് സ്വയംസേവകരെ മറക്കരുതെന്ന് ഫേസ്‌ബുക്കിൽ കുറിച്ച് പുലിവാല് പിടിച്ച് കെ സുരേന്ദ്രൻ; പ്രളയത്തിനിടയിൽ മുതലെടുപ്പിന് ശ്രമിച്ച സംഘപരിവാറിനെ പൊളിച്ചടുക്കി സോഷ്യൽ മീഡിയ

ഷോക്കേറ്റ് മരിച്ച കെഎസ്ഇബി ജീവനക്കാരൻ ബലിദാനിയോ? ഉരുൾപ്പൊട്ടലിൽ മരിച്ച സിപിഎമ്മുകാരനും കൃഷിമന്ത്രിയും എങ്ങനെ സ്വയംസേവകരാകും; പ്രളയകാലത്ത് മരണമടഞ്ഞ ഒൻപത് സ്വയംസേവകരെ മറക്കരുതെന്ന് ഫേസ്‌ബുക്കിൽ കുറിച്ച് പുലിവാല് പിടിച്ച് കെ സുരേന്ദ്രൻ; പ്രളയത്തിനിടയിൽ മുതലെടുപ്പിന് ശ്രമിച്ച സംഘപരിവാറിനെ പൊളിച്ചടുക്കി സോഷ്യൽ മീഡിയ

തിരുവനന്തപുരം: പ്രളയദുരിതാശ്വാസത്തിൽ മരിച്ച സേവാഭാരതിയുടെ ബലിദാനികളായി സംഘപരിവാർ പ്രവർത്തകർ പ്രചരിപ്പിക്കുന്ന ചിത്രങ്ങളിൽ പലതം വ്യാജമാണെന്ന് സോഷ്യൽ മീഡിയ.മന്ത്രി സുനിൽ കുമാർ ദുരന്തമുഖത്തു നടത്തുന്ന പ്രവർത്തനങ്ങളുടെ ഫോട്ടോ എടുത്ത് കാര്യവാഹകാക്കിയുമാണ് പ്രചാരണം നടക്കുന്നത്.

 ദൈവത്തിന്റെ സ്വന്തം നാട്ടിൽ ആർ.എസ്.എസുകാർ ചെയ്യുന്ന സേവനങ്ങൾ ലോകമറിയട്ടെ എന്ന കുറിപ്പാണ് ചിത്രത്തിനൊപ്പം പങ്കുവെയ്ക്കുന്നത്. ദേശീയതലത്തിലാണ് ഇത്തരം പ്രചാരണം കൂടുതലായും ചെയ്യുന്നത്.ഇത് കൂടാതെ ബിജെപി നേതാവ് കെ സുരേന്ദ്രൻ ഉരുൾപൊട്ടലിൽ മരിച്ചവരെയും ഷോക്കേറ്റ് മരിച്ച കെഎസ്ഇബി ജീവനക്കാരനെയുമെല്ലാം ആർഎസ്എസ് ആക്കിക്കൊണ്ട് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പ്രചാരണം നടത്തുകയുമാണ്. 'ലക്ഷക്കണക്കിന് സ്വയംസേവകരാണ് രക്ഷാദൗത്യത്തിൽ സ്വമേധയാ പങ്കാളികളായത്. ഒമ്പതു സ്വയംസേവകർ ഈ ദൗത്യത്തിനിടെ മരണമടഞ്ഞു എന്ന വസ്തുത നാം മറന്നുകൂടാ' എന്നാണ് കെ സുരേന്ദ്രൻ ഫേസ്‌ബുക്കിലൂടെ ഇവരുടെ ഫോട്ടോ പങ്കുവച്ചുകൊണ്ട് കുറിച്ചത്.

ട്രാൻസ്ഫോമർ അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് അയ്യപ്പപുരം സ്വദേശി രഘുനാഥ് കഴിഞ്ഞ ദിവസം മരിച്ചത്. പാലക്കാട് പ്രളയത്തിനിടെയുള്ള രക്ഷാപ്രവർത്തനത്തിൽ മരിച്ച സ്വയം സേവക് എന്ന തരത്തിലാണ് അയ്യപ്പപുരം സ്വദേശി രഘുനാഥിനെയാണ് സംഘപരിവാർ ഈ രീതിയിൽ പ്രചരിപ്പിക്കുന്നത്. മഴയ്ക്കിടെ മഞ്ഞക്കുളം പള്ളിക്കു സമീപത്തെ ട്രാൻസ്ഫോമർ നന്നാക്കുന്നതിനിടെയായിരുന്നു രഘുനാഥിന് ഷോക്കേറ്റത്.ചെറുതുരുത്തി ദേശമംഗലത് രക്ഷ പ്രവർത്തിനിടയിൽ സേവാഭാരതി പ്രവർത്തകർ മരിച്ചു പറയുന്ന ഹരിനാരായണൻ ഡിവൈഎഫ്ഐ യൂണിറ്റ് ഭാരവാഹിയാണെന്ന വിവരങ്ങളും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.

ഗുജറാത്തിലെ ആർഎസ്എസ് പ്രവർത്തകരുടെ ഫോട്ടോവച്ച് നടത്തിയ പ്രചരണങ്ങൾ സോഷ്യൽ മീഡിയ പൊളിച്ചിരുന്നു. 2017 ആഗസ്റ്റിൽ ഗുജറാത്തിൽ നിന്നെടുത്ത ചിത്രങ്ങളാണ് കേരളത്തിലേതെന്ന തരത്തിൽ പ്രചരിപ്പിച്ചത്. വെരിഫൈഡ് അക്കൗണ്ടായ ഫ്രണ്ട്‌സ് ഓഫ് ആർ.എസ്.എസാണ് ചിത്രങ്ങൾ ട്വീറ്റ് ചെയ്തിരുന്നത്

മന്ത്രി വി എസ് സുനിൽകുമാറിനെ 'ആർഎസ്എസ് കാര്യവാഹക് ആക്കി' സംഘപരിവാർ നുണപ്രചരണം. കൃഷിമന്ത്രി വി എസ് സുനിൽകുമാർ പൊലീസ് ഉദ്യോഗസ്ഥർക്കും വളണ്ടിയർമാർക്കും ഒപ്പം ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ചിത്രം ഉപയോഗിച്ചാണ് ആർഎസ്എസ് നെക്സ്റ്റ്‌ഡോർ എന്ന ട്വിറ്റർ ഹാൻഡിൽ ദേശീയതലത്തിൽ നുണപ്രചരണത്തിന് ശ്രമിച്ചത്. ആറാട്ടുപുഴ ബണ്ട് പുനർനിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ചിത്രം മന്ത്രി വി എസ് സുനിൽ കുമാർ ഇന്നലെ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ ചിത്രം ഉപയോഗിച്ചാണ് ആർഎസ്എസ് വ്യാജപ്രചരണവുമായി രംഗത്തിറങ്ങിയത്.

''പൊലീസ് മേധാവിയോടൊപ്പം രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന ആർഎസ്എസ് കാര്യവാഹക്. പരമാവധി പ്രചരിപ്പിക്കൂ... റീട്വീറ്റ് ചെയ്ത് ദൈവത്തിന്റെ സ്വന്തം നാട്ടിൽ നാം ചെയ്യുന്ന കാര്യങ്ങൾ ലോകത്തെ അറിയിക്കൂ'' എന്നായിരുന്നു ചിത്രത്തോടൊപ്പമുള്ള ട്വീറ്റ്. എന്നാൽ ചിത്രത്തിൽ നിന്നും വി എസ് സുനിൽകുമാറിനെ തിരിച്ചറിഞ്ഞവർ കൈയോടെ പിടികൂടിയതോടെ നുണപ്രചരണം പൊളിഞ്ഞു. കേരളത്തിലെ കമ്മ്യൂണിസ്റ്റ് മന്ത്രിയാണിതെന്നും ആർഎസ്എസിന് പ്രചരിപ്പിക്കാൻ സ്വന്തമായി ഒന്നും ഇല്ലാത്തതിനാലാണ് ഈ ഗതികേടെന്നും പരിഹാസവുമായി സോഷ്യൽമീഡിയ രംഗത്തെത്തിയതോടെ കള്ളപ്രചരണം തിരിച്ചടിച്ചു.

സംസ്ഥാനത്തെ പിടിച്ച് കുലുക്കിയ പ്രളയത്തെ രാഷ്ട്രീയഭേദമന്യേ ആണ് മലയാളികൾ നേരിട്ടത്. രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും കൊണ്ട് പിടിച്ച് നടക്കുന്നതിനിടയിൽ രാഷ്ട്രീയം പറയുന്ന പോസ്റ്റുകൾ മഷിയിട്ട് നോക്കിയാൽ പോലും കാണാൻ കഴിയാത്ത അവസ്ഥയുമായിരുന്നു. എന്നാൽ കാര്യങ്ങൾ ശാന്തമാകുന്നതോടെ കാര്യങ്ങൾ പഴയപടിക്ക് തന്നെയെന്നാണ് സൂചന. ഇതി ഉത്തമ ഉദാഹരണമാണ് ഇന്ന് തന്റെ ഫേസ്‌ബുക്ക് പേജിൽ ബിജെപി നേതാവ് കെ സുരേന്ദ്രന്റെ പോസ്റ്റ്. രക്ഷാപ്രവർത്തനങ്ങളിൽ മരിച്ചവരെ ചുളുവിൽ ബലിദാനിയാക്കാനുള്ള സുരേന്ദ്രന്റെ നീക്കത്തെ പൊളിച്ചടുക്കിയിരിക്കുകയാണ് സോഷ്യൽ മീഡിയ

ഷോക്കേറ്റ് മരിച്ച കെ.എസ്.ഇ.ബി ജീവനക്കാരനെ ആർഎസ്എസ് രക്തസാക്ഷിയാക്കിയാണ് സംഘപരിവാറിന്റെ മറ്റൊരു പ്രചരണം. ട്രാൻസ്‌ഫോമർ അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് അയ്യപ്പപുരം സ്വദേശി രഘുനാഥ് കഴിഞ്ഞ ദിവസം മരിച്ചത്. പാലക്കാട് പ്രളയത്തിനിടെയുള്ള രക്ഷാപ്രവർത്തനത്തിൽ മരിച്ച സ്വയം സേവക് എന്ന തരത്തിലാണ് അയ്യപ്പപുരം സ്വദേശി രഘുനാഥിനെയാണ് സംഘപരിവാർ ഈ രീതിയിൽ പ്രചരിപ്പിക്കുന്നത്. മഴയ്ക്കിടെ മഞ്ഞക്കുളം പള്ളിക്കു സമീപത്തെ ട്രാൻസ്‌ഫോമർ നന്നാക്കുന്നതിനിടെയായിരുന്നു രഘുനാഥിന് ഷോക്കേറ്റത്.

 

 ഷോക്കേറ്റ് മരിച്ച കെ.എസ്.ഇ.ബി ജീവനക്കാരനെ ആർഎസ്എസ് രക്തസാക്ഷിയാക്കിയാണ് സംഘപരിവാറിന്റെ മറ്റൊരു പ്രചരണം. ട്രാൻസ്‌ഫോമർ അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് അയ്യപ്പപുരം സ്വദേശി രഘുനാഥ് കഴിഞ്ഞ ദിവസം മരിച്ചത്. പാലക്കാട് പ്രളയത്തിനിടെയുള്ള രക്ഷാപ്രവർത്തനത്തിൽ മരിച്ച സ്വയം സേവക് എന്ന തരത്തിലാണ് അയ്യപ്പപുരം സ്വദേശി രഘുനാഥിനെയാണ് സംഘപരിവാർ ഈ രീതിയിൽ പ്രചരിപ്പിക്കുന്നത്. മഴയ്ക്കിടെ മഞ്ഞക്കുളം പള്ളിക്കു സമീപത്തെ ട്രാൻസ്‌ഫോമർ നന്നാക്കുന്നതിനിടെയായിരുന്നു രഘുനാഥിന് ഷോക്കേറ്റത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP