Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലാൽസലാം സഖാവെ! നാം അതിജീവിക്കും എന്ന ഉറപ്പ് നൽകി ആശ്വാസവും പ്രതീക്ഷയും ഉയർത്തിയ മുഖ്യമന്ത്രിക്ക് സ്നേഹാദരങ്ങളുമായി സാറാ ജോസഫ്; അഭിനന്ദിക്കേണ്ട സമയങ്ങളിൽ നമ്മളത് ചെയ്തില്ലെങ്കിൽ വിമർശിക്കേണ്ട സമയങ്ങളിൽ നമുക്കതിനുള്ള അർഹതയുണ്ടാവില്ലെന്ന് ബഷീർ വള്ളിക്കുന്ന്; തലയ്‌ക്കൊപ്പം വെള്ളത്തിൽനിന്ന് കേരളത്തെ ഒറ്റക്ക് ചുമലിൽ ഏറ്റിയെന്ന് ആരാധകർ; കേരളം കണ്ട ഏറ്റവും വലിയ ദുരന്തത്തെ കീഴ്പ്പെടുത്താൻ മുന്നിൽ നിന്ന് നയിച്ച പിണറായിക്ക് സോഷ്യൽ മീഡിയയുടെ അഭിനന്ദനം

ലാൽസലാം സഖാവെ! നാം അതിജീവിക്കും എന്ന ഉറപ്പ് നൽകി ആശ്വാസവും പ്രതീക്ഷയും ഉയർത്തിയ മുഖ്യമന്ത്രിക്ക് സ്നേഹാദരങ്ങളുമായി സാറാ ജോസഫ്; അഭിനന്ദിക്കേണ്ട സമയങ്ങളിൽ നമ്മളത് ചെയ്തില്ലെങ്കിൽ വിമർശിക്കേണ്ട സമയങ്ങളിൽ നമുക്കതിനുള്ള അർഹതയുണ്ടാവില്ലെന്ന് ബഷീർ വള്ളിക്കുന്ന്; തലയ്‌ക്കൊപ്പം വെള്ളത്തിൽനിന്ന് കേരളത്തെ ഒറ്റക്ക് ചുമലിൽ ഏറ്റിയെന്ന് ആരാധകർ; കേരളം കണ്ട ഏറ്റവും വലിയ ദുരന്തത്തെ കീഴ്പ്പെടുത്താൻ മുന്നിൽ നിന്ന് നയിച്ച പിണറായിക്ക് സോഷ്യൽ മീഡിയയുടെ അഭിനന്ദനം

എം.ബേബി

തിരുവനന്തപുരം: ലാൽസലാം സഖാവേ... കേരളം കണ്ട ഏറ്റവും വലിയ പ്രകൃതിദുരന്തം നിയന്ത്രണ വിധേയമാകുമെന്ന് ഉറപ്പായതോടെ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ചുകൊണ്ടുള്ള പോസ്റ്റുകൾ കൊണ്ട് നിറയുകയാണ് സോഷ്യൽ മീഡിയ. പിണറായിയുടെ കടുത്ത വിമർശകയായ എഴുത്തുകാരിയും മനുഷ്യാവകാശ പ്രവർത്തകയുമായ സാറാ ജോസഫ് തൊട്ട് ബ്ലോഗറും എഴുത്തുകാരനുമായ ബഷീർ വള്ളിക്കുന്ന് വരെയുള്ള നിരവധി പേർ പിണറായിക്ക് അഭിനന്ദനങ്ങളുമായി രംഗത്തെത്തുന്നുണ്ട്. സമാനതകളില്ലാത്ത ദുരന്തത്തെ മുന്നിൽ നിന്ന് നയിച്ച നിങ്ങൾ തന്നെയാണ് സഖാവെ യഥാർഥ ഇരട്ടച്ചങ്കനെന്ന് പലരും ചൂണ്ടിക്കാട്ടുന്നു.

പല വികസന വിഷയങ്ങളിലും സർക്കാരുമായി കടുത്ത എതിർപ്പ് പ്രകടപ്പിച്ച സാറ ടീച്ചർ മുഖ്യമന്ത്രി നൽകിയ ആത്മവിശ്വാസത്തിനാണ് അഭിനന്ദനങ്ങൾ അർപ്പിക്കുന്നത്.അഭിനന്ദിക്കേണ്ട സമയങ്ങളിൽ നമ്മളത് ചെയ്തില്ലെങ്കിൽ വിമർശിക്കേണ്ട സമയങ്ങളിൽ നമുക്കതിനുള്ള അർഹതയുണ്ടാവില്ല എന്ന് പറയുന്ന ബഷീർ വള്ളിക്കുന്ന്, ഇങ്ങനെ പറയുന്നു.'ഒട്ടും പതറാതെ, എല്ലാത്തിനും നേതൃത്വം കൊടുത്ത്, എല്ലാവർക്കും ധൈര്യം പകർന്ന് പിണറായി സഖാവ് കേരളത്തിന്റെ മുഖ്യമന്ത്രിയായി ഉയർന്ന നാളുകൾ.. ദുരിതത്തിലകപ്പെട്ടവർക്കും ദുരിതാശ്വാസ പ്രവർത്തകർക്കും കരുതലും ധൈര്യവും പകർന്ന പത്രസമ്മേളനങ്ങൾ.. കേന്ദ്രവുമായി നല്ല ബന്ധവും കോർഡിനേഷനും നടത്തിയ നാളുകൾ.. സ്വന്തം ചികിത്സക്കുള്ള യാത്ര മാറ്റിവെച്ചും മഹാദുരന്തത്തെ സ്ഥൈര്യത്തോടെ നേരിട്ട നാളുകൾ.. മനസ്സറിഞ്ഞു അഭിനന്ദിക്കുന്നു'.

അതുപോലെ സിപിഎമ്മുകാർ അല്ലാത്ത നിരവധിപേർ പോലും പിണറായി അനുകൂലിച്ച് പോസ്റ്റിട്ടിട്ടുണ്ട്. ഞാൻ സിപിഎം അനുകൂലിയല്ല പക്ഷേ ഈ ഘട്ടത്തിൽ മുഖ്യമന്ത്രി കാണിച്ച തൻേറടത്തെ അഭിനന്ദിക്കാതെ വയ്യെന്ന് അവർ കുറിക്കുന്നു. ഒരാൾ കുറിച്ചത് ഇങ്ങനെ.-തലക്കൊപ്പം വെള്ളത്തിൽനിന്ന് അതിന്നും മീതെ രക്ഷാ പ്രവർത്തനത്തിന്റെ തോണി ഇറക്കിയ, കേരളത്തെ ഒറ്റക്ക് ചുമലിൽ ഏറ്റിയവർക്ക് ഒന്നും അധികമാവില്ല. ഇങ്ങനെ നീളുകയാണ് നവമാധ്യമങ്ങളുടെ അഭിനന്ദനങ്ങൾ.അതേസമയം ഇത് ഒന്നാഘട്ടമായിട്ടേ ആയിട്ടുള്ളൂവെന്നും ഇനിയും പടവുകൾ കയറാൻ മുഖ്യമന്ത്രിക്ക് കഴിയട്ടേയെന്നും അവർ ആശംസിക്കുന്നു.

സാറാജോസഫിന്റെ പോസ്റ്റ് ഇങ്ങനെ

പ്രളയ ദുരന്തത്തോടനുബന്ധിച്ച് കേരളത്തിന്റെ മുഖ്യ മന്ത്രി നടത്തിയ ഓരോ തത്സമയ പ്രക്ഷേപണവും ഒന്നിനൊന്ന് മികച്ചതും സമഗ്രവുമായിരുന്നു. പ്രത്യേകിച്ചും പ്രളയാനന്തര കെടുതികളെ എങ്ങനെയൊക്കെ നേരിടുമെന്നതിനെക്കുറിച്ച് കൂട്ടുത്തരവാദിത്വത്തോടെ ചെയ്യാനുദ്ദേശിക്കുന്ന പദ്ധതികൾ. കേരളം ഒറ്റക്കെട്ടായി നേരിട്ട ഈ വിപത്തിൽ സന്നദ്ധ പ്രവർത്തകരായ ഓരോരുത്തരുടെ പങ്കും എടുത്തു പറഞ്ഞ് മലയാളികളുടെ ഐക്യത്തെയും സംസ്‌കാരത്തെയും ഉയർത്തിപ്പിടിക്കുകയും ഈ മഹാദുരന്തത്തെ നാം അതിജീവിക്കും എന്ന ഉറപ്പ് നൽകിക്കൊണ്ട് ആശ്വാസവും പ്രതീക്ഷയും ഉയർത്തുകയും ചെയ്ത കേരള മുഖ്യമന്ത്രിക്ക്
സ്നേഹാദരങ്ങൾ!

ബഷീർ വള്ളിക്കുന്നിന്റെ പോസ്റ്റ് ഇങ്ങനെ

സഖാവിനെ അഭിനന്ദിക്കുന്നു..അഭിനന്ദിക്കേണ്ട സമയങ്ങളിൽ നമ്മളത് ചെയ്തില്ലെങ്കിൽ വിമർശിക്കേണ്ട സമയങ്ങളിൽ നമുക്കതിനുള്ള അർഹതയുണ്ടാവില്ല..

ഒരു മഹാദുരന്തത്തിലൂടെയാണ് കേരളം കടന്ന് പോയത്. എല്ലാവരും ഉണർന്ന് പ്രവർത്തിച്ചു.. കേരളീയരായ നമുക്ക് നമ്മോട് തന്നെ അഭിമാനം തോന്നിയ നിമിഷങ്ങൾ.. പാർട്ടിയും കൊടിയും ആദർശവും എല്ലാം മറന്ന് നാം 'മനുഷ്യരായ' നാളുകൾ.. ഭരണപക്ഷവും പ്രതിപക്ഷവുമെല്ലാം കടമ നിർവഹിക്കുന്നത് കണ്ട അപൂർവം നാളുകൾ..
ഒട്ടും പതറാതെ, എല്ലാത്തിനും നേതൃത്വം കൊടുത്ത്, എല്ലാവർക്കും ധൈര്യം പകർന്ന് പിണറായി സഖാവ് കേരളത്തിന്റെ മുഖ്യമന്ത്രിയായി ഉയർന്ന നാളുകൾ.. ദുരിതത്തിലകപ്പെട്ടവർക്കും ദുരിതാശ്വാസ പ്രവർത്തകർക്കും കരുതലും ധൈര്യവും പകർന്ന പത്രസമ്മേളനങ്ങൾ.. കേന്ദ്രവുമായി നല്ല ബന്ധവും കോർഡിനേഷനും നടത്തിയ നാളുകൾ.. സ്വന്തം ചികിത്സക്കുള്ള യാത്ര മാറ്റിവെച്ചും മഹാദുരന്തത്തെ സ്ഥൈര്യത്തോടെ നേരിട്ട നാളുകൾ.. മനസ്സറിഞ്ഞു അഭിനന്ദിക്കുന്നു.ഒന്നാം ഘട്ടമേ നാം കടന്നിട്ടുള്ളൂ.. രണ്ടാം ഘട്ടവും മൂന്നാം ഘട്ടവും ബാക്കിയുണ്ട്. ഈ കരുതലും ശ്രദ്ധയും ഇനിയുമുണ്ടാകണം.. പതിനായിരങ്ങളെ പുനരധിവസിപ്പിക്കണം. ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയുമായി മാറി തമ്മിൽ തല്ലാതെ മനുഷ്യരായി മാറിയാൽ നമുക്കതിന് സാധിക്കും. ഇക്കഴിഞ്ഞ നാളുകളിൽ സാധിച്ചത് പോലെ..

അതിന് 'നമ്മുടെ' മുഖ്യമന്ത്രിയോടൊപ്പം ഈ കേരളം മുഴുക്കെയുണ്ടാകും..

ലാൽ സലാം, സഖാവേ..

എഴുത്തുകാരി എസ്.ശാരദക്കുട്ടി പറഞ്ഞത് ഇങ്ങനെ:

ദുരന്തങ്ങളങ്ങനെയാണ്. മനുഷ്യരുടെ എല്ലാ മുഖം മൂടികളും അതഴിച്ചുകളയും.. ഇതാണ് പിണറായി വിജയന്റെ ശരിയായ മുഖം എന്ന് ഈ ദിവസങ്ങളിൽ എപ്പൊഴൊക്കെയോ ഉള്ളിൽത്തട്ടിത്തന്നെ എനിക്കു തോന്നി. എല്ലാവരേയും ചേർത്തു നിർത്തുന്ന ആ മുഖഭാവം അത്രക്ക് ആശ്വാസകരം..

ഭയപ്പെട്ടു തളർന്നു നിൽക്കുന്ന ജനതയോട് തളരരുത് നമ്മളൊന്ന് എന്നു കരുത്തു പകരുന്ന ആ അനായാസ ഭാവം , നിയന്ത്രിതമായ വാക്കുകളിലെ കരുതൽ, മുൻപെതിർത്തവർ പോലും ഇന്ന് പറയുന്നതു കേട്ടു ഈ മുഖ്യമന്ത്രിയെ ഞങ്ങളിഷ്ടപ്പെടുന്നുവെന്ന്..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP