Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ശമ്പളം കൃത്യമായി കിട്ടാത്തത് ചോദ്യം ചെയ്താൽ ദൂരെ സ്ഥലത്തേക്ക് സ്ഥലംമാറ്റം; ജീവനക്കാർക്ക് ഇരിപ്പിഠത്തിൽ ഇരിക്കാൻ തോന്നിയാൽ കണ്ണുരുട്ടുന്ന `കൊച്ചുമുതലാളി`; വനിതാ ജീവനക്കാരോട് പെരുമാറുന്നത് അടിമകളെപ്പോലെ; തൊഴിൽ ചൂഷണം ചൂണ്ടിക്കാണിച്ചപ്പോൾ ജോലിയും പോയി; കൊച്ചി കസവുകടയിലെ ശമ്പളമില്ലാ ട്രാൻസ്ഫറും ചൂഷണങ്ങളും ചൂണ്ടിക്കാണിച്ച് മന്ത്രിയുടെ പോസ്റ്റിൽ യുവാവിന്റെ കമന്റ്; നടപടി എടുത്ത് നോട്ടീസും നൽകിയ ശേഷം മറുപടി നൽകിയ മന്ത്രി ടിപി രാമകൃഷ്ണനെ അഭിനന്ദിച്ച് സോഷ്യൽ മീഡിയ

ശമ്പളം കൃത്യമായി കിട്ടാത്തത് ചോദ്യം ചെയ്താൽ ദൂരെ സ്ഥലത്തേക്ക് സ്ഥലംമാറ്റം; ജീവനക്കാർക്ക് ഇരിപ്പിഠത്തിൽ ഇരിക്കാൻ തോന്നിയാൽ കണ്ണുരുട്ടുന്ന `കൊച്ചുമുതലാളി`; വനിതാ ജീവനക്കാരോട് പെരുമാറുന്നത് അടിമകളെപ്പോലെ; തൊഴിൽ ചൂഷണം ചൂണ്ടിക്കാണിച്ചപ്പോൾ ജോലിയും പോയി; കൊച്ചി കസവുകടയിലെ ശമ്പളമില്ലാ ട്രാൻസ്ഫറും ചൂഷണങ്ങളും ചൂണ്ടിക്കാണിച്ച് മന്ത്രിയുടെ പോസ്റ്റിൽ യുവാവിന്റെ കമന്റ്; നടപടി എടുത്ത് നോട്ടീസും നൽകിയ ശേഷം മറുപടി നൽകിയ മന്ത്രി ടിപി രാമകൃഷ്ണനെ അഭിനന്ദിച്ച് സോഷ്യൽ മീഡിയ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കസവുകട എന്ന പ്രമുഖ കൈത്തറി വസ്ത്ര വ്യാപാര സ്ഥാപനത്തിലെ തൊഴിലാളി ചൂഷണങ്ങൾ ചൂണ്ടിക്കാണിച്ചതിന് തന്നെ പിരിച്ചുവിട്ടെന്ന് കാണിച്ച് യുവാവ് ഫേസ്‌ബുക്കിൽ കമന്റ് ഇട്ടതിന് പിന്നാലെ നടപടിയുമായി തൊഴിൽ മന്ത്രി ടിപി രാമകൃഷ്ണൻ. മന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന് താഴെ ഷാജി ചെയ്ത കമന്റ് ശ്രദ്ധയിൽപ്പെട്ടപ്പോൾ വിഷയത്തിൽ കസവുകടയ്‌ക്കെതിരെ നടപടിയെടുക്കാൻ ശുപാർശ ചെയ്യുകയും ചെയ്തു. തന്റെ പരാതി കണ്ട് മന്ത്രി തിരിച്ച് റിപ്ലൈ ചെയ്യുകയും കസവുകടക്കെതിരെ പരിശോധന നടത്തി നോട്ടീസ് നൽകിയതിന്റെ സന്തോഷത്തിലുമാണ് യുവാവ് ഇപ്പോൾ.

കസവുകട എന്ന സ്ഥാപനത്തിൽ നടക്കുന്നത് സമാനതകളില്ലാത്ത തൊഴിൽ ചൂഷണങ്ങളാണ് എന്നാണ് ഷാജി മുല്ലശ്ശേരി എന്ന യുവാവ് പറയുന്നത്. ജീവനക്കാരോട് അടിമകളെപ്പോലെയാണ് മുതലാളിയുടെ മകൻ പെരുമാറുന്നത്. ശമ്പളം ഒരിക്കലും കൃത്യമായി ലഭിക്കാറില്ലെന്നും ചോദിച്ചാൽ ശത്രുത കൂടും എന്നതാണ് അനുഭവം എന്നും യുവാവ് പറയുന്നു. സ്ത്രീ ജീവനക്കാരോട് പോലും മോശം പെരുമാറ്റമാണ് എന്നും യുവാവ് പറയുന്നു. സ്ത്രീകളായ സ്റ്റാഫുകളെ വരെ ഒരു പാട് സങ്കടപെടുത്തുന്നുണ്ട് അവരൊക്കെ നിവർത്തി കേടുകൊണ്ട് ഇപ്പോളും ജോലി ചെയ്യുന്നു അവരോടൊക്കെ അവർ എപ്പോളും തട്ടിക്കയറുന്നു ഈ മുതലാളിയുടെ മകൻ നന്ദു എന്ന വ്യക്തി ആണ് സ്റ്റാഫുകളെ അടിമകളായി കാണുന്നത് മാസത്തിൽ 2ലീവ് പറയുന്നുണ്ടെങ്കിലും അത് ഇഷ്ടപെട്ടവർക് മാത്രമേ അവർ കൊടുക്കാറുള്ളു എന്നും യുവാവ് പറയുന്നു.

തൊഴിൽ സ്ഥാപനഘങ്ങളിലെ ചൂഷണം പരിശോധിച്ചതിനെക്കുറിച്ചും നടപടികളെ കുറിച്ചും മന്ത്രി ഇട്ട ഫേസ്‌ബുക്ക് പോസ്റ്റിന് കീഴിലായിരുന്നു ഷാജിയുടെ കമന്റ്. തന്റെ ദുരനുഭവത്തെക്കുറിച്ച് ഷാജി ഇച്ച കമന്റ് ഇങ്ങനെ:-

സഖാവേ എറണാകുളത്തു കസവുകട എന്ന സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ആളാണ് ഞാൻ അവിടെ മാനേജ്‌മെന്റ് ധിക്കാരപൂർവമായ പെരുമാറ്റം ആണ് തൊഴിലാളികളോട് കാണിക്കുന്നത് സാലറി മാസം കൃത്യമായി കിട്ടാറില്ല 10 ഡേയ്സ് ഒക്കെ വൈകി ആണ് കിട്ടാറുള്ളത് ക്രൂരമായ പെരുമാറ്റം ആണ് ഇതു ചോദ്യം ചെയ്താൽ എറണാകുളം നിവാസികളെ തിരുവനന്തപുരം കടയിലേക്ക് ട്രാൻസ്ഫർ ചെയ്യും മനസ്സ് മടുത്തു പലരും പോകുകയാണ് അത് പോലെ മറ്റു ജില്ലക്കാരെ ദൂരെ സ്ഥലത്തേക്കു മാറ്റും.

ഇരിക്കാൻ ഇരിപ്പിടം ഉണ്ടെങ്കിലും ഇരിക്കാൻ അവകാശം ഇല്ല ഇതിനോടൊക്കെ പ്രതികരിച്ച എന്നെ പിരിച്ചുവിട്ടു സ്ത്രീകളായ സ്റ്റാഫുകളെ വരെ ഒരു പാട് സങ്കടപെടുത്തുന്നുണ്ട് അവരൊക്കെ നിവർത്തി കേടുകൊണ്ട് ഇപ്പോളും ജോലി ചെയ്യുന്നു അവരോടൊക്കെ അവർ എപ്പോളും തട്ടിക്കയറുന്നു ഈ മുതലാളിയുടെ മകൻ നന്ദു എന്ന വ്യക്തി ആണ് സ്റ്റാഫുകളെ അടിമകളായി കാണുന്നത് മാസത്തിൽ 2ലീവ് പറയുന്നുണ്ടെങ്കിലും അത് ഇഷ്ടപെട്ടവർക് മാത്രമേ അവർ കൊടുക്കാറുള്ളു സാർ ഇതു അന്വേഷിച്ചു ഇതിനൊരു പരിഹാരം ഉണ്ടാക്കണം എന്ന് താഴ്മയായി അപേക്ഷിക്കുന്നു ഇതു അവോയ്ഡ് ചെയ്യരുത് പ്ലീസ്

ഷാജിയുടെ കമന്റിന് നാല് മണിക്കൂർ കഴിഞ്ഞപ്പോൾ മന്ത്രിയുടെ മറുപടി ഇങ്ങനെ:-

പ്രിയ ഷാജീ,
താങ്കളുടെ കമന്റ് ശ്രദ്ധയിൽപ്പെട്ടു.
എറണാകുളം കസവുകടയിൽ ഇന്ന് തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി സ്ഥാപന ഉടമയ്ക്ക് നോട്ടീസ് നൽകിയിട്ടുണ്ട്..
നിയമ ലംഘനങ്ങൾ പരിഹരിച്ചില്ലെങ്കിൽ കർശന നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്...
താങ്കളുടെ ജോലി നഷ്ടപ്പെട്ടത് സംബന്ധിച്ച പരാതി എറണാകുളം ജില്ലാ ലേബർ ഓഫീസർ (ജനറൽ) മുമ്പാകെ ഉന്നയിച്ച് പരിഹാരം കാണാവുന്നതാണ്

ഇതിന് പിന്നാലെയാണ് തന്റെ പരാതിയിൽ മന്ത്രി കൃത്യമായി നടപടിക്ക് ഉത്തരവിട്ടതിൽ സന്തോഷം അറിയിച്ച് ഷാജി വീണ്ടും ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത്.

എറണാകുളം കസവുകട എന്ന സ്ഥാപനത്തിൽ നിന്നും അവരുടെ ധികാരപൂർണമായ പെരുമാറ്റങ്ങൾക്കെതിരെ പ്രതികരിച്ചതിന് എന്നെ പിരിച്ചുവിടുക ഉണ്ടായി ഇന്നലെ ഇത് സംബന്ധിച്ചു തൊഴിൽ മന്ത്രി ടിപി രാമകൃഷ്ണന് ഞാൻ ഒരു പരാതി സമർപ്പിച്ചു അദ്ദേഹത്തിന്റെ ഫേസ് ബുക്ക് പേജിൽ ആണ് സമർപ്പിച്ചത് ഏകദേശം 4മണിക്കൂർ കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ മറുപടി കിട്ടി.. എറണാകുളം കസവുകടയിൽ മിന്നൽ പരിശോധന നടന്നെന്നും സ്ഥാപന ഉടമക്ക് നോട്ടീസ് നൽകിയെന്നും ഷാജിയുടെ ജോലി നഷ്ടപെട്ടത് സംബന്ധിച്ചു എറണാകുളം ലേബർ ജനറൽ ഓഫീസ് മുന്പാകെ പരാതി സമർപ്പിച്ചു പരിഹാരം കാണണമെന്നും അദ്ദേഹം അറിയിച്ചു തുടർന്ന് കമന്റ് ബോക്‌സിൽ കണ്ട എന്റെ നമ്പറിലേക്ക് ലേബർ ഓഫീസിലെ ഒരു ഉദ്യോഗസ്ഥൻ വിളിച്ചു വിവരങ്ങൾ തിരക്കി എന്നോട് ഓഫീസിൽ ഹാജരാകാനും പറഞ്ഞു... ഇടതുപക്ഷ സർക്കാരിന് എന്റെ ഹൃദയാഭിവാദ്യങ്ങൾ രാമകൃഷ്ണൻ സാറിന് ഒരു പാട് നന്ദി

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP