Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വാർത്ത വന്നതോടെ ആളുകൾ ചോദിക്കുന്നത് രക്ഷപ്പെട്ടില്ലേ എന്ന്; ലക്ഷങ്ങൾ അക്കൗണ്ടിലെത്തിയെന്ന് പ്രചരിക്കുമ്പോൾ ആകെ കിട്ടിയത് ആറായിരം രൂപ; സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുതെന്ന് പറഞ്ഞ് 87കാരി വസുമതിയമ്മ; സോഷ്യൽ മീഡിയയിലെ പേരും പ്രശസ്തിയും പപ്പട അമ്മൂമ്മയ്ക്ക് തലവേദനയാകുന്നു

വാർത്ത വന്നതോടെ ആളുകൾ ചോദിക്കുന്നത് രക്ഷപ്പെട്ടില്ലേ എന്ന്; ലക്ഷങ്ങൾ അക്കൗണ്ടിലെത്തിയെന്ന് പ്രചരിക്കുമ്പോൾ ആകെ കിട്ടിയത് ആറായിരം രൂപ; സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുതെന്ന് പറഞ്ഞ് 87കാരി വസുമതിയമ്മ; സോഷ്യൽ മീഡിയയിലെ പേരും പ്രശസ്തിയും പപ്പട അമ്മൂമ്മയ്ക്ക് തലവേദനയാകുന്നു

മറുനാടൻ മലയാളി ഡസ്‌ക്‌

തിരുവനന്തപുരം: ചാല മാർക്കറ്റിൽ പപ്പടം വിറ്റു കുടുംബം പുലർത്തുന്ന 'പപ്പട അമ്മൂമ്മ' എന്ന എൺപത്തിയേഴുകാരിയായ വസുമതിയമ്മയുടെ കഥ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു. '25 പപ്പടം ഇരുപതു രൂപക്ക് വിറ്റിട്ടും ആരും വാങ്ങുന്നില്ല, ഈ അമ്മൂമ്മയെ നമുക്ക് സഹായിക്കാം' എന്ന തലക്കെട്ടിൽ സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ച പപ്പട അമ്മൂമ്മയുടെ വിഡിയോ ഞൊടിയിടയിൽ ജനങ്ങൾ ഏറ്റെടുത്തു. ആരും തിരിഞ്ഞു നോക്കാതെ പോകുന്ന വസുമതിയമ്മ വളരെ വേഗം സമൂഹ മാധ്യമങ്ങളിൽ താരമാവുകയും ചെയ്തു. എന്നാൽ ആ ആവേശം ഇപ്പോൾ വസുമതി അമ്മയ്ക്ക് ഒരു തലവേദനയായി മാറുകയാണ്.

വാർത്ത പരന്നതോടെ നിരവധി ആളുകൾ അമ്മൂമ്മയുടെ വീട്ടിലെത്തി വിശേഷങ്ങൾ തിരക്കി. ചിലർ സഹായ വാഗ്ദാനങ്ങൾ നൽകുകയും സമൂഹമാധ്യമങ്ങളിലൂടെ ഇതു പങ്കുവയ്ക്കുകയും ചെയ്തു. വസുമതിയമ്മയുടെ ബാങ്ക് അക്കൗണ്ടിൽ ലക്ഷങ്ങൾ വന്നു ചേർന്നുവെന്നുള്ള വാർത്തയും ഇതോടൊപ്പം പ്രചരിക്കാൻ തുടങ്ങിയതാണ് ഇപ്പോൾ അമ്മൂമ്മയ്ക്ക് തലവേദനയായി മാറുന്നത്.

അതോടെ അമ്മൂമ്മയുടെ കഷ്ടപ്പാടും തുടങ്ങി. ''ഇപ്പോൾ പപ്പടം വിൽക്കാൻ പോകാൻ പോലും പറ്റാത്ത അവസ്ഥയാണ്. വാർത്തയൊക്കെ വന്നു രക്ഷപ്പെട്ടില്ലേ, ഇനി എന്തിനാണ് പപ്പടം വിൽക്കുന്നത്? വീട്ടിൽ സ്വസ്ഥമായി ഇരുന്നുകൂടെ എന്നാണ് സ്ഥിരമായി പപ്പടം വാങ്ങുന്നവർ പോലും ചോദിക്കുന്നത്. കച്ചവടം വളരെ മോശമായി. ഇതുവരെ സഹായമായി ലഭിച്ചത് 6000 രൂപയും രണ്ട് കോടിമുണ്ടുമാണ്.'' വസുമതിയമ്മ പറയുന്നു.

സഹായ വാഗ്ദാനം നൽകി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് ശ്രദ്ധ നേടാനാണ് പലരും ശ്രമിച്ചത്. ഭക്ഷണം വാങ്ങി നൽകി അമൂമ്മയ്‌ക്കൊപ്പം ഫോട്ടോ എടുത്തവരുമുണ്ട്. ''സഹായിക്കാം എന്നു പറഞ്ഞ് കുറേപേർ വന്നു. നല്ല മനുഷ്യരും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. എന്നാൽ ചിലർ എനിക്കൊപ്പം നിന്നു ഫോട്ടോ എടുത്തു, പൂർണമായി എന്നെ ഏറ്റെടുക്കുകയാണെന്നും എന്റെ കയ്യിലെ പപ്പടം മുഴുവൻ വാങ്ങുന്നുവെന്നും ഫേസ്‌ബുക്കിൽ ഇട്ടു. ആരാണ്, എന്താണ് എന്നൊക്കെ 87 കഴിഞ്ഞ ഞാൻ എങ്ങനെ അറിയാനാണ്. പിന്നീട് ഇവരുടെ പൊടി പോലും കണ്ടിട്ടില്ല.'' വസുമതിയമ്മ പറഞ്ഞു.

ഞാൻ ഏത് വിധേനയും ജോലിയെടുത്ത് ജീവിക്കും, ആരുടെയും സഹായം ആവശ്യപ്പെട്ടിട്ടില്ല, ആഗ്രഹിച്ചിട്ടുമില്ല. കോടീശ്വരിയായി, ലക്ഷപ്രഭുവായി എന്നൊക്കെ പറഞ്ഞ് ഉപദ്രവിക്കരുതേ എന്ന് മാത്രമെ അവർക്ക് പറയാനുള്ളു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP