1 usd = 71.50 inr 1 gbp = 91.36 inr 1 eur = 78.86 inr 1 aed = 19.47 inr 1 sar = 19.06 inr 1 kwd = 235.37 inr

Oct / 2019
16
Wednesday

കളകഷൻ സെന്ററുകളിൽ സ്ഥിതി സങ്കടകരം; എന്താണ് നമുക്ക് പറ്റിയതെന്ന് ചോദിച്ച് വോളണ്ടിയർമാർ ഓടിനടക്കുമ്പോൾ എരിതീയിൽ എണ്ണയൊഴിച്ച് തിരുവനന്തപുരം ജില്ലാകളക്ടറും; 'ഇപ്പോൾ എല്ലാവരും രക്ഷാപ്രവർത്തനത്തിലാണ്... അടിയന്തര ആവശ്യം ഒന്നുമില്ല... ഒന്നോ രണ്ടോ ദിവസം കൂടി വെയ്റ്റ് ചെയ്യാമെന്ന് കളക്ടർ ഗോപാലകൃഷ്ണൻ; രണ്ട് ദിവസം മുൻപുവരെ മറ്റൊരു ഐഎഎസുകാരനെ രക്ഷിക്കാൻ ഓടിയ ക്ഷീണമാണോയെന്ന് സോഷ്യൽ മീഡിയ; മുഖ്യമന്ത്രി ഇതൊക്കെ അറിയുന്നോയെന്നും വിമർശനം

August 10, 2019 | 08:47 PM IST | Permalinkകളകഷൻ സെന്ററുകളിൽ സ്ഥിതി സങ്കടകരം; എന്താണ് നമുക്ക് പറ്റിയതെന്ന് ചോദിച്ച് വോളണ്ടിയർമാർ ഓടിനടക്കുമ്പോൾ എരിതീയിൽ എണ്ണയൊഴിച്ച് തിരുവനന്തപുരം ജില്ലാകളക്ടറും; 'ഇപ്പോൾ എല്ലാവരും രക്ഷാപ്രവർത്തനത്തിലാണ്... അടിയന്തര ആവശ്യം ഒന്നുമില്ല... ഒന്നോ രണ്ടോ ദിവസം കൂടി വെയ്റ്റ് ചെയ്യാമെന്ന് കളക്ടർ ഗോപാലകൃഷ്ണൻ; രണ്ട് ദിവസം മുൻപുവരെ മറ്റൊരു ഐഎഎസുകാരനെ രക്ഷിക്കാൻ ഓടിയ ക്ഷീണമാണോയെന്ന് സോഷ്യൽ മീഡിയ; മുഖ്യമന്ത്രി ഇതൊക്കെ അറിയുന്നോയെന്നും വിമർശനം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പല കാര്യങ്ങളിലും തമ്മിലടിക്കുമെങ്കിലും, മലയാളികളുടെ നന്മയുടെ തിളക്കം കണ്ടത് കഴിഞ്ഞ പ്രളയകാലത്താണെന്ന് പറയാറുണ്ട്. അത് സത്യമാണ് താനും. പ്രത്യേകിച്ച് ന്യൂജെൻ എന്ന് വിശേഷിപ്പിക്കുന്ന പുതിയ തലമുറ കളക്ഷൻ സെന്ററുകളിലും, റിലീഫ് ക്യാമ്പുകളിലും കൈയ്‌മെയ് മറന്ന് നടത്തിയ സന്നദ്ധപ്രവർത്തനം. എന്നാൽ, വയനാട്ടിലും, മലപ്പുറത്തും ഒരുപാട് പേരുടെ ജീവൻ മണ്ണിലടിയാലിട്ടും ഇത്തവണ മലയാളികൾ വേണ്ട പോലെ ഉണർന്നില്ലെന്നുണ്ടോ? കളക്ടർ ബ്രോ പ്രശാന്ത് നായർ പറയും പോലെ അതൊരും സ്റ്റാർട്ടിങ് ട്രബിൾ മാത്രമാണോ? ഏതായാലും കളക്ഷൻ സെന്ററുകളിൽ വേണ്ടത്ര സാധനങ്ങൾ എത്തുന്നില്ലെന്ന പരാതികൾ ഏറുകയാണ്. സോഷ്യൽ മീഡിയയിൽ ഇക്കാര്യം ചൂണ്ടിക്കാട്ടിയുള്ള പോസ്റ്റുകളും പെരുകുന്നു. ഇതിനെല്ലാം ഇടയിലാണ് ഇടിവെട്ട് പോലെ ഇപ്പോൾ അടിയന്തര ആവശ്യമില്ലെന്ന് പറഞ്ഞ് കാര്യങ്ങളെ കുറച്ചുകാണുന്ന തിരുവനന്തപുരം ജില്ലാ കളക്ടർ ഗോപാലകൃഷ്ണനെ പോലെയുള്ളവരുടെ ഫേസ്‌ബുക്ക് ലൈവുകൾ.

കഴിഞ്ഞ തവണ പ്രളയം തന്നെ വിഴുങ്ങിയപ്പോൾ മുൻ ജില്ലാ കളക്ടർ വാസുകിയുടെ നേതൃത്വത്തിൽ വോളണ്ടിയർമാർ മാതൃകാപരമായ സേവനമാണ് കാഴ്ച വച്ചത്. ഇത്തവണയും തിരുവനന്തപുരത്ത് കോർപറേഷൻ കളക്ഷൻ സെന്റർ തുടങ്ങിയിട്ടുണ്ട്. എന്നാ ജില്ലാഭരണകൂടം ഉഷാറായി പ്രവർത്തിക്കുന്നില്ലെന്നാണ് പരാതി. കളക്ടർ ഗോപാലകൃഷ്ണന്റെ ഫേസ്‌ബുക്ക് ലൈവിന്റെ രത്‌നച്ചുരുക്കം തന്നെ നോക്കാം.

'കഴിഞ്ഞ പ്രളയത്തിൽ എല്ലാവരും ഒന്നിച്ചുനിന്നുപ്രവർത്തിച്ചു. മറ്റുജില്ലാ കളക്ടർമാരുമായി സംസാരിച്ചു. അത്ര വലിയ ആവശ്യം ഇപ്പോൾ ഉയർന്നുവന്നിട്ടില്ല. വോളന്റിയർമാരായി പ്രവർത്തിക്കാൻ ഒരുപാട് കോളുകൾ വരുന്നുണ്ട്. ഇപ്പോൾ എല്ലാവരും രക്ഷാപ്രവർത്തനത്തിലാണ്. immediate demand ഒന്നുമില്ല. ഒന്നോ രണ്ടോ ദിവസം കൂടി വെയറ്റ് ചെയ്യാം. മോശമായി ബാധിച്ച വയനാട്, മലപ്പുറത്തും പലയിടത്തും എത്തിപ്പെടാൻ തന്നെ കഴിയുന്നില്ല. കുറച്ചുകൂടി കഴിഞ്ഞാൽ കൂടുതൽ വിവരങ്ങൾ കിട്ടും. അപ്പോൾ നമുക്ക് സഹായമെത്തിക്കാം.' എല്ലാവരും കേരള റെസ്‌ക്യു.ഇൻ/വോളണ്ടിയറിൽ രജിസ്റ്റർ ചെയ്യണമെന്ന് കളക്ടർ പറയുന്നുണ്ടെങ്കിലും, ഈ പ്രതിസന്ധിഘട്ടത്തിൽ ഇത്തരം തണുപ്പൻ സമീപനം സഹായകരമാവില്ലെന്നാണ് വിമർശനം. പ്രത്യേകിച്ച് കളക്ഷൻ സെന്റുകളിൽ ആവശ്യത്തിന് സാധനങ്ങൾ എത്തുന്നില്ലെന്ന പരാതികൾ കൂടുമ്പോൾ.

തിരുവനന്തപുരം കളക്ടറുടെ തണുത്ത സമീപനത്തിനെതിരെയും സോഷ്യൽ മീഡിയയിൽ വന്ന മാധ്യമ പ്രവർത്തക ഷാഹിന നഫീസയുടെ പോസ്റ്റ് ഇങ്ങനെ:

ബഹുമാനപ്പെട്ട മുഖ്യമന്ത്രി, തിരുവനന്തപുരം ജില്ലാ കളക്ടറുടെ ഫേസ്‌ബുക് പേജിൽ അദ്ദേഹം ഇന്നലെ ഇട്ട ഒരു വീഡിയോ ആണിത്. (കമന്റിൽ ).ആരും ഒന്നും ഇപ്പോൾ കൊടുക്കേണ്ട ആവശ്യമില്ല, wait ചെയ്യാനാണ് അദ്ദേഹം ഈ വീഡിയോയിൽ പറയുന്നത്. ദുരന്തബാധിത ജില്ലകളിൽ പ്രാദേശികമായി വിഭവ സമാഹരണം നടത്താവുന്നതേയുള്ളൂ എന്ന് ഈ വീഡിയോയിൽ അദ്ദേഹം പറയുന്നു. ഒന്ന് ചോദിച്ചോട്ടെ? എന്താണ് ഇതിന്റെ ഒക്കെ അർത്ഥം? IAS- IPS ലോബിയുടെ deep state ആണോ യഥാർത്ഥത്തിൽ കേരളം ഭരിക്കുന്നത്? ബഷീറിന്റെ രക്തം ഉണങ്ങാതെ തെരുവിൽ തന്നെ കിടക്കുകയാണ് എന്ന് മുഖ്യമന്ത്രി മറക്കരുത്.കലക്ഷൻ കേന്ദ്രങ്ങളിലേക്ക് സാധനങ്ങൾ എത്തുന്നില്ല എന്ന് കോഴിക്കോട് ജില്ലാ കളക്ടർ കരഞ്ഞു പറഞ്ഞത് താങ്കൾ കേട്ടിരുന്നുവോ? കേരളത്തിൽ നൂറു കണക്കിന് ക്യാമ്പുകളിലായി ആയിരക്കണക്കിന് മനുഷ്യർ ഉടുത്തു മാറാൻ വസ്ത്രമില്ലാതെ, സ്ത്രീകൾ സാനിറ്ററി പാഡുകൾ ഇല്ലാതെ, ഷീറ്റും പുതപ്പും തലയിണയും ഇല്ലാതെ നരകിക്കുകയാണ്. ഒരു ദുരന്തമുഖത്ത് സർക്കാർ സംവിധാനങ്ങളോടൊപ്പം നിന്ന് പ്രവർത്തിച്ചാണ് ശീലം. ഇത്തവണയും അത് തന്നെയാണ് ചെയ്യുന്നത്. പക്ഷെ ചിലതൊക്കെ കാണുമ്പോൾ പറയാതെ വയ്യ. പത്തനം തിട്ടയും എറണാകുളവും അടക്കം തെക്കൻ ജില്ലകൾ മുങ്ങി താണപ്പോൾ ആളു കൊണ്ടും അർത്ഥം കൊണ്ടും കൂടെ നിന്ന് കൈ പിടിച്ചു കയറ്റിയ മലബാറിലെ മനുഷ്യർ ഇന്ന് തെരുവിലാണ്. അപ്പോഴാണ് ഒരു ജില്ലാ കളക്ടർ പറയുന്നത്, ആരും ഒന്നും ഇപ്പോൾ ചെയ്യണ്ട, അത്ര വലിയ പ്രശ്‌നം ഒന്നുമില്ല എന്ന്. എന്താണ് ഇതിന്റെ ഒക്കെ അർത്ഥം?

മറ്റൊരു പോസ്റ്റ് ഇങ്ങനെ:

കഴിഞ്ഞ വർഷം തിരുവനന്തപുരത്തെ കളക്ഷൻ സെന്ററുകൾ തണുത്ത പ്രതികരണവുമായാണ് തുടങ്ങിയത്.. ഇത് കണ്ട് അന്നത്തെ ജില്ല കളക്ടർ വാസുകി ഐഎഎസ് ഒരു ഫേസ്‌ബുക്ക് ലൈവ് ഇട്ടു.. ബാക്കി ചരിത്രമാണ്...തിരുവനന്തപുരത്ത് കളക്ഷൻ സെന്ററുകൾ തുടങ്ങിയിട്ടുണ്ട്, ഭാരത് ഭവനിലും, കോർപ്പറേഷൻ ഓഫീസിലും ഒക്കെ.. അതൊക്കെ പോട്ടോ അപ്പോഴാണ് ഇപ്പോഴത്തെ കളക്ടർ അദ്ദേഹം ലൈവിൽ വന്ന് മൊഴിയുന്നത്...

പ്രളയത്തിൽ പെട്ടു എല്ലാം നഷ്ടപ്പെട്ടവർക്ക് ആരും ഒന്നും കൊടുക്കേണ്ട, അവർക്ക് ഒന്നും ആവശ്യമില്ല എന്ന്, ഔദ്യോഗികമായി കളക്ഷൻ ആരംഭിച്ചിട്ടില്ല പോലും...ഈ...മമമമ.. അല്ലെങ്കിൽ വേണ്ട...രണ്ട് ദിവസം മുൻപുവരെ മറ്റൊരു ഐഎഎസുകാരനെ രക്ഷിക്കാൻ ഓടിയ ക്ഷീണമാണോ എന്ന്,ചിലര് ചോദിക്കുന്നുണ്ട്...ഇതൊക്കെ സർക്കാർ അറിഞ്ഞാണോ എന്നാണ് അറിയേണ്ടത്, ഇങ്ങവെ കുറേ ഉദ്യോഗസ്ഥ മ...**

തിരുവനന്തപുരം കളക്ടറുടെ ലൈവ് വീഡിയോ വിവാദമാകാൻ കാരണം കളക്ഷൻ സെന്ററിൽ നിന്നുയരുന്ന ദുരിതബാധിതരായ പാവം മനുഷ്യരുടെ മുറവിളികൾ തന്നെ.

മാധ്യമപ്രവർത്തകയായ സരിത സരസ്വതി ബാലൻ എഴുതുന്നു:

നിലമ്പൂരിൽ മണ്ണിടിച്ചിലുണ്ടായ കവളപ്പാറയടക്കമുള്ള പ്രദേശത്തെ ജനങ്ങളെ നാല് ക്യാമ്പിലേക്കാണ് മാറ്റിയിരിക്കുന്നത്. 2000 ഓളം പേരുണ്ട്. ആയിരത്തോളം സ്ത്രീകളുണ്ട്. ക്യാമ്പിലേക്ക് അടിവസ്ത്രങ്ങളും നാപ്കിനും വേണം. തിരുവനന്തപുരത്തുള്ള സഖാക്കളേ, എന്തെങ്കിലും സഹായം ചെയ്യാനാകുമോ ?സാധനങ്ങൾ അറേഞ്ച് ചെയ്താൽ എങ്ങിനെയും നാട്ടിലെത്തിക്കാം മാർഗമുണ്ടാക്കാം.

ഷാഹിന നഫീസ എഴുതുന്നു:

പ്രിയപ്പെട്ടവരെ, കൊച്ചിൻ യൂണിവേഴ്സിയിലെ കളക്ഷൻ സെന്ററിലാണ് ഞാനുള്ളത്. സങ്കടകരമാണ് അവസ്ഥ. വളരെ കുറച്ചു സാധനങ്ങളെ ഇവിടെ കിട്ടിയിട്ടുള്ളൂ. എറണാകുളത്ത് മാത്രം 150ൽ പരം ക്യാമ്പുകളാണ് ഉള്ളത്. ഇരുപതിനായിരത്തോളം പേരുണ്ട് ഇത്രയൂം ക്യാമ്പുകളിലായി. സാധനങ്ങൾ വേണമെന്ന് അസിസ്റ്റന്റ് കളക്ടർമാർ നിരന്തരം അഭ്യർത്ഥിക്കുന്നുണ്ട്. എന്താണ് നമുക്ക് പറ്റിയത്? കഴിയുന്നത്ര വേഗം താഴെ പറയുന്ന സാധനങ്ങൾ എത്തിക്കണേ. ബെഡ്ഷീറ്റ് /ബ്ലാങ്കറ്റ്, നാപ്കിൻസ്, അടിവസ്ത്രങ്ങൾ, നൈറ്റികൾ, ലുങ്കികൾ

രാഷ്ട്രീയ നിരീക്ഷകനും അഭിഭാഷകനുമായ ഹരീഷ് വാസുദേവൻ എഴുതിയത് കൂടി വായിക്കാം:

മുഖ്യമന്ത്രി കൂടി കേൾക്കാനാണ്.

ആയിരക്കണക്കിന് പേർ ക്യാമ്പുകളിൽ എത്തി. അത്രയും സാധനങ്ങൾ ആവശ്യമുണ്ട്. ഓരോ ക്യാമ്പും സർക്കാരിന്റെ ഓരോ ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിൽ ആണ്. ആവശ്യങ്ങൾ അപ്പപ്പോൾ ജില്ലാ ഭരണകൂടത്തെ അറിയിക്കാനുള്ള സംവിധാനമുണ്ട്. എവിടെ എന്ത് എത്ര അളവിൽ കിട്ടണമെന്ന് അറിയാൻ കളക്ടർക്ക് ഒരു മിനിറ്റ് മതി. അത് കിട്ടാവുന്ന ഇടങ്ങളിൽ നിന്ന് എത്തിക്കേണ്ടത് അതത് കളക്ടർമാരുടെ ജോലിയാണ്.

ഞാൻ കാണുന്ന ഗ്രൂപ്പുകളും സോഷ്യൽ മീഡിയയും മുഴുവൻ മനുഷ്യർ സഹായത്തിനു നേരിട്ട് കേഴുകയാണ്. കൊടുക്കാൻ സന്നദ്ധതയുള്ളവർ കൊടുക്കുന്നു.. ചിലർ സാധനങ്ങൾ നൽകുന്നു, ചിലർ സ്വന്തം വാഹനങ്ങളിൽ ക്യാമ്പിൽ കൊണ്ടു കൊടുക്കാൻ തയ്യാറാകുന്നു, മറ്റു ചിലർ ഇതെല്ലാംകൂടി ചെയ്യുന്നു.. നല്ല മനുഷ്യരുണ്ടു ചുറ്റിനും..

എവിടെ എത്ര കിട്ടി, ഇനി എത്ര കിട്ടാനുണ്ട് വിവരങ്ങളുടെ ഒരു കോ-ഓർഡിനേഷനും ജില്ലാ തലത്തിൽ കാണാനില്ല. ക്യാമ്പുകളുടെ ചാർജ്ജുള്ള ആളുകളുടെ നമ്പറുകൾ എങ്കിലും പുറത്തുവിടണം. എറണാകുളത്ത് ആകട്ടെ, ജില്ലാ ഭരണകൂടം ഒരു ഔദ്യോഗിക കളക്ഷൻ സെന്റർ പോലും ഇതുവരെ അനൗണ്‌സ് ചെയ്തിട്ടില്ല. ഇത് നിങ്ങളുടെ PR കൂട്ടാനുള്ള സമയമല്ല സർ. ഇടുക്കി ജില്ലയ്ക്കും മലപ്പുറത്തിനും കൊടുക്കാനുള്ളത്ര സാധനങ്ങൾ ശേഖരിക്കാൻ കഴിവുള്ള സമ്പന്നമായ ഇടമാണ് എറണാകുളം. ഇവിടെ Demand-Supply information സുതാര്യമാക്കാൻ ജില്ലാ കളക്ടർക്ക് ബാധ്യതയുണ്ട്. അത് ചെയ്യണം. മലപ്പുറം, പത്തനംതിട്ട, കോഴിക്കോട്, വയനാട് അടക്കം ബാക്കി കളക്ടർമാരും ശ്രദ്ധിക്കണം.

കഴിഞ്ഞ തവണ ഓരോ കളക്ടർക്കും പുറമെ സീനിയർ IAS കാരെ ജില്ലയുടെ ചുമതല ഏല്പിച്ചപ്പോഴാണ് പലയിടത്തും കാര്യങ്ങൾ ശരിയായത്. കഴിഞ്ഞ തവണ പറ്റിയ തെറ്റുകൾ ഇത്തവണ ആവർത്തിക്കാതിരിക്കാൻ മേൽത്തട്ടിൽ ഇത്തവണ ശ്രമം ഇല്ലേ? ഇതൊക്കെ ഇങ്ങനെയൊക്കെ മതിയോ?

കോഴിക്കോട് രാമനാട്ടുകര ഗണപത് സ്‌കൂൾ റിലീഫ് ക്യാംപിൽ നിന്നുള്ള അഭ്യർത്ഥന

സുഹൃത്തുക്കളേ..

ഇനിയൊരു പ്രളയത്തെ നേരിടാൻ ഇടവരുത്തരുതെന്ന് ആഗ്രഹിച്ചാണ് കഴിഞ്ഞ വർഷം ഓഗസ്റ്റ് 24 ന് അവസാനത്തെ ലോഡും ചെങ്ങന്നൂരേയ്ക്ക് കയറ്റിയയച്ച് രാമനാട്ടുകര ഗണപത് സ്‌കൂളിലെ #Malabar_Flood_Relief_volunteers കളക്ഷൻ പോയിന്റ് അടച്ച് ഞാനടങ്ങുന്ന നൂറുകണക്കിന് ആളുകൾ വീടുകളിലേയ്ക്ക് മടങ്ങുന്നത്.
പതിനായിരക്കണക്കിന് ആളുകൾക്ക് വിശപ്പടക്കാനും വസ്ത്രം നൽകാനും മറ്റ് അവശ്യ സാധനങ്ങൾ എത്തിക്കാനും വാഹനങ്ങൾ അടക്കം വിട്ടുതന്നു കൊണ്ട് മലപ്പുറത്തെ നാട്ടുകാരും സുഹൃത്തുക്കളും ഞങ്ങൾക്കൊപ്പം നിന്നു.

എന്നാൽ ഇത്തവണ പ്രളയം ഏറ്റവും ദുരിതക്കയത്തിലാക്കിയത് വയനാടിനെയും മലപ്പുറത്തെയുമാണ്.കഴിഞ്ഞ വർഷം ഞങ്ങളോടൊപ്പം നിന്ന് പ്രവർത്തിച്ച ഒരുപാട് വളണ്ടിയർമാർ ഇപ്പോൾ ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം തേടിയിരിക്കുന്നു.. കഴിഞ്ഞ തവണ ദുരിതമനുഭവിക്കുന്നവർക്ക് ഭക്ഷണവും മരുന്നും വസ്ത്രങ്ങളും എത്തിക്കുവാൻ രാപകൽ വിശന്നും ദാഹിച്ചും ഓടി നടന്ന് പണിയെടുത്തവർ നിരാശ്രയരായി വിശന്ന് ക്യാമ്പുകളിൽ കഴിയുന്നുണ്ട്..ഉടുതുണി മാത്രമായി വന്നു കയറുന്ന അഭയാർത്ഥികൾക്ക് ഭക്ഷണം നൽകേണ്ടതുണ്ട്.പ്രായമായവർക്കും രോഗികൾക്കും ഗർഭിണികൾക്കും കുഞ്ഞുങ്ങൾക്കും ചികിത്സയും മരുന്നും നൽകേണ്ടതുണ്ട്.കുടിവെള്ളം പോലും വേണ്ട രീതിയിൽ ലഭ്യമാകുന്നില്ല.
കൈകെട്ടി നോക്കി നിൽക്കാൻ പറ്റാത്തഇത്തരമൊരു ദുരവസ്ഥയിൽ ഇത്തവണയും രാമനാട്ടുകര ഗണപത് സ്‌കൂളിലെ കളക്ഷൻ പോയിന്റ് തുറന്നു പ്രവർത്തിക്കുകയാണ്

വോളണ്ടിയർമാരുടെയും അവശ്യ സാധനങ്ങളുടെയും വാഹനങ്ങളുടെയും കുറവു കാരണം അടുത്തുള്ള ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് പോലും വേണ്ട സഹായം ചെയ്തു നൽകാൻ സാധിക്കാത്ത അവസ്ഥയാണ്. ഭക്ഷണം വേണം എന്ന് വിളിച്ചു പറയുന്നവർക്ക് അതെത്തിക്കാൻ പോലും കഴിയാത്ത നിസഹായാവസ്ഥയിൽ ആണ് ഞങ്ങൾ.

കഴിഞ്ഞ വർഷം ഞങ്ങൾ നിങ്ങൾക്ക് മുൻപിൽ കൈ നീട്ടിയപ്പോൾ നിങ്ങൾ ഞങ്ങളെ ചേർത്തു പിടിച്ചു.. പ്രളയത്തെ നമ്മൾ ഒരുമിച്ച് നേരിട്ടു.ഇത്തവണയും ഞങ്ങൾ കൈ നീട്ടുകയാണ്.. തട്ടിയെറിയരുത്.ഞങ്ങൾക്ക് പണം വേണ്ട..പകരം ഭക്ഷണവും അവശ്യ സാധനങ്ങളും വാഹന സൗകര്യങ്ങളും മതി. സഹായിക്കാൻ.. കൂടെ നിൽക്കാൻ കഴിയുന്നവർ ബന്ധപ്പെടുക

#Malabar_Flood_Relief_Volunteers
#Ramanattukara

അഖിൽനാഥ് : 9447726591

കളക്ടർ ബ്രോ പ്രശാന്ത് നായർ ഫേസ്‌ബുക്കിൽ കുറിച്ചത് കൂടി വായിക്കാം

സീരിയസ് കാര്യമാണ്. അത്യാവശ്യമാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നന്മയും കരുണയും ആർദ്രതയും ഒന്നും വറ്റിപ്പോയില്ലല്ലോ? പിന്നെന്താ ഒരു സ്റ്റാർട്ടിങ് ട്രബിൾ?

കോഴിക്കോട് ജില്ലയിൽ ദുരിതാശ്വാസ നടപടികളുടെ ഭാഗമായി 280 ക്യാമ്പുകളിലായി ഇപ്പോൾ 22000 പേർ ഉണ്ട്. പെട്ടെന്നുള്ള സാഹചര്യം ആയതുകൊണ്ട് ഇത്രയും പേർക്ക് അത്യാവശ്യമുള്ള കാര്യങ്ങൾക്ക് പോലും ബുദ്ധിമുട്ടുണ്ട്. കോഴിക്കോട് പൊതുസമൂഹത്തിന്റെ സഹായം അത്യാവശ്യമായിരിക്കുന്നു. ജില്ലയിലെ കലക്ഷൻ സെന്റർ സിവിൽ സ്റ്റേഷനിലെ പ്ലാനിംങ്ങ് ഹാളിൽ ആരംഭിച്ചിട്ടുണ്ട്. ഉടനടി ആവശ്യമുള്ള സാധനങ്ങളുടെ ഒരു ലിസ്റ്റ് ചുവടെ നൽകുന്നു

1. പുൽപ്പായ - 6000
2. ബ്ലാങ്കറ്റ്/ബെഡ്ഷീറ്റുകൾ - 8000
3. ലുങ്കി - 5000
4. നൈറ്റി - 3000
5. സാനിറ്ററി നാപ്കിൻസ് - 2000
6.അരി - 2000kg
7. പഞ്ചസാര- 700kg
8. ചെറുപയർ - 100kg
9. കടല - 100kg
10. പരിപ്പ് - 50kg
11. ബിസ്‌കറ്റ്/റസ്‌ക് - 2000 Packets
12. കുടി വെള്ളം - 3000 Lr
13. സോപ്പ് - 500 Nos
14. പേസ്റ്റ് - 500 Nos
16. ബ്ലീച്ചിങ് പൗഡർ - 100kg

മുകളിൽ കൊടുത്ത സാധനങ്ങളുടെ കാര്യത്തിൽ നിങ്ങൾക്ക് സഹായിക്കാൻ പറ്റുമെങ്കിൽ സിവിൽ സ്റ്റേഷനിലെ പ്ലാനിംങ്ങ് ഹാളിൽ ഉടൻ തന്നെ എത്തിച്ചാൽ കുറെയധികം മനുഷ്യർക്ക് ഉപകാരപ്പെടും. കമോൺ ബ്രോസ്.

Contact Number: അനുപമ രാജ് : 9446492696
കൺട്രോൾ റൂം : 0495-2378810
0495-2378820
Address:
Planning Secretariat
Civil Station
Eranhippalam
Kozhikode - 673020

ആവശ്യം തിരിച്ചറിഞ്ഞ് ഇനിയെങ്കിലും തിരുവനന്തപുരത്തെ കളക്ടർ ബ്രോ മനസ്സുമാറ്റുമോ, ഉഷാറാകുമോ എന്നാണ സോഷ്യൽ മീഡിയ ചോദിക്കുന്നത്.

മറുനാടന്‍ ഡെസ്‌ക്‌    
മറുനാടന്‍ ഡെസ്‌ക്‌

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
വീട്ടിലെ കിടക്ക മുതൽ അലമാര വരെ എടുത്ത് കാമുകനൊപ്പം ഒളിച്ചോടിയത് രണ്ട് കുട്ടികളുടെ മാതാവ്; ഭാര്യയേയും രണ്ട് കുട്ടികളേയും ഉപേക്ഷിച്ച് ഷീബയേയും കൂട്ടി ഒളിച്ചോടിയ സുജിത്തിനെയും കാമുകിയേയും പൊലീസ് അറസ്റ്റ് ചെയ്തത് ജുവനൈൽ ജസ്റ്റിസ് ആക്ട് അനുസരിച്ചും; ഗായകൻ ഷമ്മാസ് കിനാലൂരും കുറ്റിക്കാട്ടിൽ ഷിബിനയുടെയും ഒളിച്ചോട്ടത്തിന് പിന്നാലെ കോഴിക്കോട് നിന്ന് വീണ്ടും ഒളിച്ചോട്ട വാർത്തകൾ
ജോളി ആവശ്യപ്പെട്ടത് വസ്തു ഇടപാടിൽ ധാരണയിൽ എത്തണമെങ്കിൽ പരാതി പിൻവലിക്കണമെന്ന്; തനിക്കു നേരെ വധശ്രമം ഉണ്ടായിട്ടില്ലെന്നും കൊല്ലപ്പെട്ട റോയിയുടെ സഹോദരൻ; സത്യം തെളിയുന്നതോടെ നീതി കിട്ടുക മരിച്ചവരുടെ ആത്മാക്കൾക്കും ജീവിച്ചിരിക്കുന്നവർക്കും; കൂടത്തായി കൊലപാതക കേസിൽ സമാന്തര അന്വേഷണം നടത്തുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്ത റോജോ മൊഴി നൽകിയ ശേഷം മാധ്യമങ്ങളോട് പങ്കുവെച്ചത് അന്വേഷണത്തിലെ സംതൃപ്തിയും; അമേരിക്കയിൽ നിന്നുമെത്തിയ പരാതിക്കാരന്റെ മൊഴി എടുത്തത് ഒമ്പത് മണിക്കൂറോളം
ഭാര്യയുടെ സംശയം പള്ളിയിൽ എത്തിയപ്പോൾ ജോളിയേയും ജോൺസണേയും വിളിച്ചു വരുത്തി വികാരി താക്കീത് ചെയ്തു; പ്രതികാരം തീർക്കാൻ ഭാര്യയെ ചവിട്ടി നിലത്തിട്ട് ക്രൂര മർദ്ദനം; അദ്ധ്യാപികയെ രക്ഷിച്ചത് നാട്ടുകാർ ഓടിക്കൂടി; സിഐയുടെ താക്കീതിൽ പ്രശ്‌നമൊതുക്കിയത് ഭർത്താവിന്റെ ജോലി നഷ്ടമാകാതിരിക്കാൻ; സ്ഥലം മാറ്റം വാങ്ങി നാടുവിട്ട ശേഷം കുടുംബത്തെ തിരിഞ്ഞു നോക്കിയില്ല; ജോളി അകത്തായപ്പോൾ ഭാര്യയ്ക്ക് മുമ്പിലെത്തി മാപ്പ് അപേക്ഷിച്ച് ജോൺസൺ; കൂടത്തായിയിൽ ട്വിസ്റ്റുകൾ തീരുന്നില്ല
മരണ ദിവസം വിവാഹത്തിന് പോയത് ആഭരണങ്ങൾ എല്ലാം അണിഞ്ഞ്; മരണം സ്ഥിരീകരിച്ചപ്പോൾ ഈ ആഭരണങ്ങൾ നേഴ്‌സുമാർ ഏൽപ്പിച്ചത് ജോളിയെ; എന്നിട്ടും മരണത്തിന് മുമ്പ് 40 പവനും ധ്യാനവേദിയിലെ കാണിക്ക വഞ്ചിയിൽ ഭാര്യ തന്നെ സമർപ്പിച്ചുവെന്ന് ഷാജു കള്ളം പറഞ്ഞത് എന്തിന്? വിവാഹ ആൽബത്തിൽ സിലിയുടെ ചിത്രങ്ങൾ അപ്രത്യക്ഷമായതിലും ദുരൂഹത; കൂടത്തായി കേസിൽ പരാതി പിൻവലിക്കാൻ ഉണ്ടായ സമ്മർദ്ദം തുറന്നു പറഞ്ഞ് റോജോ; സിലിയുടെ ജീവനെടുത്തത് സയനൈഡ് ജോളിയുടെ പണത്തോടുള്ള ആർത്തി തന്നെ
'കുടുംബത്തിലൊതുങ്ങാത്ത, വേശ്യാവൃത്തി നടത്തുന്ന, അവനവന്റെ സുഖത്തിനായി ജീവിക്കുന്ന സ്ത്രീ' എന്നിങ്ങനെയാണ് ഫിറോസ് കുന്നുംപറമ്പിലിന്റെ സോഷ്യൽ മീഡിയയിലെ സ്ത്രീ പരാമർശം; ഒരു പെൺകുട്ടിയെ എന്ന വ്യാജേന സ്ത്രീ എന്ന പദപ്രയോഗത്തിലൂടെ കേരളത്തിലെ മുഴുവൻ സ്ത്രീകളെയുമാണ് ഫിറോസ് അപമാനിച്ചിരിക്കുന്നത്; ജസ്ല മാടശേരിയെ അപമാനിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷൻ; പൊലീസ് കർശന നടപടി സ്വീകരിക്കാൻ നിർദ്ദേശം
മൂന്നുദിവസം തക്കം പാർത്തിരുന്നു; പുലർച്ചെ മനോഹരൻ പെട്രോൾ പമ്പിൽ നിന്നിറങ്ങിയപ്പോൾ തട്ടിക്കൊണ്ടുപോയി; ക്രിമിനൽ പശ്ചാത്തലമുള്ള മൂന്നുപേർ കസ്റ്റഡിയിൽ; മൂക്കും വായും പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; കടുംകൈ ചെയ്തത് പമ്പിലെ കളക്ഷൻ തുക കവർന്നെടുക്കാൻ; മനോഹരന്റെ കാർ കണ്ടെത്തിയത് അങ്ങാടിപ്പുറത്തുനിന്ന്; പണം മോഹിച്ചുള്ള ഗുരുവായൂരിലെ കൊലപാതകത്തിൽ പൊലീസിന് തുണയായത് സിസിടിവി ദൃശ്യങ്ങൾ
കുടുംബത്തിൽ ഒതുങ്ങാത്ത, പച്ചയ്ക്ക് വേശ്യാവൃത്തി ചെയ്യുന്ന സ്ത്രീ; ശരീരത്തിന്റെ സുഖത്തിന് വേണ്ടി മാത്രം ജീവിക്കുന്ന സ്ത്രീ, ആരാണെന്ന് അറിയാത്തവരുടെ മുന്നിൽ പോലും ശരീരം കാഴ്ച വെയ്ക്കുന്ന സ്ത്രീ; മഞ്ചേശ്വരത്തെ മുസ്ലിംലീഗ് സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പു പ്രചരണത്തിൽ പങ്കെടുത്തതിനെ വിമർശിച്ച ജസ്ല മാടശ്ശേരിക്ക് ഫിറോസ് കുന്നംപറമ്പിൽ മറുപടി നൽകിയത് അധിക്ഷേപം നിറച്ച്; 'നന്മ മരത്തിന്റെ തനിസ്വഭാവം പുറത്തുവന്നു' എന്ന് വിമർശിച്ച് സോഷ്യൽമീഡിയ
വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ വധുവിന്റെ ഫോണിലേക്ക് സന്ദേശമെത്തി; വണ്ടിയിൽ ഇരുന്ന് വഴക്കിട്ട് നവദമ്പതികൾ; വരന്റെ വീട്ടുപടിക്കൽ എത്തിയ വധു വീട്ടിൽ കയറില്ലെന്ന് വാശിപിടിച്ചു; ബന്ധുക്കളും നാട്ടുകാരും ശ്രമിച്ചിട്ടും വധുവിന്റെ മനസുമാറാത്ത യുവതി സ്വന്തം വീട്ടിലേക്ക് തിരിച്ചുപോയി; പൊലീസ് സ്‌റ്റേഷൻ കയറിയ തളിപ്പറമ്പിലെ പുലിവാൽ കല്യാണത്തിന്റെ കഥ
പൊലീസ് സ്‌റ്റേഷനിൽ ആര്യ എത്തിയത് വിവാദ കേന്ദ്രമായ അതേ സ്‌കൂട്ടർ സ്വയം ഓടിച്ച്; ഒത്തുതീർപ്പ് സാധ്യത തേടിയെങ്കിലും സെക്യൂരിറ്റിക്കാരനോട് പൊലീസുകാരുടെ മുമ്പിൽ വച്ചു തട്ടി കയറിയത് സെക്യൂരിറ്റി ഏജൻസിയെ ചൊടുപ്പിച്ചു; ടൂവീലർ അശ്രദ്ധമായി നീക്കിവച്ചെന്ന് ആരോപിച്ച് സെക്യൂരിറ്റി ജീവനക്കാരന്റെ മുഖത്തടിച്ചതു കൊച്ചി സർവകലാശാലയിലെ അനന്യ വനിതാ ഹോസ്റ്റലിലിലെ മേട്രൻ; കേസായതോടെ കരാർ ജോലി കൊയിലാണ്ടിക്കാരിക്ക് നഷ്ടമാകും; തുറിച്ചു നോക്കൽ വാദവുമായി തടിയൂരാൻ ആര്യയും
സയനൈഡ്‌ ജോളിക്കുണ്ടായിരുന്നത് പതിനൊന്നിലേറെ കാമുകന്മാർ; എന്ത് പ്രശ്‌നമുണ്ടായാലും പരിഹരിക്കാൻ പ്രാപ്തിയുള്ള പുരുഷ സുഹൃത്തുക്കളിൽ ചിലർക്കും കൂട്ടക്കുരുതിയെ കുറിച്ച് അറിയാമായിരുന്നു; പല രാഷ്ട്രീയ നേതാക്കളുമായും ഉണ്ടായിരുന്നത് ആത്മ ബന്ധം; ബ്യൂട്ടി പാർലറുമായി അടുത്തത് സദാ സുന്ദരിയായി നടക്കാൻ; ഏലസ് പൂജിച്ച് നൽകിയ ജ്യോത്സ്യൻ ഒളിവിൽ പോയെന്നും പൊലീസ്; കൂടത്തായിയിലെ ക്രൂരതയിൽ ട്വിസ്റ്റുകൾ തുടരുന്നു
കുടുംബത്തിൽ ഒതുങ്ങാത്ത, പച്ചയ്ക്ക് വേശ്യാവൃത്തി ചെയ്യുന്ന സ്ത്രീ; ശരീരത്തിന്റെ സുഖത്തിന് വേണ്ടി മാത്രം ജീവിക്കുന്ന സ്ത്രീ, ആരാണെന്ന് അറിയാത്തവരുടെ മുന്നിൽ പോലും ശരീരം കാഴ്ച വെയ്ക്കുന്ന സ്ത്രീ; മഞ്ചേശ്വരത്തെ മുസ്ലിംലീഗ് സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പു പ്രചരണത്തിൽ പങ്കെടുത്തതിനെ വിമർശിച്ച ജസ്ല മാടശ്ശേരിക്ക് ഫിറോസ് കുന്നംപറമ്പിൽ മറുപടി നൽകിയത് അധിക്ഷേപം നിറച്ച്; 'നന്മ മരത്തിന്റെ തനിസ്വഭാവം പുറത്തുവന്നു' എന്ന് വിമർശിച്ച് സോഷ്യൽമീഡിയ
വിവാഹം നിശ്ചയിച്ചത് ഒരു വർഷം മുമ്പ്; ഭാവി വരൻ വാങ്ങി നൽകിയ മൊബൈലിലൂടെ സംസാരം; ആർഭാട കല്യാണത്തിന് ശേഷമുള്ള കാർ യാത്രയിൽ പ്രവാസിയായ വരന് വന്നത് കാമുകന്റെ മെസേജ്; വഴിയിൽ തുടങ്ങിയ വഴക്ക് വീട്ടിലെത്തിയപ്പോൾ നാട്ടുകാർ മൊത്തമറിഞ്ഞു; വീട്ടിലേക്ക് കയറാതെ നിന്ന യുവതിയെ അനുനയിപ്പിക്കാൻ പൊലീസിനും ആയില്ല; ചതിച്ച മകളെ കൈവിട്ട് അച്ഛനും അമ്മയും; ഒടുവിൽ നിർമ്മാണ തൊഴിലാളിയായ കാമുകനൊപ്പം കാമുകിയുടെ മടക്കം; തളിപ്പറമ്പിലെ പുലിവാൽ കല്യാണത്തിൽ സൂപ്പർ ക്ലൈമാക്‌സ്
ജോൺസണുമായുണ്ടായിരുന്നത് ഹൃദയ ബന്ധം; 2015ൽ മക്കളെ നീന്തൽ പഠിപ്പിക്കാൻ പോയി ബി എസ് എൻ എൽ ജീവനക്കാരന്റെ ഭാര്യയെ ആത്മമിത്രമാക്കാൻ ശ്രമം; യാത്രകളും ഷോപ്പിങും സിനിമ കാണലും കുടുംബ സമേതമായപ്പോൾ ജോൺസണിന്റെ കള്ളക്കളികൾ ഭാര്യ തിരിച്ചറിഞ്ഞു; പൊലീസിലും പള്ളിയിലും പരാതി എത്തിയപ്പോൾ ജോളിക്ക് ചർച്ചകൾക്ക് കൂട്ടുവന്നത് തഹസിൽദാർ ജയശ്രീയും; താക്കീത് ചെയ്ത് വിട്ടിട്ടും കോയമ്പത്തൂരിൽ ബന്ധം തുടർന്ന് ജോളിയും ജോൺസണും; കൂടത്തായിയിൽ അവിഹിതങ്ങളുടെ ചുരുൾ അഴിയുമ്പോൾ
രണ്ടാം ഭർത്താവ് ഷാജുവിനെ അപായപ്പെടുത്തി മൂന്നാമത് വിവാഹം കഴിക്കാൻ പദ്ധതി; ആഗ്രഹിച്ചത് ഉറ്റ സുഹൃത്ത് ജോൺസണെ ജീവിത പങ്കാളിയാക്കാൻ അയാളുടെ ഭാര്യയെ കൊല്ലാൻ ശ്രമിച്ചത് വിനോദയാത്രയ്ക്കിടെ; വിഷം കലർന്ന ഭക്ഷണം നൽകിയെങ്കിലും ബി എസ് എൻ എൽ ജീവനക്കാരന്റെ ഭാര്യ കഴിക്കാത്തതു കൊണ്ട് മാത്രം രക്ഷപ്പെട്ടു; റോയിയെ കൊന്ന് രണ്ടാം ദിവസം കോയമ്പത്തൂരിൽ പോയതും ജോൺസണുമായി അടിച്ചു പൊളിക്കാൻ; കൂടത്തായിയിൽ തെളിയുന്നത് ജോളിയുടെ വഴിവിട്ട ബന്ധങ്ങൾ തന്നെ
ജോളിയും ജോൺസണും തമ്മിൽ ഉണ്ടായിരുന്നത് വർഷങ്ങൾ നീണ്ട അടുപ്പം; ആദ്യ ഭർത്താവിനെ കൊന്ന് ഷാജുവിനെ കല്യാണം കഴിച്ചത് സർക്കാർ ജോലിയിൽ കണ്ണും നട്ട്; രണ്ടാം ഭർത്താവിനെ വകവരുത്താൻ ശ്രമിച്ചത് ആശ്രിത നിയമനത്തിലൂടെ സർക്കാർ ജീവനക്കാരിയാകാനുള്ള തന്ത്രം; ജോളിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നി സൗഹൃദം ഉപേക്ഷിച്ചത് ജോൺസണിന്റെ ഭാര്യയെ തുണച്ചു; ഭാര്യ താക്കീത് ചെയ്തിട്ടും രഹസ്യ ബന്ധം ബി എസ് എൻ എൽ ജീവനക്കാരൻ തുടർന്നു; കൂടത്തായിയിലെ യഥാർത്ഥ വില്ലൻ ആര്?
എല്ലാവരും കിടന്നുറങ്ങിയത് ഒരു മുറിയിൽ; രാത്രിയിലെ മുട്ടി വിളിച്ചത് കേട്ട് വാതിൽ തുറന്നപ്പോൾ ഇരച്ചു കയറിയെത്തി മിഥുൻ ആദ്യം പെട്രോളൊഴിച്ചത് അമ്മയുടെ ദേഹത്ത്; ഇളയ കുട്ടിയേയും കൂട്ടി ഇറങ്ങി ഓടിയ മോളി തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് തീഗോളമായി നിൽക്കുന്ന മൂത്തമകളെ; തുടക്കത്തിൽ മിഥുനും ദേവികയും തമ്മിലുണ്ടായിരുന്നത് ബന്ധു എന്നതിന് അപ്പുറമുള്ള അടുപ്പം; മയക്കുമരുന്നിന് അടിമയെന്ന് അറിഞ്ഞ് ഒഴിവാക്കാൻ തുടങ്ങിയത് പ്രതികാരാഗ്നിയായി; ബൈക്കിൽ മിഥുൻ എത്തിയത് കുടുംബത്തെ മുഴുവൻ ഇല്ലാതാക്കാൻ
അന്നുണ്ടായത് ചങ്കൂറ്റമോ, മര്യാദ പഠിപ്പിക്കലോ ഒന്നുമായിരുന്നില്ല; നിങ്ങൾ ചീത്തവിളിച്ച ആ ഡ്രൈവറാണ് എന്റെ ജീവൻ രക്ഷിച്ചത്; താൻ വെല്ലുവിളിക്കുകയായിരുന്നില്ല; കെഎസ്ആർടിസിയെ തടഞ്ഞ് 'വൈറലായ യുവതി'യുടെ വെളിപ്പെടുത്തൽ; സൈബർ ലോകം ആഘോഷിച്ച ബസ് തടയൽ സംഭവത്തിൽ ട്വിസ്റ്റ്; യുവതിയുടെ വെളിപ്പെടുത്തൽ ശരിവെച്ച് കെഎസ്ആർടിസി ബസ് ഡ്രൈവറും
പ്രളയത്തിൽ തൃശൂരിനെ വെള്ളത്തിൽ മുക്കിയത് ശോഭാ സിറ്റിയുടെ പുഴയ്ക്കൽ പാടത്തെ കൈയേറ്റം; പി എൻ സി മേനോന്റെ 19 ഏക്കർ വയൽ കൈയേറ്റത്തിലെ കള്ളി വെളിച്ചത്തുകൊണ്ടു വന്നത് ഈ മിടുമിടുക്കി; കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിട്ടും പിൻവാങ്ങാതെ നിയമ പോരാട്ടം ജയിച്ചിട്ടും അഞ്ച് കൊല്ലമായിട്ടും വിധി നടപ്പാക്കേണ്ടവർ തുടരുന്നത് കുറ്റകരമായ മൗനം; പ്രവാസി വ്യവസായിക്ക് പത്മശ്രീ കിട്ടാത്തതിന് പിന്നിലും അഡ്വ വിദ്യാ സംഗീതിന്റെ നീതി ബോധം; ശതകോടീശ്വരന്റെ കൈയേറ്റം തൃശൂരിനെ മുക്കി കൊല്ലുമ്പോൾ
നാല് വീട് അപ്പുറത്ത് താമസിച്ചിരുന്ന 13 വയസ്സ് പ്രായക്കൂടുതലുള്ള ഫിറോസിനെ ആദ്യം വിളിച്ചിരുന്നത് അങ്കിളെന്ന്; തന്റെ മകൾക്ക് ഇപ്പോൾ 16 വയസ്സുണ്ട്; ആ കുട്ടിക്ക് രണ്ട് വയസ്സുള്ളപ്പോഴായിരുന്നു അബോർഷൻ; മകൾക്ക് പ്രായം കുറവാണെന്ന് പറഞ്ഞ് അബോർഷന് നാട്ടിലേക്ക് വരാൻ ടിക്കറ്റെടുത്ത് തന്നത് ഫിറോസാണ്; ശ്രീറാം വെങ്കിട്ടരാമനുമായുള്ളത് സൗഹൃദം മാത്രം; ഇനിയുള്ള അലിഗേഷൻ എനിക്ക് തന്നെ പറയാൻ നാണമാണ്: വിവാഹ മോചന ഹർജിയിലെ ആരോപണങ്ങൾ നിഷേധിച്ച് വഫാ ഫിറോസ്
മദ്യം തലയ്ക്ക് പിടിച്ചപ്പോൾ കാമുകിയെ കാണാൻ മോഹം; ജനലഴികളിൽ നിന്നുള്ള സംസാരം മടുത്തപ്പോൾ അകത്തു കയറി; കാമകേളികൾ കഴിഞ്ഞപ്പോൾ അറിയാതെ ഉറങ്ങിപ്പോയി; പതിവില്ലാത്ത കൂർക്കം വലി കേട്ട് നോക്കിയ വീട്ടുകാർ ഞെട്ടി; പൊലീസെത്തി പെൺകുട്ടിയെ ചോദ്യം ചെയ്തപ്പോൾ മറ്റൊരുവന്റെ പീഡനകഥയും പുറത്ത്: മല്ലപ്പള്ളിയിൽ പതിന്നാലുകാരിയെ പീഡിപ്പിച്ച കഥ പുറത്തായത് ഇങ്ങനെ
വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ വധുവിന്റെ ഫോണിലേക്ക് സന്ദേശമെത്തി; വണ്ടിയിൽ ഇരുന്ന് വഴക്കിട്ട് നവദമ്പതികൾ; വരന്റെ വീട്ടുപടിക്കൽ എത്തിയ വധു വീട്ടിൽ കയറില്ലെന്ന് വാശിപിടിച്ചു; ബന്ധുക്കളും നാട്ടുകാരും ശ്രമിച്ചിട്ടും വധുവിന്റെ മനസുമാറാത്ത യുവതി സ്വന്തം വീട്ടിലേക്ക് തിരിച്ചുപോയി; പൊലീസ് സ്‌റ്റേഷൻ കയറിയ തളിപ്പറമ്പിലെ പുലിവാൽ കല്യാണത്തിന്റെ കഥ
മെക്കാനിക്കിനെ ലൈംഗിക ബന്ധത്തിനായി യുവതി വീട്ടിലേക്ക് ക്ഷണിച്ചത് നിരവധി തവണ; താനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ വീഡിയോ ശിവാനി ചിത്രീകരിച്ചത് യുവാവ് അറിയാതെ; 40 ലക്ഷം രൂപ തന്നില്ലെങ്കിൽ വീഡിയോ പുറത്തുവിടും എന്നും ബലാത്സംഗത്തിന് കേസ് കൊടുക്കും എന്നും പറഞ്ഞതോടെ എട്ടിന്റെ പണി കൊടുത്ത് യുവാവും
രതിനിർവേദം പുറത്തു വന്നതോടെ ഹരി പോത്തനുമായി പിണങ്ങിയ എഴുപതുകളിലെ താര സുന്ദരിക്ക് ജീവിതം നൽകിയ 'വില്ലൻ'; മമ്മൂട്ടിയെ കണ്ട് പഠിക്കാതെ ലക്ഷ്യബോധമില്ലാതെ പ്രവർത്തിച്ചതു കൊണ്ടാണ് തനിക്കും രതീഷിനുമൊക്കെ തിരിച്ചടി നേരിട്ടതെന്ന് തിരിച്ചറിഞ്ഞ് വിലപിച്ച താരം; ബിസിനസ്സിലെ ചുവടുവയ്‌പ്പ് എത്തിച്ചത് കേസിലും പുലിവാലിലും; സീരിയൽ നടിയുമായുള്ള വിവാഹം തകർന്നതോടെ വീണ്ടും ജയഭാരതിയുമായി അടുക്കാൻ ആഗ്രഹിച്ച 'ഭർത്താവ്'; സത്താർ ഓർമ്മയാകുമ്പോൾ
മത്തായിപ്പടിയിലെ സാമ്പത്തിക ശേഷിയുള്ള കുടുംബത്തിലെ ഇളയവൾ; ഏതൊരു ചെറുപ്പക്കാരെയും ആകർഷിക്കാൻ പോന്ന സുന്ദരി; ആരിലും മതിപ്പുളവാക്കുന്ന സംസാരവും പെരുമാറ്റവും കൊണ്ട് നാട്ടുകാരുടെ കണ്ണിലും നല്ലകുട്ടിയായ മിടുക്കി; അകന്നബന്ധു കൂടിയായ റോയി തോമസിനെ 22 വർഷം മുമ്പ് വിവാഹം കഴിച്ചത് പ്രണയത്തിന് ഒടുവിൽ; കല്ല്യാണവീട്ടിലെ കൂടിക്കാഴ്‌ച്ച പ്രണയത്തിന് വഴിയൊരുക്കി; ചിലന്തി വലനെയ്യുന്ന ക്ഷമയോടെ കാത്തിരുന്ന് കൊലപാതകങ്ങൾ നടത്തിയ കൂടത്തായിയിലെ ജോളി കട്ടപ്പനക്കാർക്ക് നല്ലകുട്ടി
സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ പൊടുന്നനെ മുതലാളി പാന്റിന്റെ സിബ് അഴിച്ചു; വഴങ്ങാതെ നിന്നപ്പോൾ കഴുത്തിൽ ഇരുകൈകളും കൊണ്ട് അമർത്തിപ്പിടിച്ചു; കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി; പിന്നെ നടന്നത് നിർബന്ധപൂർവമുള്ള വദനസുരതം; സാമീസ് ലാബ് ഉടമ ഡോക്ടർ മജീദിനും മാധ്യമ പ്രവർത്തകൻ ജേക്കബ് ജോർജിന് എതിരെയും ലൈംഗിക പീഡനത്തിന് കോടതിയിൽ പരാതി; പരാതിക്കാരി പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ കൊച്ചിയിലെ വനിതാ നേതാവ്; ആരോപണത്തിന് പിന്നിൽ സാമ്പത്തികമെന്ന് ജേക്കബ് ജോർജ്