Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊവിഡ്19നെ സൃഷ്ടിച്ചത് തീവ്രമുതലാളിത്തമെന്ന് എംഎ ബേബി; കൊവിഡ്19നെ തോൽപ്പിച്ചാൽ മാത്രം പേരാ കോവിഡ് 19നെ സൃഷ്ടിച്ച തീവ്ര മുതലാളിത്ത സാമ്പത്തിക നയങ്ങളെ പരാജയപ്പെടുത്തണമെന്നും ആഹ്വാനം; കൊവിഡ് കാലത്ത് ട്രോളന്മാർക്ക് ഇരയായി സിപിഎം പൊളിറ്റ് ബ്യൂറോ അം​ഗം

കൊവിഡ്19നെ സൃഷ്ടിച്ചത് തീവ്രമുതലാളിത്തമെന്ന് എംഎ ബേബി; കൊവിഡ്19നെ തോൽപ്പിച്ചാൽ മാത്രം പേരാ കോവിഡ് 19നെ സൃഷ്ടിച്ച തീവ്ര മുതലാളിത്ത സാമ്പത്തിക നയങ്ങളെ പരാജയപ്പെടുത്തണമെന്നും ആഹ്വാനം; കൊവിഡ് കാലത്ത് ട്രോളന്മാർക്ക് ഇരയായി സിപിഎം പൊളിറ്റ് ബ്യൂറോ അം​ഗം

മറുനാടൻ മലയാളി ബ്യൂറോ

കൊവിഡ് തീവ്ര മുതലാളിത്തത്തിന്റെ സൃഷ്ടിയെന്ന് പറഞ്ഞ സിപിഎം പോളിറ്റ് ബ്യൂറോ അം​ഗം എംഎ ബേബിയെ ട്രോളി സോഷ്യൽ മീഡിയ. സഖാവിന് മാത്രം ഇത് എവിടെ നിന്ന് കിട്ടുന്നു എന്ന സ്വാഭാവിക സംശയം മുതൽ താത്വികമായ അവലോകനമാണ് ഞാൻ ഉദ്ദേശിക്കുന്നത് എന്ന പരമ്പരാ​ഗത ഇടത് വിരുദ്ധ ഡയലോ​ഗ് വരെ ബേബിക്കെതിരെ ട്രോളന്മാർ ആയുധമാക്കുന്നു.

തീവ്ര മുതലാളിത്ത സാമ്പത്തിക നയങ്ങൾക്കെതിരായിട്ടുള്ള യുദ്ധമാക്കി സൈദ്ധാന്തിക യുദ്ധമായും ബഹുജന സമരമായും മാറ്റണം. അങ്ങനെ മുതലാളിത്ത- തീവ്ര മുതലാളിത്ത സാമ്പത്തിക നയങ്ങളാണ് കോവിഡ്19 പോലും ഉടലെടുക്കാനും അത് വ്യാപിക്കാനും കാരണം എന്ന് പറഞ്ഞുകൊണ്ട് കൊവിഡിനെതിരായിട്ടുള്ള യുദ്ധം കൊവിഡിനെതിരായിട്ട് മാത്രമുള്ള യുദ്ധമായി പരിമിതപ്പെട്ട് നിൽക്കാതെ കോവിഡ്19നെ സൃഷ്ടിച്ച തീവ്രമുതലാളിത്ത സാമ്പത്തിക നയങ്ങൾക്കും എതിരായിട്ടുള്ള ഒരു യുദ്ധമാക്കി, ആ യുദ്ധത്തിൽ അണിചേരാൻ പറ്റുന്നവരെ മുഴുവൻ ഭാ​ഗമാക്കി ഒരുമഹാ മുന്നണി രൂപപ്പെടുത്താനുള്ള ഒരു സന്ദർഭമായിട്ട് നമ്മൾ ഇതിനെ ഉപയോ​ഗപ്പെടുത്തണം. അത് നമ്മൾ ഉപയോ​ഗപ്പെടുത്തുക തന്നെ ചെയ്തുകൊണ്ട് വേണം കൊവിഡിൽ നിന്നും ഓരോ മനുഷ്യ ജീവനെയും രക്ഷിക്കാനുള്ള സന്നദ്ധ സേവനപ്രവർത്തനങ്ങൾക്ക് ഊന്നൽ കൊടുത്തുകൊണ്ട് ആ പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ- അതുമൊരു യുദ്ധമാണ്.

ഓരോ മനുഷ്യനെയും രക്ഷിക്കുക. കോവിഡ്19നെ പ്രതിരോധിക്കുക എന്ന് പറയുന്നത് ഒരു വലിയ യുദ്ധമാണ്. ആ യുദ്ധം ചെയ്തുകൊണ്ട് വേണം ഈ ആശയയൂദ്ധം നടത്താൻ. ഏത് ആശയ യുദ്ധം? നമ്മുടെ ഓരോ മനുഷ്യനെയും രക്ഷിക്കേണ്ടിവരുന്ന കോവിഡ് 19 ഉണ്ടായത് തീവ്ര മുതലാളിത്ത സാമ്പത്തിക നയങ്ങളുടെ ഫലമാണ്. അതുകൊണ്ട് കൊവിഡ്19നെ തോൽപ്പിച്ചാൽ മാത്രം പേരാ കോവിഡ് 19നെ സൃഷ്ടിച്ച തീവ്ര മുതലാളിത്ത സാമ്പത്തിക നയങ്ങളെ പരാജയപ്പെടുത്തണം- ഇങ്ങനെ പോകുന്നു എംഎ ബേബിയുടെ വീഡിയോ പ്രഭാഷണം. ഇതിനെ ട്രോളി നിരവധി പേരാണ് രം​ഗത്തെത്തിയിരിക്കുന്നത്.

'എം.എ ബേബി പറയുന്നു : കോവിഡിനെതിരായ യുദ്ധം തീവ്രമുതലാളിത്തത്തിനെതിരെയുള്ള യുദ്ധമായി കൂടി മാറേണ്ടതാണെന്ന്.  യോജിക്കുകയാണ്. പക്ഷെ എന്താണീ തീവ്രമുതലാളിത്തം ? നേർപ്പിച്ച മുതലാളിത്തം വേറേ ഉണ്ടോ? ഉണ്ടാവും. ചിലപ്പോൾ ബുദ്ധിജീവികൾക്കിടയിലെ ചില ആഭ്യന്തര തർക്കങ്ങൾ ആയിരിക്കും. പക്ഷെ, കോറോണ നിലവിൽ സോഷ്യലിസ്റ്റ് ചൈനയുടെ സംഭാവനയായിട്ടാണ് ലോകം സ്വീകരിച്ചിരിക്കുന്നത്. അന്താരാഷ്ട്ര സമിതി ഇതന്വേഷിക്കാൻ വുഹാനിലേക്ക് വന്നാൽ മുട്ടുകാൽ തല്ലിയൊടിക്കുമൊന്നും ചൈന പറഞ്ഞിട്ടുണ്ട്. അത് സത്യമാവാതിരിക്കാൻ പ്രാർത്ഥിക്കൂ സഖാവേ' എന്നാണ് ഒരു ഉപദേശം. 'സഖാവിന് മാത്രം ഇത് എവിടെ നിന്നു കിട്ടുന്നു' എന്ന് ചോദിക്കുന്നവരും കുറവല്ല. ഈ തീവ്ര മുതലാളിത്തത്തിനെതിരായ യുദ്ധം എന്ന് പറയുമ്പൊ അതിൽ സ്പ്രിങ്ക്ളർ പെടില്ലേ? അപ്പൊ അതിനെതിരെ യുദ്ധം ചെയ്‌താൽ നമ്മുടെ കോവിഡ് പ്രതിരോധം അവതാളത്തിൽ ആവുകയും നാം മരിക്കുകയും ചെയ്യില്ലേ? അതുകൊണ്ട് എനിക്ക് ജീവനാണ് വലുത് . സഖാവ് യുദ്ധം ചെയ്യ് . ഞാൻ എന്റെ ജീവൻ നിലനിർത്താൻ സഹായിക്കുന്ന സ്പ്രിങ്ക്ളർനൊപ്പമാണ്. ലാൽ സലാം എന്നാണ് ഒരു വിരുതൻ കുറിച്ചത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP