Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇബ്രാഹിം നബിയെ തീയിലേക്ക് എറിയപ്പെടുന്ന സംഭവമുണ്ടായതിൽ എല്ലാ ജീവജാലങ്ങളും അതിനെ ഊതിക്കെടുത്താൻ ശ്രമിച്ചു; പക്ഷേ പല്ലി അതിനെ ഊതിവീർപ്പിച്ച് തീ ഉണ്ടാകാനുള്ള ശ്രമം നടത്തി; അതുകൊണ്ടാണ് ഇസ്ലാമിൽ പല്ലിയെ കൊല്ലാൻ പറയുന്നത്; ആയിരം കൊല്ലം വരെ ജീവിക്കുന്ന കാക്കകൾ ഉണ്ട്; സിംസാറുൽ ഹഖ് ഹുദവിയുടെ പ്രസംഗത്തിന് സോഷ്യൽ മീഡിയയിൽ ട്രോൾ; പല്ലിയെ കൊല്ലൽ ന്യായീകരിച്ചും ഫ്രീതിങ്കേഴ്സ് ഗ്രൂപ്പിൽ ചർച്ച

ഇബ്രാഹിം നബിയെ തീയിലേക്ക് എറിയപ്പെടുന്ന സംഭവമുണ്ടായതിൽ എല്ലാ ജീവജാലങ്ങളും അതിനെ ഊതിക്കെടുത്താൻ ശ്രമിച്ചു; പക്ഷേ പല്ലി അതിനെ ഊതിവീർപ്പിച്ച് തീ ഉണ്ടാകാനുള്ള ശ്രമം നടത്തി; അതുകൊണ്ടാണ് ഇസ്ലാമിൽ പല്ലിയെ കൊല്ലാൻ പറയുന്നത്; ആയിരം കൊല്ലം വരെ ജീവിക്കുന്ന കാക്കകൾ ഉണ്ട്; സിംസാറുൽ ഹഖ് ഹുദവിയുടെ പ്രസംഗത്തിന് സോഷ്യൽ മീഡിയയിൽ ട്രോൾ; പല്ലിയെ കൊല്ലൽ ന്യായീകരിച്ചും ഫ്രീതിങ്കേഴ്സ് ഗ്രൂപ്പിൽ  ചർച്ച

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഫേസ്‌ബുക്കിലെ ഏറ്റവും ജനപ്രിയ സംവാദ ഗ്രൂപ്പായ ഫ്രീതിങ്കേഴ്സിലെ ഇപ്പോഴത്തെ ഏറ്റവും വലിയ പ്രശ്നം ഒരു പല്ലിയായിരുന്നു! എന്തിനാണ് പല്ലിയെ കൊല്ലാൻ ഇസ്ലാം പറയുന്നത് എന്ന വിശദമാക്കി സിംസാറുൽ ഹഖ് നദ്വി എന്ന ഇസ്‌ലാമിക മതപ്രഭാഷകന്റെ ഒരു പ്രസംഗമാണ് ഈ ഗ്രൂപ്പിൽ സജീവമായത്. ഇബ്രാംഹി നബിയെ തീയിലേക്ക് എറിയപ്പെടുന്ന സംഭവമുണ്ടായതിൽ എല്ലാ ജീവജാലങ്ങളും അതിനെ ഊതിക്കെടുത്താൻ ശ്രമിച്ചു. പക്ഷേ പല്ലി അതിനെ ഊതിവീർപ്പിച്ച് തീ ഉണ്ടാകാനുള്ള ശ്രമം നടത്തിയെന്നും അതുകൊണ്ടാണ് ഇസ്ലാമിൽ പല്ലിയെ കൊല്ലാൻ പറയുന്നത് എന്നുമാണ,് പതിനായിരിക്കണക്കിന്് അനുയായികളുള്ള സിംസാറുൽ ഹഖ് നദ്വി പറയുന്നത്. ആയിരം കൊല്ലം വരെ ജീവിക്കുന്ന കാക്കകൾ ഉണ്ടെന്നും അദ്ദേഹം തട്ടിവിടുന്നുണ്ട്. എന്നാൽ പ്രചീനമായ അറിവുകളും അബദ്ധങ്ങളും അടിസ്ഥാനമാക്കിയ മതം ഉണ്ടാക്കിയ നിയമങ്ങൾ ഈ കാലത്തും വ്യാഖ്യാനിക്കുന്നതാണ് പലരും ട്രോളാക്കിയത്.അടിസ്ഥാനമായി മതം എന്നാൽ ശാസ്ത്രവിരുദ്ധമാണെന്നും ഒരു വിഭാഗം വാദിക്കുമ്പോൾ ഹദീസുകൾ വെച്ച് അതിനെ ന്യായീകരിക്കുന്നവരുമുണ്ട്.

സിംസാറുൽ ഹഖ് നദ്വിയുടെ പ്രസംഗം ഇങ്ങനെയാണ്....

'മനുഷ്യന് വേണ്ടിയാണ് ഈ ലോകം നിർമ്മിച്ചത് എന്ന അല്ലാഹുവിന്റെ ആ നിയമം മനസിലാക്കിയാൽ മനുഷ്യന് വേണ്ടി സൗകര്യം ചെയ്തുകൊടുക്കണം. അപ്പോൾ പോയിസണസായുള്ള ജീവികളെ അല്ലാഹു പടച്ചതാണ്. അതിൽ ഉപദ്രവകാരികളായവയെ നിങ്ങൾ കൊന്നോളൂ. ഹറമിലും ഹറമല്ലാത്തിടത്തും കൊല്ലാൻ പറ്റുന്ന ജീവികളുണ്ട്. കാക്ക അതിൽ പെട്ടതാണ്. നമ്മുടെ നാട്ടിൽ ആയിരം കൊല്ലം വരെ ജീവിക്കുന്ന കാക്കകൾ ഉണ്ടെന്നാണ്. ജീവജാലങ്ങളെ കുറിച്ച് ജാഹലിന്റെ കിതാബുണ്ട്. 1000 കൊല്ലം ജീവിച്ച കാക്കളുണ്ടെന്ന് പറയുമ്പോൾ വയസ്സായ കാക്കകൾ ഇപ്പോഴും ഉണ്ട്. നെസാലി ഇമാമിന്റെ കാലത്തുണ്ടായിരുന്ന കാക്കകൾ ഇപ്പോഴും ഉണ്ടാകാം. 1000 വർഷമൊക്കെ ജീവിക്കാൻ പറ്റുമോ ഒരു കാക്കയ്ക്ക്. അപ്പോൾ എന്തായിരിക്കും അതിന്റെ ഉള്ളിലെ മെഷീന്റെ പവറ്. നമ്മുടെ കാറ് ഒരു ലക്ഷം ഓടിയാൽ കഴിഞ്ഞു. രണ്ട് ലക്ഷം ഓടിയാൽ കുഴപ്പമില്ല. ഒപ്പിച്ചു. മൂന്നൊക്കെയായാൽ ഭേഷായി. നാലായാൽ പിന്നെ കൊടുത്ത് ഒഴിവാക്കുകയാണ് നല്ലത്.

പല്ലിയെ കൊല്ലണമെന്ന് നബി പറഞ്ഞിട്ടുണ്ട്. ഇബ്രാഹിം നബിയെ തീയിലേക്ക് എറിയപ്പെടുന്ന സംഭവമുണ്ടായതിൽ എല്ലാ ജീവജാലങ്ങളും അതിനെ ഊതിക്കെടുത്താൻ ശ്രമിച്ചു. പക്ഷേ പല്ലി അതിനെ ഊതിവീർപ്പിച്ച്, തീ ഉണ്ടാകാനുള്ള ശ്രമം നടത്തിയെന്ന് പറയുന്നു. ഒന്നിനേയും അപായപ്പെടുത്തുന്നതോ കൊല്ലുന്നതോ നബിക്ക് ഇഷ്ടമല്ല. പക്ഷേ അള്ളാഹു ഒരു കാര്യം അറിയിച്ചാൽ അത് ജനങ്ങളോട് പറയേണ്ടത് പബിയുടെ ബാധ്യതയാണ്.അതുകൊണ്ട് അറിയിച്ചുവെന്നേയുള്ളൂ.നബിയുടെ വീട്ടിൽ ഒരു കുന്തം ചാരി വെച്ചിരുന്നുവെന്നാണ്. എന്തിനാണ് ഈ കുന്തം വീട്ടിൽ വെച്ചിരിക്കുന്നത് എന്ന് ഒരു സ്ത്രീ ചോദിച്ചിരുന്നു. അപ്പോൾ ഞങ്ങൾ ഇതുകൊണ്ട് പല്ലികളെ കൊല്ലാറുണ്ട് എന്നായിരുന്നു മറുപടി.'-സിംസാറുൽ ഹഖ് നദ്വി വ്യക്തമാക്കി.

മതപ്രഭാഷകർ എങ്ങനെയാണ് മനുഷ്യരെ വഴിതെറ്റിക്കുന്നത് എന്നതിന് ഉദാഹരണമായി പലരും ഈ പ്രസംഗമാണ് ചൂണ്ടിക്കാട്ടുന്നത്. അതിലും ഭീകരമാണ് അതിനെ ന്യായീകരിക്കാനുള്ള പ്രവണതയെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP