Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അവസാനം അതും നാസ കണ്ടെത്തി; റംസാൻ നോമ്പ് എടുക്കുന്നവർക്ക് കാൻസർ ഉണ്ടാവില്ല! മനുഷ്യൻ 12 മണിക്കൂർ പട്ടിണി കിടക്കുമ്പോൾ കുടലിൽ രുപപ്പെടുന്ന എൻസൈം രോഗ പ്രതിരോധശേഷി വർധിപ്പിക്കും; റംസാൻ നോമ്പ് നോൽക്കുന്നയാൾക്ക് സകല രോഗങ്ങൾക്കും പ്രതിരോധം ഉണ്ടാവും; മുൻ ജയിൽ ഡിജിപി അലക്സാണ്ടർ ജേക്കബിന്റെ പ്രസംഗത്തെ ട്രോളി സോഷ്യൽ മീഡിയ; 99.4% മുസ്ലിങ്ങളുള്ള ഇറാനിൽ കാൻസർ വർധിക്കുന്ന റിപ്പോർട്ട് ചൂണ്ടിക്കാട്ടി ചുട്ട മറുപടിയുമായി യുവ ഗവേഷകൻ

അവസാനം അതും നാസ കണ്ടെത്തി; റംസാൻ നോമ്പ് എടുക്കുന്നവർക്ക് കാൻസർ ഉണ്ടാവില്ല! മനുഷ്യൻ 12 മണിക്കൂർ പട്ടിണി കിടക്കുമ്പോൾ കുടലിൽ രുപപ്പെടുന്ന എൻസൈം രോഗ പ്രതിരോധശേഷി വർധിപ്പിക്കും; റംസാൻ നോമ്പ് നോൽക്കുന്നയാൾക്ക് സകല രോഗങ്ങൾക്കും പ്രതിരോധം ഉണ്ടാവും; മുൻ ജയിൽ ഡിജിപി അലക്സാണ്ടർ ജേക്കബിന്റെ പ്രസംഗത്തെ ട്രോളി സോഷ്യൽ മീഡിയ; 99.4% മുസ്ലിങ്ങളുള്ള ഇറാനിൽ കാൻസർ വർധിക്കുന്ന റിപ്പോർട്ട് ചൂണ്ടിക്കാട്ടി ചുട്ട മറുപടിയുമായി യുവ ഗവേഷകൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: റംസാൻ നോമ്പെടുത്താൽ മനുഷ്യന്റെ രോഗ പ്രതിരോധശേഷി കൂടുമോ? നോമ്പെടുത്താൽ കാൻസർ അടക്കമുള്ള രോഗങ്ങൾ തടയാൻ കഴിയുമോ? ശാസ്ത്രം ഇക്കാര്യം അംഗീകരിക്കുന്നില്ലെങ്കിലും മുൻ ഡിജിപിയും എഴുത്തുകാരനുമായ ഡോ അലക്സാണ്ടർ ജേക്കബ് ഇക്കാര്യം ഉറപ്പിച്ചു പറയുകയാണ്. മനുഷ്യൻ 12 മണിക്കൂർ പട്ടിണി കിടക്കുമ്പോൾ കുടലിൽ രുപപ്പെടുന്ന എൻസൈം രോഗ പ്രതിരോധശേഷി വർധിപ്പിക്കുമെന്നും ഇത് നാസ കണ്ടെത്തിയെന്നുമാണ് അദ്ദേഹം പറയുന്നത്.

ചില ഇസ്ലാമിക ഗ്രൂപ്പുകൾ ഈ പ്രസംഗം പ്രചരിപ്പിച്ചതോടെ മറുപടിയുമായി ശാസ്ത്ര പ്രചാരകരും ഇറങ്ങിയിരക്കുകയാണ്. 99.4% മുസ്ലിങ്ങളുള്ള ഇറാനിൽ കാൻസർ നിരക്ക് കൂടിവരുന്നതിന്റെ ആധികാരിക രേഖകളാണ് ശാസ്ത്രപ്രഭാഷകനും ഗവേഷകനുമായ കൃഷ്ണപ്രസാദ് പുറത്തുവിട്ടത്. ഇറാനിയൻ ജേണൽ ഫോർ പബ്ലിക്ക് ഹെൽത്ത് പുറത്തറിക്കിയ റിപ്പോർട്ടിൽ പറയുന്നത് ഇറാനിൽ കാൻസർ നിരക്കും മരണ നിരക്കും കൂടുന്നുവെന്നാണ്. ഇതുകൊണ്ടുതന്നെ അലക്സാണ്ടർ ജേക്കബിന്റെ വാദം വെറും തള്ളുമാത്രമാണെന്ന് സോഷ്യൽ മീഡിയയിലും വ്യാപകമായ വിമർശനം ഉയർന്നു കഴിഞ്ഞു.

ഒന്നാമത് നാസ ബഹിരാകാശ ഗവേഷണത്തിന്റെ ആധികാരിക ഏജൻസിയാണ്. കാൻസർ അടക്കമുള്ള വൈദ്യശാസ്ത്രകാര്യങ്ങൾ അവർ പഠിക്കാറില്ല. എന്തും നാസ പറഞ്ഞെന്ന് പറഞ്ഞ് തള്ളുന്നത് മതവാദികളുടെ ഒരു രീതിയാണെന്ന് പലരും ഫേസ്‌ബുക്കിൽ ചൂണ്ടിക്കാട്ടുന്നു. മരിച്ചാൾ വന്ന് കൊലപാതകകേസ് തെളിയിച്ചു എന്നൊക്കെ തട്ടിവിട്ട ഉദ്യോഗസ്ഥനാണ് ഇയാളെന്നും ചിലർ ചൂണ്ടാക്കാട്ടുന്നു. ഇദ്ദേഹത്തിന്റെ പേര് 'തള്ളാണ്ടർ ജേക്കബ' എന്ന് മാറ്റണമെന്നാണ് ചില വിരുതന്മാരുടെ കമന്റുകൾ.

അലക്സാണ്ടർ ജേക്കബിന്റെ പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങൾ ഇങ്ങനെ:

'പലരും മുസ്ലീങ്ങളെ കളിയാക്കുന്നത് കേട്ടിട്ടുണ്ട്. നിങ്ങൾക്ക് 12 മണിക്കൂർ പട്ടിണി കിടന്നിട്ട് പിന്നെ ബിരിയാണി അടിച്ച് കയറ്റാൽ മതിയെല്ലോയെന്ന്. പക്ഷേ ഇങ്ങനെ നോമ്പെടുത്താലുള്ള ഗുണമെന്താണെന്ന് നാസയിലെ ശാസ്ത്രജ്ഞന്മാർ കണ്ടെത്തിയിട്ടുണ്ട്. റോക്കറ്റിൽ ശൂന്യാകാശത്തിലായിരിക്കുമ്പോൾ ചോറുവാരിത്തിന്നാനൊന്നും പറ്റില്ല.

ഭാരമില്ലാതെ അങ്ങോട്ടും ഇങ്ങോട്ടും ഒഴുകി നടക്കയാണ്. ഒരു കുഴലിനകത്ത് ആഹാരംവച്ച ശേഷം ഞെക്കിഞെക്കി വായ്ക്കകത്ത് ആക്കിയാണ് ഒരു ശൂന്യാകാശ സഞ്ചാരിക്ക് ആഹാരം കഴിക്കാൻ പറ്റൂ. ഈ യന്ത്രത്തിനകത്ത് എന്തെങ്കിലും കുഴപ്പം വന്നാൽ ഈ മനുഷ്യൻ പട്ടിണിയായിപ്പോവും. അപ്പോൾ ഈ ശൂന്യാകാശ സഞ്ചാരിക്ക് എന്ത് സംഭവിക്കും.

ഇത് നാസ പഠിച്ചു. അപ്പോഴാണ് അവർ അത്ഭുതം കണ്ടെത്തിയത്. പതിനൊന്നര മണിക്കൂർ ഒരു മനുഷ്യൻ പട്ടിണികിടന്ന് കഴിയുമ്പോൾ അവന്റെ ബോഡിക്കകത്ത് ദൈവം ഒരു സിസ്റ്റം ഉണ്ടാക്കിവെച്ചിട്ടുണ്ട്. കുടൽ ഒരു സന്ദേശം തരും. അത് മസ്തിഷ്‌ക്കത്തിലെത്തിയാൽ മസ്തിഷ്‌കം തിരിച്ച് സന്ദേശം നൽകും. ഈ മനുഷ്യൻ പട്ടിണികിടന്ന് മരിക്കാൻ പോകുന്നെന്ന്. ഇതോടെ കുടലിന്റെ ഭിത്തിക്കകത്ത് ചെറിയ ക്രാക്ക് രൂപപ്പെടുന്നു. എന്നിട്ട് ഒരു എൻസൈം കുടലിലേക്ക് ഊർന്നിറങ്ങണം. ഈ എൻസൈം ഒരു മനുഷ്യന്റെ കുടൽ വലിച്ചെടുത്തു കഴിയുമ്പോൾ ആ മനുഷ്യന് പത്തിരട്ടി, ആരോഗ്യം വരികയാണ്.

ഇത് മനുഷ്യൻ പട്ടിണി കിടന്ന് മരിക്കാതിരിക്കാൻ ഈശ്വരൻ ഉണ്ടാക്കിയ വലിയൊരു ഡിഫൻസ് മെക്കാനിസമാണ്. ഇതോടെ രോഗ പ്രതിരോധശേഷിയും വർധിക്കും. റംസാന് മനുഷ്യൻ 12 മണിക്കൂർ പട്ടിണി കിടന്ന് ഈ എൻസൈം വലിച്ചെടുത്തു കഴിയുമ്പോൾ അവന് രോഗപ്രതിരോധ ശക്തി അതിശക്തമായി വരും. ശരിക്കും റംസാൻ നോയ്മ്പ് നോൽക്കുന്നയാൾക്ക് സകല രോഗങ്ങൾക്കും പ്രതിരോധം ഉണ്ടാവും. എന്നാൽ അതിലൊക്കെ ശകതമായ അത്ഭുദം കാൻസറിന്റെ ചികിൽസാ രംഗത്താണ്.'- ഡോ. അലക്സാണ്ടർ ജേക്കബ് പറയുന്നത് ഇങ്ങനെയാണ്.

ഇത് ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ഗവേഷകനും ശാസ്ത്ര പ്രഭാഷകനുമായ കൃഷ്ണപ്രസാദിന്റെ പോസ്റ്റ്.

റംസാൻ നോയമ്പും ക്യാൻസറും

'റംസാൻ നോയമ്പ് എടുക്കുന്ന വ്യക്തിക്ക് സാധാരണ ഉള്ള ഒരു ക്യാൻസറും വരില്ല' എന്ന് റിട്ടയേർഡ് ഐപിഎസ് ഉദ്യോഗസ്ഥൻ.

ഏഷ്യൻ രാജ്യമായ ഇറാനിൽ ജനസംഖ്യയുടെ 99.4% മുസ്ലിങ്ങളാണ്. അപ്പോൾ ഇദ്ദേഹത്തിന്റെ ലോജിക്ക് അനുസരിച്ച് അവിടെ ക്യാൻസറിന്റെ നിരക്കിൽ മാറ്റം ഒന്നും ഉണ്ടാകാൻ പാടില്ല. ഇനി നമുക്ക് ഇതിനെ കുറിച്ച് എന്തെങ്കിലും പഠനം ഉണ്ടോ എന്ന് നോക്കണം. ഉണ്ട്! അത് പ്രസിദ്ധീകരിച്ചത് Iranian Journal of Public Health എന്ന ജേർണലാണ്.

Incidence and Mortality of Various Cancers in Iran and Compare to Other Countries: A Review Article

അവർക്ക് പറയാനുള്ളതാണെങ്കിലോ ഇതും.

There is an increment trend of incidence and mortality rate for most cancers in Iran. Therefore, the plan for the control and prevention of cancers must be a high priority for health policy as well as it is suggested that earlier screening is need for high risk population.

പല ക്യാൻസറുകളുടെയും സംഭവ നിരക്കും മരണ നിരക്കും ഇറാനിൽ കൂടുന്നതിനാൽ പ്രതിരോധ മാർഗമായി സാത്താന്റെ ഉൽപ്പനമായ ശാസ്ത്രം ഉപയോഗിക്കണമെന്ന്!ഇത്തരത്തിൽ അലക്‌സാണ്ടർ ജേക്കബിന്റെ വീഡിയോയുമായി ബന്ധപ്പെട്ട് പ്രചരണങ്ങളും എതിർ പ്രചരണങ്ങളും കൊഴുക്കുകയാണ് സോഷ്യൽ മീഡിയയിൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP