Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജീവിതത്തിൽ ഇന്നേവരെ മദ്യഷാപ്പിലോ എ ടി എമ്മിലോ ക്യൂ നിന്നിട്ടില്ലാത്ത അണ്ണനെന്ത് ക്യു; ഹോ..ഈ ആനക്കൊമ്പിന്റെ ഒരു ശക്തി...! നോട്ട് നിരോധന നടപടിയിൽ മോദിയെ പിന്തുണച്ച മോഹൻ ലാലിനെ ട്രോളി സോഷ്യൽ മീഡിയ

ജീവിതത്തിൽ ഇന്നേവരെ മദ്യഷാപ്പിലോ എ ടി എമ്മിലോ ക്യൂ നിന്നിട്ടില്ലാത്ത അണ്ണനെന്ത് ക്യു; ഹോ..ഈ ആനക്കൊമ്പിന്റെ ഒരു ശക്തി...! നോട്ട് നിരോധന നടപടിയിൽ മോദിയെ പിന്തുണച്ച മോഹൻ ലാലിനെ ട്രോളി സോഷ്യൽ മീഡിയ

തിരുവനന്തപുരം: നോട്ട് നിരോധന വിഷയത്തിൽ പ്രധാനമന്ത്രിയെ പിന്തുണച്ച് രംഗത്തെത്തിയ മോഹൻ ലാലിനെ ട്രോളി സോഷ്യൽ മീഡിയ. ബ്ലോഗ് എഴുത്ത് വാർത്തയായപ്പോൾ മുതൽ തന്നെ അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ താരത്തിന്റെ ഫേസ്‌ബുക്ക് കമന്റ് ബോക്‌സുകളിലും സോഷ്യൽമീഡിയകളിലും വിമർശനങ്ങൾ ഉയർന്നു വരാൻ തുടങ്ങി.

ജീവിതത്തിൽ ഇന്നേവരെ മദ്യഷാപ്പിലോ എ ടി എമ്മിലോ ക്യൂ നിന്നിട്ടില്ലാത്ത അണ്ണനെന്ത് ക്യു, എന്നാണ് വിമർശകർ ചോദിക്കുന്നത്. മോദിയുടെ അമ്മയടക്കം വരുന്ന കോടിക്കണക്കിന് വയസ്സായ സ്ത്രീകളും ഒക്കെ ഈ മദ്യത്തിന് വേണ്ടി വരി നിൽക്കുന്നവരായിരുന്നോ..? ലാലേട്ടാ നിങ്ങട ബീവറേജിൽ ക്യൂ നിൽകുന്നുണ്ടാവും അത് കണ്ട് എല്ലാവരെയും ആ തരത്തിൽ കാണരുത്. എന്നു തുടങ്ങിയ കമന്റുകൾ സോഷ്യൽ മീഡിയയിൽ നിറയുന്നു.

ബിനാമികളെ വച്ച് കോടികളുടെ തരികിടകൾ കാണിച്ചു കൂട്ടുന്ന ലാലേട്ടനും അങ്ങനെ പട്ടിണിപ്പാവങ്ങളെ ഉപദേശിക്കാൻ ഇതാ മുൻപന്തിയിൽ എത്തിയിരിക്കുന്നു. ഏട്ടനും പറഞ്ഞു മദ്യ ഷോപ്പിലെയും സിനിമാ ശാലയിലെയും ആരാധനാലയങ്ങളിലെയും ക്യു വിന്റെ കാര്യം. മോദിജിയുടെ അമ്മയെ ആ ക്യുവിലൊന്നും നുമ്മ കണ്ടിട്ടില്ല. ഇങ്ങനെ പോകുന്നു വിമർശകരുടെ വാക്കുകൾ.

സിനിമയിൽ മാത്രമല്ല ജീവിതത്തിലും താങ്കൾ ഒരു മികച്ച അഭിനേതാവ് ആണ് കംപ്‌ളീറ്റ് ആക്ടർ തന്നെ...! ആനക്കൊമ്പ് കേസ് മാഞ്ഞുപോകുന്നുണ്ടേ....മോദി സ്തുതി പാഠകൻ എന്തെ വൈകുന്നത് എന്ന് കാതിരിക്കുകയായിരുന്നു. ഇയാളുടെ വർതമാനം കേടാൽ തോന്നും രാജ്യത്തുടനീളം മദ്യം വാങ്ങാൻ കൃു നിൽകുന്നത് സ്ത്രീകളും,വയോധികരും രോഗികളും ഒക്കെയാണെന്നാ എന്ത് ദുരന്താടൊ നീയൊക്കെ ചില കമന്റുകൾ ഇങ്ങനെ പോകുന്നു...

ഈ 'സർജിക്കൽ സ്‌ട്രൈക്കി'നെ കാണുന്നത് സത്യസന്ധമായ ഇന്ത്യയ്ക്കുള്ള തുടക്കമായി കാണുന്നു. സിനിമാ മേഖലയെയെയും തന്നെയും വ്യക്തിപരമായും ബാധിച്ചെങ്കിലും രാജ്യ നന്മയ്ക്ക് വേണ്ടി ഞാൻ ബുദ്ധിമുട്ടുകൾ സഹിക്കുന്നു. മോദിക്ക് ബിഗ് സല്യൂട്ടും ബ്ലോഗിൽ താരം രേ്ഖപ്പെടുത്തിയിരുന്നു.

മേജർ രവി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നായിരുന്നു താരത്തിന്റെ ബ്ലോഗ്. പ്രധാനമന്ത്രിയുടെ പ്രസ്ഥാവന ലൊക്കേഷനിൽ നിന്നാണ് അറിഞ്ഞത്. ഏറ്റവും സൂക്ഷ്മമായി ഇന്ത്യയെ പഠിച്ചതിന്റെ മുദ്രകൾ പ്രസംഗത്തിൽ ഉണ്ടായിരുന്നു. മോഹൻ ലാൽ പറഞ്ഞിരുന്നു.

ഞാൻ ഒരിക്കലും വ്യക്തി ആരാധകനല്ല. വ്യക്തികളെ അല്ല, ആശയങ്ങളെയാണ് ഞാൻ ആരാധിക്കുന്നത്. സത്യസന്ധവും അനുതാപമുള്ളതുമായ ആശയങ്ങളെ സമർപ്പണ മനോഭാവമുള്ള ആശയങ്ങളെ. ഈ ഒരു തീരുമാനത്തേയും ഞാൻ അത്തരത്തിലാണ് കാണുന്നത്. പെട്ടന്നുള്ള എല്ലാ ബുദ്ധിമുട്ടുകൾക്കും അപ്പുറം ഇത് നല്ലൊരു ലക്ഷ്യത്തിനു വേണ്ടിയുള്ളതാണെന്ന് ഞാൻ വിശ്വസിക്കുന്നു.

അഴിമതി എന്നത് വ്യക്തികളുടെ കുറ്റം എന്നതിലുപരി ഒരു വ്യവസ്ഥിതിയുടെ ജീർണതയായി കഴിഞ്ഞു നമ്മുടെ രാജ്യത്ത്. ജീവിതം എന്നത് എല്ലായ്‌പ്പോഴും ഒരേ വേഗത്തിലും താളത്തിലും വർണത്തിലും കടന്നു പോകുന്ന ഒന്നല്ല. അതിന് ചിലപ്പോൾ വേഗം കുറയും. മോഹൻ ലാൽ ബ്ലോഗിൽ കുറിച്ചിരുന്നു.



Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP