Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒരു നല്ല ഭാര്യ എന്നത് ഭർത്താവിന്റെ ഇഷ്ടാനിഷ്ടങ്ങൾ അറിഞ്ഞു പെരുമാറുന്നവളായിരിക്കണം; കഴിഞ്ഞ വർഷത്തെ തന്റെ കഠിനമായ മണ്ഡലകാല വ്രതത്തിനിടയിലും നിഷാന്തേട്ടനുവേണ്ടി ചിക്കൻ ചുക്കയും മീൻ പൊരിച്ചതും പാചകം ചെയ്തു കൊടുത്ത രേഷ്മ ചേച്ചിയുടെ മനസ്സ് നമ്മൾ കാണാതെ പോകരുത്; മലയ്ക്ക് പോകാൻ മാലയിട്ട് വ്രതം തുടങ്ങിയെന്ന് ഫേസ്‌ബുക്കിൽ പോസ്റ്റിട്ട കണ്ണൂരുകാരി രേഷ്മ നിശാന്തിന്റെ പഴയ പോസ്റ്റുകൾ കുത്തിപ്പൊക്കി പൊങ്കാലയിട്ട് സോഷ്യൽ മീഡിയ

ഒരു നല്ല ഭാര്യ എന്നത് ഭർത്താവിന്റെ ഇഷ്ടാനിഷ്ടങ്ങൾ അറിഞ്ഞു പെരുമാറുന്നവളായിരിക്കണം; കഴിഞ്ഞ വർഷത്തെ തന്റെ കഠിനമായ മണ്ഡലകാല വ്രതത്തിനിടയിലും നിഷാന്തേട്ടനുവേണ്ടി ചിക്കൻ ചുക്കയും മീൻ പൊരിച്ചതും പാചകം ചെയ്തു കൊടുത്ത രേഷ്മ ചേച്ചിയുടെ മനസ്സ് നമ്മൾ കാണാതെ പോകരുത്; മലയ്ക്ക് പോകാൻ മാലയിട്ട് വ്രതം തുടങ്ങിയെന്ന് ഫേസ്‌ബുക്കിൽ പോസ്റ്റിട്ട കണ്ണൂരുകാരി രേഷ്മ നിശാന്തിന്റെ പഴയ പോസ്റ്റുകൾ കുത്തിപ്പൊക്കി പൊങ്കാലയിട്ട് സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

കണ്ണൂർ: ശബരിമലയ്ക്ക് പോകാൻ മാലയിട്ട് വ്രതം തുടങ്ങിയിരിക്കുകയാണ് കണ്ണൂരുകാരി രേഷ്മ നിശാന്ത. 41 ദിവസം വ്രതം അനുഷ്ഠിച്ച്, മത്സ്യ മാംസാദികൾ വെടിഞ്ഞ്, ഭർതൃ സാമീപ്യത്തിൽ നിന്നകന്ന് നിന്ന്, അയ്യപ്പനെ ധ്യാനിച്ച്, ഈശ്വര ചിന്തകൾ മാത്രം മനസിൽ നിറച്ച്, ഇരുമുടികെട്ടു നിറച്ച് പോകാനാണ് രേഷ്മയുടെ ആഗ്രഹം. ആർത്തവം ശരീരത്തിന് ആവശ്യമില്ലാത്ത പുറം തള്ളൽ മാത്രമായി കാണുന്നതു കൊണ്ടു തന്നെ പൂർണ ശുദ്ധിയോടു കൂടി തന്നെ വ്രതം പൂർത്തിയാക്കാൻ കഴിയുമെന്നാണ് അവരുടെ വിശ്വാസം. രേഷ്മയുടെ പോസ്റ്റ് വൈറലായതോടെ പതിവുപോലെ സ്വീകരണവും എതിർപ്പുമായി കമന്റുകളുടെയും, ട്രോളുകളുടെയും പ്രളയമാണ്.

ആത്മാർഥമായ വിശ്വാസമുള്ളയാളാണെങ്കിൽ സന്നിധാനത്തേക്ക് രേഷ്മ വരുമെന്ന് തോന്നുന്നില്ലെന്നായിരുന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാറിന്റെ പ്രതികരണം. ആചാരങ്ങളെ ബഹുമാനിക്കുന്നുവെങ്കിൽ വരില്ല, പേരെടുക്കാനാണ് ശ്രമമെങ്കിൽ വന്നേക്കാം എന്നായിരുന്നു പ്രസിഡന്റിന്റെ വിലയിരുത്തൽ. ഏതായാലും സോഷ്യൽ മീഡിയ വെറുതെയിരിക്കുന്നില്ല. ശബരിമലയിൽ യുവതീ പ്രവേശനത്തെ എതിർക്കുന്നവർ രേഷ്മയുടെ പഴയ പോസ്റ്റുകൾ കുത്തിപ്പൊക്കിയാണ് ആത്മാർഥതയെ ചോദ്യം ചെയ്യുന്നത്.

കഴിഞ്ഞ വർഷത്തെ കഠിനമായ മണ്ഡല കാലവ്രതത്തിനിടയിൽ രേഷ്മ ഭർത്താവിന് വേണ്ടി ചിക്കൻ ചുക്കയും മീൻപൊരിച്ചതുമൊക്കെ പാചകം ചെയ്തുകൊടുത്തതിന്റെ ഫേസ്‌ബുക്ക് പോസ്റ്റുകളാണ് എതിർക്കുന്നവരുടെ മുഖ്യആയുധം. 'ഒരു നല്ല ഭാര്യ എന്നത് ഭർത്താവിന്റെ ഇഷ്ടാനിഷ്ടങ്ങൾ അറിഞ്ഞു പെരുമാറുന്നവളായിരിക്കണം. കഴിഞ്ഞ വർഷത്തെ തന്റെ കഠിനമായ മണ്ഡലകാല വ്രതത്തിനിടയിലും നിഷാന്തേട്ടനുവേണ്ടി ചിക്കൻ ചുക്കയും മീൻ പൊരിച്ചതും പാചകം ചെയ്തു കൊടുത്ത രേഷ്മ ചേച്ചിയുടെ മനസ്സ് നമ്മൾ കാണാതെ പോകരുത്. ഫേസ്‌ബുക്കിലെ ഒരു കമന്റ് ഇങ്ങനെ.

കണ്ണൂർ ചെറുകുന്നിൽ സിപിഎം അംഗം നിശാന്ത് ബാബു എവിയുടെ ഭാര്യയാണ് രേഷ്മ. 2017 ഡിസംബറിലെ രേഷ്മയുടെയും നിശാന്തിന്റെയും പോസ്റ്റുകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഒരു പോസ്റ്റ ഭാര്യ ഭർത്താവിന് വേണ്ടി ഉണ്ടാക്കിയ ചിക്കൻ ചുക്കയാണെങ്കിൽ മറ്റൊന്ന് മീൻ പൊരിച്ചതുമായി ബന്ധപ്പെട്ടാണ്. രേഷ്മ നിശാന്ത് ബൂർഖ ധരിച്ചു നിൽക്കുന്ന ചിത്രവും പ്രചരിപ്പിക്കുന്നുണ്ട്.

അതേസമയം, ശബരിമല കയറാനുള്ള തീരുമാനത്തിൽ നിന്ന് പിറകോട്ടു പോവില്ലെന്നാണ് രേഷ്മ നിഷാന്തിന്റെ നിലപാട്. വലിയ പിന്തുണയാണ് ജനങ്ങളിൽ നിന്ന് ലഭിക്കുന്നത്. കൂടുതൽ വനിതകൾ മല ചവിട്ടാൻ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭീഷണികളെ ഭയക്കുന്നില്ലെന്നും രേഷ്മ വ്യക്തമാക്കി. താൻ കമ്മ്യൂണിസ്റ്റു അനുഭാവി ആണ് എന്നാൽ മതത്തിന്റെ കര്യത്തിൽ അന്ധവിശ്വാസി അല്ലെന്നും രേഷ്മ വിശദമാക്കി.

മലചവിട്ടുമെന്ന് കാട്ടിയുള്ള രേഷ്മ നിശാന്തിന്റെ പോസ്റ്റ് ഇങ്ങനെ:

വർഷങ്ങളായി മാലയിടാതെ, മണ്ഡലവ്രതം അനുഷ്ഠിക്കുന്നുണ്ട്, പോകാൻ കഴിയില്ലെന്ന ഉറപ്പോട് കൂടിത്തന്നെ. പക്ഷേ,കോടതി വിധി അനുകൂലമായ നിലവിലെ സാഹചര്യത്തിൽ അയ്യപ്പനെ കാണാൻ പോകണമെന്ന് അതിയായ ആഗ്രഹമുണ്ട്.
വിപ്ലവമായിട്ടല്ലെങ്കിൽ കൂടിയും, ഇന്ന് ഒരു വിശ്വാസി അതിന് തയ്യാറാവുക എന്നത് നാളെ ലക്ഷക്കണക്കിന് വരുന്ന വിശ്വാസികൾക്ക് ശബരിമല കയറാനുള്ള ഊർജമാവും എന്ന് തന്നെ കരുതുന്നു.

മുഴുവൻ ആചാര വിധികളോടും കൂടി തന്നെ, മാലയിട്ട്, 41 ദിവസം വ്രതം അനുഷ്ഠിച്ച്, മത്സ്യ മാംസാദികൾ വെടിഞ്ഞ്, ഭർതൃ സാമീപ്യത്തിൽ നിന്നകന്ന് നിന്ന്, അയ്യപ്പനെ ധ്യാനിച്ച്, ഈശ്വര ചിന്തകൾ മാത്രം മനസിൽ നിറച്ച്,ഇരുമുടികെട്ടു നിറച്ച്...ആർത്തവത്തെക്കുറിച്ചുള്ള ചോദ്യം പ്രതീക്ഷിക്കുന്നതു കൊണ്ടു തന്നെ, വിയർപ്പുപോലെ, മലമൂത്ര വിസർജ്യം പോലെ ശരീരത്തിന് ആവശ്യമില്ലാത്ത പുറം തള്ളൽ മാത്രമായി അത് കാണുന്നതു കൊണ്ടു തന്നെ പൂർണ ശുദ്ധിയോടു കൂടി തന്നെ വ്രതം പൂർത്തിയാക്കാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു..

വിശ്വാസത്തിൽ ആൺ പെൺ വേർതിരിവുകളില്ല. തുല്യനീതിക്ക് വേണ്ടിയുള്ള ഈ യാത്രയിൽ കൂടെ നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു.സർക്കാരിന്റെയും പൊതു സമൂഹത്തിന്റെയും എല്ലാ വിധ സഹായവും അഭ്യർത്ഥിക്കുന്നു.

ഫേസ്‌ബുക്ക് കുറിപ്പ് വൈറലായതോടെയാണ് അയ്യപ്പഭക്തരെന്ന് തോന്നിക്കുന്ന വലിയ ആൾക്കൂട്ടം മദ്യലഹരിയിൽ അയ്യപ്പ ശരണം വിളിയുമായി രേഷ്മയുടെ വീടിന്റെ മുന്നിലെത്തി ഭീഷണി മുഴക്കിയിരുന്നു. തന്നെ മല ചവിട്ടാൻ സമ്മതിക്കിലെന്നാണ് പ്രതിഷേധക്കാർ പറഞ്ഞെന്ന് രേഷ്മ നിശാന്ത് പറഞ്ഞു. പിന്നീട് പൊലീസെത്തിയാണ് ഇവരെ പിരിച്ച് വിട്ടത്. അതേസമയം തന്നെ സോഷ്യൽ മീഡിയയിലും എതിർപ്പുശക്തമാണ്.ജയ്ഭാരത് മാതാ എന്ന പേരിലുള്ള ഗ്രൂപ്പിൽ വന്ന പോസ്റ്റ് ഇങ്ങനെ:

കുറിയും തൊട്ട് മാലയിട്ടാൽ നിന്നെ പിടിക്കില്ല കരുതിയോ ? മോളെ നീ ഇന്നലെ വരെ അയ്യപ്പനെതിരെ ഇവിടുള്ള അമ്പലങ്ങൾക്കെതിരെ പ്രസംഗിച്ച് നടന്ന യുക്തിവാദി ദൈവം ഇല്ലെന്ന് വിശ്വസിക്കുന്ന കമ്മ്യൂണിസ്റ്റ്കാരി പെട്ടെന്ന് ..ഭക്തയായ്..

41 ദിവസത്തെ വ്രതം നോറ്റു അയ്യപ്പനെ കണാന് ഈശ്വര ചിന്തകൾ മാത്രം മനസിൽ നിറച്ച്,നിൽക്കുന്ന ഒരു സാധാരണ മലയാളി പെൺകുട്ടി എന്നരീതിയിൽ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയായി മാറിയ Reshma Nishanth ////കമ്മ്യൂണിസ്റ്റ് കാരി അല്ല എന്നുവരുത്തി തീർക്കാൻ പാർട്ടി അനുഭാവമുള്ള എല്ലാ പോസ്റ്റുകളും തന്റെ facebook ൽ നിന്നും ഡിലീറ്റ് ചെയ്തു////ഈ സഖാവിന്റെ profile intro തന്നെ 'സ്‌നേഹത്തിന്റെ ദുർമന്ത്രവാദം പഠിച്ച യക്ഷി' എന്നാണ് /// കോടിയേരിയുടെ പുതിയ തന്ത്രവും ഫലിച്ചില്ലല്ലോ ? ബാക്കി കഥ ഈ ഫോട്ടോസ് പറയും///NB :സഖാക്കൾ പലരൂപത്തിലും പല കഥകളുമായി ഇനിയും വരും നമ്മുടെ വിശ്വാസം തകർക്കാൻ...

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP