Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അവിടെ പത്രം പൂട്ടിക്കൽ.. ഇവിടെ ഒന്നാം പേജിൽ പരസ്യം! അവിടെ പത്രമോഫീസിന് പൂട്ടു വീഴുമ്പോൾ ഇവിടെ ഒന്നാം പേജിൽ പരസ്യം നൽകി സഖാവ് പിടയുകയാണ് സുഹൃത്തുക്കളേ പിടയുകയാണ്..! പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ചുകൊണ്ട് ദേശാഭിമാനിയിൽ ഒന്നാം പേജിൽ പരസ്യ വന്നത് ത്രിപുരയിൽ ഇടതുപത്രം പൂട്ടിച്ച ദിവസം; ഇരട്ടത്താപ്പ് ചർച്ചയാക്കി സൈബർ ലോകം

അവിടെ പത്രം പൂട്ടിക്കൽ.. ഇവിടെ ഒന്നാം പേജിൽ പരസ്യം! അവിടെ പത്രമോഫീസിന് പൂട്ടു വീഴുമ്പോൾ ഇവിടെ ഒന്നാം പേജിൽ പരസ്യം നൽകി സഖാവ് പിടയുകയാണ് സുഹൃത്തുക്കളേ പിടയുകയാണ്..! പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ചുകൊണ്ട് ദേശാഭിമാനിയിൽ ഒന്നാം പേജിൽ പരസ്യ വന്നത് ത്രിപുരയിൽ ഇടതുപത്രം പൂട്ടിച്ച ദിവസം; ഇരട്ടത്താപ്പ് ചർച്ചയാക്കി സൈബർ ലോകം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഇന്ന് പുറത്തിറങ്ങിയ ദേശാഭിമാനി ദിനപത്രത്തിൽ നരേന്ദ്ര മോദിയെ അഭിനന്ദിച്ച് പരസ്യം നൽകിയതിനെ കണക്കിന് പരിഹസിക്കുകയാണ് സൈബർ ലോകം. യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. സിപിഎമ്മിനെ കണക്കിന് പരിഹസിച്ചാണ് ഫിറോസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. ത്രിപുരയിലെ ഇടത് പത്രം പൂട്ടിച്ച ദിവസം തന്നെ ഫുൾ പേജ് വാർത്തയായി നരേന്ദ്ര മോദിക്ക് പുരസ്‌കാരം ലഭിച്ചതിനെ പ്രിദ്ധീകരിച്ചിരിക്കുന്നത്. അവിടെ താലികെട്ട് ഇവിടെ പാലുകാച്ച് എന്ന് സുപ്രസിദ്ധ സിനിമ ഡയലോഗാണ് പത്രത്തിലെ പരസ്യത്തെ ട്രോളാൻ ഫിറോസ് ഉപയോഗിച്ചിരിക്കുന്നത്.

25 വർഷം തുടർച്ചയായി ഭരിച്ച ത്രിപുരയിലെ ഇടത് പത്രം ബിജെപി സര്#ക്കാർ പൂട്ടിച്ച ദിവസം തന്നെ ഇങ്ങനെ ഒരു പരസ്യം നൽകിയാണ് സിപിഎം ഫാസിസത്തിനെതിരെ പോരാടുന്നത് എന്നും ഫിറോസ് പരിഹസിക്കുന്നു. അവിടെ പത്രം പൂട്ടിച്ചപ്പോൾ ഇവിടെ പരസ്യം നൽകിയാണ് സിപിഎം പിടയുന്നത് എന്നാണ് ഫിറോസിന്റെ പരിഹാസം.അതേസമയം പത്രത്തിന്റെ നിലപാടും പരസ്യവും തമ്മിൽ വയത്യാസമുണ്ടെന്ന വാദമുയർത്തുന്നവരും കുറവല്ല. പ്രധാനമന്ത്രിക്ക് പുരസ്‌കാരം ലഭിച്ച ഒപ്പം തന്നെ കൊച്ചി വിമാനത്താവളത്തിനും ചാമ്പ്യൻസ് ഓഫ് എർത്തിന്റെ പുരസ്‌കാരം ലഭിച്ചിരുന്നു.

നരേന്ദ്ര മോദിയെ അഭിനന്ദിക്കുന്ന ചിത്രവും ഫുൾ പേജ് വാർത്തയും വന്നത് സിപിഎം പ്രവർത്തകർക്ക് പോലും . പത്രത്തിന്റെ ഒന്നാം പേജിൽ 'ചാമ്പ്യൻ ഓഫ് ദ എർത്ത്' 'ഇന്ത്യ അഭിനന്ദിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ' എന്നിങ്ങനെയുള്ള വിശേഷണങ്ങളാണിന്ന്. ഇത് സാമൂഹ്യ മാധ്യമങ്ങളിൽ വൻ പ്രചാരണമായതോടെ സിപിഎം അണികളും സൈബർ പോരാളികളും ആശയക്കുഴപ്പത്തിലാണ്.

ദേശാഭിമാനിയുടെ തിരുവനന്തപുരം, കൊച്ചി എഡിഷനുകളിലെ ഒന്നാം പേജിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീർത്തിക്കുന്ന പരസ്യം. കേന്ദ്ര സർക്കാരിന്റെ പരസ്യമാണ്. പക്ഷേ, പത്രത്തിന്റെ ഒന്നാം പേജിൽ, കർഷക സമരം പോലുള്ള 'പാർട്ടി സ്പോൺസേഡ്' മോദി വിരുദ്ധ പ്രചാരണ പരിപാടികൾ നടക്കുമ്പോൾ ആ വാർത്തകൾക്കു പകരം മോദി സ്തുതി പരസ്യം വന്നത് എന്തടിസ്ഥാനത്തിലായാലും ശരിയായില്ലെന്നാണ് ചിലരുടെ വിമർശനം.

ഐക്യരാഷ്ട്ര സംഘടന മോദിയെ പരിസ്ഥിതി സംരക്ഷണത്തിനുള്ള പ്രവർത്തനത്തിനെ അംഗീകരിച്ചാണ് ചാമ്പ്യൻ ഓഫ് ദി എർത്ത് അവാർഡ് നൽകിയത്. സമ്മാനിതനായ പ്രധാനമന്ത്രിക്ക് ആശംസയറിയിക്കാൻ കേന്ദ്ര സർക്കാർ നൽകിയ പരസ്യമാണ് ദേശാഭിമാനി പ്രസിദ്ധീകരിച്ചത്. എന്നാൽ പണം കിട്ടുമെന്നുകരുതി ഇങ്ങനെ ചെയ്യാമോ എന്ന ചോദ്യമാണ് വിമർശകർ ഉയർത്തുന്നത്. പരസ്യം പത്രത്തിന്റെ ഉത്തരവാദിത്തമാണെന്നും സർക്കാർ ഏജൻസി നൽകുന്ന പരസ്യം കൊടുക്കാൻ പ്രസിദ്ധീകരണങ്ങൾ ബാധ്യസ്ഥമാണെന്നും മറ്റുമുള്ള വിശദീകരണങ്ങൾ അണികളെ തൃപ്തരാക്കുന്നില്ല.


പികെ ഫിറോസിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

അവിടെ പത്രം പൂട്ടിക്കൽ
ഇവിടെ ഒന്നാം പേജിൽ പരസ്യം

അവിടെ താലി കെട്ട്
ഇവിടെ പാലു കാച്ചൽ
താലി കെട്ട്
പാലു കാച്ചൽ
താലി കെട്ട്
പാലു കാച്ചൽ

ഒടുവിൽ
അവിടെ പത്രമോഫീസിന് പൂട്ടു വീഴുമ്പോൾ
ഇവിടെ ഒന്നാം പേജിൽ പരസ്യം നൽകി
സഖാവ് പിടയുകയാണ് സുഹൃത്തുക്കളേ പിടയുകയാണ്.....

ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടം ഡാ??????

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP