Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശബരിമല ഭക്തരെ അറസ്റ്റ് ചെയ്താൽ മൂന്നരക്കോടി ആളുകളെ ജയിലിൽ അടയ്‌ക്കേണ്ടിവരും; ശബരിമലയിൽ സർക്കാർ ഒരു സൗകര്യവും ഒരുക്കിയില്ലെന്ന് കേന്ദ്രമന്ത്രി; നിലയ്ക്കലിൽ നല്ലൊരു കക്കൂസ് പോലും ഇല്ലെന്ന പ്രസ്താവന ഏറ്റെടുത്ത് ട്രോളന്മാർ

ശബരിമല ഭക്തരെ അറസ്റ്റ് ചെയ്താൽ മൂന്നരക്കോടി ആളുകളെ ജയിലിൽ അടയ്‌ക്കേണ്ടിവരും; ശബരിമലയിൽ സർക്കാർ ഒരു സൗകര്യവും ഒരുക്കിയില്ലെന്ന് കേന്ദ്രമന്ത്രി; നിലയ്ക്കലിൽ നല്ലൊരു കക്കൂസ് പോലും ഇല്ലെന്ന പ്രസ്താവന ഏറ്റെടുത്ത് ട്രോളന്മാർ

മറുനാടൻ ഡെസ്‌ക്‌

പമ്പ: ശബരിമല ദർശനത്തിനെത്തുന്ന ഭക്തരെ അറസ്റ്റുചെയ്യാനാണ് തീരുമാനമെങ്കിൽ മൂന്നരക്കോടി ജനങ്ങളെയും അറസ്റ്റ് ചെയ്യേണ്ടിവരുമെന്ന് സർക്കാർ ഓർക്കുന്നത് നല്ലതാണെന്ന് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം രാവിലെ ശബരിമലയിൽ എത്തിയതിന് ശേഷം പ്രസ്താവന നടത്തിയിരുന്നു.സ്റ്റാലിൻ കാലത്തുപോലും നടക്കാത്ത കാര്യങ്ങളാണ് ഇപ്പോൾ നടക്കുന്നത്. സന്നിധാനത്ത് കൂടി നിന്ന് പ്രാർത്ഥിക്കുന്നത് നിയമലംഘനമാകുമെന്നും അവിടെ 144 നിലനിൽക്കുമെന്നും പറയുന്നത് എന്തടിസ്ഥാനത്തിലാണെന്നറിയില്ല. താനും ഒരു എക്സിക്യൂട്ടീവ് മജിസ്ട്രേട്ടായിരുന്നു. ശബരിമലയിൽ സർക്കാർ കാണിക്കുന്നത് ശരിക്കും കലാപത്തിനൊരുങ്ങുന്ന സൂചനകളാണ് എന്നും കണ്ണന്താനം പറഞ്ഞു.

കേന്ദ്ര ടൂറിസം മന്ത്രി എന്ന രീതിയിൽ ആണു താൻ വന്നിരിക്കുന്നത്. കേന്ദ്രസർക്കാർ 100 കോടി രൂപ ശബരിമലയുടെ വികസനത്തിനു കൊടുത്തതാണ്. അതു വിനിയോഗിച്ചോ എന്നു പരിശോധിക്കേണ്ടതുണ്ട്‌നേരത്തേ ഒരു തവണ ഇവിടെ വന്നപ്പോൾ തീർത്ഥാടകർക്കുള്ള സൗകര്യങ്ങളൊക്കെ തകർന്നു കിടക്കുകയായിരുന്നു. അവ ശരിയാക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നതാണ്. എന്നാൽ ഇപ്പോഴും അതു ശരിയാക്കിയിട്ടില്ല. ശബരിമലയിലേക്കു പോകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. നല്ലൊരു കക്കൂസ് പോലും നിലയ്ക്കലിൽ ഇല്ലെന്ന കേന്ദ്ര മന്ത്രിയുടെ പ്രസ്താവന ഏറ്റെടുത്തിരിക്കുകയാണ് ട്രോളന്മാർ.

രസകരമായ ചില ട്രോളുകൾ കാണാം

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP