Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചേട്ടന്മാരും ചേച്ചിമാരും കേൾക്കുവാൻ ഞാൻ ഉറക്കെത്തന്നെ പറയുന്നു.. അതെ എന്റെ അച്ഛൻ ഒരു ഹീറോ ആണ് ..സബ് ഇൻസ്പക്ടറായ അച്ഛൻ വിരമിച്ചപ്പോൾ മകൻ തിരിച്ചറിഞ്ഞു...മുമ്പ് കേട്ട വീരകഥകൾ പുളുവടിയല്ല; അച്ഛൻ പറഞ്ഞതൊക്കെ പച്ചയായ സത്യം; അക്ഷയ് കൃഷ്ണയുടെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാകുന്നു

ചേട്ടന്മാരും ചേച്ചിമാരും കേൾക്കുവാൻ ഞാൻ ഉറക്കെത്തന്നെ പറയുന്നു.. അതെ എന്റെ അച്ഛൻ ഒരു ഹീറോ ആണ് ..സബ് ഇൻസ്പക്ടറായ അച്ഛൻ വിരമിച്ചപ്പോൾ മകൻ തിരിച്ചറിഞ്ഞു...മുമ്പ് കേട്ട വീരകഥകൾ പുളുവടിയല്ല; അച്ഛൻ പറഞ്ഞതൊക്കെ പച്ചയായ സത്യം; അക്ഷയ് കൃഷ്ണയുടെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാകുന്നു

മറുനാടൻ ഡസ്‌ക്‌

തിരുവനന്തപുരം: ആൺകുട്ടികളുടെ ആദ്യ ഹീറോ എപ്പോഴും അവരുടെ അച്ഛന്മാരായിരിക്കും എന്ന് പറയാറുണ്ട്.വളരുന്ന പ്രായത്തിൽ അച്ഛനെ മാതൃകയാക്കിയാണ് ആൺകുട്ടികളുടെ ആക്ഷൻ. എന്നിരുന്നാലും, മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്ന് പറയുമ്പോലെ ജോലിത്തിരക്കിൽ പെട്ടുഴലുന്ന അച്ഛന്മാരെ മക്കൾ കുറച്ചുകാണുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്.

സബ് ഇൻസ്‌പെക്ടറായി വിരമിച്ച അച്ഛനെ മകൻ കുറച്ചുകണ്ടതും അങ്ങനെയാവും. 34 വർഷത്തെ സേവനത്തിന് ശേഷം തന്റെ അച്ഛൻ സർവീസിൽ നിന്നും വിരമിച്ചപ്പോഴാണ് മകൻ അത് തിരിച്ചറിഞ്ഞതെന്ന് മാത്രം.

ഒരുപാട് വിഷമങ്ങൾ ഉള്ളിലൊതുക്കി പുഞ്ചിരിച്ച മുഖത്തോടെയായണ് ആ അച്ഛൻ പടിയിറങ്ങിയത്. ഒരുമിച്ചിരുന്ന ഭക്ഷണം കഴിക്കുന്ന വേളകളിലും മറ്റുമായി സ്വന്തം അനുഭവത്തിലുണ്ടായ കഥകൾ തന്നോടും അമ്മയോടുമായി പറയാറുണ്ടായിരുന്നു. എന്നാൽ അതൊരു പൊലീസുകാരന്റെ പുളുവടിയായിട്ട് മാത്രമെ കണ്ടിരുന്നുള്ളൂ.

വിരമിച്ച സമയത്ത് അച്ഛനെ കുറിച്ച് സഹപ്രവർത്തകൻ പറഞ്ഞത് കേട്ട് സത്യത്തിൽ മകന്റെ കണ്ണുനിറഞ്ഞുപ്പോയി. അച്ഛനെ കുറിച്ച് അക്ഷയ് കൃഷ്ണ എന്ന മകൻ എഴുതിയ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാകുന്നു.....

 പോസ്റ്റിന്റെ പൂർണ രൂപം,

ആക്ഷൻ ഹീറോ അച്ഛൻ - സത്യം, വെറും ഷോ കാണിക്കാൻ വേണ്ടി ഞാൻ ഇടുന്ന പോസ്റ്റല്ല ഇത്. മറിച്ചു നീണ്ട 34 വർഷം പൊലീസ് സേനയെ സേവിച്ച ഒരു പൊലീസുകാരന് വേണ്ടിയുള്ള ഒരു പോസ്റ്റ്. 34 വർഷത്തെ സേവനത്തിനു ശേഷം എന്റെ അച്ഛൻ ഇന്നു റിട്ടയർ ആയി. ഒരുപാട് വിഷമം ഉള്ളിലൊതുക്കി പുറത്തു വെറും പുഞ്ചിരി മാത്രം വിടർത്തി എന്റെ അച്ഛൻ ഇന്നു സർവീസിൽ നിന്നു വിരമിച്ചു.

ഞങ്ങൾ ഭക്ഷണം കഴിക്കുന്ന സമയങ്ങളിലും ഒഴിവു സമയങ്ങളിലും അച്ഛൻ പലപ്പോഴായി എന്നോടും അമ്മയോടും അച്ഛന്റെ അനുഭവത്തിലുണ്ടായ പല കഥകൾ പറഞ്ഞട്ടുണ്ടെങ്കിലും അവയെല്ലാം വെറും ലാഘവത്തോടെ ആണ് ഞങ്ങൾ കേട്ടിരുന്നത്. ഒരു പൊലീസുകാരന്റെ പുളുവടി എന്നതിനുപരി മറ്റൊന്നുംതന്നെ അദ്ദേഹത്തിനു കൊടുത്തിട്ടില്ല.

പക്ഷെ ഇന്നു അച്ഛന്റെ റിട്ടയർമെന്റ് വേദിയിൽ ഉയർന്ന ഉദ്യോഗസ്ഥരടക്കം അച്ഛനെ പ്രശംസിച്ചപ്പോൽ ശെരിക്കും കണ്ണുകൽ നിറഞ്ഞു പോയി. സാധാരണ ഒരു സബ് ഇൻസ്പെക്ടറുടെ റിട്ടയർമെന്റ് വേദിയിലുള്ളതിനേക്കാൾ കൂടുതൽ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യം. സദസിനിടയിൽ ഉണ്ടായിരുന്ന എന്നെയും അമ്മയെയും ഇതു ശരിക്കും ആശ്ചര്യപ്പെടുത്തി.

അച്ഛൻ ഞങ്ങളോട് പങ്കുവച്ച പല കഥകളും അവർ അഭിമാനത്തോടുകൂടി പങ്കുവക്കുന്നു. അതെ അന്ന് അച്ഛൻ പറഞ്ഞതെല്ലാം പച്ചയായ സത്യം മാത്രം. അവയെല്ലാം കുറ്റബോധത്തോടുകൂടി ഞങ്ങൾ കേട്ടിരിരുന്നു.

എന്റെ ബാല്യകാലത്തു രാത്രി ഉറങ്ങുന്നതിനു മുന്പും രാവിലെ എഴുന്നേക്കുമ്പോഴും അച്ഛനെ കാണാൻ കഴിയുന്ന സാഹചര്യം വളരെ വിരളമായിരുന്നു. എങ്കിൽകൂടി അച്ഛനോടുള്ള അടുപ്പത്തിന് ഒരികൽ പോലും ഒരു കുറവുമുണ്ടായിട്ടില്ല എന്നതാണ് സത്യം.

കുസൃതി കാട്ടുമ്പോൾ തല്ലാൻ ഓടിക്കുന്ന അമ്മയെ ഭയന്നു ഓടിയൊളിക്കുന്നത് അച്ഛന്റെ മടിയിലും. കാലങ്ങൾ കടന്നു പോയി ഇപ്പോൾ സ്വന്തം സുഹൃത്തിനെ പോലെ എനിക്കെന്തും പങ്കുവെക്കാൻ കഴിയുന്ന ഒരു ആത്മമിത്രമായും ഒപ്പം എപ്പോഴും ഒരു രക്ഷകനെപ്പോലെ കൂടെ നിൽക്കുന്ന അച്ഛാ നിങ്ങളു മാസ്സ് ആണ്... വെറും മാസ്സ് അല്ല മരണമാസ്സ്...

ഒരു നല്ല പൊലീസുകാരൻ ഒരിക്കലും നല്ല അച്ഛൻ ആവുകയില്ല എന്നു പറയുന്ന ചില ചേട്ടന്മാരും ചേച്ചിമാരും കേൾക്കുവാൻ ഞാൻ ഉറക്കെത്തന്നെ പറയുന്നു.. അതെ എന്റെ അച്ഛൻ ഒരു ഹീറോ ആണ്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP