Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അമ്മയുടെ രണ്ടാം വിവാഹമായിരുന്നു; പുച്ഛത്തോടെയും വെറുപ്പോടെയും നോക്കിയാലും ഇവിടെ ആരും ചൂളി പോകില്ല; ആദ്യ ദാമ്പത്യത്തിൽ അടികൊണ്ട് നെറ്റിയിൽ നിന്ന് ചോരയൊലിക്കുമ്പോഴും അമ്മ പറഞ്ഞത് ഓർമ്മയുണ്ട് ..നിനക്ക് വേണ്ടിയാണ് ഞാൻ ജീവിക്കുന്നത്.. ഇനിയും സഹിക്കുമെന്ന്: ഉള്ളുലയ്ക്കുന്ന മകന്റെ ഫേസ്‌ബുക്ക് കുറിപ്പ്

അമ്മയുടെ രണ്ടാം വിവാഹമായിരുന്നു; പുച്ഛത്തോടെയും വെറുപ്പോടെയും നോക്കിയാലും ഇവിടെ ആരും ചൂളി പോകില്ല; ആദ്യ ദാമ്പത്യത്തിൽ അടികൊണ്ട് നെറ്റിയിൽ നിന്ന് ചോരയൊലിക്കുമ്പോഴും അമ്മ പറഞ്ഞത് ഓർമ്മയുണ്ട് ..നിനക്ക് വേണ്ടിയാണ് ഞാൻ ജീവിക്കുന്നത്.. ഇനിയും സഹിക്കുമെന്ന്: ഉള്ളുലയ്ക്കുന്ന മകന്റെ ഫേസ്‌ബുക്ക് കുറിപ്പ്

മറുനാടൻ ഡെസ്‌ക്‌

 തിരുവനന്തപുരം: കാലം മാറി കഥ മാറി എന്നൊക്കെ പറയുമെങ്കിലും പല കാര്യങ്ങളിലും പഴഞ്ചൻ മനസ്സാണ് മലയാളികൾക്ക്. രണ്ടാം വിവാഹം ഉദാഹരണം. മക്കളുണ്ടെങ്കിൽ അവരെന്തു കരുതും, അവരുടെ ജീവിതത്തെ ബാധിക്കില്ലേ എന്നൊക്കെ ചിന്തകൾ പോകും. പിന്നെ പൊതുസമൂഹത്തിൽ അംഗീകാരം കിട്ടുമോയെന്ന ആശങ്കയും കൂട്ടിനുണ്ടാവും. ന്യായമെങ്കിൽ, രണ്ടാം വിവാഹം കഴിക്കുന്നതിൽ എന്തുതെറ്റ് എന്ന പാശ്ചാത്യ ചിന്തയൊന്നും പലപ്പോഴും കൊച്ചുകേരളത്തിൽ വിലപ്പോവില്ല. അതുകൊണ്ട് തന്നെ ഗോകുൽ ശ്രീധർ ഫേസ്‌ബുക്കിൽ ഇങ്ങനെ കുറിച്ചു: 

'അമ്മയുടെ വിവാഹമായിരുന്നു. ഇങ്ങനെ ഒരു കുറിപ്പ് വേണോ എന്ന് ഒരുപാട് ആലോചിച്ചതാണ്, രണ്ടാം വിവാഹം ഇപ്പോഴും അംഗീകരിക്കാൻ പറ്റാത്ത ആളുകൾ ഉള്ള കാലമാണ്.' എസ്എഫ്‌ഐ കൊട്ടിയം എരിയ സെക്രട്ടറിയാണ് ഗോകുൽ.

ആദ്യ ദാമ്പത്യത്തിൽ അമ്മ ദുരിതം ഒരുപാട് അനുഭവിച്ചിട്ടുണ്ട്.'അടികൊണ്ട് നെറ്റിയിൽ നിന്ന് ചോരയൊലിക്കുമ്പോൾ ഞാൻ ചോദിച്ചിട്ടുണ്ട് എന്തിന് ഇങ്ങനെ സഹിക്കുന്നു എന്ന്?,അന്ന് അമ്മ പറഞ്ഞത് ഓർമ്മയുണ്ട് നിനക്ക് വേണ്ടിയാണ് ഞാൻ ജീവിക്കുന്നത്, ഇനിയും സഹിക്കുമെന്ന്.'
ഗോകുൽ തുടർന്നെഴുതുന്നു: 'യൗവനം മുഴുവൻ എനിക്കായി മാറ്റിവെച്ച എന്റെ അമ്മക്ക് ഒരുപാട് സ്വപ്നങ്ങളും ഉയരങ്ങളും കീഴടക്കാൻ ഉണ്ട്....കൂടുതൽ ഒന്നും പറയാൻ ആഗ്രഹിക്കുന്നില്ല.' അമ്മയ്ക്ക് സ്‌ന്തോഷകരമായ ദാമ്പത്യം നേർന്നുകൊണ്ടാണ് മകൻ കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഗോകുൽ ശ്രീധറിന്റെ ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെ:

അമ്മയുടെ വിവാഹമായിരുന്നു.

ഇങ്ങനെ ഒരു കുറിപ്പ് വേണോ എന്ന് ഒരുപാട് ആലോചിച്ചതാണ്, രണ്ടാം വിവാഹം ഇപ്പോഴും അംഗീകരിക്കാൻ പറ്റാത്ത ആളുകൾ ഉള്ള കാലമാണ്.

സംശയത്തിന്റെയും പുച്ഛത്തിന്റെയും വെറുപ്പിന്റെയും കണ്ണുകൾകൊണ്ട് ആരും ഇങ്ങോട്ട് നോക്കരുത്, അങ്ങനെ നോക്കിയാൽ തന്നെ ഇവിടെ ആരും ചൂളി പോകില്ല..

ജീവിതം മുഴുവൻ എനിക്ക് വേണ്ടി മാറ്റിവെച്ച ഒരു സ്ത്രീ.ദുരന്തമായ ദാമ്പത്യത്തിൽ ഒരുപാട് അനുഭവിച്ചിട്ടുണ്ട്, അടികൊണ്ട് നെറ്റിയിൽ നിന്ന് ചോരയൊലിക്കുമ്പോൾ ഞാൻ ചോദിച്ചിട്ടുണ്ട് എന്തിന് ഇങ്ങനെ സഹിക്കുന്നു എന്ന്?,അന്ന് അമ്മ പറഞ്ഞത് ഓർമ്മയുണ്ട് നിനക്ക് വേണ്ടിയാണ് ഞാൻ ജീവിക്കുന്നത്,ഇനിയും സഹിക്കുമെന്ന്.

അന്ന് ആ വീട്ടിൽ നിന്ന് അമ്മയുടെ കൈപിടിച്ചിറങ്ങിയപ്പോ ഞാൻ തീരുമാനം എടുത്തതാണ് ഈ നിമിഷത്തെ കുറിച്ച്, ഇത് നടത്തുമെന്ന്...
യൗവനം മുഴുവൻ എനിക്കായി മാറ്റിവെച്ച എന്റെ അമ്മക്ക് ഒരുപാട് സ്വപ്നങ്ങളും ഉയരങ്ങളും കീഴടക്കാൻ ഉണ്ട്....കൂടുതൽ ഒന്നും പറയാൻ ആഗ്രഹിക്കുന്നില്ല, ഇങ്ങനെ ഒരു കാര്യം നടന്നത് രഹസ്യമായി വെക്കേണ്ട ആവശ്യമില്ല എന്ന് തോന്നി..

അമ്മ?? Happy Married Life..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP