Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബിക്കിനി ധരിച്ച് മകനോടൊപ്പം സൗന്ദര്യ രജനീകാന്ത് സ്വിമ്മിങ് പൂളിൽ; വെള്ളത്തിനായി ഒരു നാട് മുഴുവനും വലയുമ്പോൾ ചിത്രം പങ്കുവെച്ച താര പുത്രിക്ക് വിമർശന പൊങ്കാല; ജലവിതരണം തടസപ്പെട്ട വേളയിലാണോ ആഡംബരമെന്ന് ചോദ്യം; ചെന്നൈയിലെ വരൾച്ചയ്ക്കിടയിൽ ഫോട്ടോയിട്ടതിൽ ഖേദിക്കുന്നുവെന്ന് പറഞ്ഞ് ട്വീറ്റ് പിൻവലിച്ച് താരം

ബിക്കിനി ധരിച്ച് മകനോടൊപ്പം സൗന്ദര്യ രജനീകാന്ത് സ്വിമ്മിങ് പൂളിൽ; വെള്ളത്തിനായി ഒരു നാട് മുഴുവനും വലയുമ്പോൾ ചിത്രം പങ്കുവെച്ച താര പുത്രിക്ക് വിമർശന പൊങ്കാല; ജലവിതരണം തടസപ്പെട്ട വേളയിലാണോ ആഡംബരമെന്ന് ചോദ്യം; ചെന്നൈയിലെ വരൾച്ചയ്ക്കിടയിൽ ഫോട്ടോയിട്ടതിൽ ഖേദിക്കുന്നുവെന്ന് പറഞ്ഞ് ട്വീറ്റ് പിൻവലിച്ച് താരം

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: മൺസൂൺ കാലഘട്ടം എത്തിയിട്ടും മഴയുടെ അളവ് കുറഞ്ഞതിന് പിന്നാലെ രാജ്യത്തെ പല സ്ഥലത്തും ജലലഭ്യത കുറഞ്ഞിരിക്കുന്ന വേളയിലാണ് സ്വിമ്മിങ് പൂളിൽ ബിക്കിനി ധരിച്ച് നിൽക്കുന്ന ചിത്രം താരപുത്രിക്ക് കുരുക്കായത്. സൂപ്പർ സറ്റാർ രജനീകാന്തിന്റെ മകൾ സൗന്ദര്യ രജനീകാന്താണ് മകനൊടൊപ്പം ബിക്കിനി ധരിച്ച് സ്വിമ്മിങ് പൂളിൽ നിൽക്കുന്ന ചിത്രം സമൂഹ മാധ്യമത്തിൽ പങ്കുവെച്ചത്. എന്നാൽ ചെന്നൈയിൽ ഒരു തുള്ളി വെള്ളത്തിനായി പതിനായിരങ്ങൾ അലയുന്ന വേളയിലാണ് താരപുത്രി ചിത്രം പങ്കുവെച്ചത്. എന്നാൽ ഇതിനെതിരെ വിമർശന കമന്റുകൾ അധികമായെത്തിയതോടെ ചിത്രം ട്വീറ്റിൽ നിന്നും പിൻവലിച്ചു.

പണക്കാരനും പാവപ്പെട്ടവനുമെന്ന വിവേചനത്തിനപ്പുറത്ത് നഗരവാസികൾ ഒന്നടങ്കം വെള്ളമില്ലാതെ വലയുമ്പോൾ മകൻ വേദുമായി ജലം തുളുമ്പി നിൽക്കുന്ന ഒരു സ്വിമ്മിങ് പൂളിൽ നിന്നുള്ള ദൃശ്യം പോസ്റ്റ് ചെയ്ത സൗന്ദര്യയ്ക്ക് നാട്ടുകാർ ശരിക്കും കൊടുത്തിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലൂടെ വലിയ വിമർശനം ഏറ്റുവാങ്ങേണ്ടി വന്നതോടെ സൗന്ദര്യ തന്നെ ട്വീറ്റ് പിൻവക്കുകയായിരുന്നു.

ഒരാഴ്ചയ്ക്ക് മുമ്പായിരുന്നു സൗന്ദര്യ ചിത്രം പോസ്റ്റ് ചെയ്തത്. എന്നാൽ ചെന്നൈയിലേക്ക് ജലം എത്തിച്ചിരുന്ന ജലസ്രോതസുകൾ വറ്റി വരണ്ടതിനെ തുടർന്ന ജലവിതരണം പോലും പരിമിതപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ അനവസരത്തിലാണ് ഫോട്ടോ ട്വീറ്റ് ചെയ്തതെന്നാണ് വിമർശനം. ഫോട്ടോ വലിയ വിവാദം ഉയർത്തിയിരിക്കുന്ന സാഹചര്യത്തിൽ ഫോട്ടോകൾ താൻ ഡിലീറ്റ് ചെയ്തതായി സൗന്ദര്യ തന്നെ വ്യക്തമാക്കുകയായിരുന്നു.

ചെന്നൈയിലെ വരൾച്ചയ്ക്കിടയിൽ ഫോട്ടോയിട്ടത് ശരിയായില്ല എന്നതിൽ ഖേദിക്കുന്നെന്ന് താരം പറഞ്ഞു. കുട്ടികൾക്ക് ചെറുപ്രായത്തിൽ ശാരീരിക വ്യായാമങ്ങൾ എത്ര പ്രധാനമാണെന്ന് പറയാനാണ് ചിത്രത്തിലൂടെ ശ്രമിച്ചത്. തന്റെ യാത്രകളുമായി ബന്ധപ്പെട്ടുള്ള പഴയ ശേഖരത്തിൽ നിന്നുള്ള ഫോട്ടോയായിരുന്നു അത്. നല്ല ആശയത്തിലാണ് ഷെയർ ചെയ്തതെങ്കിലും നാട് ജലദൗർലഭ്യം നേരിടുമ്പോൾ അത്തരം ചിത്രങ്ങൾ ശരിയായില്ലെന്ന് തിരിച്ചറിയുന്നതിനാൽ എടുത്തുമാറ്റിയെന്ന് താരം വ്യക്തമാക്കി. ജലം ശേഖരിക്കാമെന്നും താരം പറയുന്നു.

ശനിയാഴ്ച ചെന്നൈയിൽ ജലദൗർലഭ്യം സംബന്ധിച്ച കാര്യം പറയുന്നതിനായി രജനീകാന്ത് വാർത്താസമ്മേളനം വിളിച്ചിരുന്നു. നിലവിലെ സാഹചര്യത്തിൽ മഴവെള്ളശേഖരണമെന്ന ആശയം പരമപ്രധാനമാണെന്നും അത് യുദ്ധകാലാടിസ്ഥാനത്തിൽ ചെയ്യേണ്ടതാണെന്നും പറഞ്ഞിരുന്നു. തടാകങ്ങളും കുളങ്ങളുമെല്ലാം കാലവർഷത്തിന് മുമ്പ് സജ്ജമാക്കുക മാത്രമാണ് കുടിവെള്ളക്ഷാമം പരിഹരിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗമെന്ന് രജനീകാന്ത് വ്യക്തമാക്കിയിരുന്നു. ബിസിനസുകാരനായ ആർ അശ്വിനെ ആദ്യം വിവാഹം കഴിച്ച സൗന്ദര്യയുടെ ആ ബന്ധത്തിലുള്ള മകനാണ് വേദ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP