Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എസ്എസ്എൽസി ബുക്കിലോ കോളജ് പഠനകാലത്തോ എന്റെ പേരിനൊപ്പം ജാതിവാൽ ഉണ്ടായിരുന്നില്ല; സിനിമയിൽ ഒരുപാട് ശ്രീകുമാർമാർ ഉള്ളതിനാൽ അച്ഛന്റെ പേരിലുള്ള മേനോൻ ചേർക്കാൻ ചിലർ ഉപദേശിച്ചത് അന്ന് അംഗീകരിച്ചതിൽ ഖേദിക്കുന്നു; മേനോൻ എന്ന ജാതിവാല് പേരിൽ നിന്ന് അതിനാൽ ഉപേക്ഷിക്കുന്നു; സംവിധായകൻ ശ്രീകുമാരമേനാൻ ഇനി മുതൽ വി ഐ ശ്രീകുമാർ

എസ്എസ്എൽസി ബുക്കിലോ കോളജ് പഠനകാലത്തോ എന്റെ പേരിനൊപ്പം ജാതിവാൽ ഉണ്ടായിരുന്നില്ല; സിനിമയിൽ ഒരുപാട് ശ്രീകുമാർമാർ ഉള്ളതിനാൽ അച്ഛന്റെ പേരിലുള്ള മേനോൻ ചേർക്കാൻ ചിലർ ഉപദേശിച്ചത് അന്ന് അംഗീകരിച്ചതിൽ ഖേദിക്കുന്നു; മേനോൻ എന്ന ജാതിവാല്  പേരിൽ നിന്ന് അതിനാൽ ഉപേക്ഷിക്കുന്നു; സംവിധായകൻ ശ്രീകുമാരമേനാൻ ഇനി മുതൽ വി ഐ ശ്രീകുമാർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പേരിലെ ജാതിവാൽ മുറിച്ചുകളഞ്ഞ് സംവിധായകൻ ശ്രീകുമാരമേനോൻ. ഇനി താൻ അറിയപ്പെടാൻ ആഗ്രഹിക്കുന്നത് വി.എ.ശ്രീകുമാർ എന്ന പേരിൽ ആണെന്നും അദ്ദേഹം തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. കഴിഞ്ഞ ദിവസം പാലക്കാട് മെഡിക്കൽ കോളേജിൽ വെച്ച് നടൻ ബിനീഷ് ബാസ്റ്റിൻ അപമാനിക്കപ്പെട്ട സംഭവവും, സംവിധായകൻ അനിൽ രാധാകൃഷ്ണമേനോന്റെ പേരിലെ ജാതിവാലും ഏറെ വിവാദങ്ങൾ സൃഷ്ടിക്കുന്ന സമയത്താണ് ശ്രീകുമാറിന്റെ പുതിയ തീരുമാനം.

പേരിന് ഒപ്പമുള്ള ജാതിവാൽ തന്നെക്കുറിച്ചും താൻ വിശ്വസിക്കുന്ന മൂല്യങ്ങളെ കുറിച്ചും തെറ്റായ ധാരണ പരത്തുന്നുവെന്ന് കുറച്ചു നാളുകളായി ബോധ്യപ്പെടുന്നുണ്ടെന്നും പേരിനൊപ്പമുണ്ടായിരുന്ന ജാതിവാൽ പൊള്ളിക്കുന്നുവെന്നും അതിനാൽ അത് ഉപേക്ഷിക്കുന്നുവെന്നും ശ്രീകുമാർ മേനോൻ ഫേസ്‌ബുക്കിൽ പങ്കുവച്ച പോസ്റ്റിൽ വ്യക്തമാക്കി. എസ്എസ്എൽസി ബുക്കിലോ, കോളജ് പഠനകാലത്തോ എന്റെ പേരിനൊപ്പം ജാതിവാൽ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. 'അരവിന്ദാക്ഷ മേനോൻ എന്നാണ് അച്ഛന്റെ പേര്. സിനിമയിൽ ഒരുപാട് ശ്രീകുമാർമാർ ഉള്ളതിനാൽ അച്ഛന്റെ പേരിലുള്ള മേനോൻ ചേർക്കാൻ ചിലർ ഉപദേശിച്ചത് അന്ന് അംഗീകരിച്ചതിൽ ഖേദിക്കുന്നു'- ശ്രീകുമാർ വ്യക്തമാക്കി.

ശ്രീകുമാറിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്

പ്രിയമുള്ളവരേ,

കുട്ടിക്കാലം മുതൽ ജാതി ചിന്തകൾക്ക് അതീതമായി വളർന്ന വ്യക്തിയാണ് ഞാൻ. എന്റെ ആത്മമിത്രങ്ങളും സുഹൃത്തുക്കളുമായി അടുത്തുണ്ടായിരുന്നത് വീടിനോട് ചേർന്നുള്ള അമ്പലക്കാട് ദളിത് കോളനിയിലെ സഹോദരങ്ങളാണ്. ഇന്നും എന്റെ ജീവിതത്തിന്റെ ഭാഗമാണ് ആ കോളനിയിലെ ഓരോ വീടും ജീവിതവും. അതേസമയം, എന്റെ പേരിന് ഒപ്പമുള്ള ജാതിവാൽ എന്നെക്കുറിച്ചും ഞാൻ വിശ്വസിക്കുന്ന മൂല്യങ്ങളെ കുറിച്ചും തെറ്റായ ധാരണ പരത്തുന്നുവെന്ന് കുറച്ചു നാളുകളായി ബോധ്യപ്പെടുന്നുണ്ട്.

അടുത്ത കാലത്തായി സമൂഹത്തിൽ നടക്കുന്നതും ഇന്നലെ നടന്നതുമായ സംഗതികൾ എന്നെ വല്ലാതെ അലോസരപ്പെടുത്തുന്നു. പേരിനൊപ്പമുള്ള ജാതിവാൽ എന്നെ വല്ലാതെ പൊള്ളിക്കുന്നു. ആ ജാതിവാൽ തിരിഞ്ഞു നിന്ന് എന്നെത്തന്നെ ചോദ്യം ചെയ്യുന്നു.

എസ്എസ്എൽസി ബുക്കിലോ, കോളജ് പഠനകാലത്തോ എന്റെ പേരിനൊപ്പം ജാതിവാൽ ഉണ്ടായിരുന്നില്ല. അരവിന്ദാക്ഷ മേനോൻ എന്നാണ് അച്ഛന്റെ പേര്. സിനിമയിൽ ഒരുപാട് ശ്രീകുമാർമാർ ഉള്ളതിനാൽ അച്ഛന്റെ പേരിലുള്ള മേനോൻ ചേർക്കാൻ ചിലർ ഉപദേശിച്ചത് അന്ന് അംഗീകരിച്ചതിൽ ഖേദിക്കുന്നു.

ഇന്നലെ പാലക്കാട് മെഡിക്കൽ കോളജിൽ നടൻ ബിനീഷ് ബാസ്റ്റ്യനു നേരെ നടന്ന അതിക്രമവും അദ്ദേഹത്തിന്റെ പ്രതികരണവും എന്നെ ശക്തമായ ഒരു തീരുമാനത്തിലേയ്ക്ക് ഇപ്പോൾ എത്തിച്ചിരിക്കുന്ന വിവരം ഞാൻ എല്ലാവരേയും അറിയിക്കുകയാണ്- 'മേനോൻ എന്ന ജാതിവാല് ഞാൻ എന്റെ പേരിൽ നിന്നും ഇതിനാൽ ഉപേക്ഷിക്കുന്നു. ഇനി വി.എ ശ്രീകുമാർ മേനോൻ എന്നു വേണ്ട. 'വി.എ ശ്രീകുമാർ' എന്ന് അറിയപ്പെട്ടാൽ മതി''

സ്‌നേഹപൂർവ്വം,
വി.എ ശ്രീകുമാർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP