Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സർ സഞ്ജുവിനെ തിരുവനന്തപുരത്തിന്റെ മാത്രം സ്വന്തമായി മുദ്രകുത്തരുത്; സഞ്ജു മലയാളത്തിന്റെ അഭിമാന പുത്രനാണ്; മഹാനായ ഇന്ത്യക്കാരനും; രാജ്യാന്തര ക്രിക്കറ്റിൽ ഇതിലും മികച്ച പ്രകടനങ്ങളുമായി നമ്മുടെ അഭിമാനം ഉയർത്താൻ പോകുന്ന താരം; ഈ പ്രതീക്ഷയോടെ നമുക്ക് സഞ്ജുവിന് ഉറച്ച പിന്തുണ നൽകാം: ശശി തരൂരിന് ശ്രീശാന്ത് നൽകിയ മറുപടി വൈറൽ; ക്രിക്കറ്റും രാഷ്ട്രീയവും ചർച്ചയാക്കി മുൻ ഇന്ത്യൻ താരത്തിന്റെ ഇടപെടൽ

സർ സഞ്ജുവിനെ തിരുവനന്തപുരത്തിന്റെ മാത്രം സ്വന്തമായി മുദ്രകുത്തരുത്; സഞ്ജു മലയാളത്തിന്റെ അഭിമാന പുത്രനാണ്; മഹാനായ ഇന്ത്യക്കാരനും; രാജ്യാന്തര ക്രിക്കറ്റിൽ ഇതിലും മികച്ച പ്രകടനങ്ങളുമായി നമ്മുടെ അഭിമാനം ഉയർത്താൻ പോകുന്ന താരം; ഈ പ്രതീക്ഷയോടെ നമുക്ക് സഞ്ജുവിന് ഉറച്ച പിന്തുണ നൽകാം: ശശി തരൂരിന് ശ്രീശാന്ത് നൽകിയ മറുപടി വൈറൽ; ക്രിക്കറ്റും രാഷ്ട്രീയവും ചർച്ചയാക്കി മുൻ ഇന്ത്യൻ താരത്തിന്റെ ഇടപെടൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശശി തരൂരും ശ്രീശാന്തും അടുത്ത സുഹൃത്തുക്കളാണ്. ക്രിക്കറ്റ് വാതുവയ്‌പ്പിൽ ജയിലിനുള്ളിലായപ്പോഴും ശ്രീശാന്തിനെ സഹായിക്കാൻ മുന്നിൽ നിന്ന നേതാവ്. തിരുവനന്തപുരത്ത് എത്തുമ്പോൾ ശ്രീശാന്ത് കാണുന്ന രാഷ്ട്രീയക്കാരൻ. എന്നാൽ കുറച്ചു ദിവസമായി ശശി തരൂരും ശ്രീശാന്തുമായുള്ള വാർത്തകൾ ചർച്ചകളിലെത്തുന്നത് സൗഹൃദത്തിനൊപ്പമുള്ള രാഷ്ട്രീയ വ്യത്യാസത്തിന്റെ പേരിലാണ്. ശശി തരൂരിനെതിരെ താൻ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും ശ്രീശാന്ത് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ സഞ്ജു സാംസണിന്റെ ഇരട്ട സെഞ്ച്വറി നേട്ടത്തിലെ തരൂരിന്റെ കമന്റിൽ പരിഹാസവുമായി എത്തുകയാണ് ശ്രീശാന്ത്.

വിജയ് ഹസാരെ ട്രോഫിയിൽ ഗോവയ്ക്കെതിരെ തകർപ്പൻ ഇരട്ടസെഞ്ചുറിയുമായി റെക്കോർഡിട്ട സഞ്ജു സാംസണിനെ 'തിരുവനന്തപുരത്തിന്റെ സ്വന്തം' എന്നു വിശേഷിപ്പിച്ച തിരുവനന്തപുരം എംപിയുമായ ശശി തരൂരിനെ തിരുത്തുകയാണ് ശ്രീശാന്ത്. ഗോവയ്‌ക്കെതിരായ സഞ്ജുവിന്റെ പ്രകടനത്തെ അഭിനന്ദിച്ച് തരൂർ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ലഘു കുറിപ്പിന് മറുപടിയായാണ് ശ്രീയുടെ തിരുത്ത്. ഗോവയ്ക്കെതിരെ 129 പന്തിൽ 21 ഫോറും 10 സിക്‌സും സഹിതം 212 റൺസെടുത്ത് പുറത്താകാതെ നിന്ന സഞ്ജു, ലിസ്റ്റ് എ ക്രിക്കറ്റിൽ ഒരു വിക്കറ്റ് കീപ്പറിന്റെ ഏറ്റവും ഉയർന്ന സ്‌കോറുമായി ലോക റെക്കോർഡ് സ്ഥാപിച്ചിരുന്നു. ഈ നേട്ടത്തിലാണ് ശ്രീശാന്തും തരൂരും തമ്മിലുള്ള ട്വീറ്റ് ചർച്ചകളിൽ എത്തുന്നത്. സഞ്ജുവിനെ മൊത്തം മലയാളികളുടെ അഭിമാനമായി ഉയർത്തികാട്ടുകയാണ് ശ്രീശാന്ത്.

സഞ്ജുവിന്റെ ഈ പ്രകടനത്തെ അഭിന്ദിച്ചുകൊണ്ടാണ് തിരുവനന്തപുരം എംപിയായ ശശി തരൂർ ട്വീറ്റ് ചെയ്തത്. വിജയ് ഹസാരെ ട്രോഫിയിൽ തിരുവനന്തപുരത്തിന്റെ സ്വന്തം സഞ്ജു ഇരട്ടസെഞ്ചുറി നേടുമ്പോൾ താൻ ഐപിയു പാർലമെന്റിന്റെ യോഗത്തിൽ പങ്കെടുക്കാൻ ഫ്രാങ്ക്ഫർട്ടിൽനിന്ന് ബെൽഗ്രേഡിലേക്കുള്ള യാത്രയിലായിരുന്നുവെന്ന് കുറിച്ച തരൂർ, ഇന്ത്യൻ സിലക്ടർമാർ ഈ പ്രകടനം കാണുന്നില്ലേയെന്നും ചോദിച്ചിരുന്നു. ഈ ട്വീറ്റിനു താഴെ മറുപടിയായിട്ടാണ് മുൻ ഇന്ത്യൻ താരം കൂടിയായ ശ്രീശാന്ത് ട്വീറ്റ് ചെയ്തത്. 'സർ, അദ്ദേഹത്തെ (സഞ്ജുവിനെ) തിരുവനന്തപുരത്തിന്റെ മാത്രം സ്വന്തമായി മുദ്രകുത്തരുത്. സഞ്ജു മലയാളത്തിന്റെ അഭിമാന പുത്രനാണ്. മഹാനായ ഇന്ത്യക്കാരനും. രാജ്യാന്തര ക്രിക്കറ്റിൽ ഇതിലും മികച്ച പ്രകടനങ്ങളുമായി നമ്മുടെ അഭിമാനം ഉയർത്താൻ പോകുന്ന താരമാണ് അദ്ദേഹം. ഈ പ്രതീക്ഷയോടെ നമുക്ക് സഞ്ജുവിന് ഉറച്ച പിന്തുണ നൽകാം' ഇതായിരുന്നു ശ്രീശാന്തിന്റെ ട്വീറ്റ്.

അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ശശി തരൂരിനെതിരെ മത്സരിക്കാൻ താത്പര്യമുണ്ടെന്ന് വ്യക്തമാക്കി ശ്രീശാന്ത് രംഗത്തെത്തിയിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച് തോറ്റ ശ്രീശാന്ത്, താൻ തിരഞ്ഞെടുപ്പ് രാഷ്ട്രീയം വിട്ടിട്ടില്ലെന്ന് വ്യക്തമാക്കിയാണ് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ മത്സരിക്കാനുള്ള ആഗ്രഹം പരസ്യമാക്കിയത്.ഹൻസികയെ കേന്ദ്ര കഥാപാത്രമാക്കി ഹരി-ഹരീഷ് ഇരട്ട സഹോദരന്മാർ സംവിധാനം ചെയ്യുന്ന പേരിടാത്ത ഹൊറർ കോമഡി സിനിമയിലൂടെ ശീശാന്ത് തമിഴിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. സിനിമയിൽ പ്രതിനായക വേഷമാണ് ശ്രീശാന്ത് അവതരിപ്പിക്കുന്നത്.

2017ലാണ് ശ്രീശാന്തിന്റെ സിനിമാ അരങ്ങേറ്റം. ഹിന്ദി ചിത്രം അസ്‌കർ 2 ലൂടെയായിരുന്നു തുടക്കം. ശേഷം മലയാള ചിത്രമായ ടീം 5 (2017), ഹിന്ദി ചിത്രമായ കാബറെ (2019), കെംപെഗൗഡ (2019) എന്നിവയിലും ശ്രീശാന്ത് വേഷമിട്ടിട്ടുണ്ട്. സിനിമയും ക്രിക്കറ്റും ഒരുമിച്ച് കൊണ്ടു പോകാനാണ് താൽപ്പര്യം. അടുത്ത വർഷത്തോടെ ക്രിക്കറ്റിലെ വിലക്ക് മാറും. ഇതിനിടെയിലും രാഷ്ട്രീയം ശ്രീയുടെ മനസ്സിലുണ്ടെന്നതിന്റെ സൂചനയാണ് ശശി തരൂരുമായുള്ള ട്വിറ്റർ ചർച്ചകൾ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP