Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അമ്മായി അമ്മയെ അമ്പെയ്യാൻ പഠിപ്പിച്ച് ശ്രീനീഷ് അരവിന്ദ്; ബിഗ് ബോസിലെ താരജോടികളുടെ വിവാഹശേഷവും ആരാധകർക്ക് കാഴ്‌ച്ചയുടെ വസന്തം നൽകി സമൂഹ മാധ്യമങ്ങളിൽ ഹണിമൂൺ ട്രിപ്പിന്റെ ദൃശ്യങ്ങൾ; നവദമ്പതികളുടെ മധുവിധു ആഘോഷത്തിന് ഒപ്പം കൂടി പേളിയുടെ അച്ഛനും അമ്മയും

അമ്മായി അമ്മയെ അമ്പെയ്യാൻ പഠിപ്പിച്ച് ശ്രീനീഷ് അരവിന്ദ്; ബിഗ് ബോസിലെ താരജോടികളുടെ വിവാഹശേഷവും ആരാധകർക്ക് കാഴ്‌ച്ചയുടെ വസന്തം നൽകി സമൂഹ മാധ്യമങ്ങളിൽ ഹണിമൂൺ ട്രിപ്പിന്റെ ദൃശ്യങ്ങൾ; നവദമ്പതികളുടെ മധുവിധു ആഘോഷത്തിന് ഒപ്പം കൂടി പേളിയുടെ അച്ഛനും അമ്മയും

മറുനാടൻ ഡെസ്‌ക്‌

കഴിഞ്ഞ ദിവസങ്ങളിൽ ഏറെ ചർച്ചയായ ഒന്നായിരുന്നു താരജോടികളായ പേളി മാണിയുടെയും ശ്രീനീഷ് അരവിന്ദിന്റെയും വിവാഹം. ക്രിസ്ത്യൻ-ഹിന്ദു ആചാരങ്ങൾ അനുസരിച്ച് രണ്ടു തവണ വിവാഹിതരായ താരങ്ങളുടെ വിശേഷങ്ങൾ കേരളം കൗതുകത്തോടെയും ആകാംക്ഷയോടെയുമാണ് കേട്ടിരുന്നത്. എന്നാൽ ഇപ്പോൾ വിവാഹ ശേഷം താരങ്ങളുടെ ഹണിമൂണും വാർത്തകളിൽ ഇടംപിടിക്കുകയാണ്. കുടുംബത്തോടൊപ്പമാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും ഹണിമൂൺ ആഘോഷത്തിന് പോയിരിക്കുന്നത്.

തങ്ങളുടെ ഹണിമൂൺ ട്രിപ്പിന്റെ രസകരമായ ചിത്രങ്ങൾ ഇവർ അടിക്കടി സമൂഹ മാധ്യമങ്ങളിലൂടെ പോസ്റ്റ് ചെയ്യുന്നുമുണ്ട്. ഇതിൽ രസകരമായ ഒന്നാണ് അമ്മായിഅമ്മ മോളിയെ ശ്രീനിഷ് അമ്പെയ്ത്ത് പഠിപ്പിക്കുന്നത്. നവ ദമ്പതികളുടെ ഹണിമൂൺ ട്രിപ്പിൽ ശ്രീനിഷിനും പേളിക്കും ഒപ്പം പേളിയുടെ അച്ഛൻ മാണിയും അമ്മ മോളിയും ഉണ്ട്. ഊഞ്ഞാലാടുന്നതും, പ്രകൃതി രമണീയത ആസ്വദിക്കുന്നതും തുടങ്ങി മൊത്തത്തിൽ ആഹ്‌ളാദ തിമിർപ്പിലായ കുടുംബത്തെയാണ് ഇവിടെ കാണാൻ കഴിയുക.

വിവാഹ ശേഷം നാട്ടിൻപുറത്തെ നാടൻ പെണ്ണായി മാറിയ പേളിയുടെ ദിനചര്യകൾ രസകരമായ ഇൻസ്റ്റാഗ്രാം സ്റ്റോറി വിഡിയോകളാക്കി ശ്രീനിഷ് അരവിന്ദ് പോസ്റ്റ് ചെയ്തിരുന്നു. നാട്ടിലെ തോട്ടത്തിൽ പണിയെടുത്തും, അവിടുത്തെ കുട്ടികളുമൊത്ത് കളിച്ചും, വീടിനുള്ളിൽ കാരംസ് കളിയിൽ കൂടിയും, അമ്പലത്തിൽ നാട്ടിലെ കുഞ്ഞിന്റെ ചോറൂണിൽ പങ്കെടുത്തും പാലക്കാടൻ നാട്ടിൻ പുറത്തെ ജീവിതം മതിയാവോളം ആസ്വദിക്കുന്ന പേളിയായിരുന്നു വീഡിയോകളിൽ നിറഞ്ഞു നിന്നത്.

ഇതൊക്കെ ഇത്തരത്തിൽ പുറത്തുകാണിക്കുന്നതെന്തിനെന്നുൾപ്പെടെയുള്ള വിമർശനങ്ങളും ഇതിന് വരുന്നുണ്ട്. പുത്തനച്ചി പുരപ്പുറം തൂക്കുമെന്ന പഴഞ്ചൊല്ലുൾപ്പെടെ ചേർത്ത് ചിലർ ഈ വിഡീയോകൾക്കൊക്കെ കമന്റുകളും ഇട്ടിട്ടുണ്ട്. മോഡേൺ രീതിയിൽ ജീവിച്ച പേളിയുടെ ഈ മാറ്റം ഏറെ ആസ്വദിക്കുന്നുവെന്ന് മറ്റ് ചിലരും കമന്റുകൾ ചെയ്തിട്ടുണ്ട്.

മെയ് 5നും 8നും രണ്ടാചാരങ്ങളിൽ ആയിരുന്നു ഇവരുടെ വിവാഹം. ക്രിസ്തീയ രീതി പ്രകാരമുള്ള വിവാഹം മെയ് 5 നായിരുന്നു. കൊച്ചി ചൊവ്വര പള്ളിയിലായിരുന്നു ചടങ്ങ്. ശേഷം സിയാൽ കൺവെൻഷൻ സെന്ററിൽ വിവാഹ സൽക്കാര ചടങ്ങുകൾ നടന്നു. വിവാഹ സൽക്കാര ചടങ്ങുകളിൽ സിനിമാ മേഖലയിലെ പ്രമുഖർ പങ്കെടുത്തിരുന്നു. ശേഷം മെയ് 8ന് ഹൈന്ദവാചാര പ്രകാരമുള്ള വിവാഹ ചടങ്ങുകളും ഉണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP