Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'എന്റെ ശ്വാസകോശത്തിന്റെ സ്‌കാനിങ്ങിന് ശേഷം ആ പാടുകൾ അവിടെയില്ലെങ്കിൽ അർബുദ രോഗികളെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാനാകും എന്റെ ശ്രമം'; ആത്മവിശ്വാസം എന്ന ഔഷധം കൊണ്ട് ക്യാൻസറിനോട് പോരാടുന്ന നന്ദുവിന്റെ വരികൾ ഏവരുടേയും കണ്ണ് നിറയ്ക്കുന്നത് ; സമൂഹ മാധ്യമത്തിലൂടെ നന്ദുവിന് പിന്തുണയുമായി ലോകം

'എന്റെ ശ്വാസകോശത്തിന്റെ സ്‌കാനിങ്ങിന് ശേഷം ആ പാടുകൾ അവിടെയില്ലെങ്കിൽ അർബുദ രോഗികളെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാനാകും എന്റെ ശ്രമം'; ആത്മവിശ്വാസം എന്ന ഔഷധം കൊണ്ട് ക്യാൻസറിനോട് പോരാടുന്ന നന്ദുവിന്റെ വരികൾ ഏവരുടേയും കണ്ണ് നിറയ്ക്കുന്നത് ; സമൂഹ മാധ്യമത്തിലൂടെ നന്ദുവിന് പിന്തുണയുമായി ലോകം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം : കാൻസറിനെ ചിരിച്ചുകൊണ്ട് നേരിടുന്ന നന്ദുവെന്ന കൊച്ചുമിടുക്കൻ സമൂഹ മാധ്യമത്തിൽ ആത്മവിശ്വാസത്തിന്റെ പര്യായമായി മാറുകയാണ്. സമാധാനമായ പൊയ്‌ക്കൊണ്ടിരുന്ന ജീവിതത്തിൽ കാൻസറെന്ന വില്ലനെത്തി ഒരു കാല് എടുത്തിട്ടും അതിനു മുന്നിൽ തളരാതെ പോരാടുകയാണ് നന്ദു.

കീമോ ചെയ്തിരുന്ന സമയത്ത് മുടി ഇല്ലാതിരുന്ന അവസ്ഥ വരെ നന്ദു സമൂഹ മാധ്യമത്തിലൂടെ പങ്കുവയ്ച്ചിരുന്നു. എന്നാലിപ്പോൾ തന്റെ അനുഭവങ്ങൾ വച്ച് പുസ്തകം എഴുതാനുള്ള ശ്രമത്തിലാണ് നന്ദു. തന്റെ ഫേ്‌സബുക്ക് പേജിലൂടെയാണ് നന്ദു ഇക്കാര്യം തുറന്ന് പറഞ്ഞത്.

'പ്രിയപ്പെട്ടവരുടെ പ്രാർത്ഥനയുടെ ഫലത്താൽ മരണത്തിൽ നിന്ന് തിരികെ വന്ന ഞാൻ. സ്നേഹമുള്ള നിങ്ങളൊക്കെ കൂടെയുണ്ടെങ്കിൽ വൈകല്യങ്ങളെപ്പോലും കൈവല്യങ്ങളാക്കാം എന്ന് തെളിയിക്കുന്ന ഞാൻ. വെല്ലുവിളിയായ ജീവിതത്തെ സർവ്വേശ്വരന്റെ അനുഗ്രഹത്താൽ തിരികെ വെല്ലുവിളിച്ചു ജീവിക്കുന്ന ഞാൻ. ദൈവകൃപയാൽ ആയുസ്സ് നീട്ടിക്കിട്ടിയ ഞാൻ..' നന്ദു ഫേസ്‌ബുക്കിൽ കുറിച്ചു.

നന്ദുവിന്റെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ രൂപം

ഇതാണ് പുതിയ ഞാൻ...
പ്രിയപ്പെട്ടവരുടെ പ്രാർത്ഥനയുടെ ഫലത്താൽ മരണത്തിൽ നിന്ന് തിരികെ വന്ന ഞാൻ...
സ്‌നേഹമുള്ള നിങ്ങളൊക്കെ കൂടെയുണ്ടെങ്കിൽ വൈകല്യങ്ങളെപ്പോലും കൈവല്യങ്ങളാക്കാം എന്ന് തെളിയിക്കുന്ന ഞാൻ...
വെല്ലുവിളിയായ ജീവിതത്തെ സർവ്വേശ്വരന്റെ അനുഗ്രഹത്താൽ തിരികെ വെല്ലുവിളിച്ചു ജീവിക്കുന്ന ഞാൻ...
ദൈവകൃപയാൽ ആയുസ്സ് നീട്ടിക്കിട്ടിയ ഞാൻ....

ഞാനൊരു പുസ്തകം എഴുതുകയാണ്..
പ്രിയപ്പെട്ടവരുടെ പിന്തുണ ഉണ്ടാകണം..
സാധാരണക്കാരനിൽ സാധാരണക്കാരനായ എന്റെ ജീവിത അനുഭവങ്ങളും എന്റെ കാഴ്ചപ്പാടുകളും ഒക്കെയാണ് ഞാൻ എഴുതുന്നത്...

അതോടൊപ്പം തന്നെ ശ്വാസകോശത്തിലേക്ക് ചെറിയ ഒന്ന് രണ്ട് സ്‌പോട്ടുകൾ ഉണ്ടെന്ന് ഞാൻ പറഞ്ഞിരുന്നുവല്ലോ..
ജനുവരി 15 ന് എനിക്ക് സ്‌കാനിങ് ഉണ്ട്..അപ്പോൾ അത് അവിടെ ഉണ്ടാകാൻ പാടില്ല...
അതിന് ചികിത്സയോടൊപ്പം തന്നെ മനസ്സിന്റെ ശക്തികൊണ്ട് പ്രാർത്ഥന കൊണ്ട് ഇല്ലാതാക്കാൻ ഒരു പ്രത്യേക മാർഗ്ഗത്തിലൂടെ ഒരു ശ്രമവും ഞാൻ നടത്തുന്നുണ്ട്..
ആ ശ്രമം വിജയിക്കുകയാണെങ്കിൽ ആയിരക്കണക്കിന് അർബുദ രോഗികളെ സാധാരണ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടു വരുമെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു...
അതിന് നിങ്ങളുടെ പ്രാർത്ഥനയും വേണം..
അതുകൊണ്ടാണ് ഞാൻ കുറച്ചു ദിവസമായി മുഖപുസ്തകത്തിൽ ആക്റ്റീവ് അല്ലാത്തത്...
പ്രിയപ്പെട്ടവർക്ക് ങലലൈിഴലൃ ഇൽ മെസ്സേജിന് മറുപടി തരാൻ പറ്റാത്തതും അതുകൊണ്ടാണ്...
സ്‌നേഹം സ്‌നേഹം സ്‌നേഹം

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP