Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ടിക്ക് ടോക്കിൽ' തലവെച്ച് മരണത്തിൽ നിന്നും രക്ഷപെട്ടത് തലനാരിഴയ്ക്ക് ! കടലുണ്ടിക്കടവ് പാലത്തിന് മുകളിൽ നിന്നും ചാടി ടിക്ക് ടോക്ക് വീഡിയോ എടുക്കാൻ ശ്രമിച്ച പത്തു വിദ്യാർത്ഥികളുടെ പ്രാണൻ രക്ഷിച്ചത് മത്സ്യത്തൊഴിലാളികൾ; സംഭവം ഹർത്താൽ ദിനത്തിൽ; പേടി തൊട്ടുതീണ്ടാത്ത ഇവർ പാലത്തിൽ നിന്നും ചാടുന്ന ദൃശ്യങ്ങളും മത്സ്യത്തൊഴിലാളികൾ രക്ഷിക്കുന്നതും സമൂഹ മാധ്യമത്തിൽ

'ടിക്ക് ടോക്കിൽ' തലവെച്ച് മരണത്തിൽ നിന്നും രക്ഷപെട്ടത് തലനാരിഴയ്ക്ക് ! കടലുണ്ടിക്കടവ് പാലത്തിന് മുകളിൽ നിന്നും ചാടി ടിക്ക് ടോക്ക് വീഡിയോ എടുക്കാൻ ശ്രമിച്ച പത്തു വിദ്യാർത്ഥികളുടെ പ്രാണൻ രക്ഷിച്ചത് മത്സ്യത്തൊഴിലാളികൾ; സംഭവം ഹർത്താൽ ദിനത്തിൽ; പേടി തൊട്ടുതീണ്ടാത്ത ഇവർ പാലത്തിൽ നിന്നും ചാടുന്ന ദൃശ്യങ്ങളും മത്സ്യത്തൊഴിലാളികൾ രക്ഷിക്കുന്നതും സമൂഹ മാധ്യമത്തിൽ

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: മരണത്തിന്റെ ദൂതു പേറുന്ന മറ്റൊരു മാധ്യമമായി മാറുകയാണ് ടിക്ക് ടോക്ക് എന്ന ആപ്പ്. ഇക്കഴിഞ്ഞ ഹർത്താൽ ദിനത്തിൽ കടലുണ്ടിക്കടവ് പാലത്തിന് മുകളിൽ നിന്നും വീഡിയോ ചിത്രീകരിക്കുന്നതിനായി പത്തു വിദ്യാർത്ഥികൾ കടലിലേക്ക് എടുത്ത് ചാടിയ വീഡിയോ കണ്ട് ഏവരും അമ്പരന്നിരിക്കുകയാണ്. കൃത്യസമയത്ത് മത്സ്യത്തൊഴിലാളികൾ രക്ഷിക്കനായി ബോട്ടിൽ എത്തിയില്ലായിരുന്നെങ്കിൽ നാം മറ്റൊരു ടിക്ക് ടോക്ക് ദുരന്തത്തിന് സാക്ഷിയാകേണ്ടി വന്നേനെ. കടലുണ്ടിപ്പുഴ അറബിക്കടലിനോട് ചേരുന്ന കടലുണ്ടി അഴിമുഖത്തെ പാലത്തിനുമുകളിൽ നിന്നാണ് പത്തു വിദ്യാർത്ഥികൾ എടുത്തു ചാടിയത്.

പരപ്പനങ്ങാടി ചാലിയം തീരദേശ പാതയിലാണ് പാലം സ്ഥിതിചെയ്യുന്നത്. പാലത്തിന്റെ കൈവരികളിൽ നിന്നും വിദ്യാർത്ഥികൾ ചാടുന്നതും മുങ്ങിത്താഴുന്നതും സമീപത്തുള്ള ആളുകൾ കാണുകയും ബഹളം വയ്ക്കുകയുമായിരുന്നു. നിമിഷങ്ങൾക്കകം മത്സ്യത്തൊഴിലാളികൾ ബോട്ടുമായി എത്തിയതോടെ വിദ്യാർത്ഥികൾക്ക് പ്രാണൻ തിരികെ ലഭിച്ചത്. സംഭവത്തിന് ശേഷം വിദ്യാർത്ഥികൾ കടലിലേക്ക് ചാടുന്നതിന്റെയും മത്സ്യത്തൊഴിലാളികൾ രക്ഷാപ്രവർത്തനം നടത്തുന്നതിന്റെയും ദൃശ്യങ്ങൾ പേസ്ബുക്കിൽ പ്രചരിച്ചിരുന്നു.

 

നിരവധി സഞ്ചാരികൾ എത്തുന്നയിടമാണ് കടലുണ്ടി കടവ് പാലം. വള്ളിക്കുന്ന്-കടലുണ്ടി കമ്മ്യൂണിറ്റി റിസർവും, കടലുണ്ടി പക്ഷി സങ്കേതവും സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. നേരത്തെ ഇതേ പാലത്തിന് മുകളിൽ നിന്നും ചില യുവാക്കൾ വെള്ളത്തിലേക്ക് ചാടുന്ന വീഡിയോ ടിക് ടോക്കിൽ വൈറലായിരുന്നു. ഇത് അനുകരിച്ചായിരുന്നു വിദ്യാർത്ഥികളുടെ സാഹസം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP