Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരു തരത്തിലുള്ള നിർബന്ധത്തിന്റെയും രാഷ്ട്രീയത്തിന്റെയും പുറത്തല്ല പണം നൽകിയത്; സമൂഹജീവി എന്ന നിലയിൽ ചെയ്യേണ്ട കാര്യം മറക്കാതിരിക്കുക; പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു കോടി സഹായവുമായി സുമലത എംപി; അഭിനന്ദനം അറിയിച്ച് ഖുഷ്ബുവും; താരത്തിന്റെ പ്രതികരണവും വൈറൽ

മറുനാടൻ ഡെസ്‌ക്‌

ന്യുഡൽഹി: കൊറോണ വൈറസിനെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനായി പ്രധാനമന്ത്രിയുടെ ദുരിത്വാശ്വാസ നിധിയിലേക്ക് 

ഒരു കോടി സഹായ വഗ്ദാനം നൽകി നടിയും എംപിയുമായ സുമലത. എംപി ഫണ്ടിൽ നിന്ന് ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകിയ സുമലതയെ അഭിനന്ദിച്ച് കോൺഗ്രസ് നേതാവും നടിയുമായ ഖുശ്‌ബു രംഗത്ത് എത്തി.

'നിങ്ങൾക്ക് വലിയൊരു ഹൃദയമുണ്ട്, നിങ്ങളൊരു മാതൃകയാവുകയാണ്' എന്നാണ് ഖുശ്‌ബു പറഞ്ഞത്.ഖുശ്‌ബുവിന് നന്ദി പറഞ്ഞ് സുമലതയും രംഗത്ത് എത്തി. 'എംപി ഫണ്ടിൽ നിന്നുള്ള പണമാണ്.ഒരു തരത്തിലുള്ള നിർബന്ധത്തിന്റെയും രാഷ്ട്രീയത്തിന്റെയും പുറത്തല്ല പണം നൽകിയത്. സമൂഹജീവി എന്ന നിലയിൽ ചെയ്യേണ്ട കാര്യം മറക്കാതിരിക്കുക'യെന്നും സുമലത പറഞ്ഞു...

കൊറോണ വ്യാപനത്തിന് പിന്നാലെ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭവനാ നൽകുവാൻ ബി.ജെപി അധ്യക്ഷനും ആഹ്വാനം നൽകിയിരുന്നു. അക്ഷയ് കുമാർ. ഷാരൂഖ് ഖാൻ അടക്കം നിരവധി താരങ്ങളാണ് ബോളിവുഡിൽ നിന്ന് രംഗത്തെത്തിയത്. സച്ചിൻ ചെൻഡുൽക്കറും സുരേഷ ്‌റെയ്‌നയും, സൗരവ് ഗാംഗുലിയുമടക്കം സഹായ പ്രവർത്തനങ്ങളുമായി കഴിഞ്ഞ ദിവസങ്ങളിലായി രംഗത്തെത്തി. കാസർകോട് ജില്ലയിലേക്ക് വെന്റിലേറ്ററടക്കം 25 ലക്ഷക്കിന്റെ സഹായം വാഗ്ദാനം ചെയ്താണ് മുൻ എംപിയും നടനുമായ സുരേഷ് ഗോപി രംഗത്തെത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP