Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'എടപ്പാൾ ഓട്ടത്തെ പറ്റിയുള്ള കഥയാണോ സേട്ടാ' സുരേഷ് ഗോപിയുടെ പോസ്റ്റിന് താഴെ പരിഹാസ കമന്റുമായി വിമർശകൻ; താരം നൽകിയ രസികൻ മറുപടി ഏറ്റെടുത്ത് സോഷ്യൽ മീഡിയയും; താരത്തിന് പിന്തുണ നൽകി ആരാധകരും

മറുനാടൻ മലയാളി ബ്യൂറോ

ലയാളത്തിന്റെ ആക്ഷൻ കിങ്ങാണ് സുരേഷ് ഗോപി. സിനിമയിലായാലും രാഷ്ട്രീയത്തിലായാലും അദ്ദേഹത്തിന്റെ ഡയലോഗുകൾ കയ്യടി വാരിക്കൂട്ടുകയാണ് പതിവ്. ഇപ്പോഴിതാ താരത്തിന്റെ പോസ്റ്റിന് താഴെ പരിഹസിച്ച് കമന്റിട്ട ഒരാൾക്ക് താരം കൊടുത്ത എട്ടിന്റെ പണിയാണ് വൈറലായി മാറുന്നത്.

തന്റെ പുതിയ ചിത്രം കാവലിന്റെ ചിത്രീകരണം ആരംഭിച്ചു എന്നു പറഞ്ഞുകൊണ്ടുള്ള പോസ്റ്റിന് താഴെയാണ് പരിഹാസ കമന്റ് എത്തിയത്.

'എടപ്പാൾ ഓട്ടത്തെ പറ്റിയുള്ള കഥയാണോ സേട്ടാ' എന്നായിരുന്നു ഒരാളുടെ ചോദ്യം. ഉടനെ എത്തി സുരേഷ് ഗോപിയുടെ മറുപടി. 'അല്ല..വേണ്ടാത്തിടത്തു ആളുകളെ നുഴഞ്ഞു കയറ്റുന്നതിനെതിരെ 'കാവൽ'നിൽക്കുന്ന കഥയാ സേട്ടാ..' എന്തായാലും താരത്തിന്റെ മറുപടി ലൈക്കുകൾ വാരിക്കൂട്ടുകയാണ്. താരത്തെ പിന്തുണച്ച് നിരവധി പേരാണ രംഗത്തെത്തുന്നത്. സിനിമയേയും രാഷ്ട്രീയത്തേയും കൂട്ടിക്കുഴക്കരുത് എന്നാണ് പലരുടേയും കമന്റ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP