Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'കണ്ണൂർ പറശ്ശിനിക്കടവ് മുത്തപ്പൻ കാവല്ല, യു.പിയിലെ ആശുപത്രിയാണ്'; ഉത്തർപ്രദേശിലെ ആശുപത്രിക്കുള്ളിൽ കറങ്ങി നടക്കുന്ന തെരുവു നായകളുടെ വീഡിയോ പോസ്റ്റു ചെയ്തു സ്വാമി സന്ദീപാനന്ദ ഗിരി

'കണ്ണൂർ പറശ്ശിനിക്കടവ് മുത്തപ്പൻ കാവല്ല, യു.പിയിലെ ആശുപത്രിയാണ്'; ഉത്തർപ്രദേശിലെ ആശുപത്രിക്കുള്ളിൽ കറങ്ങി നടക്കുന്ന തെരുവു നായകളുടെ വീഡിയോ പോസ്റ്റു ചെയ്തു സ്വാമി സന്ദീപാനന്ദ ഗിരി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കൊറോണ വ്യാപിക്കുമ്പോൾ ഇന്ത്യയിലെ സംസ്ഥാനങ്ങളിലെ പല ആശുപത്രികളുടെയും അവസ്ഥ തീർത്തും ദുരിതമയമായ സ്ഥിതിയിലാണ്. ഉത്തർ പ്രദേശ് ആരോഗ്യ കാര്യത്തിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന സംസ്ഥാനമാണ് താനും. ഈ ആശുപത്രിയുടെ അവസ്ഥ എന്താണെന്നു കാണിക്കുന്ന വീഡിയോ പങ്കുവെച്ച് രംഗത്തെത്തിയിരിക്കയാണ് സ്വാമി സന്ദീപാനന്ദ ഗിരി.

ഉത്തർപ്രദേശിലെ ഗോണ്ട ജില്ലയിലെ ആശുപത്രിക്കുള്ളിലൂടെ നടക്കുന്ന നായകളുടെ വീഡിയോ പങ്കുവെച്ച് സ്വാമി സന്ദീപാനന്ദ ഗിരി. 'കണ്ണൂർ പറശ്ശിനികടവ് മുത്തപ്പൻ കാവല്ല, യു.പിയിലെ ആശുപത്രിയാണ്' എന്ന തലക്കെട്ടിലാണ് സന്ദീപാനന്ദ ഗിരി വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ആശുപത്രിക്കുള്ളിലെ ആളുകൾ കിടക്കുന്ന ഓരോ വാർഡിലൂടെയും നായകൾ കയറിയിറങ്ങുന്നതാണ് വീഡിയോയിൽ ഉള്ളത്. ആശുപത്രിക്കുള്ളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും യു.പി മുഖ്യന്ത്രി യോഗി ആദിത്യനാഥിന്റേയും ഫ്ളക്സുകൾ ചാരിവെച്ചിരിക്കുന്നതും കാണാം.

'ഇത് ഗോണ്ടയിലെ ജില്ലാ ആശുപത്രിയാണ്. ഇവിടുത്തെ രണ്ടാമത്തെ നിലയിൽ നായകൾ ഡോക്ടർമാരായി റൗണ്ട്സ് നടത്തുകയാണ്. എല്ലാ വാർഡിലും ഇവർ കയറിയിറങ്ങുന്നുണ്ട്. ഇതാണ് ഇവിടുത്തെ ശുചിത്വം. ഇത് കണ്ട് നിങ്ങൾ ഞെട്ടരുത്. കൊറോണ കാലത്താണ് ഇത്രയും 'വൃത്തിയുള്ള' ആശുപത്രി കാണാൻ കഴിയുന്നത്.

കൊറോണ വന്ന് കഴിഞ്ഞതിന് ശേഷമല്ലേ നിങ്ങൾ ശുചിത്വത്തെ കുറിച്ച് ബോധവാന്മാരായത്, ഞങ്ങൾ നേരത്തെ തന്നെ ശുചിത്വം പാലിക്കുന്നവരാണ്...കണ്ടില്ലേ, ഞങ്ങൾ ഡോക്ടർമാർ ആളുകളെ പരിശോധിക്കുന്നതിന്റെ വീഡിയോ എടുക്കുകയാണ്... ' എന്നിങ്ങനെയാണ് വീഡിയോയിലെ പരിഹാസം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP