Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വര ഭാസ്‌കറുടെ വൈബ്രേറ്റർ ഉപയോഗവും തെരഞ്ഞെടുപ്പും തമ്മിലെന്ത് ബന്ധം? ബുദ്ധിപൂർവം വിരലുകൾ ഉപയോഗിക്കാൻ ആഹ്വാനം ചെയ്ത യുവതിക്കും യുവാവിനും കുറിക്കു കൊള്ളുന്ന മറുപടിയുമായി ബോളിവുഡ് താരം; നിങ്ങൾ ആത്മാർത്ഥതയുള്ളവരെങ്കിലും ഭാവന പരിമിതമെന്നും ട്വിറ്ററിൽ കുറിപ്പ്

സ്വര ഭാസ്‌കറുടെ വൈബ്രേറ്റർ ഉപയോഗവും തെരഞ്ഞെടുപ്പും തമ്മിലെന്ത് ബന്ധം? ബുദ്ധിപൂർവം വിരലുകൾ ഉപയോഗിക്കാൻ ആഹ്വാനം ചെയ്ത യുവതിക്കും യുവാവിനും കുറിക്കു കൊള്ളുന്ന മറുപടിയുമായി ബോളിവുഡ് താരം; നിങ്ങൾ ആത്മാർത്ഥതയുള്ളവരെങ്കിലും ഭാവന പരിമിതമെന്നും ട്വിറ്ററിൽ കുറിപ്പ്

മറുനാടൻ ഡെസ്‌ക്‌

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ചൂടിൽ ബോളിവുഡ് താരം സ്വര ഭാസ്‌കറിനെതിരെ നടന്ന ട്രോൾ മഴയ്‌ക്കെതിരെ പ്രതികരണവുമായി താരം രംഗത്തെത്തി. 'വീരേ ദി വെഡ്ഡിങ്' എന്ന ചിത്രത്തിലെ വൈബ്രേറ്റർ ഉപയോഗിച്ച് സ്വയംഭോഗം ചെയ്യുന്ന രംഗത്തിൽ അഭിനയിച്ചതിന്റെ ചുവടു പിടിച്ചായിരുന്നു 'ഈ തിരഞ്ഞെടുപ്പിൽ സ്വര ഭാസ്‌കറെ പോലെയാകരുത്. നിങ്ങളുടെ വിരലുകൾ ബുദ്ധിപൂർവം ഉപയോഗിക്കൂ. വോട്ട് ബുദ്ധിപൂർവം ചെയ്യൂ'. എന്ന പ്ലക്കാർഡുമായി നിൽക്കുന്ന ഒരു സ്ത്രീയുടേയും പുരുഷന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്.

എന്നാൽ ഈ ട്രോളിന് മറുപടി നൽകിക്കൊണ്ടുള്ള സ്വരയുടെ ട്വീറ്റാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഈ ചിത്രങ്ങൾ സഹിതമാണ് സ്വരയുടെ ട്വീറ്റ്. 'ഓഹ്, എന്റെ പേര് പ്രശസ്തമാക്കാൻ വേണ്ടി വിയർപ്പൊഴുക്കി കൊണ്ട് എന്റെ ട്രോളുകൾ വീണ്ടും പണി തുടങ്ങിയിരിക്കുകയാണ്. നിങ്ങൾ വളരെയേറെ ആത്മാർത്ഥയായുള്ളവരും നല്ലവരുമാണ്. അവരുടെ ഭാവന അല്പം പരിമിതമാണ് എന്നിരുന്നാലും നിങ്ങൾ രണ്ടു പേരുടെയും പ്രയത്നം എനിക്കൊരുപാടിഷ്ടപ്പെട്ടു'. സ്വര ട്വിറ്ററിൽ കുറിച്ചു.

നിരവധി പേരാണ് താരത്തിന് പിന്തുണയുമായി രംഗത്ത് വന്നിരിക്കുന്നത്.. ഒരാളുടെ ചിന്താഗതിയോടോ മറ്റോ ഉള്ള എതിർപ്പിന് മറുപടി പറയേണ്ടത് ഇങ്ങനെയല്ലെന്നും അവരെ പ്രതിരോധിക്കാൻ തിരഞ്ഞെടുക്കേണ്ട മാർഗം അല്പം മാന്യതയോടെ ഉള്ളതാകാമെന്നും ഇത് മോശമായിപ്പോയെന്നും ഇവർ പ്രതികരിക്കുന്നു. രാഷ്ട്രീയ ഭേദമില്ലാതെയാണ് സമൂഹ മാധ്യമങ്ങളിൽ രാഷ്ട്രീയ ഇടപടെൽ നടത്തുന്നവർ ഈ ചിത്രങ്ങൾ പ്രചരിപ്പിച്ചത്.

കരീന കപൂർ,സോനം കപൂർ, അനിൽ കപൂർ തുടങ്ങി വലിയ താരനിര അണിനിരന്ന 'വീരേ ദി വെഡ്ഡിങ്' എന്ന ചിത്രത്തിലെ വൈബ്രേറ്റർ ഉപയോഗിച്ച് സ്വയംഭോഗം ചെയ്യുന്ന രംഗത്തിൽ അഭിനയിച്ചതിന് നിരവധി വിമർശനങ്ങളാണ് സ്വരയ്ക്ക് നേരിടേണ്ടി വന്നത്. ഇതിനെല്ലാം കുറിക്കു കൊള്ളുന്ന മറുപടി സ്വര തന്നെ നൽകിയിരുന്നു.

നേരത്തെ ഈ രംഗവുമായി ബന്ധപ്പെട്ട് തന്റെ അച്ഛനെ ട്രോളാൻ വന്ന അഗ്നിവീർ എന്ന വ്യക്തിക്ക് സ്വര മറുപടി നൽകിയിരുന്നു. ചിത്രത്തിലെ സ്വയംഭോഗ രംഗം സ്വരയുടെ അച്ഛന് ട്വീറ്റ് ചെയ്ത് ' സർ, ആരാണീ നടി? എന്താണിവർ ചെയ്യുന്നത്?' എന്നായിരുന്നു ഇയാളുടെ ചോദ്യം. ഉഭയസമ്മതപ്രകാരമുള്ള സ്വവർഗ ലൈംഗികത ക്രിമിനൽ കുറ്റമല്ലെന്ന സുപ്രീം കോടതിവിധിക്ക് അനുകൂല നിലപാടുമായി സ്വരയുടെ അച്ഛൻ ഉദയകുമാർ ട്വീറ്റ് ചെയ്തതിനു മറുപടി ആയിട്ടായിരുന്നു ഇയാളുടെ ട്വീറ്റ്

ഇതിന് സ്വര നൽകിയ മറുപടി ഇങ്ങനെയായിരുന്നു. 'ഞാൻ ഒരു അഭിനേത്രിയാണ്. ഒരു വൈബ്രേറ്റർ ഉപയോഗിക്കുന്നതായാണ് ഞാൻ അഭിനയിക്കുന്നത്. എന്റെ അച്ഛനോട് ചോദിക്കണമെന്നില്ല, അടുത്ത തവണ നിങ്ങൾക്കെന്തെങ്കിലും സംശയം തോന്നുകയാണെങ്കിൽ എന്നോട് നേരിട്ടു ചോദിക്കാം. ഒന്നുകൂടി, നിങ്ങളുടെ പേരിനൊപ്പമുള്ള വീർ എടുത്തുമാറ്റൂ. ഇത്തരം ചീപ്പായ മാർഗങ്ങളിലൂടെ പ്രായമായവരെ അധിക്ഷേപിക്കുന്നവർ അത്ര ധൈര്യശാലികളല്ല. ചിയേഴ്സ്', എന്നായിരുന്നു സ്വരയുടെ മറുപടി.

ശക്തമായ കഥാപാത്രങ്ങളിലൂടെ മാത്രമല്ല വ്യക്തമായ അഭിപ്രായ പ്രകടനങ്ങളിലൂടെയും ശ്രദ്ധേയയാകുകയാണ് സ്വരാ ബാസ്‌കർ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP