Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോണ്ടം ബ്രാൻഡിന്റെ ക്യാമ്പയിനിൽ സ്വരാ ഭാസ്‌കർ വന്നതിന് പിന്നാലെ സമൂഹ മാധ്യമത്തിൽ ചർച്ച 'സ്ത്രീ ലൈംഗികതയിലെ സ്വാതന്ത്ര്യം'; 'പുരുഷനെ സന്തോഷിപ്പിക്കുന്നതിനുള്ള ഉപാധിയായി മാത്രം സ്ത്രീ മാറുമ്പോൾ അവിടെ അവൾക്ക് ലൈംഗിക സ്വാതന്ത്ര്യം നിഷേധിക്കപ്പെടുകയാണ്'; രതിമൂർച്ഛയിലെ സ്ത്രീ പുരുഷ അസമത്വത്തെ പറ്റിയുള്ള സർവേയ്ക്ക് പിന്നാലെ സ്വരയുടെ പ്രതികരണമിങ്ങനെ

കോണ്ടം ബ്രാൻഡിന്റെ ക്യാമ്പയിനിൽ സ്വരാ ഭാസ്‌കർ വന്നതിന് പിന്നാലെ സമൂഹ മാധ്യമത്തിൽ ചർച്ച 'സ്ത്രീ ലൈംഗികതയിലെ സ്വാതന്ത്ര്യം'; 'പുരുഷനെ സന്തോഷിപ്പിക്കുന്നതിനുള്ള ഉപാധിയായി മാത്രം സ്ത്രീ മാറുമ്പോൾ അവിടെ അവൾക്ക് ലൈംഗിക സ്വാതന്ത്ര്യം നിഷേധിക്കപ്പെടുകയാണ്'; രതിമൂർച്ഛയിലെ സ്ത്രീ പുരുഷ അസമത്വത്തെ പറ്റിയുള്ള സർവേയ്ക്ക് പിന്നാലെ സ്വരയുടെ പ്രതികരണമിങ്ങനെ

മറുനാടൻ ഡെസ്‌ക്‌

വിവാദങ്ങൾക്ക് അടിക്കടി തിരി കൊളുത്തുന്ന വ്യക്തിയാണ് സ്വരാ ഭാസ്‌കർ. സ്വയം ഭോഗം മുതൽ രതിമൂർച്ഛയെ പറ്റി വരെ സ്വര പറഞ്ഞ വാക്കുകൾ ഏറെ വിവാദ ശരം നേരിട്ടെങ്കിലും പ്രമുഖ കോണ്ടം ബ്രാൻഡിന്റെ ക്യാമ്പയിനിൽ താരം ഇക്കുറി എത്തിയപ്പോൾ കാര്യമായ വിവാദം ഉടലെടുത്തില്ല. പകരം സ്വരയുടെ വാക്കുകൾ ഏവരും ഏറ്റെടുത്തു. രാജ്യത്ത് 70 ശതമാനം സ്ത്രീകളും ലൈംഗിക ബന്ധത്തിൽ രതിമൂർച്ഛ അനുഭവിക്കുന്നില്ലെന്നാണ് ഡ്യുറെക്‌സ് എന്ന കമ്പനി നടത്തിയ സർവേയിൽ കണ്ടെത്തിയത്.

ക്യാമ്പയിനിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടി സ്വരാ ഭാസ്‌കർ പങ്കുവെച്ച ട്വീറ്റും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതോടെ സമൂഹ മാധ്യമത്തിലടക്കം ചർച്ചയാകുന്നത് വിഷയത്തിൽ താരം പറഞ്ഞ വാക്കുകളാണ്. സർവേയോട് താരം പ്രതികരിച്ചതിങ്ങനെ : 'നമ്മൾ ഇപ്പോൾ തന്നെ സാമൂഹിക അസമത്വവും ലിംഗ അസമത്വവും നേരിടുന്നുണ്ട്. അതിനാൽ രതിമൂർച്ഛയിലെ സ്ത്രീ പുരുഷ അസമത്വം കൂടി സഹിക്കാൻ കഴിയില്ല'.

ഇന്ത്യൻ സ്ത്രീകളുടെ സെക്‌സ് പലതരം വിലക്കുകൾ നിർമ്മിതമാണ്. ഇന്ത്യൻ സാഹചര്യത്തിൽ സ്ത്രീകൾ സെക്‌സിന്റെ കാര്യത്തിൽ അധികം അഭിപ്രായങ്ങൾ തുറന്നു പറയാത്തവരാണ്;. നമ്മുടെ നാട്ടിൽ ലൈംഗികത ഉയർന്നൊരു പരിധിവരെ പുരുഷന്റെ മാത്രം താല്പര്യങ്ങൾക്ക് അനുസരിച്ചാണ്.

പുരുഷനെ സന്തോഷിപ്പിക്കുന്നതിനുള്ള ഉപാധിയായി മാത്രം ഒരു സ്ത്രീ പരിണമിക്കപ്പെടുമ്പോൾ അവിടെ അവൾക്ക് ലൈംഗിക സ്വാതന്ത്ര്യം നിഷേധിക്കപ്പെടുകകൂടിയാണ് ചെയ്യുന്നത്. സ്ത്രീയും പുരുഷനും പരസ്പരം അറിഞ്ഞുള്ള കൂടിച്ചേരലിലൂടെ മാത്രമേ യഥാർത്ഥ ലൈംഗികത സാധ്യമാകുകയുള്ളൂ എന്നും താരം പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP