Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അയ്യപ്പൻ പലർക്കുണ്ടായതാണോ? അരുന്ധതിയുടെ ചോദ്യത്തിനു ടി ജി മോഹൻദാസ് ഫാൻസിന്റെ 'ശാസ്ത്രീയമായ മറുപടി' കണ്ടു ചിരിയടക്കാതെ സോഷ്യൽ മീഡിയ

അയ്യപ്പൻ പലർക്കുണ്ടായതാണോ? അരുന്ധതിയുടെ ചോദ്യത്തിനു ടി ജി മോഹൻദാസ് ഫാൻസിന്റെ 'ശാസ്ത്രീയമായ മറുപടി' കണ്ടു ചിരിയടക്കാതെ സോഷ്യൽ മീഡിയ

തിരുവനന്തപുരം: ശബരിമലയില് സ്ത്രീകൾ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീം കോടതി പരാമർശത്തെ തുടർന്നുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ ഇനിയും അവസാനിട്ടില്ല. ഈ വിഷയത്തിൽ പ്രതികരണവുമായി ഗവേഷണ വിദ്യാർത്ഥിയും ചുംബന സമരം അടക്കമുള്ള സമരങ്ങളിലെ പങ്കാളിയുമായ ടി ജി അരുന്ധതിയുടെ ചോദ്യം ഫേസ്‌ബുക്കിലെ ചൂടൻ ചർച്ചകൾക്കാണ് വഴിവച്ചത്. ശബരിമല ക്ഷേത്രത്തിൽ സ്ത്രീകൾക്ക് പ്രവേശിക്കാൻ അധികാരം ഇല്ലെങ്കിലും മറ്റ് അയ്യപ്പ ക്ഷേത്രങ്ങളിൽ പ്രവേശിക്കാൻ അനുമതി നൽകാറുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി അയ്യപ്പൻ പലർക്കുണ്ടായതാണോ എന്ന ചോദ്യമാണ് വിവാദങ്ങൾക്ക് ഇടയാക്കിയത്.

'ശബരിമലയിൽ ഇരിക്കുന്ന അയ്യപ്പനും ബാക്കി ക്ഷേത്രങ്ങളിലുള്ള അയ്യപ്പനും പലർക്കുണ്ടായതാണോ' എന്നാണ് അരുന്ധതി സംശയം പ്രകടിപ്പിച്ചത്. ഹിന്ദുവിനെപ്പറ്റി പറയുമ്പോൾ മുസ്ലിമിനെ വലിച്ചിഴക്കുന്നവരെയും അരുദ്ധതി കളിയാക്കുകയും ചെയ്തു. ഇതോടെ മാദ്ധ്യമപ്രവർത്തകനായ ടി ജി മോഹൻദാസിന്റെ പേരിലുള്ള ഫാൻസ് പേജ് അരുദ്ധതിക്ക് ഉത്തരവുമായി രംഗത്തെത്തി. അരുന്ധതി... നിങ്ങൾ കുറച്ചുപേർ തെരുവിൽ ആരാനെ ചുംബിച്ചും കൂട്ടികൊടുത്തും... എന്നാണ് മറുപടി തുടങ്ങുന്നത്. ഭീകരമായ സയൻസ് ഒക്കെ പറഞ്ഞാണ് പോസ്റ്റ്.

ശാസ്ത്രീയമായി എന്നു പറഞ്ഞുകൊണ്ടുള്ള പോസ്റ്റ് അബദ്ധ പഞ്ചാംഗം തന്നെയാണ്. അതേസമയം ഫേസ്‌ബുക്കിൽ ഇക്കാര്യം വൈറലാകുകയും ചെയ്തു. ക്ഷേത്രത്തിൽ പോകുന്നതിനെ കുറിച്ചും ആർത്തവമുള്ള സ്ത്രീകൾ കയറിയാൽ എന്തുസംഭവിക്കും എന്നൊക്കെ ചോദിച്ചാണ് ടി ജി മോഹൻദാസ് ഫാൻസ് പേജിന്റെ മറുപടി. ഇതോടെ ഈ പേജിനെതിരെ സോഷ്യൽ മീഡിയയിൽ ട്രോളിംഗും തുടങ്ങിയിട്ടുണ്ട്..

അരുന്ധതിക്ക് മറുപടി നൽകി കൊണ്ടുള്ള ടി ജി മോഹൻദാസ് ഫാൻസ് പേജിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്:

അരുന്ധതി... നിങ്ങൾ കുറച്ചുപേർ തെരുവിൽ ആരാനെ ചുംബിച്ചും കൂട്ടികൊടുത്തും കെട്ടുതാലി ചുട്ടെരിച്ചും, നടത്തിയ സമരങ്ങളൊക്കെ നാട്ടിലെ സ്ത്രീകളുടെ നന്മയ്ക്ക് വേണ്ടിയാണല്ലോ എന്നോർക്കുമ്പോഴാണ് ഒരാശ്വാസം... കേരളത്തിലെ നല്ല അച്ഛനും അമ്മയ്ക്കും ജനിച്ച ഒരു പെണ്ണും അതിനൊന്നും അന്ന് കൂട്ടുനിന്നില്ല, ഇന്നും അതുപോലെയാണ് വിശ്വാസിയല്ലാത്ത നിനക്ക് വിശ്വാസങ്ങളെ വിമർശിക്കാൻ എന്താണ് യോഗ്യത...? ലോകത്തുള്ള ചരിത്രമെല്ലാം അറിയാമെന്ന് പറയുന്ന ചരിത്ര വിദ്യാർത്ഥിനിയെന്തേ ശബരിമലയുടെ ചരിത്രം അറിയാതെ പോയി. 'ശബരിമലയിലെ അയ്യപ്പനും മറ്റുള്ള ക്ഷേത്രങ്ങളിലെ അയ്യപ്പനും പലർക്കുണ്ടായതാണോ' എന്ന് ചോദിച്ചില്ലേ...?? അതാണോ നിന്റെ സംസ്‌ക്കാരം അച്ഛനും, സഹോദരനും, മുത്തച്ഛനും, ഭർത്താവും, അയൽക്കാരനും ആണാണ്... എന്ന് കരുതി അമ്മ ഇവരോടെല്ലാം ഒരു പോലെയാണോ പെരുമാറുന്നത്... എല്ലാവർക്കും ഒരേ സ്ഥാനമാണോ നൽകുന്നത്... അങ്ങനെയാണോ കണ്ടുവളർന്നത്... അതുപോലെയാണ് ഓരോ ക്ഷേത്രത്തിലെ പ്രതിഷ്ഠകളും അനുഷ്ഠാനങ്ങളും... വിശ്വാസമില്ലെങ്കിൽ വിശ്വസിക്കണ്ട. എന്നു കരുതി ചീപ്പ് പബ്ലിസിറ്റിക്കു വേണ്ടി എല്ലായിടത്തും കയറി ചൊറിയരുത്...

അരുന്ധതി മോളെ... ആർത്തവ സമയത്ത് സ്ത്രീകളെ ക്ഷേത്രത്തിൽ പ്രവേശിപ്പിച്ചാൽ അവർക്ക് താങ്ങാനാകാത്ത കാലുവേദനയും വയറുവേദനയും ബോധക്ഷയവും ഉണ്ടാകും. ഇക്കാരണം കൊണ്ടാണ് ക്ഷേത്രങ്ങളിൽ ആർത്തവ സമയത്ത് സ്ത്രീകളെ വിലക്കിയിരിക്കുന്നത്. അല്ലാതെ പുരുഷന്മാരുടെ കൺട്രാേൾ പോയി സ്ഖലനം സംഭവിക്കുമെന്ന് ഭയന്നിട്ടൊന്നുമല്ല. ക്ഷേത്രങ്ങൾക്ക് പിന്നിൽ കൃത്യമായ സയൻസുണ്ട്. ക്ഷേത്രങ്ങൾ പണിതിരിക്കുന്നത് പത്മാസനം മാതൃകയിലാണ്. വളരെ പവർഫുള്ളായ എനർജി ഫീൽഡാണ് ഓരോ ക്ഷേത്രവും. ക്ഷേത്രാചാരങ്ങൾ പാലിക്കുന്ന ഒരു വ്യക്തിയുടെ ശരീരത്തിൽ കടക്കുന്ന ഊർജ്ജം ലിംഗത്തിലേക്ക് പോകാതെ കാലുകളിലേക്ക് പോകും. പുരുഷലിംഗത്തിന്റെ പ്രകൃതിസഹജമായ പ്രത്യേകത കൊണ്ട് അവന്റെ കൂർത്തിരിക്കുന്ന ലിംഗത്തെ ബ്രഹ്മചര്യം അനുഷ്ഠിച്ച് റൗണ്ട് ഷേപ്പിലാക്കാനും ഊർജ്ജത്തെ ശരീരത്തിൽ ടാപ്പ് ചെയ്യാനും സാധിക്കും. എന്നാൽ ആർത്തവമെന്ന സംഗതി ഉണ്ടാകുന്നത് തന്നെ ബോഡി ഓവർ എർത്ത് ചെയ്യുന്നതിന്റെ ഫലമായാണ്. സ്ത്രീക്ക് ജന്മനാ തന്നെ റൗണ്ട് ഷേപ്പ് യോനിയായതിനാൽ ആർത്തവ സമയത്ത് ക്ഷേത്രത്തിൽ പ്രവേശിച്ചാൽ ബോഡി എർത്ത് ചെയ്യുന്നതിന്റെ അളവ് വളരെ കൂടുതലായിരിക്കും. ശരീരത്തിന് താങ്ങാൻ പോലും കഴിയില്ല. അല്ലാതെ ഇക്കാര്യത്തിൽ സ്ത്രീ വിരുദ്ധത ഒന്നുമില്ല. സത്യത്തിൽ സ്ത്രീ സ്‌നേഹമാണ് ഇതിന് പുറകിലുള്ളത്. അതുകൊണ്ടു തന്നെ ആർത്തവ സമയത്ത് ക്ഷേത്രങ്ങളിൽ കടക്കാൻ പൂതിയുള്ള യുക്തിവാദി സ്ത്രീകളെ ക്ഷേത്രത്തിൽ കടത്തിവിടണം എന്നാണ് എന്റെ അഭിപ്രായം. പക്ഷേ വയറുവേദനയോ ബോധക്ഷയമോ ഉണ്ടായി തട്ടിപ്പോയാൽ ദൈവങ്ങളും തന്ത്രിമാരും ഉത്തരവാദിയല്ല എന്നെഴുതി വാങ്ങിയ ശേഷം വേണം അവരെ കടത്തിവിടാൻ.

ഞാൻ പറയുന്ന കാര്യം ശാസ്ത്രീയമായി തന്നെ തെളിയിക്കാൻ വളരെ എളുപ്പമാണ്. ആർത്തവ സമയത്ത് സൂര്യൻ ഉദിക്കുന്നതിന് മുൻപ് ഒരു മണിക്കൂർ നേരം കണ്ണടക്കാതെ തുടർച്ചയായി പത്മാസനത്തിലിരിക്കാൻ ഏതെങ്കിലും യുക്തിവാദി ഫെമിനിസ്റ്റിനോട് പറയുക. ഒരു മണിക്കൂർ നേരം ആ ഇരുപ്പിൽ നിന്നും എഴുന്നേൽക്കരുത്. അപ്പോൾ സംഭവിക്കുന്ന എല്ലാ പ്രശ്‌നങ്ങളും ക്ഷേത്രത്തിൽ പ്രവേശിച്ചാലും സംഭവിക്കും.


ശബരിമലയിൽ സ്ത്രീകൾക്ക് പോകണമെന്ന് വിശ്വാസമുള്ള സ്ത്രീകൾ പറയുന്നില്ല പക്ഷെ കുറെ ഊള ഫെമിനിസ്റ്റുകൾക്ക് പണ്ടേ ഉള്ള ചൊറിച്ചിലാണിത്.. പട്ടി തിന്നുകയുമില്ല... പശുവിനെ തിന്നാനും സമ്മതിക്കുകയുമില്ല...

പിന്നെ സഹോദരി, ഒരു ക്ഷേത്രത്തെ സംബന്ധിച്ച് ആ ക്ഷേത്രത്തിലെ മൂർത്തീ സങ്കൽപം പ്രധാനമാണ്. ശബരിമലയിലെ മൂർത്തീ സങ്കൽപം അനുസരിച്ച് അവിടെ തപസ്സു അനുഷ്ഠിക്കുന്ന സന്ന്യാസ രൂപത്തിലുള്ള അയ്യപ്പനാണ് മൂർത്തി. ശാസ്താവിന്റെ വിഗ്രഹത്തിൽ വിലയം പ്രാപിച്ച അയ്യപ്പനാണ് മൂർത്തി. അതാണ് ശബരിമല മാത്രം മറ്റു ശാസ്താ ക്ഷേത്രത്തിൽ നിന്നും വ്യത്യസ്ഥമാകുന്നത്. കേരളത്തിൽ അനേകം ശാസ്താ ക്ഷേത്രങ്ങൾ ഉണ്ടെങ്കിലും അയ്യപ്പക്ഷേത്രം ഒന്നേയുള്ളൂ. അത് ശബരിമല മാത്രമാണ്. മറ്റെല്ലാം 'അയ്യപ്പ ക്ഷേത്രം' എന്ന് പറയുന്നുവെങ്കിലും മൂർത്തി 'ശാസ്താവ്' ആണ്. ശബരിമലയിൽ മാത്രമാണ് അയ്യപ്പ സങ്കല്പത്തിൽ ശാസ്താവിനെ ആരാധിക്കുന്നത്. ക്ഷേത്രത്തിന്റെ പേര് 'ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രം എന്നാണ്' സന്ന്യാസ രൂപത്തിൽ തപസ്സ് അനുഷ്ഠിക്കുന്ന അയ്യപ്പൻ ബ്രഹ്മചാരി ആകയാലാണ് ശബരിമലയിൽ മാത്രം രജസ്വലകളായ സ്ത്രീകളെ വിലക്കിയിരിക്കുന്നത്. അവിടെ പോകുന്നവരും ബ്രഹ്മചര്യം അനുഷ്ഠിക്കണം കാരണം അവിടെ വരുന്ന ഭക്തരും മൂർത്തിയും ഒന്നാണ് എന്നാണ് സങ്കൽപം. 41 ദിവസം നോമ്പെടുത്തു വ്രത ശുദ്ധിയോടെ പോകണം എന്നാണ്. 41 ദിവസം തുടർച്ചയായി സ്ത്രീകൾക്ക് നോമ്പ് നോക്കാൻ സാധിക്.

 

അരുന്ധതി... നിങ്ങൾ കുറച്ചുപേർ തെരുവിൽ ആരാനെ ചുംബിച്ചും കൂട്ടികൊടുത്തും കെട്ടുതാലി ചുട്ടെരിച്ചും, നടത്തിയ സമരങ്ങളൊക്കെ നാ...

Posted by T.G Mohandas Fans on Tuesday, January 12, 2016

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP