Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വഴിയെ പോകുന്നവനെ വിളിച്ചുവരുത്തി മേക്കിട്ടു കേറുന്ന ഈ നാവുകൾ സ്വന്തം മുതലാളിമാർക്കെതിരെ ഉയരുമോ?മനുഷ്യരെ അപമാനിക്കാൻ ഈ വാർത്താ വായനക്കാർക്ക് ആരാണ് അവകാശം കൊടുത്തത്? മാതൃഭൂമി ചാനൽ ചർച്ചയിൽ അതിഥിയെ അപമാനിച്ച വേണുബാലകൃഷ്ണനെ വിമർശിച്ച് ടി.പി.രാജീവൻ ചോദിക്കുന്നു: ഇതാണോ മാധ്യമ മര്യാദ?

വഴിയെ പോകുന്നവനെ വിളിച്ചുവരുത്തി മേക്കിട്ടു കേറുന്ന ഈ നാവുകൾ സ്വന്തം മുതലാളിമാർക്കെതിരെ ഉയരുമോ?മനുഷ്യരെ അപമാനിക്കാൻ ഈ വാർത്താ വായനക്കാർക്ക് ആരാണ് അവകാശം കൊടുത്തത്? മാതൃഭൂമി ചാനൽ ചർച്ചയിൽ അതിഥിയെ അപമാനിച്ച വേണുബാലകൃഷ്ണനെ വിമർശിച്ച് ടി.പി.രാജീവൻ ചോദിക്കുന്നു: ഇതാണോ മാധ്യമ മര്യാദ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ചാനൽ ചർച്ചകളിൽ സമീപകാലത്ത് അവതാരകർ പുലർത്തുന്ന ധാർഷ്ട്യത്തെയും മര്യാദകേടിനെയും വിമർശിക്കുകയാണ് എഴുത്തുകാരനായ ടി.പി.രാജീവൻ. മാതൃഭൂമി ചാനലിലെ രാത്രി ചർച്ചയിൽ അവതാരകൻ വേണു ബാലകൃഷ്ണൻ ഒരു അതിഥിയെ അപമാനിച്ചത് ചൂണ്ടിക്കാട്ടി രാജീവൻ ചോദിക്കുന്നു: മനുഷ്യരെ അപമാനിക്കാൻ ഈ വാർത്താ വായനക്കാർക്ക് ആരാണ് അവകാശം കൊടുത്തത്. പിണറായി വിജയൻ, വീരേന്ദ്രകുമാർ, കോടിയേരി ബാലകൃഷ്ണൻ, കുമ്മനം രാജശേഖരൻ മുതലായവരോട് ഇവർ ഇങ്ങനെ പറയുമോ?

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

'ഇതാണോ മാധ്യമ മര്യാദ?ഇന്നലെയോ, മിനിഞ്ഞാന്നോ.. കൃത്യമായി പറയാൻ പറ്റില്ല. മാതൃഭൂമി ചാനലിൽ, രാത്രി ചർച്ചയിൽ ഒരു സീൻ ഇങ്ങനെ. അവതാരകൻ വേണു എന്തോ ഒരു ചോദ്യം ചർച്ചയിൽ പങ്കെടുക്കുന്ന ആളോട് ചോദിക്കുന്നു. അയാൾ അന്നത്തെ വിഷയം ചർച്ചയ്ക്ക് തിരഞ്ഞെടുത്തതിൽ വേണുവിനെ അഭിനന്ദിക്കുന്നു.

വേണു പറയുന്നു: ''അഭിനന്ദനം കയ്യിൽ വച്ചാൽ മതി. ''ചോദിച്ചതിനു ഉത്തരം പറയൂ...''അയാൾ ആരോ, ഏതു പാർട്ടിക്കാരനോ ആയിക്കോട്ടെ. ഇനി കൊടും കുറ്റവാളി തന്നെ ആണെങ്കിലും, ഇതാണോ മാധ്യമ മര്യാദ? ക്ഷണിച്ചു വരുതിയതല്ലേ അയാളെ?

''എന്നാൽ തന്റെ ചോദ്യവും കയ്യിൽ വച്ചാൽ മതി എന്ന് പറഞ്ഞു ഇറങ്ങി പോകുകയാണ് അയാൾ ചെയ്യേണ്ടി ഇരുന്നത്. പാവം ആദ്യമായി ചാനൽ് ചർച്ചക്ക് വന്നതുകൊണ്ട് ആയിരിക്കും അയാൾ പിന്നെയും. അവിടെ ഇരുന്നു. എന്തെല്ലാമോ പറഞ്ഞു. അവതാരകൻ വിധി കർ്ത്താവായി അഹങ്കാരം നിറഞ്ഞ അശ്ലീല ചിരി ചിരിച്ചു.

ഇപ്പോൾ പല ചർച്ചകളിലും ആളെ കിട്ടാൻ ഇല്ലാത്തതുകൊണ്ട് താഴെ പടവിലുള്ള ആരെയെങ്കിലും വിളിച്ചു വരുത്തുന്ന പതിവാണ് കാണുന്നത്. അടുത്ത് തന്നെ അതും കിട്ടാതെ ആവും. ജനത്തിന് മടുത്തു സാർ, ഈ ഏകപക്ഷീയമായ വിജയങ്ങൾ...
മനുഷ്യരെ അപമാനിക്കാൻ ഈ വാർത്താ വായനക്കാർക്ക് ആരാണ് അവകാശം കൊടുത്തത്. പിണറായി വിജയൻ, വീരേന്ദ്രകുമാർ, കോടിയേരി ബാലകൃഷ്ണൻ, കുമ്മനം രാജശേഖരൻ മുതലായവരോട് ഇവർ ഇങ്ങനെ പറയുമോ?

ചാനലുകളിൽ അടിമകളെ പോലെ ജോലി ചെയ്യുന്നവർക്ക് വേണ്ടി ഈ യുവതുർക്കി കൾ എന്തെങ്കിലും പറയുമോ? എത്രയോ കുട്ടികൾ ശരിയായി വേതനം പോലും കിട്ടാതെ, വെറും വേദന മാത്രം കിട്ടി പല പത്രങ്ങളിലും ചാനലുകളിലും ജോലി ചെയ്യുന്നതായി കേട്ടിട്ടുണ്ട്. വഴിയെ പോകുന്നവനെ വിളിച്ചുവരുത്തി മേക്കിട്ടു കേറുന്ന ഈ നാവുകൾ സ്വന്തം മുതലാളിമാർക്കെതിരെ ഉയരുമോ?

നേഴ്‌സുമാർ തെരുവിൽ സമരത്തിന് ഇറങ്ങിയത് പോലെ മാധ്യമ പ്രവർത്തരും ചുരുങ്ങിയ വേതനത്തിനു വേണ്ടി സമരം ചെയ്യുന്ന കാലം ദൂരെ അല്ല എന്ന് ഓർക്കണം.'

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP