Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

'കാവി ഭീകരതയുടെ അഗ്‌നിപർവ്വത സ്‌ഫോടനമാണ് ത്രിപുരയിൽ; ആർഎസ്എസ് അക്രമിസംഘം തെരുവുകളിൽ അഴിഞ്ഞാടുന്നു; കൊള്ളയും കൊള്ളിവെയ്പും വ്യാപകമാണ്; വിജയാഹ്ലാദത്തിന്റെ മറവിൽ സംസ്ഥാനത്തെ സിപിഐഎം ഓഫീസുകളും പ്രവർത്തകരുടെ വീടുകളും തകർക്കപ്പെടുന്നു'; ത്രിപുരയിലെ അക്രമങ്ങൾ അതിജീവിച്ച് സിപിഐഎം തിരിച്ചുവരുമെന്ന് തോമസ് ഐസക്

'കാവി ഭീകരതയുടെ അഗ്‌നിപർവ്വത സ്‌ഫോടനമാണ് ത്രിപുരയിൽ; ആർഎസ്എസ് അക്രമിസംഘം തെരുവുകളിൽ അഴിഞ്ഞാടുന്നു; കൊള്ളയും കൊള്ളിവെയ്പും വ്യാപകമാണ്; വിജയാഹ്ലാദത്തിന്റെ മറവിൽ സംസ്ഥാനത്തെ സിപിഐഎം ഓഫീസുകളും പ്രവർത്തകരുടെ വീടുകളും തകർക്കപ്പെടുന്നു'; ത്രിപുരയിലെ അക്രമങ്ങൾ അതിജീവിച്ച് സിപിഐഎം തിരിച്ചുവരുമെന്ന് തോമസ് ഐസക്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കാവി ഭീകരതയുടെ അഗ്‌നിപർവ്വത സ്‌ഫോടനമാണ് ത്രിപുരയിലെന്ന് ധനമന്ത്രി തോമസ് ഐസക്. വിജയാഹ്ലാദത്തിന്റെ മറവിൽ സംസ്ഥാനത്ത് വ്യാപകമായി സിപിഐഎം പ്രവർത്തകർ വേട്ടയാടപ്പെടുന്നുവെന്നും, അക്രമികൾക്ക് ആവേശം നൽകാൻ ബിജെപിയുടെയും ആർഎസ്എസിന്റെയും ദേശീയ നേതാക്കൾ തന്നെ രംഗത്തുണ്ടെന്നും ഐസക് ആരോപിച്ചു. അക്രമം ത്രിപുരയിലെ സഖാക്കൾ അതിജീവിക്കുക തന്നെ ചെയ്യുമെന്ന് പറഞ്ഞ ഐസക് സിപിഐഎം തിരിച്ചുവരുമെന്നും അതിനുള്ള സംഘടനാപരമായ അടിത്തറയും രാഷ്ട്രീയവീര്യവും പാർട്ടിക്കുണ്ടെന്നും തന്റെ ഫേസ്‌ബുക്ക് കുറിപ്പിൽ കൂട്ടിച്ചേർത്തു.

തോമസ് ഐസക്കിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കാവി ഭീകരതയുടെ അഗ്‌നിപർവ്വത സ്‌ഫോടനമാണ് ത്രിപുരയിൽ. ആർഎസ്എസ് അക്രമിസംഘം തെരുവുകളി!ൽ അഴിഞ്ഞാടുന്നു. കൊള്ളയും കൊള്ളിവെയ്പും വ്യാപകമാണ്. പരീക്ഷാകാലത്ത് വിദ്യാലയങ്ങൾ പോലും തകർക്കപ്പെടുന്നു. വിജയാഹ്ലാദത്തിന്റെ മറവിൽ സംസ്ഥാനത്തെ സിപിഐഎം ഓഫീസുകളും പ്രവർത്തകരുടെ വീടുകളും തകർക്കപ്പെടുന്നു. അക്രമികൾക്ക് ആവേശം നൽകാൻ ബിജെപിയുടെയും ആർഎസ്എസിന്റെയും ദേശീയ നേതാക്കൾ തന്നെ രംഗത്തുണ്ട്. വ്യാപകമായി സിപിഐഎം പ്രവർത്തകർ വേട്ടയാടപ്പെടുന്നു.

ഇരുന്നൂറിലേറെ അക്രമ സംഭവങ്ങളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ലെനിന്റെ പ്രതിമ തകർക്കപ്പെട്ടതിൽ ആഹ്ലാദം പ്രകടിപ്പിച്ച് ട്വീറ്റ് ചെയ്തത് ബിജെപി ജനറൽ സെക്രട്ടറി രാം മാധവ്. അദ്ദേഹത്തിനാണ് ത്രിപുരയുടെ ഇലക്ഷൻ ചുമതലയുണ്ടായിരുന്നത്. കലാപം ആളിക്കത്തിക്കാനുള്ള ചുമതലയും അദ്ദേഹത്തിന് തന്നെയാണെന്ന് വേണം കരുതാൻ. ഒരു അക്രമത്തെയും ആരും തള്ളിപ്പറയുന്നില്ല. സഖാവ് മണിക് സർക്കാരിനെ ബംഗ്ലാദേശിലേയ്ക്ക് കെട്ടുകെട്ടിക്കും എന്ന് ബിജെപി നേതാവ് ഹേമന്ത് ബിശ്വാസ് തിരഞ്ഞെടുപ്പിന് മുമ്‌ബേ വെല്ലുവിളി മുഴക്കിയിരുന്നു.

ഇപ്പോൾ കാര്യങ്ങൾ കുറേക്കൂടി വ്യക്തമാകുന്നു. മണിക് സർക്കാരിനെ മാത്രമല്ല, ഒരു സിപിഐഎമ്മുകാരനെയും ത്രിപുരയിൽ ജീവിക്കാൻ അനുവദിക്കല്ല എന്ന മട്ടിലാണ് ബിജെപി ആർഎസ്എസ് അക്രമി സംഘം വെല്ലുവിളി മുഴക്കുന്നത്. സോഷ്യൽ മീഡിയയെ ഞെട്ടിച്ച ഒരു പത്തൊമ്ബതുകാരിയുടെ ഫേസ്‌ബുക്ക് കുറിപ്പ് ഇക്കാര്യം വ്യക്തമാക്കുന്നു. ത്രിപുരയിലെ ഖൊവെയ് വില്ലേജിലെ സിപിഐഎം പ്രവർത്തകന്റെ അനന്തിരവളാണ് കുറിപ്പെഴുതിയത്. സിപിഐഎം ആയതിന്റെ പേരിൽ തങ്ങൾ വേട്ടയാടപ്പെടുകയാണെന്നും കർഷകരെയും തൊഴിലാളികളെയും ബിജെപിക്കാർ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയാണെന്നും ആ പെൺകുട്ടി തുറന്നെഴുതി. അതിന്റെ പേരിൽ ആ കുട്ടിയെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി മുഴക്കുകയാണ് അക്രമി സംഘം.

1988ലെ തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമ സംഭവങ്ങളെയാണ് ബിജെപി ഓർമ്മിപ്പിക്കുന്നത്. അന്ന് കോൺഗ്രസാണ് ഇലക്ഷൻ ജയിച്ചത്. ഒക്ടോബർ 12 ന് തെക്കൻ ത്രിപുരയിലെ ബീർചന്ദ്ര മനു ഗ്രാമത്തിൽ 16 പ്രവർത്തകരെയാണ് കോൺഗ്രസ്സുകാർ കൊലപ്പെടുത്തിയത്. ആ സർക്കാരിന് നേതൃത്വം കൊടുത്ത കോൺഗ്രസ് നേതാക്കളുടെ അനുഗ്രഹാശിസുകളോടെ നൂറുകണക്കിന് സിപിഐഎം അനുഭാവികളായ സ്ത്രീകൾ ബലാത്കാരം ചെയ്യപ്പെട്ടു. അഞ്ചു വർഷം കൊണ്ട് സിപിഐഎമ്മിനെ വേട്ടയാടി നശിപ്പിക്കാമെന്നാണ് കോൺഗ്രസ് കരുതിയത്. വിഘടനവാദികളുടെ സഹായവും അവർക്കുണ്ടായിരുന്നു.

എന്നാൽ അഞ്ചുവർഷം കഴിഞ്ഞ് സിപിഐഎം വീണ്ടും അധികാരത്തിലെത്തി. തുടർച്ചയായ അക്രമങ്ങൾക്കും വേട്ടയാടലുകൾക്കും സിപിഎമ്മിന്റെ സംഘടനയെയോ രാഷ്ട്രീയത്തെയോ നശിപ്പിക്കാൻ കഴിഞ്ഞില്ല. അന്നത്തെ അക്രമികൾ തന്നെയാണ് ഇന്നും തെരുവിൽ അഴിഞ്ഞാടുന്നത്. അന്നവർ കോൺഗ്രസ് ആയിരുന്നുവെങ്കിൽ ഇന്ന് ബിജെപിയാണ്. ലക്ഷ്യത്തിൽ ഒരു മാറ്റവുമില്ല. സിപിഐഎമ്മിനെ ത്രിപുരയിൽ നിന്ന് പിഴുതെറിയണം. സുധീർ രഞ്ജൻ മജുംദാറിന്റെയും സമീർ രജ്ഞൻ ബർമ്മന്റെയും ഗുണ്ടാപ്പടയ്ക്ക് കഴിയാത്തത് ആർഎസ്എസിനും കഴിയുകയില്ല. ഈ അക്രമം ത്രിപുരയിലെ സഖാക്കൾ അതിജീവിക്കുക തന്നെ ചെയ്യും. വർദ്ധിതവീര്യത്തോടെ സിപിഐഎം തിരിച്ചുവരും. അതിനുള്ള സംഘടനാപരമായ അടിത്തറയും രാഷ്ട്രീയവീര്യവും സിപിഐഎമ്മിനുണ്ട്.

എന്നാൽ ഈ അക്രമങ്ങൾ ജനാധിപത്യ വ്യവസ്ഥയ്ക്ക് നേരെ ഉയർത്തുന്ന ഭീഷണി കണ്ടില്ലെന്നു നടിക്കാനാവില്ല. അക്രമങ്ങളെ ന്യായീകരിക്കുകയാണ് സാക്ഷാൽ ഗവർണറും. തെരുവിൽ കലാപങ്ങൾക്ക് തിരികൊളുത്തുന്നത് കേന്ദ്രഭരണകക്ഷിയുടെ ഉത്തരവാദിത്തപ്പെട്ട നേതാക്കൾ, ഉത്തരേന്ത്യയിലെ തെരുവുകളിൽ സംഘപരിവാർ കൊളുത്തിയ തീയാണ് ത്രിപുരയിൽ ആളിക്കത്തുന്നത്. രാജ്യത്തെ വെണ്ണീറാക്കുകയാണ് അവരുടെ ലക്ഷ്യം. ഇത് അനുവദിക്കാൻ പാടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP