1 usd = 71.65 inr 1 gbp = 92.45 inr 1 eur = 79.18 inr 1 aed = 19.51 inr 1 sar = 19.11 inr 1 kwd = 235.88 inr

Nov / 2019
17
Sunday

ശബരിമലവിഷയം പരാജയത്തിന്റെ ആക്കം കൂട്ടി; പാർട്ടിയുടെ അടിസ്ഥാന വോട്ടുകളിലും ചോർച്ചയുണ്ടായി; ശബരിമല പ്രക്ഷോഭത്തിലെ വോട്ട് കൊണ്ട് പോയത് കോൺഗ്രസും; ഏറ്റവും വലിയ തിരിച്ചടിയായത് മോദിയെ പ്രതിരോധിക്കാൻ കോൺഗ്രസ് വേണമെന്ന പ്രചാരണവും; ഇടത്പക്ഷത്തിന്റെ തോൽവിക്ക് കാരണം ന്യൂനപക്ഷ ഏകീകരണം മാത്രമല്ലെന്നും തോമസ് ഐസക്

May 25, 2019 | 12:18 PM IST | Permalink

ശബരിമലവിഷയം പരാജയത്തിന്റെ ആക്കം കൂട്ടി; പാർട്ടിയുടെ അടിസ്ഥാന വോട്ടുകളിലും ചോർച്ചയുണ്ടായി; ശബരിമല പ്രക്ഷോഭത്തിലെ വോട്ട് കൊണ്ട് പോയത് കോൺഗ്രസും; ഏറ്റവും വലിയ തിരിച്ചടിയായത് മോദിയെ പ്രതിരോധിക്കാൻ കോൺഗ്രസ് വേണമെന്ന പ്രചാരണവും; ഇടത്പക്ഷത്തിന്റെ തോൽവിക്ക് കാരണം ന്യൂനപക്ഷ ഏകീകരണം മാത്രമല്ലെന്നും തോമസ് ഐസക്

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ ഇടത്പക്ഷത്തിന്റെ തോൽവിക്ക് കാരണം ശബരിമലയുമെന്ന് സമ്മതിച്ച് ധനമന്ത്രി തോമസ് സൈക്. ഹിന്ദുക്കളിൽ നിന്ന് പാർ്ട്ടിക്ക് ലഭിച്ചിരുന്ന വോട്ടുകളിൽ വലിയ ഇടിവുണ്ടായി.ശബരിമല വിഷയവും മോദി വിരുദ്ധ വികാരവുമാണ് കേരളത്തിൽ ഇടതുപക്ഷത്തിനുണ്ടായ പരാജയത്തിന് കാരണമെന്നും അദ്ദേഹം പറയുന്നു്. ഇടതുപക്ഷത്തിന്റെ അടിസ്ഥാന വോട്ടിൽ വൻ ചോർച്ചയുണ്ടായെന്നും ഇടതുപക്ഷത്തെ പിന്താങ്ങിയ എല്ലാവിഭാഗത്തിന്റെയും വോട്ടുകളിൽ കുറവ് സംഭവിച്ചെന്നും അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിൽ വിശദീകരിക്കുന്നു.

ശബരിമല വിധിയെ ആദ്യം സ്വാഗതം ചെയ്ത കോൺഗ്രസും ബിജെപി.യും രാഷ്ട്രീയനേട്ടത്തിന് ഒരു സുവർണാവസരമായിക്കണ്ടു. ഇടതുപക്ഷത്തെ പിന്താങ്ങിയിരുന്ന ഒരുവിഭാഗം വോട്ടർമാരെ ആഴത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ വർഗീയപ്രചരണം നടത്താൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്. അങ്ങനെ തെറ്റിദ്ധരിപ്പിക്കപ്പെട്ട വിഭാഗം ബിജെപി.യിലേക്ക് അല്ല, യു.ഡി.എഫിലേക്കാണ് പോയത്.എൽഡിഎഫിനോടുള്ള വിരോധമോ അകൽച്ചയോ എവിടെയും പ്രകടമായില്ല. അതേസമയം ശക്തമായ മോദി വിരുദ്ധവികാരം ദൃശ്യമായിരുന്നു താനും. എന്നാൽ കേന്ദ്രത്തിൽ ഏറ്റവും വലിയ പാർട്ടിയായി കോൺഗ്രസ് വന്നാലേ ബിജെപിക്ക് ബദൽ സർക്കാർ ഉണ്ടാക്കാൻ കഴിയൂ എന്ന പ്രചാരണത്തെ ഫലപ്രദമായി ചെറുക്കുന്നതിന് എൽഡിഎഫിനു കഴിഞ്ഞില്ല എന്നും അദ്ദേഹം പോസ്റ്റിൽ പറയുന്നു.

തോമസ് ഐസക്കിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

തിരഞ്ഞെടുപ്പ് ഫലം തികച്ചും അപ്രതീക്ഷിതമായിരുന്നു. കേരളത്തിൽ ഇടതുപക്ഷത്തിനുണ്ടായ പരാജയം ദേശീയ തലത്തിൽ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ഇടപെടൽ ശേഷി ദുർബലപ്പെടുത്തും. വരാൻ പോകുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ഈ തിരിച്ചടി പരിഹരിക്കപ്പെടുമെന്ന് ഞങ്ങൾക്കുറപ്പുണ്ട്. ഈ തിരഞ്ഞെടുപ്പു ഫലത്തെ വിശകലനം ചെയ്യുമ്പോൾ എത്തിച്ചേരാവുന്ന നിഗമനം,
2014ൽ എൽഡിഎഫിന് കേരളത്തിൽ 40.11 ശതമാനം വോട്ട് ലഭിച്ചിരുന്നു. 2016ൽ 43.48 ശതമാനമായി ഉയർന്നു. ഇപ്പോൾ പ്രാഥമിക വിലയിരുത്തലിൽ 35.1 ശതമാനമാണ് എൽഡിഎഫിന്റെ വോട്ടുവിഹിതം. ഇടതുപക്ഷത്തിന്റെ അടിസ്ഥാനവോട്ടിൽ ഉണ്ടായിട്ടുള്ള ഗൗരവമായ ചോർച്ചയിലേയ്ക്കാണ് ഈ ഇടിവ് നിസംശയം വിരൽ ചൂണ്ടുന്നത്. ഏതെങ്കിലുമൊരു വിഭാഗത്തിന്റെ ഒരു പ്രത്യേകദിശയിലേയ്ക്കുള്ള ഏകീകരണം കൊണ്ട് മാത്രം വിശദീകരിക്കാനാവുന്ന പ്രതിഭാസമല്ല ഇത്. ഏറ്റക്കുറച്ചിലുകൾ ഉണ്ടെങ്കിലും ഇടതുപക്ഷത്തെ പിന്താങ്ങിയ എല്ലാ വിഭാഗത്തിന്റെയും വോട്ടുകളിൽ കുറവു സംഭവിച്ചിട്ടുണ്ട്. ഇതാണ് വോട്ടിംഗിലെ അസംബ്ലി മണ്ഡലാടിസ്ഥാനത്തിലുള്ള പരിശോധനയിൽ വെളിപ്പെടുന്നത്.

ശബരിമല വിധിയെ ആദ്യം സ്വാഗതം ചെയ്ത കോൺഗ്രസും ബിജെപിയും രാഷ്ട്രീയ നേട്ടത്തിന് ഒരു സുവർണാവസരമായിക്കണ്ട് പ്രക്ഷോഭത്തിലേയ്ക്ക് എടുത്തു ചാടുകയായിരുന്നല്ലോ. ഇടതുപക്ഷത്തെ പിന്താങ്ങിയിരുന്ന ഒരു വിഭാഗം വോട്ടർമാരെ ആഴത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ വർഗീയപ്രചരണം നടത്താൻ അവർക് കഴിഞ്ഞിട്ടുണ്ട്. അങ്ങനെ തെറ്റിദ്ധരിപ്പിക്കപ്പെട്ട വിഭാഗം ബിജെപിയിലേയ്ക്കല്ല, യുഡിഎഫിലേയ്ക്കാണ് പോയത്. തിരഞ്ഞെടുപ്പുവേളയിൽ ഈയൊരു ആപത്ത് വ്യക്തമായിരുന്നു. എന്നാൽ പട്ടികവിഭാഗങ്ങളിൽ ദൃശ്യമായ ഇടതുപക്ഷാനുഭാവവും സംഘപരിവാറിനെതിരെയുള്ള വിട്ടുവീഴ്ചയില്ലാത്ത നിലപാടുമൂലം മതന്യൂനപക്ഷങ്ങളിലുണ്ടായ അംഗീകാരവും കൊണ്ട് ഇത് അതിജീവിക്കുമെന്നാണ് ഞങ്ങൾ കരുതിയത്.

ശബരിമല വിവാദകാലത്ത് വർഗീയധ്രുവീകരണം സൃഷ്ടിക്കാനുള്ള ബിജെപിയുടെ പരിശ്രമങ്ങൾക്കെതിരെ ഇടതുപക്ഷം നടത്തിയ തത്ത്വാധിഷ്ഠിതമായ പോരാട്ടം ഒരുകാര്യം വ്യക്തമാക്കി. കേരളത്തിൽ ആർഎസ്എസിന്റെയും സംഘപരിവാറിന്റെയും മുന്നേറ്റത്തെ തടയാൻ ഇടതുപക്ഷം മാത്രമേയുള്ളൂ. എന്നാൽ ഇത്തവണ ഇത് വോട്ടായി മാറിയില്ല. മാത്രമല്ല, കഴിഞ്ഞ തവണ എൽഡിഎഫിന് വോട്ടു ചെയ്തവരിൽ ഒരു വിഭാഗം യുഡിഎഫിലേയ്ക്ക് മാറുകയും ചെയ്തു. തിരഞ്ഞെടുപ്പിന്റെ ഒരു ഘട്ടത്തിലും ഇത് തിരിച്ചറിയാതെ പോയത് വലിയൊരു വീഴ്ചയാണ്.

ഇങ്ങനെ സംഭവിക്കാൻ കാരണം, തിരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടത്തിലും മതന്യൂനപക്ഷങ്ങൾ അടക്കമുള്ളവർ പ്രകടിപ്പിച്ച വലിയ പിന്തുണയാണ്. സർക്കാരിന്റെ പ്രകടനങ്ങളിലുള്ള മതിപ്പും സംഘപരിവാറിനെതിരെയുള്ള വിട്ടുവീഴ്ചയില്ലാത്ത ചെറുത്തു നിൽപ്പിലുള്ള അനുഭാവവും വളരെ പ്രകടമായിരുന്നു. എൽഡിഎഫിനോടുള്ള വിരോധമോ അകൽച്ചയോ എവിടെയും പ്രകടമായില്ല. അതേസമയം ശക്തമായ മോദി വിരുദ്ധവികാരം ദൃശ്യമായിരുന്നു താനും. എന്നാൽ കേന്ദ്രത്തിൽ ഏറ്റവും വലിയ പാർട്ടിയായി കോൺഗ്രസ് വന്നാലേ ബിജെപിക്ക് ബദൽ സർക്കാർ ഉണ്ടാക്കാൻ കഴിയൂ എന്ന പ്രചാരണത്തെ ഫലപ്രദമായി ചെറുക്കുന്നതിന് എൽഡിഎഫിനു കഴിഞ്ഞില്ല. അതാണ് വോട്ടിംഗിൽ പ്രതിഫലിച്ചത്. ഇന്ന് യുഡിഎഫിന് വോട്ടു ചെയ്ത ഈ വിഭാഗങ്ങളുടെ നിലപാട് സ്ഥായിയാണെന്നു ഞങ്ങൾ കരുതുന്നില്ല. അതുകൊണ്ടാണ് ഈ തിരിച്ചടി താൽക്കാലികമാണ് എന്ന നിഗമനത്തിലെത്തുന്നത്.

ഈ ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോൾത്തന്നെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ദൗർബല്യങ്ങൾ - പ്രവർത്തനശൈലിയിൽ, വിവിധ സാമൂഹിക വിഭാഗങ്ങളോടുള്ള ബന്ധത്തിൽ, സർക്കാരിന്റെ നേട്ടങ്ങളെ രാഷ്ട്രീയ പിന്തുണയായി മാറ്റുന്നതിൽ - ഒക്കെയുള്ള ദൗർബല്യങ്ങളെ നിശിതമായ സ്വയം വിമർശനത്തോടെ കണ്ടെത്തി പരിഹരിച്ചേ തീരൂ. അതിലൂടെ മാത്രമേ ഇന്നത്തെ തിരിച്ചടിയിൽ നിന്നുള്ള കരകയറ്റം ഉറപ്പാക്കാനാവൂ.

ബിജെപിയുടെ വോട്ടിങ് ശതമാനം വർദ്ധിച്ചിട്ടില്ല. ബിജെപിക്ക് ഒരു സീറ്റുപോലും നേടാൻ കഴിയാത്തതും 2016നെ അപേക്ഷിച്ച് വോട്ടിങ് ശതമാനം വർദ്ധിച്ചില്ല എന്നുള്ളതും ശ്രദ്ധേയമാണ്. പക്ഷേ, ഇതിനർത്ഥം ഇടതുപക്ഷത്തെ തോൽപ്പിക്കുന്നതിനുവേണ്ടി ബിജെപി വോട്ടു മറിച്ചിട്ടില്ല എന്നല്ല. ഏതാണ്ട് ആറു മണ്ഡലങ്ങളിൽ ബിജെപിയുടെ വോട്ട് ഗണ്യമായി ഉയർന്നിട്ടുണ്ട്. ആ വളർച്ച ആനുപാതികമായി മറ്റു മണ്ഡലങ്ങളിൽ കാണുന്നില്ല. ആ വോട്ടും യുഡിഎഫിലേയ്ക്കു പോയിട്ടുണ്ട്.

കോൺഗ്രസ് ജയിച്ചാലേ, മതനിരപേക്ഷ സർക്കാരുണ്ടാകൂ എന്ന് തെറ്റിദ്ധരിച്ചവർക്ക് ദേശീയ തിരഞ്ഞെടുപ്പുഫലം തിരിച്ചറിവാകും. കേരളവും പഞ്ചാബുമൊഴികെയുള്ള സംസ്ഥാനങ്ങളിൽ കോൺഗ്രസ് തുടച്ചുനീക്കപ്പെടുകയാണ്. ഇത് കൃതനാർത്ഥമാണ്. ഇവിടങ്ങളിലെല്ലാം ബിജെപി വിരുദ്ധ വോട്ടുകൾ ഒന്നിപ്പിക്കുന്നതിന് ഉചിതമായ ഇടപെടലുകൾ നടത്തുന്നതിന് കോൺഗ്രസിന് കഴിഞ്ഞില്ല. ഇന്നത്തെ പ്രതികൂലമായ സാഹചര്യത്തിലും വർഗീയതയ്‌ക്കെതിരെ മാത്രമല്ല, ബിജെപി ശക്തമായി തുടരാൻ പോകുന്ന നിയോലിബറൽ സാമ്പത്തിക നയങ്ങൾക്കുമെതിരെയുള്ള പോരാട്ടത്തിന്റെ മുന്നിൽ ഇടതുപക്ഷം ഉണ്ടാകും. ഇത്തരമൊരു സമീപനം കൈക്കൊള്ളുന്നതിന് ഇടതുപക്ഷത്തിനേ കഴിയൂ. അതാണ് ഇടതുപക്ഷത്തിന്റെ പ്രസക്തി.

ന്യൂസ് ഡെസ്‌ക്‌    
ന്യൂസ് ഡെസ്‌ക്‌

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
നാടകത്തിൽ തുടങ്ങി മിനിസ്‌ക്രീനിൽ അരങ്ങേറ്റം കുറിച്ച ശ്രീകുമാറിനെ ജനപ്രിയനാക്കിയത് മറിമായത്തിലെ ലോലിതൻ; നർത്തകിയായ സ്‌നേഹക്ക് മറിമായത്തിലൂടെ ലഭിച്ചത് കൈനിറയെ അവസരങ്ങളും; മഴവിൽ മനോരമയിലെ മറിമായം പരമ്പരയിലെ പ്രിയജോഡികളായ ലോലിതനും മണ്ഡോദരിയും ഇനി ജീവിതത്തിലും ദമ്പതിമാരാകുന്നു; ശ്രീകുമാറിന്റേയും സ്‌നേഹയുടേയും വിവാഹം ഡിസംബർ 11ന് തൃപ്പുണ്ണിത്തുറയിൽ; താരജോഡികൾക്ക് ആശംസകൾ നേർന്ന് സോഷ്യൽ മീഡിയയും
നിയമോപദേശം തേടലിന് കാരണം 'കുമ്മനം രാജശേഖരൻ'; മിസോറാമിന്റെ മുൻ ഗവർണ്ണർ വികാരം ആളിക്കത്തിക്കുമെന്ന സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നിർണ്ണായകമായി; നിലയ്ക്കൽ സമര നായകനോടുള്ള കളി സുരേന്ദ്രനെ തൊട്ടതു പോലെയാകില്ലെന്ന വിലയിരുത്തലും സ്വാധീനിച്ചു; നവോത്ഥാനത്തെ പിണറായി സർക്കാർ തള്ളിപ്പറയാൻ കാരണം നേതൃത്വം ഏറ്റെടുക്കാൻ ആളുണ്ടെന്ന ഭയം; തീർത്ഥാടനം സുഗമമാക്കാൻ സർക്കാർ മുന്നിട്ടിറങ്ങുന്നതിന്റെ പിന്നാമ്പുറ സംസാരത്തിൽ നിറയുന്നത് കുമ്മനം ഇഫക്ട്
എത്രയാ റാങ്ക്? ഒന്ന് എന്ന് പറഞ്ഞപ്പോൾ പരിഹാസചിരിയോടെ അയാൾ പിറുപിറുത്തത് 'ഇത്രേം പ്രായം വരെ പഠിക്കുന്നതുങ്ങൾ തന്നെ ഇവറ്റകളുടെ ഇടയിൽ കുറവാ.. പിന്നെയാ ഒന്നാം റാങ്ക്..'; പുറകിൽ നിന്നും നൂറാം റാങ്കിൽ എണ്ണാൻ തുടങ്ങി അയാൾ പറഞ്ഞു 'തന്റെ പേര് ഇതിലെങ്ങുമില്ല' എന്ന്; 'ഒന്നാമത്തെ റാങ്ക് ആണ് ഞാൻ.. ഈ കോളേജിലെ ഒന്നാമത്തെ റാങ്ക്'; എന്റെ ശബ്ദത്തിലെ ദൃഢത അയാളെക്കൊണ്ട് പുസ്തകം തുറപ്പിച്ചു; സവർണ്ണ ഹിന്ദു മാനേജ്‌മെന്റ് കോളേജിൽ അഡ്‌മിഷന് പോയപ്പോൾ ഉണ്ടായ ദുരനുഭവം വിവരിച്ച് മുസ്ലിം പെൺകുട്ടി
'എല്ലാവരും പഠിച്ച് വച്ചതെന്തോ പറയുന്നത് പോലെയാണ് തോന്നിയത്.. പേടിച്ചിട്ടാണോ എന്നറിയില്ല; അവർ എന്തോ ഒളിച്ചു വെക്കുന്നുണ്ട്... ഒരു പക്ഷേ ഒന്നും വെളിപ്പെടുത്തരുതെന്ന് അവർക്ക് നിർദ്ദേശം ലഭിച്ചു കാണണം'; ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ സംശയങ്ങൾ ഉന്നയിച്ച് ഇരട്ട സഹോദരി ഐഷ; ഫാത്തിമയുടേത് തൂങ്ങിമരണമെന്ന് എഫ്‌ഐആറും; വിദ്യാർത്ഥിനി വിഷമിച്ചിരിക്കുന്നത് കണ്ടതായി സുഹൃത്തുക്കളുടെ മൊഴി; കേന്ദ്രമന്ത്രി വി മുരളീധരൻ ഇടപെട്ടതോടെ വിശദമായ അന്വേഷണം വരുന്നു; ഉന്നത വിദ്യാഭ്യാസ സെക്രട്ടറി നാളെ ചെന്നൈയിൽ
ചോദ്യം ചെയ്യൽ അറസ്റ്റിലേക്ക് കടക്കുമെന്ന് ഭാസ്‌കര മൂർത്തി ഭയന്ന് വിറച്ചപ്പോൾ യൂറോപ്പിലേക്ക് മുങ്ങിയെന്ന് കരുതിയ സുദർശൻ പത്മനാഭൻ മിസോറമിൽ നിന്ന് അതിവേഗം പറന്നെത്തി; മുങ്ങിയ അദ്ധ്യാപകന്റെ തിരിച്ചുവരവിൽ നിറയുന്നത് ഐഐടിയിലെ ഒത്തുകളി രാഷ്ട്രീയം; ഇനി ക്യാമ്പസ് വിട്ടു പോകരുതെന്ന നിർദ്ദേശത്തോടെ സുദർശൻ പത്മനാഭൻ കഴിയുന്നത് പൊലീസിന്റെ വലയത്തിന് നടുക്ക്; മുഖ്യമന്ത്രി പച്ചക്കൊടി കാട്ടിയാൽ ഏത് നിമിഷവും അറസ്റ്റ്; ഫാത്തിമാ ലത്തീഫിന്റെ ആത്മഹത്യയിൽ കാരണക്കാരൻ കുടുങ്ങുമ്പോൾ
യുഎഇയിൽ മലയാളി കുടുംബത്തിലെ ഒമ്പതു മാസം പ്രായമുള്ള കുട്ടി മരിച്ച നിലയിൽ; കെട്ടിടത്തിൽ നിന്നു ചാടി ജീവനൊടുക്കാൻ ശ്രമിച്ച മാതാവ് ഗുരുതര നിലയിൽ ആശുപത്രിയിൽ; തൃശൂർ സ്വദേശിയായ യുവതി റാസൽഖൈമയിൽ താമസിച്ചിരുന്നത് വ്യാപാരിയായ ഭർത്താവിനോടും മക്കളോടുമൊപ്പം; ഭർത്താവിനെയും ബന്ധുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു
പ്രക്ഷോഭം മുറുകിയ ഹോങ്കോങ്ങിൽ ചൈനീസ് സൈന്യം ഇറങ്ങി; ചൈനീസ് വിരുദ്ധ പ്രക്ഷോഭം തുടങ്ങിയ ശേഷം ആദ്യമായി സേന ഇടപെടുമ്പോൾ എങ്ങും പടരുന്നത് ആശങ്ക; ഹോങ്കോങ്ങിൽ സജ്ജമാക്കിയ താത്കാലിക ക്യാമ്പിൽ എത്തിയ സൈനികർ പ്രക്ഷോഭകർ താറുമാറാക്കിയ റോഡുകളിലെ തടസങ്ങൾ നീക്കുകയും ഉപേക്ഷിച്ച് പോയ കല്ലുകളും മറ്റും എടുത്തുമാറ്റുകയും ചെയ്തു; സർക്കാറിനെ സഹായിക്കാൻ വേണ്ടിയല്ല തങ്ങൾ എത്തിയതെന്ന് ചൈനീസ് സൈന്യം പറയുമ്പോഴും വീണ്ടുമൊരു ടിയാന്മെൻ സ്‌ക്വയർ ആവർത്തിക്കുമോ എന്നു ഭയന്ന് ലോകം
എല്ലാവർക്കും സൗജന്യ ചികിത്സ; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയാലും മൂഴുവൻ പണവും സർക്കാർ കൊടുക്കും; ഒരു കുടുംബത്തിനു വേണ്ട വെള്ളവും വൈദ്യുതിയും ഫ്രീ; വനിതകൾക്ക് സൗജന്യ യാത്ര; ഹൈടെക്ക് ആയതോടെ സ്വകാര്യ സ്‌കൂളുകളിൽ നിന്ന് സർക്കാർ സ്‌കൂളുകളിലേക്ക് കുട്ടികളുടെ കുത്തൊഴുക്ക്; ഇത്രയേറെ സൗജന്യങ്ങൾ കൊടുത്തിട്ടും ഖജനാവിൽ പണം ബാക്കി; സാമ്പത്തിക അത്ഭുതമായി ഡൽഹിയിലെ കെജ്രിവാൾ സർക്കാർ; പിണറായിയും മോദിയും അറിയണം, ഇങ്ങനെയും ഒരു സർക്കാർ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ടെന്ന്!
അടുത്താൽ പിരിയാൻ കഴിയാത്ത ഒരുതരം മാസ്മരികത ജോളിയിലുണ്ട്; ഭാര്യാ-ഭർത്താക്കന്മാരെ പോലെയാണ് കഴിഞ്ഞതെങ്കിലും എല്ലാം രഹസ്യമായായിരുന്നു; ദാമ്പത്യ വിഷയത്തിൽ ഭർത്താവ് പരാജയമെന്ന് പറഞ്ഞ് അവർ കൂടുതൽ കൂടുതൽ അടുത്തു; മഞ്ചാടിയിൽ മാത്യു തങ്ങളുടെ സ്വൈര്യവിഹാരത്തിന് എതിരു നിന്ന ആൾ; ഷാജുവിനെ കെട്ടിയിട്ടും ബന്ധം തുടർന്നു; ജോളിയിലെ വശ്യത മൂലം ഒന്നിനേയും എതിർക്കാൻ കഴിഞ്ഞതുമില്ല; ജോളിയെ വെട്ടിലാക്കി അടുപ്പക്കാരൻ ഷാജിയുടെ മൊഴിയും
നിയമോപദേശം തേടലിന് കാരണം 'കുമ്മനം രാജശേഖരൻ'; മിസോറാമിന്റെ മുൻ ഗവർണ്ണർ വികാരം ആളിക്കത്തിക്കുമെന്ന സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നിർണ്ണായകമായി; നിലയ്ക്കൽ സമര നായകനോടുള്ള കളി സുരേന്ദ്രനെ തൊട്ടതു പോലെയാകില്ലെന്ന വിലയിരുത്തലും സ്വാധീനിച്ചു; നവോത്ഥാനത്തെ പിണറായി സർക്കാർ തള്ളിപ്പറയാൻ കാരണം നേതൃത്വം ഏറ്റെടുക്കാൻ ആളുണ്ടെന്ന ഭയം; തീർത്ഥാടനം സുഗമമാക്കാൻ സർക്കാർ മുന്നിട്ടിറങ്ങുന്നതിന്റെ പിന്നാമ്പുറ സംസാരത്തിൽ നിറയുന്നത് കുമ്മനം ഇഫക്ട്
സുദർശൻ പത്മനാഭനെ അറസ്റ്റ് ചെയ്യണമെന്ന് തമിഴ്‌നാടിനോട് ആവശ്യപ്പെട്ട് കേരളം; വർഗ്ഗീയ വിദ്വേഷം വിതറി മിടുമിടുക്കിയെ കൊന്നയാൾ മിസോറാമിലേക്ക് മുങ്ങി; എല്ലാം വഴികളിലും സഞ്ചരിച്ച് ആത്മഹത്യാ കുറിപ്പിൽ പറയുന്ന അദ്ധ്യാപകനെ തുറുങ്കിൽ അടപ്പിക്കുമെന്ന് അച്ഛനും; ആത്മഹത്യ ചെയ്യും മുൻപ് ആത്മഹത്യാ കുറിപ്പ് എന്റെ കയ്യിൽ സുരക്ഷിതമായി എത്തിക്കാനുള്ള ഒരുക്കങ്ങൾ മകൾ ചെയ്തിരുന്നുവെന്നും ലത്തീഫ് മറുനാടനോട്; ഫാത്തിമ ലത്തീഫിന്റെ കഥ കേട്ട് ഞെട്ടി മലയാളികൾ
തിളച്ച എണ്ണയിൽ മുക്കി കൈ പൊള്ളിച്ചു; കെട്ടിയിട്ട ശേഷം യാതൊരു ദയയുമില്ലാത്ത ക്രൂര ലൈംഗികപീഡനം; 15 ദിവസമായി ഭക്ഷണം പോലും ഇല്ല: സൗദി അറേബ്യയിൽ ജോലിക്കെത്തിയ ബംഗ്ലാദേശി യുവതി അനുഭവിക്കുന്നത് സമാനതകളില്ലാത്ത കൊടിയ പീഡനം: തൊഴിലുടമയറിയാതെ കണ്ണീരോടെ ഫേസ്‌ബുക്ക് ലൈവിലെത്തി രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് 25കാരി
ഫെയ്‌സ് ബുക്കിലെ പരിചയം വാട്‌സാപ്പിലൂടെ ആളിക്കത്തി; ഫോൺ വിളിയിൽ അസ്ഥിക്ക് പിടിച്ചപ്പോൾ മക്കളേയും ഭർത്താവിനേയും ഉപേക്ഷിച്ച് കാമുകനെ തേടി യാത്ര; മൊബൈൽ നമ്പറിലെ വിലാസം കണ്ടെത്തി ബാഗുമായി ഒളിച്ചോടിയത് സ്വപ്‌നങ്ങളുമായി; ലക്ഷ്യത്തിൽ എത്തിയപ്പോൾ കണ്ടത് മീശ മുളയ്ക്കാത്ത പ്ലസ് വൺകാരനായ കാമുകനും! കാമുകിയെ കണ്ട് പേടിച്ചു വിറച്ച് പൊട്ടിക്കരഞ്ഞ് പതിനാറുകാരൻ; ഗതികെട്ട് കുത്തിയിരുന്ന് കാമുകിയും; ക്ലൈമാക്‌സിൽ ഭർത്താവിന്റെ മാസ് എൻട്രിയും; കണ്ണൂരിനെ ചിരിപ്പിച്ച പ്രണയം പൊളിഞ്ഞത് ഇങ്ങനെ
നാടകത്തിൽ തുടങ്ങി മിനിസ്‌ക്രീനിൽ അരങ്ങേറ്റം കുറിച്ച ശ്രീകുമാറിനെ ജനപ്രിയനാക്കിയത് മറിമായത്തിലെ ലോലിതൻ; നർത്തകിയായ സ്‌നേഹക്ക് മറിമായത്തിലൂടെ ലഭിച്ചത് കൈനിറയെ അവസരങ്ങളും; മഴവിൽ മനോരമയിലെ മറിമായം പരമ്പരയിലെ പ്രിയജോഡികളായ ലോലിതനും മണ്ഡോദരിയും ഇനി ജീവിതത്തിലും ദമ്പതിമാരാകുന്നു; ശ്രീകുമാറിന്റേയും സ്‌നേഹയുടേയും വിവാഹം ഡിസംബർ 11ന് തൃപ്പുണ്ണിത്തുറയിൽ; താരജോഡികൾക്ക് ആശംസകൾ നേർന്ന് സോഷ്യൽ മീഡിയയും
എല്ലാവർക്കും സൗജന്യ ചികിത്സ; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയാലും മൂഴുവൻ പണവും സർക്കാർ കൊടുക്കും; ഒരു കുടുംബത്തിനു വേണ്ട വെള്ളവും വൈദ്യുതിയും ഫ്രീ; വനിതകൾക്ക് സൗജന്യ യാത്ര; ഹൈടെക്ക് ആയതോടെ സ്വകാര്യ സ്‌കൂളുകളിൽ നിന്ന് സർക്കാർ സ്‌കൂളുകളിലേക്ക് കുട്ടികളുടെ കുത്തൊഴുക്ക്; ഇത്രയേറെ സൗജന്യങ്ങൾ കൊടുത്തിട്ടും ഖജനാവിൽ പണം ബാക്കി; സാമ്പത്തിക അത്ഭുതമായി ഡൽഹിയിലെ കെജ്രിവാൾ സർക്കാർ; പിണറായിയും മോദിയും അറിയണം, ഇങ്ങനെയും ഒരു സർക്കാർ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ടെന്ന്!
യോനിയിൽ കമ്പ് കുത്തി കയറ്റിയ നിലയിലുള്ള ആ ചെറിയ കുട്ടിയുടെ മൃതദേഹത്തിന്റെ പോസ്റ്റ്മോർട്ടം കണ്ടുനിൽക്കാൻ പോലും കഴിയില്ലായിരുന്നു; പക്ഷേ ഡോക്ടർക്ക് കർത്തവ്യം നിറവേറ്റിയേ പറ്റൂ; ആ പഴയ ഓർമ്മകളെല്ലാം വീണ്ടും വന്ന ദിവസമാണിന്ന്; കുറ്റം തെളിയിക്കാൻ സാധിക്കാത്തത് സ്റ്റേറ്റിന്റെ പരാജയമാണ്; വാളയാർ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഡോ.ജിനേഷ് പിഎസ് എഴുതുന്നു
ഗർഭിണിയായ ജോമോൾ ജോസഫിന്റെ വയറിന് ചവിട്ടിയും തലയ്ക്ക് കമ്പിവടി കൊണ്ട് അടിച്ചും ആക്രമണം; ഗേറ്റ് പൂട്ടി ആശുപത്രിയിൽ കൊണ്ടുപോകുന്നത് തടയാനും ഗൂണ്ടകൾ; ആക്രമണം ഫറോഖ് കോളേജിനടുത്തുള്ള ട്രാൻസ്‌മെൻ കിരൺ വൈലശ്ശേരിയുടെ വീട് സന്ദർശിച്ചപ്പോൾ; ആക്രമണം അഴിച്ചുവിട്ടത് കിരണിന്റെ സഹോദരൻ വി. ജയരാജനടക്കം മുപ്പതോളം പേർ ചേർന്ന്; ജോമോൾ മെഡിക്കൽ കോളേജ് ഐസിയുവിൽ
ജയറാമിന്റെ മകൾ അമ്മ പാർവ്വതിക്കൊപ്പം കല്ല്യാണത്തിന് പോയപ്പോൾ പാവടയും ഉടുപ്പും ഒക്കെ ധരിക്കാൻ മറന്നു പോയതാണോ? പാർവ്വതിക്കൊപ്പം ഇരിക്കുന്ന ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ച മാളിവകയ്‌ക്കെതിരെ കടുത്ത സൈബർ ആക്രമണം; സദാചാരവാദികളെ ചൊടിപ്പിച്ചത് കാലിന്മേൽ കാലെടുത്ത് വച്ചിരിക്കുന്ന ഫോട്ടോയിൽ വസ്ത്രം ഒട്ടും കാണാനാവാത്തത്; സാരിയിൽ സുന്ദരിയായി ഇരിക്കുന്ന പാർവ്വതിയെ ചൂണ്ടികാട്ടി അമ്മയെ കണ്ടു പഠിക്കൂവെന്ന് ഉപദേശിച്ച് സോഷ്യൽ മീഡിയ
അമ്മയുടെ മരണവിവരം അറിയിക്കാൻ വിളിച്ചപ്പോൾ ദിലീപ് തെറി വിളിച്ചതോടെ തുടങ്ങിയ വൈരാഗ്യം! നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവൻ ചർച്ചയാക്കിയത് ഈ സൗഹൃദം; കിട്ടാനുള്ള 60 ലക്ഷത്തിന് പുഷിന് ലേഡി സൂപ്പർ സ്റ്റാർ വക്കീൽ നോട്ടീസ് അയച്ചതോടെ കൂട്ടുകാരും രണ്ട് വഴിക്ക്; ഒടി വിദ്യയിലെ ഗൾഫിലെ പ്രമോഷനിടെയും സംവിധായകനും നടിയും തമ്മിലുടക്കി; 'കല്യാണിലെ' സൗഹൃദം അവസാനിക്കുന്നത് ബെഹ്‌റയ്ക്ക് മുമ്പിൽ; ദിലീപിന്റെ കുടുംബ കഥയിലെ വില്ലൻ പുഷ് ശ്രീകുമാറിന് മഞ്ജു വാര്യർ 'ചെക്ക്' പറയുമ്പോൾ