Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എംടി രണ്ടാമൻ സിപിഎം സീറ്റിന് വേണ്ടി ശ്രമിച്ചുപരാജയപ്പെട്ടു; ഇപ്പോൾ സിപിഎയും ബിജെപിയും നോക്കുന്നു; ഇനി അതും പരാജയപ്പെട്ടാൽ, അയാൾ കോൺഗ്രസിലേക്ക് പോകും; താൻ രാഷ്ടീയ സ്ഥാനാർത്ഥിയാവാൻ ശ്രമിക്കുന്നുവെന്ന പ്രചാരണത്തോട് മുരളി തുമ്മാരുകുടിയുടെ പ്രതികരണം ഇങ്ങനെ: എനിക്ക് താൽപര്യം മുസ്ലിം ലീഗാണ്!

എംടി രണ്ടാമൻ സിപിഎം സീറ്റിന് വേണ്ടി ശ്രമിച്ചുപരാജയപ്പെട്ടു; ഇപ്പോൾ സിപിഎയും ബിജെപിയും നോക്കുന്നു; ഇനി അതും പരാജയപ്പെട്ടാൽ, അയാൾ കോൺഗ്രസിലേക്ക് പോകും; താൻ രാഷ്ടീയ സ്ഥാനാർത്ഥിയാവാൻ ശ്രമിക്കുന്നുവെന്ന പ്രചാരണത്തോട് മുരളി തുമ്മാരുകുടിയുടെ പ്രതികരണം ഇങ്ങനെ: എനിക്ക് താൽപര്യം മുസ്ലിം ലീഗാണ്!

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം : നടൻ മോഹൻലാൽ ബിജെപി സ്ഥാനാർത്ഥിയാകുമെന്നും ആവില്ലെന്നുമുള്ള വാർത്തകൾ ചീറിപ്പായുന്നതിനിടെയാണ് ഈ വാർത്തയും പടർന്നത്. യുഎന്നിൽ ദുരന്തനിവാരണ വിഭാഗം തലവനായ മുരളി തുമ്മാരുകുടി ബിജെപിയുടെ സ്ഥാനാർത്ഥിയാവുന്നു എന്നായിരുന്നു ആദ്യ വെടിപൊട്ടിച്ചത്. പിന്നീട് ലോക്‌സഭാതിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ സ്ഥാനാർത്ഥിയായും ചില ഓൺലൈൻ മാധ്യമങ്ങൾ തുമ്മാരുകുടിയെ അവതരിപ്പിച്ചു. സിപിഎമ്മിൽ ടിക്കറ്റില്ല, സിപിഐയിൽ വേണമെങ്കിൽ ഒരുകൈനോക്കാം എന്ന മട്ടിലും വാർത്ത വന്നു.

സോഷ്യൽ മീഡിയയിൽ തുമ്മാരുകുടി എഴുതിയ കുറിപ്പുകൾ പുസ്തകമാക്കിയതിന്റെ പേരിൽ എംടി രണ്ടാമൻ എന്ന മട്ടിൽ മുന വച്ചുള്ള പരിഹാസവും കുറവല്ല. ഏതായാലും തിരുവനന്തപുരത്ത് ശശിതരൂരിനെതിരെയുള്ള പോരിനാണ് ചിലർ തുമ്മാരുകുടിയെ കച്ചകെട്ടിയിറക്കിയത്. തന്നെ വിഷയമാക്കിയുള്ള പ്രചാരണത്തിന് തുമ്മാരുകുടി ചുട്ട മറുപടി നൽകുകയും ചെയ്തു.

'എംടി രണ്ടാമൻ സിപിഎം സീറ്റിന് വേണ്ടി ശ്രമിച്ചുപരാജയപ്പെട്ടുവെന്നാണ് ഒരു വാർത്താ റിപ്പോർട്ടിൽ പറയുന്നത്. ഇപ്പോൾ സിപിഎയും ബിജെപിയും നോക്കുന്നു. ഇനി അതും പരാജയപ്പെട്ടാൽ, അയാൾ കോൺഗ്രസിലേക്ക് പോകും. എന്റെ അടുത്ത സുഹൃത്തുക്കൾക്കറിയാവുന്നത് പോലെ ദുരന്ത ലഘൂകരണത്തിലെ വിദഗ്ധൻ എന്ന നിലയിൽ എന്റെ യഥാർഥ താൽപര്യം മുസ്ലിം ലീഗിലാണ്. കാരണം, ലീഗിൽ ഒരു സീറ്റ് കിട്ടിയാൽ വിജയം ഉറപ്പാണ്. ഇപ്പോൾ ഞാൻ വയനാട്ടിലെ ദുരന്ത ബാധിത മേഖലകൾ സന്ദർശിക്കുകയാണ്. അടുത്ത ഒരു മാസത്തേക്ക് ഈ മേഖലയിൽ തന്നെയായിരിക്കും ജോലി. അതുകൊണ്ട് രാഷ്ട്രീയ പ്രചാരണവും കണക്കുകൂട്ടലുമൊക്കെ പിന്നീടാവാം', തുമ്മാരുകുടി ഫേസ്‌ബുക്കിൽ കുറിച്ചു.

Ab Dilli door Nahin-

MT(2) tried and failed for CPI(M) seat, says a news report!

Now trying CPI and BJP. Once that also fails, he may go for Congress.

Actually all my close friends know that as an expert in disaster risk reduction, my true interest is in Muslim League where once you get the party seat, then victory is assured.

Friends, today I am in Wayanad visiting disaster affected areas. For next one month I will only be working in this field only. So political campaigns and calculations can wait

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP