Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മറ്റൊരു യുവതിയുമായി നിങ്ങൾക്ക് അവിഹിതമുണ്ടെന്നും വീഡിയോ പങ്കു വെക്കുന്നുണ്ടെന്നും എനിക്കറിയാം...നമ്മൾ പിരിയുന്നതാണ് നല്ലത് ! 21ാം ജന്മദിനാഘോഷത്തിനിടെ ചതിയൻ കാമുകനെ ഉപേക്ഷിക്കുന്നതായി കാമുകിയുടെ പ്രസംഗം ; പണിപാളിയെന്ന് തോന്നിയ യുവാവ് ബാഗുമെടുത്ത് സ്ഥലം വിട്ടു; പിറന്നാൾ ദിനത്തിലെ ടിയാന പെരേരയുടെ തീരുമാനത്തിന് സമൂഹ മാധ്യമത്തിൽ ഫുൾ സപ്പോർട്ട് !

മറ്റൊരു യുവതിയുമായി നിങ്ങൾക്ക് അവിഹിതമുണ്ടെന്നും വീഡിയോ പങ്കു വെക്കുന്നുണ്ടെന്നും എനിക്കറിയാം...നമ്മൾ പിരിയുന്നതാണ് നല്ലത് ! 21ാം ജന്മദിനാഘോഷത്തിനിടെ ചതിയൻ കാമുകനെ ഉപേക്ഷിക്കുന്നതായി കാമുകിയുടെ പ്രസംഗം ; പണിപാളിയെന്ന് തോന്നിയ യുവാവ് ബാഗുമെടുത്ത് സ്ഥലം വിട്ടു; പിറന്നാൾ ദിനത്തിലെ ടിയാന പെരേരയുടെ തീരുമാനത്തിന് സമൂഹ മാധ്യമത്തിൽ ഫുൾ സപ്പോർട്ട് !

മറുനാടൻ ഡെസ്‌ക്‌

ടെക്‌സാസ്: 21ാം ജന്മദിനാഘോഷത്തിൽ ടിയാന പെരേര എടുത്ത തീരുമാനം കേട്ട് ഞെട്ടിയിരിക്കുകയാണ് ഏവരും. എന്നാൽ ഞെട്ടൽ ഇപ്പോൾ അഭിനന്ദനമായി മാറുന്ന വാർത്തയാണ് ഓൺലൈൻ ലോകത്ത് നിന്നും പുറത്ത് വരുന്നത്. അമേിക്കയിലെ ടെക്‌സാസിലുള്ള ഹൂസ്റ്റണിലാണ് സംഭവം. 21ാം പിറന്നാൾ ദിനത്തിൽ വീട്ടിൽ ഒത്തുകൂടിയ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മുൻപിൽ കേക്ക് മുറിക്കാൻ നിന്നിരുന്ന യുവതി പ്രസംഗം നടത്തിയതോടെയാണ് വെറുമൊരു ജന്മദിനാഘോഷം ലോകമറിയുന്ന വാർത്തയായി മാറിയത്. പരിപാടിയിൽ കാമുകൻ സാന്റോസും എത്തിയിരുന്നു.

എന്നാൽ പിറന്നാൾ ആശംസകൾ നേരാൻ എത്തിയ എല്ലാവർക്കും നന്ദി അറിയിച്ച ശേഷം ടിയാന കാമുകനെ പറ്റി പറയുവാൻ തുടങ്ങി. 'ഇവിടെയിരിക്കുന്ന എല്ലാ ആളുകൾക്കും ഒന്നറിയാം.. നിങ്ങൾ മറ്റൊരു പെണ്ണിന്റെ പുറകേയാണെന്ന്. നിങ്ങൾ മെസേജുകളും വീഡിയോകളും അയയ്ക്കുന്നുണ്ടെന്നും അറിയാം. അതിന്റെ സ്‌ക്രീൻ ഷോട്ട് അടക്കമുള്ള വിശദാംശങ്ങൾ എല്ലാവരുടേയും കയ്യിലുമുണ്ട്. അതുകൊണ്ട് തന്നെ നമ്മൾ പിരിയുന്നതാണ് നല്ലത്.'

 

ഇത് കേട്ടപാടെ പണി പാളിയെന്ന് മനസിലായ സാന്റോസ് കയ്യിലിരുന്ന ബാഗുമായി സ്ഥലം കാലിയാക്കി. സൂഹൃത്ത് ഷൂട്ട് ചെയ്ത വീഡിയോ ടിയാന തന്നെയാണ് സമൂഹ മാധ്യമത്തിൽ പങ്കുവച്ചത്. ഇതോടെ ടിയാനയ്ക്ക് ആശംസാ പ്രവാഹമാണ് വന്നത്. പങ്കുവച്ച് നിമിഷങ്ങൾക്കകം ലക്ഷക്കണക്കിന് ആളുകളാണ് ടിയാനയുടെ വീഡിയോ കണ്ടത്. തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമാണിതെന്ന് ടിയാന പറയുന്നു.ആത്മാർത്ഥതയില്ലാത്ത ചതിയന്മാരായ ആളുകൾക്ക് പാഠമാകുകയാണ് ടിയാനയുടെ തീരുമാനം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP