Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അർണാബ് ഗോസ്വാമിയെ കേരളത്തിലേക്ക് ക്ഷണിച്ച് ധനമന്ത്രി തോമസ് ഐസക്; കേരളത്തിന്റെ ശക്തി കാണണമെങ്കിൽ എസി റൂമിൽ നിന്ന് പുറത്ത് വന്ന് കാണണം; രക്ഷാദൊത്യത്തിൽ കണ്ടത് മത്സ്യ തൊഴിലാളികളുടെ കരുത്ത്; കുട്ടനാട് മൂന്ന് ദിവസം കൊണ്ട് വൃത്തിയാക്കി കർഷകരുടെ അർപണബോധവും സാക്ഷ്യപ്പെടുത്തും; കേരളത്തിന്റെ കരുത്ത് അർണാബുമാരെ പഠിപ്പിക്കാമെന്ന് ഫേസ്‌ബുക്ക് പോസ്റ്റ്

അർണാബ് ഗോസ്വാമിയെ കേരളത്തിലേക്ക് ക്ഷണിച്ച് ധനമന്ത്രി തോമസ് ഐസക്; കേരളത്തിന്റെ ശക്തി കാണണമെങ്കിൽ എസി റൂമിൽ നിന്ന് പുറത്ത് വന്ന് കാണണം; രക്ഷാദൊത്യത്തിൽ കണ്ടത് മത്സ്യ തൊഴിലാളികളുടെ കരുത്ത്; കുട്ടനാട് മൂന്ന് ദിവസം കൊണ്ട് വൃത്തിയാക്കി കർഷകരുടെ അർപണബോധവും സാക്ഷ്യപ്പെടുത്തും; കേരളത്തിന്റെ കരുത്ത് അർണാബുമാരെ പഠിപ്പിക്കാമെന്ന് ഫേസ്‌ബുക്ക് പോസ്റ്റ്

മറുനാടൻ ഡെസ്‌ക്‌

ആലപ്പുഴ: മൂന്നു ദിവസം കൊണ്ട് കുട്ടനാട് വൃത്തിയാക്കി കേരളത്തിന്റെ കരുത്ത് എന്തെന്ന് അർണബുമാരെ പഠിപ്പിക്കാമെന്ന ആഹ്വാനവുമായി ധനമന്ത്രി തോമസ് ഐസക്. രക്ഷാദൗത്യത്തിൽ മത്സ്യത്തൊഴിലാളികളുടെ കരുത്തും അർപ്പണബോധവും ആണ് കണ്ടതെങ്കിൽ പുനരധിവാസ ദൗത്യത്തിൽ കുട്ടനാട്ടിലെ കർഷക തൊഴിലാളികളുടെ കരുത്തു കേരളം കാണാൻ പോകുകയാണെന്നു തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലാണ് മന്ത്രി വ്യക്തമാക്കിയത്. കർഷക തൊഴിലാളികൾ രണ്ടുമൂന്നു ദിവസം കൊണ്ട് കുട്ടനാട് ആവാസയോഗ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

ടി.എം.തോമസ് ഐസക്കിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

ഓപ്പറേഷൻ റീഹാബിലിട്ടേഷൻ ആലപ്പുഴയുടെ തയ്യാറെടുപ്പ് ചിട്ടയായി പുരോഗമിക്കുകയാണ്. നാളെ കാലത്ത് പഞ്ചായത്ത് അടിസ്ഥാനത്തിൽ പ്രളയ ഗ്രാമസഭകൾ ചേരും. അറുപതിനായിരം കുട്ടനാട്ടുകാരെ ശുചീകരണ പ്രവർത്തനങ്ങളിൽ അണിനിരത്താനാണു ശ്രമിക്കുന്നത്. രക്ഷാദൗത്യത്തിൽ മത്സ്യത്തൊഴിലാളികളുടെ കരുത്തും അർപ്പണബോധവും ആണ് കണ്ടതെങ്കിൽ ഈ പുനരധിവാസ ദൗത്യത്തിൽ കുട്ടനാട്ടിലെ കർഷകതൊഴിലാളികളുടെ കരുത്തു കേരളം കാണാൻ പോകുകയാണ്. രണ്ടുമൂന്നു ദിവസങ്ങൾ കൊണ്ടവർ കുട്ടനാട് ആവാസയോഗ്യമാക്കും
ഇതിനോടൊപ്പം ആലപ്പുഴ ജില്ലയിലെ മറ്റു ഭാഗങ്ങളിൽ നിന്ന് പരമാവധി ആളുകളെ പങ്കാളിയാക്കുന്നതിന് സിപിഎം പോലുള്ള പ്രസ്ഥാനങ്ങൾ സജീവമായി രംഗത്തുണ്ട്. മറ്റു സംഘടനകളും ഇതിനു മുൻകൈ എടുക്കും എന്ന് കരുതട്ടെ. ഇവർക്കൊക്കെ കുട്ടനാടും പരിസരവും ഒക്കെ സമാന്യം പരിചിതമാണ്. അതുകൊണ്ട് എന്റെ വേവലാതി ആലപ്പുഴയ്ക്ക് പുറത്തുനിന്ന് വരുന്നവരെ കുറിച്ചാണ്. ഇപ്പോൾ തന്നെ വൊളന്റിയർ റജിസ്‌ട്രേഷൻ രണ്ടായിരത്തിനടുത്ത് ആയി. സംഘടനകളിൽനിന്ന് ഒരാളെ രജിസ്റ്റർ ചെയ്യുന്നുള്ളൂവെങ്കിലും പലരും സംഘമായിട്ടാണു വരാൻ തീരുമാനിച്ചിരിക്കുന്നത്.

തിരുവനന്തപുരം കോർപറേഷൻ മേയറും 400 പേരും ഒരുമിച്ചാണ് എത്തുന്നത്. കയർഫെഡ് ജീവനക്കാർ 150 പേർ... ഇങ്ങനെ പല സ്ഥാപനങ്ങളും സംഘടനകളും സന്നദ്ധത അറിയിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ പോസ്റ്റിൽ പറഞ്ഞതുപോലെ 27നു രാത്രി വരുന്നവർക്കു പരിമിതമായ താമസ സൗകര്യങ്ങളെ ഏർപ്പെടുത്താനാവൂ. സ്‌കൂളുകളിലും കോളജുകളിലും മറ്റും ക്യാംപുകൾ നടക്കുന്നതു കൊണ്ടാണിത്. എന്നാലും എല്ലാവർക്കും ഡോർമെട്രി സൗകര്യങ്ങൾ എങ്കിലും നൽകാൻ പരിശ്രമം നടക്കുന്നു.

വരുന്നവർ സ്വന്തം കുടിവെള്ള കുപ്പി കൊണ്ടുവരുന്നത് നന്നാവും. ഗ്ലൗസ് തരാം. പക്ഷേ പാദരക്ഷകൾ സ്വയം കരുതണം. വന്നാൽ വൈകിട്ട് എലിപ്പനിക്കുള്ള ഗുളിക കഴിക്കാൻ മറക്കരുത്. പണിയായുധങ്ങൾ ഇവിടെ തന്നെ ഏർപ്പാട് ചെയ്യാം. പക്ഷേ, ആർക്കെങ്കിലും ഡീസലിൽ പ്രവർത്തിക്കുന്ന ഹൈപ്രഷർ പമ്പ് കൊണ്ട് വരാൻ പറ്റുമെങ്കിൽ വളരെ പ്രയോജനപ്രദമാകും. പുറത്തുനിന്നു വരുന്നവർ കലക്ട്രേറ്റിൽ വരിക, അവിടെ നിന്ന് എങ്ങോട്ടേയ്ക്കാണു പോകേണ്ടത് എന്ന നിർദേശങ്ങൾ നൽകാം. ഇതിനായിട്ടു പ്രത്യേകം കാൾ സെന്റർ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട് . എന്താവശ്യത്തിനും ഈ നമ്പരുകളിൽ ബന്ധപ്പെടുക. മുഹസിൻ -8129410413. സന്ദീപ് - 9544229757. അമൽ - 9533737172. ജോബിൻ - 8089317761.

വരൂ മൂന്നു ദിവസം കൊണ്ട് കുട്ടനാട് വൃത്തിയാക്കി കളയാം . കേരളത്തിന്റെ കരുത്ത് എന്തെന്ന് അർണബുമാരെ പഠിപ്പിക്കാം. നാളെ രാവിലെ 9 മണിക്ക് ശേഷം കലക്ട്രേറ്റിലെ ഈ നമ്പരുകളിലും വിവരങ്ങൾ അറിയാം. 0477 2230096, 0477 2230160, 0477 2236831.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP