Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

നിരോധിച്ച കറൻസിക്കു പകരം നോട്ട് അടിച്ചുതീരാൻ ആറേഴ് മാസമെങ്കിലും വേണ്ടിവരും; പ്രതിസന്ധി തുടർന്നാൽ ഉൽപാദന, സാമ്പത്തിക രംഗങ്ങളിൽ രാജ്യം നേരിടുക വൻ പ്രതിസന്ധി; വളർച്ചാനിരക്കിൽ ചൈനയെ മറികടന്ന ഇന്ത്യയുടെ പോക്ക് ഇനി കുത്തനെ കീഴ്‌പോട്ടോ?

നിരോധിച്ച കറൻസിക്കു പകരം നോട്ട് അടിച്ചുതീരാൻ ആറേഴ് മാസമെങ്കിലും വേണ്ടിവരും; പ്രതിസന്ധി തുടർന്നാൽ ഉൽപാദന, സാമ്പത്തിക രംഗങ്ങളിൽ രാജ്യം നേരിടുക വൻ പ്രതിസന്ധി; വളർച്ചാനിരക്കിൽ ചൈനയെ മറികടന്ന ഇന്ത്യയുടെ പോക്ക് ഇനി കുത്തനെ കീഴ്‌പോട്ടോ?

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കേന്ദ്രധനമന്ത്രി അരുൺജെയ്റ്റ്‌ലി പറയുന്നത് മുഖവിലയ്‌ക്കെടുത്താൽ ചുരുങ്ങിയത് ആറേഴ് മാസമെങ്കിലും വേണ്ടിവരും പുതിയ കറൻസി അച്ചടിച്ചുതീരാനെന്നും പഴയ നോട്ടുകൾക്ക് പകരം പുതിയ നോട്ടുകൾ എത്തിക്കുന്നതിൽ കേന്ദ്രസർക്കാർ ഒരു മുൻകരുതലും നോട്ടുനിരോധനം കൊണ്ടുവരുമ്പോൾ കൈക്കൊണ്ടിരുന്നില്ലെന്നും വ്യക്തമാക്കി മന്ത്രി തോമസ് ഐസക്.

ഇത്തരത്തിൽ ആവശ്യത്തിന് നോട്ട് തികയാതെ വന്നാൽ അത് രാജ്യത്തിന്റെ ഉൽപാദന വർധനവിനേയും സാമ്പത്തിക പുരോഗതിയേയും ഏറെ ദോഷകരമായി ബാധിക്കുമെന്നും തോമസ് ഐസക് തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു. നോട്ടുനിരോധനം പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് അഭിപ്രായ ഐക്യത്തിലെത്താതെ പിരിഞ്ഞ ജിഎസ്ടി കൗൺസിൽ യോഗം വീണ്ടും ചേരുന്നതിന് മുന്നോടിയായി ധനമന്ത്രിമാർ ഒത്തുകൂടി അഭിപ്രായഭിന്നത ചർച്ചചെയ്യാൻ ചേർന്ന അനൗപചാരിക യോഗത്തിന് എത്തിയതായിരുന്നു തോമസ് ഐസക്.

ഈ അനൗപചാരിക ചർച്ചകൾക്കിടെ ജെയ്റ്റ്‌ലി നോട്ടുനിരോധനത്തിന്റെ പശ്ചാത്തലം വിവരിച്ചപ്പോൾ ലഭിച്ച വിവരങ്ങൾ ആധാരമാക്കിയാണ് കേരളത്തിന്റെ ധനമന്ത്രി നോട്ടുനിരോധനം രാജ്യത്തെ എത്രമാത്രം ഗുരുതരമായി ബാധിക്കുന്നുവെന്ന് വിലയിരുത്തുന്നത്. ഒട്ടും ഗൗരവത്തോടെയല്ല കറൻസി നിരോധനം കേന്ദ്രം കൈകാര്യം ചെയ്യുന്നതെന്ന് ഊട്ടിയുറപ്പിക്കുന്ന വിവരങ്ങളാണ് ഐസക് തന്റെ പോസ്റ്റിൽ പങ്കുവയ്ക്കുന്നത്.

ഒരു ബാച്ച് നോട്ട് അച്ചടിക്കാൻ കുറഞ്ഞത് മൂന്നാഴ്ചയെങ്കിലും എടുക്കുമെന്നായിരുന്നു ജെയ്റ്റ്‌ലി യോഗത്തിനെത്തിയ ധനമന്ത്രിമാരോട് വെളിപ്പെടുത്തിയത്. ഇത്തരത്തിൽ പന്ത്രണ്ട് ലക്ഷം കോടി രൂപയ്ക്കുള്ള കറൻസി അടിച്ചുതീരണമെങ്കിൽ ചുരുങ്ങിയത് ആറേഴുമാസം പിടിക്കുമെന്ന് ഐസക് വിലയിരുത്തുന്നു.

ഇത്തരത്തിൽ നോട്ടുക്ഷാമവും പ്രതിസന്ധിയും നീണ്ടുപോയാൽ രാജ്യം സാമ്പത്തിക, ഉൽപാദന രംഗങ്ങളിൽ വൻ തിരിച്ചടി നേരിടുമെന്നാണ് ഐസക് വിലയിരുത്തുന്നത്. മോദി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം വളർച്ചയുടെ കാര്യത്തിൽ ഇന്ത്യ ചൈനയെ മറികടന്നു എന്നായിരുന്നു അവകാശവാദം. പക്ഷേ, രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെപ്പറ്റി പഠനം നടത്തിയ എഎംബിഐടി എന്ന കൺസൾട്ടിങ് ഏജൻസി അവരുടെ നേരത്തേയുള്ള വിലയിരുത്തലുകളിൽ പുതിയ സാഹചര്യത്തിൽ മാറ്റംവരുത്തിയിട്ടുണ്ട്.

2016-17ൽ 6.8 ശതമാനം വളർച്ചയാണ് അവർ നേരത്തേ പ്രവചിച്ചിരുന്നതെങ്കിൽ ഇപ്പോഴത്തെ നിലയിൽ അത് 3.5 ശതമാനമായി കുറയും. തൊട്ടടുത്ത സാമ്പത്തികവർഷം 7.3 ശതമാനം കണക്കാക്കിയിരുന്ന വളർച്ചാ നിരക്ക് 5.8 ശതമാനമാകുമെന്നാണഅ അവരുടെ പുതിയ കണക്ക്. ഇതാണ് ഇപ്പോഴത്തെ തുഗളിക്കിയൻ പരിഷ്‌കാരത്തിന്റെ പരിണിതിയെന്ന് വ്യക്തമാക്കിയാണ് ഐസക് തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP