Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഗിയർ ഡ്രൈവറിന് പിന്നാലെ പാട്ടുകാരൻ ഡ്രൈവറിന്റെയും ലൈസൻസ് 'കട്ട്'; ട്രോളുമായി കേരള പൊലീസ്; സോഷ്യൽ മീഡിയയിൽ വൈറലാകാൻ ജീവനുകൾ വച്ച് കോപ്രായം കാണിക്കരുതെന്ന് മുന്നറിയിപ്പും

ഗിയർ ഡ്രൈവറിന് പിന്നാലെ പാട്ടുകാരൻ ഡ്രൈവറിന്റെയും ലൈസൻസ് 'കട്ട്'; ട്രോളുമായി കേരള പൊലീസ്; സോഷ്യൽ മീഡിയയിൽ വൈറലാകാൻ ജീവനുകൾ വച്ച് കോപ്രായം കാണിക്കരുതെന്ന് മുന്നറിയിപ്പും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; വാഹനമോടിക്കുന്നതിനിടെ മൈക്ക് ഉപയോഗിച്ച് പാട്ടുപാടിയ ഡ്രൈവറുടെ ലൈസൻസ് മോട്ടോർ വാഹനവകുപ്പ് സസ്പെൻഡ് ചെയ്തു. വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ തോതിൽ പ്രചരിക്കപ്പെട്ടതിന് പിന്നാലെ നടപടിയെടുത്ത വിവരം കേരളാ പൊലീസിന്റെ ഫേസ്‌ബുക്ക് പേജിൽ പങ്കുവെച്ച 34 സെക്കൻഡ് ദൈർഘ്യമുള്ള ട്രോൾ വീഡിയോയിലൂടെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്.

ഗിയർ ഡ്രൈവറുടെ ലൈസൻസ് പോയതിന് പിന്നാലെ ഗാനമേള ഡ്രൈവറുടെ ലൈസൻസും പോയിട്ടുണ്ടെന്ന തലക്കെട്ടോടെയാണ് കേരളാ പൊലീസിന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വാഹനമോടിക്കുന്നതിനിടയിൽ ഡ്രൈവർ പാട്ടുപാടുന്നതിന്റെ വീഡിയോയുമുണ്ട്. പോസ്റ്റിന് താഴെ കൂടുതൽ പേരും എത്തുന്നത് ഡ്രൈവറിന്റെ നടപടിയെ വിമർശിച്ചാണ്.ജീവൻ പണയം വച്ചുള്ള കോപ്രായങ്ങൾക്കുള്ള ശിക്ഷ ഇത്രയും പോരെന്നുള്ള പക്ഷക്കാരും ഇതിൽപ്പെടുന്നുണ്ട്. അതേസമയം ശിക്ഷ കൂടി പോയെന്ന് പറയുന്നവരും കമന്റു ബോക്‌സുകളിൽ എത്തുന്നുണ്ട്.

അപകടകരമായ ഡ്രൈവിങ്ങിന്റെ പേരിൽത്തന്നെയാണ് ലൈസൻസ് സസ്പെൻഡ് ചെയ്തിരിക്കുന്നതെന്നാണ് സൂചന. ഒരു കൈയിൽ മൈക്ക് പിടിച്ചും ഒരു കൈയിൽ സ്റ്റീയറിങ് നിയന്ത്രിച്ചുമാണ് ഇയാൾ വാഹനമോടിക്കുന്നത്. എന്നാൽ, എവിടെയുള്ള ബസ് ആണെന്നും ആരാണ് ഡ്രൈവർ എന്നുമുള്ള കാര്യങ്ങൾ ലഭ്യമായിട്ടില്ല.

ഡ്രൈവിങ്ങിനിടയിൽ ടിക് ടോക് വീഡിയോ ചിത്രീകരിക്കുന്നതിനായി കുട്ടികളെ ഗിയർ മാറാൻ അനുവദിച്ചതിന് കഴിഞ്ഞ ദിവസം വയനാട് സ്വദേശിയായ ഡ്രൈവറുടെ ലൈസൻസ് മോട്ടോർ വാഹനവകുപ്പ് ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP