Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

14 ഇരട്ടി വ്യക്തതയും 30 ശതമാനം വലുപ്പവും കാണാതെ നിരാശരായ ജനങ്ങൾ ബ്ലഡ് മൂണിനെ ട്രോളി രംഗത്തിറങ്ങി; പശ്ചാത്യ നാട്ടിൽ ബ്ലഡ് മൂണിൽ പ്രത്യക്ഷപ്പെടുന്നത് ട്രംപെങ്കിൽ ഇന്ത്യയിൽ മോദിയും കേരളത്തിൽ കുമ്മനവും ചന്ദ്രന്റെ കാഴ്ചയായി

14 ഇരട്ടി വ്യക്തതയും 30 ശതമാനം വലുപ്പവും കാണാതെ നിരാശരായ ജനങ്ങൾ ബ്ലഡ് മൂണിനെ ട്രോളി രംഗത്തിറങ്ങി; പശ്ചാത്യ നാട്ടിൽ ബ്ലഡ് മൂണിൽ പ്രത്യക്ഷപ്പെടുന്നത് ട്രംപെങ്കിൽ ഇന്ത്യയിൽ മോദിയും കേരളത്തിൽ കുമ്മനവും ചന്ദ്രന്റെ കാഴ്ചയായി

മാനത്ത് ചാന്ദ്രവിസ്മയം. മൂന്നു പ്രതിഭാസങ്ങളുമായി പൂർണചന്ദ്രഗ്രഹണം 152 വർഷങ്ങൾക്കുശേഷമാണ് ദൃശ്യമായത്. വിസ്മയത്തിന് സാക്ഷ്യം വഹിച്ച് ലോകം. ആകാശത്ത് ചാന്ദ്രവിസ്മയം തീർത്ത് ബ്ലൂമൂൺ, സൂപ്പർമൂൺ, ബ്ലഡ് മൂൺ പ്രതിഭാസങ്ങളാണ് ദൃശ്യമായത്. കണ്ടില്ലെങ്കിൽ ഈ ജന്മത്തിൽ പിന്നെ കാണാൻ കഴിയില്ലെന്നതു കൊണ്ടു തന്നെ ജനങ്ങൾ ആകാംഷയോടെയാണ് വൈകീട്ടോടെ ആകാശത്തു കണ്ണും നട്ടിരുന്നത്. പക്ഷേ പ്രതീക്ഷിച്ച അത്രയും സംഭവിച്ചില്ല. ചന്ദ്രന്റെ വലുപ്പം ഏഴു ശതമാനവും പ്രഭ 30 ശതമാനത്തിലേറെയും വർധിക്കുമെന്നായിരുന്നു വിലയിരുത്തലുകൾ. എന്നാൽ ഇതൊന്നും ആർക്കും അനുഭവിച്ചറിയാൻ കഴിഞ്ഞില്ല. ഇതോടെ ട്രോളുകളെത്തി.

സൂപ്പർ മൂണിനേയും കളിയാക്കുന്ന ട്രോളുകൾ. അമേരിക്കയിൽ സൂപ്പർ മൂണിൽ തെളിഞ്ഞത് ട്രംപാണെന്ന് ട്രോളുകൾ പറയുന്നു. ഇന്ത്യയിൽ മോദിയും കേരളത്തിൽ കുമ്മനവും. അങ്ങനെ നേതാക്കളെ കളിയാക്കി സൂപ്പർ മൂണിൽ പ്രതീക്ഷിച്ചത് കാണാത്ത ട്രോളർമാർ നിരാശ മറച്ചു. ബ്ലൂമൂൺ, സൂപ്പർമൂൺ, ബ്ലഡ് മൂൺ എന്നീ ചാന്ദ്രപ്രതിഭാസങ്ങൾ അപൂർവമല്ല. പക്ഷേ, ഒരുമിച്ചു സംഭവിക്കുന്നത് അത്യപൂർവം. ചന്ദ്രന്റെ നിറം കടും ഓറഞ്ചാകുന്ന പ്രതിഭാസമാണിത്. പക്ഷേ ഇതൊക്കം പ്രതീക്ഷിച്ച പോലെ അനുഭവിച്ച് അറിയാൻ നഗ്ന നേതൃങ്ങൾക്ക് കഴിഞ്ഞില്ല. പലതും ഈ ദൃശ്യത്തിൽ ഒളിഞ്ഞിരുന്നുവെന്ന് വ്യക്തമാക്കിയാണ് ട്രോളുകൾ.

സന്ധ്യയ്ക്ക് 6.21ന് ചന്ദ്രൻ ഉദിക്കുന്നതു മുതൽ 7.37 വരെയാണ് കേരളത്തിൽ പൂർണചന്ദ്രഗ്രഹണം (ബ്ലഡ്മൂൺ) അനുഭവപ്പെട്ടത്. ഇതിനു മുൻപ് ഇവ മൂന്നും ഒരുമിച്ചു വന്നത് 152 വർഷം മുൻപാണ് 1866 മാർച്ച് 31ന്. ഇനി ഒരു നൂറ്റാണ്ടു കഴിയാതെ ഇവ ഒരുമിച്ചു വരികയുമില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP