Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

നേരോടെ 'നട്ട് ' നിർഭയം ' വളർത്തി ' നിരന്തരം ' വലിച്ചു 'കഞ്ചാവ്';അഫ്ഗാനിസ്ഥാൻ തോൽപ്പിക്കാത്ത ഇന്ത്യയെ തോൽപ്പിച്ച് ഏഷ്യാനെറ്റ്; കളി തീരും മുൻപെ ബ്രേക്കിംഗിട്ടത് ഇന്ത്യയ്ക്ക് ഞെട്ടിപ്പിക്കുന്ന തോൽവിയെന്ന്; വാർത്തയിലെ പിഴവിൽ ചാനലിനെ അലക്കി സോഷ്യൽ മീഡിയ

നേരോടെ 'നട്ട് ' നിർഭയം ' വളർത്തി ' നിരന്തരം ' വലിച്ചു 'കഞ്ചാവ്';അഫ്ഗാനിസ്ഥാൻ തോൽപ്പിക്കാത്ത ഇന്ത്യയെ തോൽപ്പിച്ച് ഏഷ്യാനെറ്റ്; കളി തീരും മുൻപെ ബ്രേക്കിംഗിട്ടത് ഇന്ത്യയ്ക്ക് ഞെട്ടിപ്പിക്കുന്ന തോൽവിയെന്ന്; വാർത്തയിലെ പിഴവിൽ ചാനലിനെ അലക്കി സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; ഒരു മര്യാദയൊക്കെ വേണ്ടെടെ...! കളിതീരും മുൻപെ ഇന്ത്യയെ തോൽപ്പിച്ച എഷ്യാനെറ്റിന് പൊങ്കാലയിട്ട് ട്രോളന്മാർ. കഴിഞ്ഞ ദിവസം നടന്ന ഇന്ത്യാ അഫ്ഗാനിസ്ഥാൻ മത്സരത്തിൽ വലിയ നാടകീയതകൾക്കൊടുവിലാണ് ഇന്ത്യ 11റൺസിന് ജയിച്ചത്. അതേസമയം കളി തീരും മുൻപ് എഷ്യാനെറ്റിന്റെ ബ്രേക്കിങ് വന്നു. മത്സരത്തിൽ ഇന്ത്യയ്ക്ക് ഞെട്ടിപ്പിക്കുന്ന തോൽവിയെന്ന്. ഇതോടെ സംഭവത്തിന്റെ സ്‌ക്രീൻ ഷോട്ടുകൾ പ്രചരിക്കാൻ തുടങ്ങി. നിരവധി കമന്റുകളാണ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. സോഷ്യൽ മീഡിയയിൽ ചാനലിന് പൊങ്കാലയിടാൻ അവസരം കാത്തിരുന്നവർക്ക് കിട്ടിയ സുവർണാവസരമെന്നാണ് ഒരു വിഭാഗം പറയുന്നത്.

ഡെസ്‌കിലെ എഡിറ്റർമാർ കഞ്ചാവ് കൂട്ടിയിട്ട് കത്തിച്ച് അതും വലിച്ചാകും വാർത്ത എഴുതുന്നതെന്നും. അഫ്ഗാനിസ്ഥാനെക്കാൾ തിടുക്കമാണ് ഏഷ്യാനെറ്റിന് ഇന്ത്യയെ തോൽപ്പിക്കാനെന്നും പറയുന്നു. ആവേശം കൊണ്ട് പറഞ്ഞതാണെങ്കിലും ഒരു മാതിരി തന്തയില്ലായ്മ്മയായിപ്പോയി എന്നു പറയുന്നവരും കുറവല്ല.

അതേസമയം ഷമി എറിഞ്ഞ അവസാന ഓവറാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. അവസാന ഓവറിൽ അഫ്ഗാന് ജയിക്കാൻ വേണ്ടത് 16 റൺസ് ആദ്യ പന്തിൽ ഷമിയെ ബൗണ്ടറി കടത്തി ക്രീസിൽ നിലയുറപ്പിച്ചിരുന്ന മുഹമ്മദ് നബി.രണ്ടാം ബോളിൽ റൺ നേടിയില്ല. മൂന്നാം ബോളിൽ ലോംഗ് ഓണിലേക്ക് ഉയർത്തി അടിച്ച് ഔട്ടാവുകയുമായിരുന്നു. പിന്നാലെ വന്ന രണ്ടു പേരുടെ കുറ്റിയും ഷമി ഇളകി ഹാട്രിക്കും ഇന്ത്യയ്ക്ക് വിജയവും നൽകുകയായിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP