Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

രാഹുൽ ഈശ്വറല്ല....രാഹുൽ ഗാന്ധിയാണ് വയനാട്ടിലെ സ്ഥാനാർത്ഥിയെന്ന് കാട്ടി വി.ടി ബൽറാമിന്റെ പോസ്റ്റിന് ട്രോൾ കമന്റ്; ലൂസിഫറിലെ 'ടോവിനോ' കഥാപാത്രത്തിന്റെ ചിത്രം പങ്കുവെച്ച് ബൽറാം കുറിച്ച 'നമ്മൾ ജയിക്കും നമ്മളെ ജയിക്കും' എന്ന പോസ്റ്റിന് പൊങ്കാല; പടത്തിലെ കൊടിയിൽ കുങ്കുമത്തിന്റെ സ്ഥാനത്ത് പച്ചയാണെന്നും കോൺഗ്രസ് നേതാവിനോട് ഓർമ്മപ്പെടുത്തൽ

രാഹുൽ ഈശ്വറല്ല....രാഹുൽ ഗാന്ധിയാണ് വയനാട്ടിലെ സ്ഥാനാർത്ഥിയെന്ന് കാട്ടി വി.ടി ബൽറാമിന്റെ പോസ്റ്റിന് ട്രോൾ കമന്റ്; ലൂസിഫറിലെ 'ടോവിനോ' കഥാപാത്രത്തിന്റെ ചിത്രം പങ്കുവെച്ച് ബൽറാം കുറിച്ച 'നമ്മൾ ജയിക്കും നമ്മളെ ജയിക്കും' എന്ന പോസ്റ്റിന് പൊങ്കാല; പടത്തിലെ കൊടിയിൽ കുങ്കുമത്തിന്റെ സ്ഥാനത്ത് പച്ചയാണെന്നും കോൺഗ്രസ് നേതാവിനോട് ഓർമ്മപ്പെടുത്തൽ

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ആവേശം അലകടലു പോലെയായി മാറിയതിന് പിന്നാലെ സമൂഹ മാധ്യമത്തിലും ഇത് പ്രതിഫലിക്കുകയാണ്. യുവ എംഎൽഎമാരടക്കമുള്ള രാഷ്ട്രീയ നേതാക്കൾ ഫേസ്‌ബുക്ക് കുറിപ്പുകളായി ആവേശം പങ്കുവയ്ക്കുമ്പോൾ സമൂഹ മാധ്യമം ഇപ്പോൾ ശ്രദ്ധിക്കുന്നത് വി.ടി ബൽറാമിന്റെ പോസ്റ്റിന് നേരെ വരുന്ന ട്രോളുകളാണ്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട് സ്ഥാനാർത്ഥിയാകുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ ബൽറാം ഇട്ട പോസ്റ്റാണ് കഥയിലെ നായകൻ. പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാലിന്റെ പുതിയ ചിത്രം ലുസിഫറിലെ ടോവിനോയുടെ ചിത്രമാണ് ബൽറാം ഫേസ്‌ബുക്കിൽ പങ്കുവെച്ചത്.

'നമ്മൾ ജയിക്കും, നമ്മളേ ജയിക്കും' എന്ന കുറിപ്പോടെ അണികളെ നോക്കി കൈവീശുന്ന ടോവിനോയുടെ ചിത്രത്തിന് നേരെയാണ് സോഷ്യൽ മീഡിയയിലെ പരിഹാസം. ലൂസിഫർ സിനിമയിലെ രാഷ്ട്രീയത്തെയും ടോവിനോയുടെ കഥാപാത്രത്തിനെയും ചൂണ്ടിക്കാട്ടിയാണ് ബൽറാമിനെ സോഷ്യൽ മീഡിയ പരിഹസിക്കുന്നത്.

കേരള രാഷ്ട്രീയത്തിലെ അധികായനായ പി.കെ.ആറിന്റെ മകനായ ജിതിൻ ആയിട്ടാണ് ടോവിനോ അവതരിക്കുന്നത്. അഛന്റെ വിയോഗത്തോടെ വിദേശത്തു നിന്നും നാട്ടിലേക്ക് എത്തുന്ന ജിതിൻ അഛന്റെ അതേ വേഷം ധരിച്ച് പ്രവർത്തകരെ അഭിസംബോധനം ചെയ്യുന്നതാണ്. രാഹുൽ പങ്കുവെച്ച ചിത്രം. കൂടാതെ ചിത്രത്തിൽ പ്രവർത്തകർ പിടിച്ചിരിക്കുന്ന കൊടിയിൽ കുങ്കുമത്തിനു പകരം പച്ചയാണുള്ളത്. ഇതിനെയും ട്രോളുന്നുണ്ട്.

 

'ഇവനൊരു അളിയനുണ്ട്. അവനില്ലാത്ത പോഴത്തരം ഒന്നുമില്ല. അധോലോകവുമായിട്ടാണ് കൂട്ട്. ആദ്യകാലത്ത് ലാൻഡ് മാഫിയ ആരുന്നു. ഇപ്പോൾ എന്താ ഏതാന്ന് പറയാൻ കൊള്ളില്ല. സദാചാരമൂല്യങ്ങൾക്ക് യാതൊരു വിലയും കൊടുക്കാതെ ലൈംഗികാക്രമണങ്ങളുമായ് നടക്കുന്നവൻ. പാവം ഇവന്റെ പെങ്ങൾ, അവൾ ഇതൊന്നും അറിയുന്നില്ല' എന്നത് മുതൽ തുടങ്ങുന്നു ട്രോൾ ശരങ്ങൾ. 'രാഹുൽ ഈശ്വർ അല്ല, രാഹുൽ ഗാന്ധിയാണ് നേതാവ്, അതേ രാഹുൽ ഗാന്ധിയാണ് വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാർത്ഥി, ടോവിനോ തോമസ് അല്ല' എന്നായിരുന്നു സനീഷ് എളയടത്ത് ഫേസ്‌ബുക്കിൽ കുറിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP