Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

'കുളം മാത്രം കണ്ടു ശീലിച്ച താമരയ്ക്ക് പൂച്ചട്ടി സമ്മാനിച്ച വിപ്ലവ സിംഹം'; 'ഇന്റർലോക്ക് പൊളിക്കാതെ കൊടിമരം നാട്ടിയ പ്രകൃതി സ്‌നേഹി'; വിട്ടുമുറ്റത്ത് ചെടിച്ചട്ടിയിൽ കൊടിമരം നാട്ടിയ കെ സുരേന്ദ്രനെ കഞ്ഞിവച്ച് സോഷ്യൽ മീഡിയ  

'കുളം മാത്രം കണ്ടു ശീലിച്ച താമരയ്ക്ക് പൂച്ചട്ടി സമ്മാനിച്ച വിപ്ലവ സിംഹം'; 'ഇന്റർലോക്ക് പൊളിക്കാതെ കൊടിമരം നാട്ടിയ പ്രകൃതി സ്‌നേഹി'; വിട്ടുമുറ്റത്ത് ചെടിച്ചട്ടിയിൽ കൊടിമരം നാട്ടിയ കെ സുരേന്ദ്രനെ കഞ്ഞിവച്ച് സോഷ്യൽ മീഡിയ   

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്; ബിജെപിയെ ട്രോളൻ ഒന്നുമില്ലാതിരുന്ന സോഷ്യൽ മീഡിയയ്ക്ക് കഞ്ഞി വയ്ക്കാൻ അരി വാങ്ങി നൽകി കെ സുരേന്ദ്രൻ. ബിജെപിയുടെ തിരഞ്ഞെടുപ്പ് ക്യാമ്പയിനായി എന്റെ കുടുംബം ബിജെപി കുടുംബത്തിന്റെ ഭാഗമായി വീട്ടുമുറ്റത്തെ ചെടിച്ചട്ടിയിൽ പാർട്ടി പതാക ഉയർത്തിയതുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ കെ.സുരേന്ദ്രനെ സോഷ്യൽ മീഡിയ കഞ്ഞിവയ്ക്കുന്നത്. നേരത്തെ നരേന്ദ്ര മോദിയെ ഹംസത്തോട് ഉപമിച്ചതിന് തലങ്ങും വിലങ്ങും സോഷ്യൽ മീഡിയ ബിജെപി നേതാവിനെ കണക്കിന് പരിഹസിച്ചിരുന്നു. അതിന്റെ കെട്ടടങ്ങും മുന്നേയാണ് അടുത്ത പരിപാടിയുമായി കെ സുരേന്ദ്രൻ രംഗത്ത് വന്നത്.

സുരേന്ദ്രൻ പതാക ഉയർത്തുന്നതിന്റെയും പ്രവർത്തകർ മുദ്രാവാക്യം വിളിക്കുന്നതിന്റെയും ചിത്രം സുരേന്ദ്രൻ ഫേസ്‌ബുക്കൽ പോസ്റ്റ് ചെയ്തതോടെയാണ് ചർച്ചകളും ട്രോളുകളും നിരനിരയായി വന്നു തുടങ്ങിയത്. എല്ലാരും പോയി കഴിഞ്ഞ് മൊത്തത്തിൽ എടുത്ത് മാറ്റാൻ പാകത്തിന് ചെടിച്ചട്ടിയിൽ നട്ടിരിക്കുവാന്നല്ലോ എന്ന് ചിലർ പോസ്റ്റിന് കമന്റ് ചെയ്യുന്നു. എന്നാൽ മറ്റുചിലർ ഇച്ചിരി കടന്ന രീതിയിലും പ്രതികരിക്കുന്നുണ്ട്.
എല്ലാവരും ചെടിച്ചട്ടിയിൽ ചെടിയാ നടുന്നത്.

ഇവിടെ ഒരാൾ കൊടിമരം നടുന്നു. സങ്കിയെന്നാൽ. ചാണകം '' എന്ന്‌തെളിയിച്ചു കൊണ്ടേയിരിക്കുന്നു ആ സ്റ്റിക്കറുകൂടി ഒട്ടിക്കണം, മണ്ടന്മാരുടെ വീട് എളുപ്പത്തിൽ കണ്ടു പിടിക്കാമല്ലോ? ചിരിയുയർത്തി കമന്റുകൾ ചറപറ ഒഴുകുകയാണ്. കുളം മാത്രം കണ്ടു ശീലിച്ച താമരയ്ക്ക് പൂച്ചട്ടി സമ്മാനിച്ച വിപ്ലവ സിംഹം... ഇന്റർലോക്ക് പൊളിക്കാതെ കൊടിമരം നാട്ടിയ പ്രകൃതിസ്‌നേഹി തുടങ്ങിയ കമന്റുകളും സിമന്റ് ചട്ടിയിൽ ആയതുകൊണ്ട് എങ്ങോട്ടു വേണമെങ്കിലും എടുത്തോണ്ട് പോകാമല്ലോ തുടങ്ങിയ നിരവധി കമന്റുകളാണ് നിമിഷങ്ങൾക്കുള്ളിൽ സുരേന്ദ്രന്റെ പോസ്റ്റിൽ നിറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP