Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

1987-88ൽ ഡിജിറ്റൽ ക്യാമറ ഉപയോഗിച്ച് അദ്വാനിയുടെ ഫോട്ടോ എടുത്തു, ഇമെയിലിൽ അയച്ചു; 'എന്നിട്ട് അദ്വാനി അത് വാട്‌സ്ആപ്പ് വഴി മറ്റുള്ളവർക്ക് അയച്ചു കൊടുത്തിട്ട് പഞ്ചായത്ത് ഗ്രൗണ്ടുവഴി രണ്ടുറൗണ്ടി ഓടി'; ഒന്ന് പോടോ തള്ളിമറിക്കാതെ; 'കാർമേഘ' സിദ്ധാത്തിന് പിന്നാലെ ട്രോൾമഴയിൽ നനഞ്ഞ് മോദിയുടെ ക്യാമറയും ഇ-മെയിലും

1987-88ൽ ഡിജിറ്റൽ ക്യാമറ ഉപയോഗിച്ച് അദ്വാനിയുടെ ഫോട്ടോ എടുത്തു, ഇമെയിലിൽ അയച്ചു; 'എന്നിട്ട് അദ്വാനി അത് വാട്‌സ്ആപ്പ് വഴി മറ്റുള്ളവർക്ക് അയച്ചു കൊടുത്തിട്ട് പഞ്ചായത്ത് ഗ്രൗണ്ടുവഴി രണ്ടുറൗണ്ടി ഓടി'; ഒന്ന് പോടോ തള്ളിമറിക്കാതെ; 'കാർമേഘ' സിദ്ധാത്തിന് പിന്നാലെ ട്രോൾമഴയിൽ നനഞ്ഞ് മോദിയുടെ ക്യാമറയും ഇ-മെയിലും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: 'കാർമേഘങ്ങൾ റഡാറിനെ മറച്ച'തിനുപിന്നാലെ സാമൂഹികമാധ്യമങ്ങളിൽ ട്രോളുകളേറ്റുവാങ്ങി നരേന്ദ്ര മോദിയുടെ ഡിജിറ്റൽ ക്യാമറ, ഇ-മെയിൽ പരാമർശങ്ങൾ. 1987-ൽതന്നെ താൻ ഡിജിറ്റൽ ക്യാമറ ഉപയോഗിച്ച് എൽ.കെ. അദ്വാനിയുടെ കളർഫോട്ടോയെടുത്തുവെന്നും ഇ-മെയിൽ അയച്ചുവെന്നുമാണ് ടി.വി. ചാനലിനോട് മോദി പറഞ്ഞത്. പിന്നീട് ട്രോളന്മാർക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. തലവിലങ്ങും ട്രോൾ പേജുകളിൽ മോദി നിറഞ്ഞോടി. ഫേസ്‌ബുക്കിലും ട്വിറ്ററിലും ഇസ്റ്റഗ്രാമിലും ട്രോളുകൾ നിറഞ്ഞു.

ഇന്ത്യയിൽ ഡിജിറ്റൽ ക്യാമറയും ഇ-മെയിലും എത്തുന്നതിന് എത്രയോ മുമ്പുതന്നെ അവ ഉപയോഗിച്ചുവെന്ന മോദിയുടെ അവകാശവാദമാണ് ട്രോളുകൾ ക്ഷണിച്ചുവരുത്തിയത്. ഇന്ത്യയിൽ ഇ-മെയിൽ ലഭ്യമായത് 1995-മുതലാണെന്നാണ് സോഷ്യൽമീഡിയ ഒന്നടങ്കം പറയുന്നത്. ഇതോടെ മോദിക്കെതിരെ നിരവധി ട്രോളുകളും പരിഹാസ ട്വീറ്റുകളും പ്രത്യക്ഷപ്പെട്ടു. ഇ-മെയിൽ സൗകര്യം ആദ്യം ലഭ്യമായ പടിഞ്ഞാറൻ രാജ്യങ്ങളിൽ പോലും തിരഞ്ഞെടുക്കപ്പെട്ടവർക്ക് മാത്രമാണ് സേവനം ലഭിച്ചതെന്നും ഇന്ത്യയിൽ ഇ-മെയിൽ ലഭ്യമായത് 1995-ലാണെന്നും വിമർശകർ ഉറപ്പിച്ചു പറയുന്നു. മാത്രമല്ല ആദ്യ ഡിജിറ്റൽ ക്യാമറ വില്പനയ്ക്ക് എത്തിയത് 1990-ലാണെന്നും വിമർശകർ ചൂണ്ടിക്കാണിക്കുന്നു. ചിലരാകട്ടെ മോദിയുടെ അവകാശവാദത്തിനെതിരേ ഇ-മെയിലിൽ ആദ്യമായി അയച്ച ചിത്രം സഹിതമാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. 1992-ലാണ് ആദ്യമായി ഇ-മെയിൽ മുഖനേ ഒരു ചിത്രമയച്ചത്.

1995-ൽ മാത്രമാണ് ഇന്ത്യയിൽ ഇന്റർനെറ്റ് സർവീസ് വന്നതെന്നും പ്രധാനമന്ത്രി എങ്ങനെയാണ് 1988-ൽ ഇ-മെയിൽ അയച്ചതെന്നും കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ ട്വിറ്ററിൽ ചോദിച്ചു. 1988-ലെ മോദിയുടെ ഇ-മെയിൽ ഐ.ഡി. എന്തായിരുന്നുവെന്ന് ഊഹിക്കാനാകുമോ എന്നതായിരുന്നു കോൺഗ്രസ് നേതാവ് ദിവ്യ സ്പന്ദനയുടെ പരിഹാസം. തന്റെ ഊഹം [email protected] എന്നാണെന്നും അവർ കളിയാക്കി.

വികസിതമായ പാശ്ചാത്യരാജ്യങ്ങളിൽപ്പോലും അക്കാലത്ത് ഇ-മെയിൽ ഉണ്ടായിരുന്നത് അപൂർവം അക്കാദമിക് പണ്ഡിതർക്ക് മാത്രമായിരുന്നുവെന്ന് സാമ്പത്തികവിദഗ്ധയായ രൂപ സുബ്രഹ്മണ്യ ചൂണ്ടിക്കാട്ടുന്നു. 1995-ൽ ഔദ്യോഗികമായി ഇന്ത്യയിലെത്തുംമുമ്പ് മോദി എങ്ങനെയാണ് ഇ-മെയിൽ ഉപയോഗിച്ചതെന്നും അവർ അദ്ഭുതപ്പെട്ടു. ഡിജിറ്റൽ ക്യാമറകൾ ഇന്ത്യൻ മാർക്കറ്റിൽ എത്തിത്തുടങ്ങിയത് 1990-കളിലാണെന്ന് സാമൂഹികമാധ്യമങ്ങളിൽ പലരും ചൂണ്ടിക്കാട്ടി. അക്കാലത്തെ വിവിധ ചിത്രങ്ങൾ സഹിതമാണ് പലരും സാമൂഹികമാധ്യമങ്ങളിൽ വിവരങ്ങൾ പങ്കുവെച്ചത്. ഏതായാലും 'ബാലാകോട്ടെ കാർമേഘ'ത്തിൽ മോദിക്കെതിരേ തുടങ്ങിയ പരിഹാസമഴ ഡിജിറ്റൽ ക്യാമറയും നനച്ചുകൊണ്ട് തുടരുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP