Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സർ ഇരക്കൊപ്പം ആണെന്ന് പറയുന്നു..പ്രതിക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുമെന്ന് പറയുന്നു..ശെരിക്കും അപ്പോ ആർക്കൊപ്പമാണ്? അയ്യോ അത് ഒരു ബ്ലാക്ക് ഹ്യൂമർ ആയി കണ്ടാൽ മതി; സോഷ്യൽ മീഡിയയിൽ ലാലേട്ടനെ കണ്ടം വഴി ഓടിച്ച് ട്രോളർമാർ; ട്രോൾ പൊങ്കാല കണ്ട് അമ്പരന്ന് ലാൽ ഫാൻസും

സർ ഇരക്കൊപ്പം ആണെന്ന് പറയുന്നു..പ്രതിക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുമെന്ന് പറയുന്നു..ശെരിക്കും അപ്പോ ആർക്കൊപ്പമാണ്? അയ്യോ അത് ഒരു ബ്ലാക്ക് ഹ്യൂമർ ആയി കണ്ടാൽ മതി; സോഷ്യൽ മീഡിയയിൽ ലാലേട്ടനെ കണ്ടം വഴി ഓടിച്ച് ട്രോളർമാർ; ട്രോൾ പൊങ്കാല കണ്ട് അമ്പരന്ന് ലാൽ ഫാൻസും

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ചലച്ചിത്ര താരങ്ങളും മാധ്യമപ്രവർത്തകരും രണ്ടായി സഞ്ചരിക്കേണ്ടവരല്ലെന്നും, ഇരുകൂട്ടർക്കുമിടയിലെ മഞ്ഞുരുകണമെന്നുമുള്ള ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ടാണ് തിങ്കളാഴ്ച മോഹൻലാൽ കൊച്ചിയിൽ വാർത്താസമ്മേളനം നടത്തിയത്. എന്നാൽ, തങ്ങൾ ഇരയ്‌ക്കൊപ്പം തന്നെയാണെങ്കിലും ദിലീപ് കുറ്റവിമുക്തനായി തിരിച്ചെത്താൻ പ്രാർത്ഥിക്കുന്നുവെന്ന് മറുശ്വാസത്തിൽ പറഞ്ഞത് തിരിഞ്ഞുകൊത്തി.

അത് മാത്രമല്ല, അമ്മ മഴവില്ലിലെ ഡബ്ലുസിസിയെ കളിയാക്കുന്ന തരത്തിലുള്ള വിവാദ സ്‌കിറ്റ് വെറും ബ്ലാക്ക് ഹ്യൂമർ ആണെന്നും അത് തമാശയായി കണ്ടാൽ മതിയെന്നും നിസ്സാരവത്കരിച്ചു. ഏതായാലും ട്രോളുകൾ കൊണ്ട് പൊങ്കാല തീർത്തിരിക്കുകയാണ് വിമർശകർ. ആരാധകർക്കും തടുക്കാനാവുന്നില്ല ഈ ആക്രമണം.


ചെറിയചെറിയ തെറ്റിദ്ധാരണകളാണ് എല്ലാക്കാര്യത്തിലും ഉണ്ടായതെന്ന മട്ടിൽ വളരെ തന്ത്രപരമായാണ് സൂപ്പർതാരം കൊച്ചിയിൽ പത്രസമ്മേളനം നടത്തിയത്. ഇതോടെ വലിയൊരു മഞ്ഞുരുകലിലേക്ക് താരസംഘടനയിൽ കാര്യങ്ങൾ നീങ്ങുകയാണ്. ദിലീപിനെ തിരിച്ചെടുത്തു എന്ന വിഷയത്തിൽ തുടങ്ങിയ പ്രശ്‌നത്തെ ശരിക്കും ഇല്ലാതാക്കുന്നതായിരുന്നു ലാലിന്റെ പെർഫോമൻസ്. നടൻ താൻ സംഘടനയിലേക്ക് തിരിച്ചുവരുന്നില്ല എന്ന് വ്യക്തമാക്കിയതിനാൽ തന്നെ ദിലീപ് ഇപ്പോൾ സംഘടനയ്ക്ക് പുറത്താണെന്ന് പറഞ്ഞുകൊണ്ട് അങ്ങനെയൊരു പ്രശ്‌നമേയില്ലെന്നും സംഘടന ഇപ്പോഴും ആക്രമണം നേരിട്ട പെൺകുട്ടിക്ക് ഒപ്പമാണെന്നും പറഞ്ഞ് കാര്യങ്ങളെ വീണ്ടും പഴയ നിലയിലേക്ക് എത്തിക്കുന്നതായിരുന്നു ലാലിന്റെ തുറന്നുപറച്ചിൽ. എന്നാൽ ട്രോളർമാർക്ക് അതത്ര പിടിച്ചില്ല


വിവാദ സ്‌കിറ്റിനെ ഒരു ബ്ലാക് ഹ്യൂമറായി കണ്ടാൽ മതി. അത് സ്ത്രീകള് തന്നെ ഉണ്ടാക്കിയതാണ്. ആരെയും അവഹേളിക്കൻ ഉണ്ടാക്കിയ സ്‌കിറ്റ് അല്ല.


. ലീഗലായി ദിലീപിനെ അമ്മ പുറത്താക്കിയിട്ടില്ല.അദ്ദേഹത്തിന് ഒരു കത്തയക്കുകയോ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. ആർക്കും അറിയാത്ത കാര്യത്തെ കുറിച്ച് എങ്ങനെ സംസാരിക്കും. കോടതിയിൽ നിൽക്കുന്ന ഒരു കാര്യമല്ലേ.. അങ്ങനെ സംഭവിക്കരുതേ എന്ന് പ്രാർത്ഥിക്കാനല്ലേ നമുക്ക് കഴിയൂ. രണ്ടു പേരും അമ്മ അംഗങ്ങളാണ്. ആ കുട്ടിക്ക് ഒപ്പമാണ് ഞങ്ങൾ. ദിലീപ് നിയമപരമായും സാങ്കേതികമായും പുറത്താണ്. അങ്ങനെയാണ് അദ്ദേഹം കത്തു നൽകിയത്. തുടർന്ന് എന്തുചെയ്യണമെന്ന ഞങ്ങൾ ആലോചിക്കും.

ഒരുപാട് സംഘർഷങ്ങൾക്ക് ശേഷമാണ് ഞങ്ങളന്ന് ദിലീപിനെ പുറത്താക്കിയത്. യോഗം തീരുന്നതിന് മുൻപ് ഊർമ്മിള മാത്രമായി ഉന്നയിച്ചു എന്ന വാർത്ത തെറ്റാണ്. അജണ്ടയിലുണ്ടായിരുന്ന വിഷയം ഊർമ്മിള നേരത്തെ ഉന്നയിച്ചു എന്നേയുള്ളു. അവിടുത്തെ ചർച്ച പലപ്പോഴും ഹ്യൂമറായാണ് ഞങ്ങൾ കൊണ്ടുപോകാറുള്ളത്. സത്രീകൾക്ക് ധൈര്യമായി വന്ന് നിന്ന് സംസാരിക്കാം അമ്മയിൽ പുരുഷേധാവിത്വം ഒന്നും ഇല്ല. അമ്മയെ പോലൊരു സഘടന ഇന്ത്യയിലുണ്ടാകില്ല.

ദിലീപ് വരുന്നില്ല എന്ന് പറഞ്ഞാലെന്ത് ചെയ്യും. അദ്ദേഹം വരുന്നില്ല എന്ന് പറഞ്ഞാൽ അദ്ദേഹത്തെ വേണ്ട എന്നാണ് സംഘടനയുടെ തീരുമാനം. അദ്ദേഹം തെറ്റുകാരനല്ല എന്ന് വന്നാൽ സ്വീകരിക്കാൻ തയ്യാറാണ്. കേസ് കഴിഞ്ഞതിന് ശേഷമേ തിരിച്ചെടുക്കൽ തീരുമാനമുള്ളൂ. തെറ്റുകാർ ശിക്ഷിക്കപ്പെടണമെന്നാണ് നിലപാട്. - ലാൽ നിലപാട് വ്യക്തമാക്കി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP