Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

തെരഞ്ഞെടുപ്പിൽ ജയിക്കണോ, രാഹുലിന്റെ എതിരാളിയാകുക; പഞ്ചാബിൽ കാലുകുത്താതിരുന്നതിന് അമരീന്ദർ സിങ് നന്ദി അറിയിച്ചത് പൂച്ചെണ്ടുകൾ അയച്ചുകൊടുത്ത്; എന്നെ തോൽപ്പിച്ചത് മോദിയല്ല രാഹുലെന്ന് അഖിലേഷും; തെരഞ്ഞെടുപ്പു പരാജയങ്ങൾക്കു പിന്നാലെ രാഹുലിനു ട്രോൾമഴ

തെരഞ്ഞെടുപ്പിൽ ജയിക്കണോ, രാഹുലിന്റെ എതിരാളിയാകുക; പഞ്ചാബിൽ കാലുകുത്താതിരുന്നതിന് അമരീന്ദർ സിങ് നന്ദി അറിയിച്ചത് പൂച്ചെണ്ടുകൾ അയച്ചുകൊടുത്ത്; എന്നെ തോൽപ്പിച്ചത് മോദിയല്ല രാഹുലെന്ന് അഖിലേഷും; തെരഞ്ഞെടുപ്പു പരാജയങ്ങൾക്കു പിന്നാലെ രാഹുലിനു ട്രോൾമഴ

ന്യൂഡൽഹി: ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തോറ്റമ്പിയതിനു പിന്നാലെ കോൺഗ്രസ് ഉപാധ്യൻ രാഹുൽ ഗാന്ധിക്കെതിരേ സോഷ്യൽ മീഡിയയിൽ ട്രോൾ പ്രവാഹം. ട്വിറ്ററിൽ രാഹുലിന് പരാജയത്തിന്റെ കിരീടമാണ് ചൂടിച്ചിരിക്കുന്നത്.

ആരോണോ രാഹുലിന്റെ എതിരാളികളാവുക അവർ ചരിത്രവിജയം നേടുമെന്ന പ്രവണത ഈ തെരഞ്ഞെടുപ്പിലും തെളിയിക്കപ്പെട്ടതായി ട്രോളന്മാർ ചൂണ്ടിക്കാട്ടുന്നു. ഉത്തർപ്രദേശിൽ 15 വർഷത്തിനുശേഷം ബിജെപിയെ അധികാരത്തിലേറാൻ ശരിക്കും സഹായിച്ചത് രാഹുലാണത്രേ. മുഖ്യമന്ത്രി അഖിലേഷിന്റെ നേതൃത്വത്തിലുള്ള എസ്‌പിക്ക് അധികാരം നഷ്ടപ്പെടാനും കാരണമായത് രാഹുമായുള്ള ചങ്ങാത്തണമാണെന്നും ചിലർ പരിഹസിക്കുന്നു.

പ്രുഖ രാഷ്ട്രീയ നിരീക്ഷകൻ രാമചന്ദ്ര ഗുഗയുടേത് അടക്കമുള്ള ട്വീറ്റുകളാണ് രാഹുലിനെതിരേ ഉണ്ടായത്. രാഹുൽ രാഷ്ട്രീയത്തിൽനിന്ന് രാജിവയ്ക്കണമെന്ന് താൻ കഴിഞ്ഞ സെപ്റ്റംബറിൽ തന്നെ പറഞ്ഞിരുന്നുവെന്നാണ് രാമചന്ദ്ര ഗുഹ ട്വീറ്റ് ചെയ്തത്.

പഞ്ചാബിൽ കോൺഗ്രസ് അധികാരം തിരിച്ചുപിടിച്ചെങ്കിലും ഇതിൽ രാഹുൽ ഗാന്ധിക്ക് ക്രെഡിറ്റില്ലെന്ന് മറ്റു ചിലരും ചൂണ്ടിക്കാട്ടി. രാഹുൽ പഞ്ചാബിൽ തെരഞ്ഞെടുപ്പു പ്രചാരണത്തിന് ഇരുന്നതിൽ നന്ദി രേഖപ്പെടുത്തി കോൺഗ്രസ് നേതാവ് ക്യാപ്റ്റൻ അമരീന്ദർ സിങ് പൂച്ചെണ്ടുകൾ അയച്ചുവെന്ന് മറ്റു ചിലരും പരിഹസിക്കുന്നു.

എന്നെ തോല്പിച്ചത് മോദിയല്ല, രാഹുലാണെന്ന് യുപി മുഖ്യമന്ത്രി അഖിലേഷ് പറയുന്നതായുള്ള ട്രോളും ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP