Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇത് അച്ഛന്റേയും അമ്മയുടേയും കല്യാണ ഫോട്ടോ! തമ്പാനൂരിലെ മുത്തച്ഛന്റെ തറവാട്; ചിറ്റപ്പന്റെ ഇരട്ടപെറ്റ മക്കളും നാട് വിട്ടുപോയ ഉണ്ണിയും പിന്നെ ഗ്യാസിന്റെ അസുഖമുള്ള മുത്തച്ഛനും ഫാമിലി ഡോക്ടറും; ഓസ്‌ട്രേലിയയിൽ പഠിക്കുന്ന അമ്മാവന്റെ സുന്ദരിയായ മകളുടെ അവൾ അറിയാതെ എടുത്ത ഫോട്ടോയും ഒപ്പം ബാഹുബലിയും കട്ടപ്പയും പിന്നെ കാലകേയനും; വിവിധതരം കെഎസ്ആർടിസി ബസ്സുകളും ആസ്ഥാനവും ട്രോളന്മാരുടെ ഭാവനയിൽ

ഇത് അച്ഛന്റേയും അമ്മയുടേയും കല്യാണ ഫോട്ടോ! തമ്പാനൂരിലെ മുത്തച്ഛന്റെ തറവാട്; ചിറ്റപ്പന്റെ ഇരട്ടപെറ്റ മക്കളും നാട് വിട്ടുപോയ ഉണ്ണിയും പിന്നെ ഗ്യാസിന്റെ അസുഖമുള്ള മുത്തച്ഛനും ഫാമിലി ഡോക്ടറും; ഓസ്‌ട്രേലിയയിൽ പഠിക്കുന്ന അമ്മാവന്റെ സുന്ദരിയായ മകളുടെ അവൾ അറിയാതെ എടുത്ത ഫോട്ടോയും ഒപ്പം ബാഹുബലിയും കട്ടപ്പയും പിന്നെ കാലകേയനും; വിവിധതരം കെഎസ്ആർടിസി ബസ്സുകളും ആസ്ഥാനവും ട്രോളന്മാരുടെ ഭാവനയിൽ

മറുനാടൻ മലയാളി ഡസ്‌ക്‌

തിരുവനന്തപുരം: ടോമിൻ ജെ തച്ചങ്കരി എംഡിയായി ചുമതലയേറ്റെടുത്ത ശേഷം കെഎസ്ആർടിസിയെ കുറിച്ച വരുന്നതെല്ലാം പ്രതീക്ഷ നൽകുന്നതും പുതിയ പരീക്ഷണങ്ങളെ കുറിച്ചും ഉള്ളവയാണ്. വിവധ തരം പുതിയ ബസ്സുകൾ വാടകയ്‌ക്കെടുത്ത് ഓടിച്ചും മറ്റും ഒക്കെ ലാഭത്തിലാക്കാനുള്ള ശ്രമങ്ങൾ കൊണ്ട് പിടിച്ച് നടക്കുകയാണ്. പുതിയ തരം ബസ്സുകൾ കൂടി കെഎസ്ആർടിസി തറവാട്ടിലെത്തിയതോടെ കെഎസ്ആർടിസി ആസ്ഥാനമന്ദിരത്തേയും വിവിധ തരം ബസ്സുകളേയും ഒരു വലിയ തറവാടിന്റെ ഭാഗമാക്കി മാറ്റിയിരിക്കുകയാണ് ട്രോളന്മാർ.

ആസ്ഥാന മന്ദിരത്തെ തറവാടായും വിവിധ മോഡൽ ബസ്സുകളെ ബന്ധുക്കളായും ചിത്രീകരിച്ചാണ് ട്രോളൻനമാരുടെ പരീക്ഷണം.മുത്തച്ഛനും മുത്തശ്ശിയും അമ്മാവനും അമ്മാവന്റെ മക്കളും ഫാമിലി ഡോക്ടറും, അമ്മാവന്റെ സുന്ദരിയായ മകളും ഒക്കെയായി വിവിധ മോഡൽ ബസ്സുകൾ സ്ഥാനം പിടിച്ചിട്ടുണ്ട്.ഡബിൾ ഡെക്കറിനെ ചിറ്റപ്പന്റെ ഇരട്ടക്കുട്ടികളായും ലേഡീസ് ബസിനെ പെണ്ണുങ്ങൾക്ക് മാത്രം ലിഫ്റ്റ് കൊടുക്കുന്ന പൂവാലനായും. പുക തുപ്പി പ്രദേശത്തുകൂടി കടന്നു വരുന്ന പഴയ മോഡൽ ബസ്സിനെ ഗ്യാസുള്ള മുത്തശ്ശനായും ചിത്രീകരിച്ചിട്ടുണ്ട്.

കെഎസ്ആർടിസിയുടെ ആദ്യകാലം മുതലുള്ള വിവിധ മോഡൽ ബസ്സുകളെയാണ് ഈ വിശാലമായ കുടുംബത്തിന്റെ ഭാഗമാക്കി മാറ്റിയിരിക്കുന്നത്. അച്ഛന്റേയും അമ്മയുടേയും കല്യാണ ഫോട്ടോ വരെ ട്രാളായി ഉപയോഗിച്ചിട്ടുണ്ട്. കെഎസ്ആർടിസിക്കൊപ്പം ഓടുന്ന കർണ്ണാടക ബസിനെ കാലകേയനായിട്ടാണ് കാസസ്റ്റ് ചെയ്തിരിക്കുന്നത്.

രസകരമായ ട്രോളുകൾ കാണാം

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP