Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനോ വാഹനം തടയാനോ ഒന്നും കഴിഞ്ഞില്ലെങ്കിലും വീരവാദവുമായി ബിജെപിയുടെ വീഡിയോ; വ്യാജ അവകാശവാദത്തെ അടപടലം ട്രോളി സോഷ്യൽ മീഡിയ; സംഭവം കണ്ണുചിമ്മിയതിനാൽ മിസ് ആയോ എന്ന് ഒമർ അബ്ദുല്ല; മലയാള ട്രോളുകളിൽ ഇത്രയും പ്രശസ്തി കിട്ടിയ ഒന്ന് ഉണ്ടാകില്ലെന്നാണ് എഴുത്തുകാരൻ എൻഎസ് മാധവൻ; ദേശീയ തലത്തിലും ട്രോൾ ആയതൊടെ വീഡിയോ പിൻവലിച്ച് ബിജെപി

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനോ വാഹനം തടയാനോ ഒന്നും കഴിഞ്ഞില്ലെങ്കിലും വീരവാദവുമായി ബിജെപിയുടെ വീഡിയോ; വ്യാജ അവകാശവാദത്തെ അടപടലം ട്രോളി സോഷ്യൽ മീഡിയ; സംഭവം കണ്ണുചിമ്മിയതിനാൽ മിസ് ആയോ എന്ന് ഒമർ അബ്ദുല്ല; മലയാള ട്രോളുകളിൽ ഇത്രയും പ്രശസ്തി കിട്ടിയ ഒന്ന് ഉണ്ടാകില്ലെന്നാണ് എഴുത്തുകാരൻ എൻഎസ് മാധവൻ; ദേശീയ തലത്തിലും ട്രോൾ ആയതൊടെ വീഡിയോ പിൻവലിച്ച് ബിജെപി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ചെങ്ങന്നൂരിൽ മുഖ്യമന്ത്രിയുടെ വാഹനത്തിന് കരിങ്കൊടി കാണിച്ചെന്ന ബിജെപിയുടെ അവകാശവാദം ട്രോളായി മാറുന്നു.കരിങ്കൊടി കാണിക്കാനോ വാഹനം തടയാനോ ഒന്നും കഴിഞ്ഞില്ലെങ്കിലും ബിജെപി കേരളം പേജിൽ മുഖ്യമന്ത്രിയെ രണ്ടുപേർ കരിങ്കോടി കാണിച്ചു എന്നുപറഞ്ഞുകൊണ്ട് വീഡിയോ പ്രചരിപ്പിക്കുകയായിരുന്നു. കൊടിയുമായി ഇവർ എത്തിയപ്പോഴേക്കും മുഖ്യമന്ത്രിയും മറ്റ് വാഹനങ്ങളും പോയിക്കഴിഞ്ഞിരുന്നു. എന്നാൽ രണ്ട് പ്രവർത്തകർ കരിങ്കൊടി കാട്ടിയെന്ന അവകാശവാദമായിരുന്നു ബിജെപി ഉയർത്തിയത്.ബിജെപിയുടെ ഒഫീഷ്യൽപേജിലടക്കം ഷെയർ ചെയ്ത ഈ വീഡിയോ അൽപ്പം കഴിഞ്ഞതോടെ ട്രോൾ ആയിമാറി.

എവിടെയാണ് മുഖ്യമന്ത്രിക്ക് കരിക്കൊടികാണിക്കുന്നതെന്ന് ചോദിച്ച് നിരവധിപേരാണ് ദേശീയ തലത്തിലടക്കം വീഡിയോ ഷെയർ ചെയ്തത്.സംഭവം കണ്ണുചിമ്മിയതിനാൽ മിസ് ആയോ എന്നായിരുന്നു മുൻ കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ ട്വീറ്റ്. മലയാള ട്രോളുകളിൽ ഇത്രയും പ്രശസ്തി കിട്ടിയ ഒന്ന് ഉണ്ടാകില്ലെന്നാണ് എഴുത്തുകാരൻ എൻഎസ് മാധവൻ ട്രോൾ ചെയ്തത്.ഇതോടെ വീഡിയോ ബിജെപി പിൻവലിക്കുകയായിരുന്നു.

പ്രളയത്തിലകപ്പെട്ടവർക്കായി സഹകരണ മേഖലയുടെ സഹായത്തോടെ 2000 വീടുകൾ നിർമ്മിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് മുളക്കുഴിയിൽ വെച്ച് യുവമോർച്ച പ്രവർത്തകർ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചത്. ചെങ്ങന്നൂരിൽ എൻജിനീയറിങ് കോളേജിലായിരുന്നു മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടി. കെ.സുരേന്ദ്രന്റെ അറസ്റ്റിനെതിരെയായിരുന്നു ബിജെപി പ്രതിഷേധം. പിന്നീട് പ്രവർത്തകരെ പൊലീസ് അറസ്ററ് ചെയ്യുകയും ചെയ്തിരുന്നു.

ഈ പ്രതിഷേധത്തിന്റെ വീഡിയോ ദൃശ്യങ്ങൾ എന്ന പേരിൽ ബിജെപിയുടെ ഫേസ്‌ബുക്ക്, ട്വിറ്റർ അക്കൗണ്ടുകളിലൂടെയാണ് ഒരു വീഡിയോ പുറത്തുവിട്ടത്. ചെങ്ങന്നൂരിൽ ബിജെപി പ്രവർത്തകർ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിക്കുന്നു എന്ന അടിക്കുറിപ്പോടെയായിരുന്നു വീഡിയോ. വിജനമായ റോഡിലൂടെ രണ്ടു പേർ നടന്നു പോകുന്നത് വീഡിയോയിൽ കാണാം. സമീപത്തെ മറ്റൊരു റോഡിലൂടെ അതിവേഗം കടന്നു പോകുന്ന കാറുകളുടെ നേർക്ക് കൈ ഉയർത്തിവീശി ഈ രണ്ടു പേരും ഓടുന്നതും വീഡിയോയിൽ കാണാം. എന്നാൽ ഒരു പ്രതിഷേധം എന്നു തോന്നിക്കുന്ന ഒന്നും ദൃശ്യങ്ങളിലില്ല താനും. ഇതാണ് വ്യാപകമായ പരിഹാസത്തിന് ഇടയാക്കിയത്.

മലയാളികൾക്കിടയിൽ ഇത് കാര്യമായി പരിഹസിക്കപ്പെട്ടില്ലെങ്കിലും കേരളത്തിനു പുറത്ത് ഇത് ബിജെപ്പിക്കെതിരെ കടുത്ത ട്രോളുകൾക്ക് വഴിവെച്ചു. ബിജെപിയെ ട്രോളിക്കൊണ്ടും രൂക്ഷമായി പരിഹസിച്ചുകൊണ്ടും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള അടക്കം നിരവധി പേരാണ് ട്വിറ്ററിലൂടെ രംഗത്തെത്തിയത്. വീഡിയോയിലുള്ള രണ്ടു പേരെ ചൂണ്ടിക്കാട്ടി, കേരളത്തിൽ ബിജെപിക്ക് രണ്ടു വോട്ടുകൾ ഉറപ്പായി എന്നാണ് ഒരാൾ പരിഹസിച്ചത്. ഈ വീഡിയോ പോസ്റ്റ് ചെയ്തത് കാര്യമായിട്ടാണെങ്കിൽ നിങ്ങൾക്കെന്തോ ഗുരുതരമായ പ്രശ്നമുണ്ടെന്ന് മറ്റൊരാൾ ട്വിറ്ററിൽ കുറിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP