Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

'ദീപം കത്തിച്ച് കഴിഞ്ഞ് ആദ്യത്തെ ഒമ്പത് മിനിറ്റാണ് ഈ രജോ കണങ്ങൾ ഏറ്റവും ഊർജ്ജസ്വലതയോടെ അന്തരീക്ഷ ശുദ്ധീകരണം സാദ്ധ്യമാക്കുന്നത്; ഇപ്പോൾ മനസ്സിലായോ ഒമ്പത് മിനിറ്റ് ദീപം കത്തിക്കാൻ മോദിജി പറഞ്ഞതിന് പിന്നിലെ ശാസ്ത്രം'; ദീപം കത്തിക്കലിന്റെ ട്രോൾ പോസ്റ്റ് ഷെയർ ചെയ്ത് അപഹാസ്യരായി ജനം ടീവി അവതാരകൻ അനിൽ നമ്പ്യാർ അടക്കമുള്ളവർ; സംഘപരിവാറുകാർക്ക് ട്രോൾ എന്താണ് ഒറിജിനൽ എന്താണെന്ന് അറിയില്ലെന്ന് പരിഹസിച്ച് സോഷ്യൽ മീഡിയയും

'ദീപം കത്തിച്ച് കഴിഞ്ഞ് ആദ്യത്തെ ഒമ്പത് മിനിറ്റാണ് ഈ രജോ കണങ്ങൾ ഏറ്റവും ഊർജ്ജസ്വലതയോടെ അന്തരീക്ഷ ശുദ്ധീകരണം സാദ്ധ്യമാക്കുന്നത്; ഇപ്പോൾ മനസ്സിലായോ ഒമ്പത് മിനിറ്റ് ദീപം കത്തിക്കാൻ മോദിജി പറഞ്ഞതിന് പിന്നിലെ ശാസ്ത്രം'; ദീപം കത്തിക്കലിന്റെ ട്രോൾ പോസ്റ്റ് ഷെയർ ചെയ്ത് അപഹാസ്യരായി ജനം ടീവി അവതാരകൻ അനിൽ നമ്പ്യാർ അടക്കമുള്ളവർ; സംഘപരിവാറുകാർക്ക് ട്രോൾ എന്താണ് ഒറിജിനൽ എന്താണെന്ന് അറിയില്ലെന്ന് പരിഹസിച്ച് സോഷ്യൽ മീഡിയയും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാന പ്രകാരം നടക്കുന്ന ദീപം കത്തിക്കലിലെ പരിഹസിച്ച് എഴുതിയ ട്രോൾ പോസ്റ്റ് ശരിയാണെന്ന് കരുതി ഷെയർ ചെയ്ത് ജനം ടി വി അവതാരകൻ അനിൽ നമ്പ്യാർ അടക്കമുള്ളവർ പുലിവാല് പടിച്ചു. വിളക്കുകത്തിക്കൽ അന്തരീക്ഷത്തെ അണുവിമുക്തമാക്കുമെന്നൊക്കെ തട്ടിവിട്ട് ഒപ്പം ചില ശ്ളോകങ്ങളും എടുത്തിട്ട് മുകേഷ് കുമാർ എന്ന സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റ് ്ഉണ്ടാക്കിയ ട്രോൾ പോസ്റ്റാണ് ഒറിജിനൽ ആണെന്നുകരുതി ചിലർ വൈറലാക്കിയത്. 'ചൈത്രമാസത്തിലെ ദ്വാദശിയിൽ നിന്നും ത്രയോദശിയിലേക്ക് കടക്കുന്ന സമയമാണ് ഈ ഏപ്രിൽ അഞ്ചാം തീയതി രാത്രി ഒമ്പത് മണി. ദേവസംഗമ വേളയായി ഇത് കണക്കാക്കപ്പെടുന്നു (പ്രശസ്തമായ ആറാട്ടുപുഴ പൂരം ഇതേ സമയത്താണ് എന്നത് പ്രത്യേകം ഓർക്കുക).

ഈ സമയത്ത് വിളക്ക് കത്തിച്ച് പ്രാർത്ഥിക്കുന്നത് സകല രോഗപീഡകൾക്കും പരിഹാരമാകുമെന്ന് ഋഷിമാർ ആയിരം വർഷങ്ങൾക്കു മുമ്പേ പറഞ്ഞിട്ടുണ്ട്.'- എന്നൊക്കെയാണ് മുകേഷ് പോസ്റ്റിൽ തട്ടിവിടുന്നത്. വാട്ട്സാപ്പ് കേശവൻ മാമന്മാരുടെ ജോലി ലഘൂകരിക്കാനായി തയ്യാറാക്കിയ കുറിപ്പാണ് ഇത് എന്ന് മുകേഷ് തുടക്കത്തിൽ പറഞ്ഞത് പലരും ശ്രദ്ധിച്ചില്ല..ഇത് ട്രോൾ ആണെന്ന് അറിയാതെയാണ് ജനം ടീവിയെ അവതാരകൻ അനിൽ നമ്പ്യാർ അടക്കമുള്ള നിരവധിപേർ ഷെയർ ചെയ്തിരിക്കുന്നുത്. സംഭവം വിവാദമായതോടെ അനിൽ പോസ്്റ്റ് ഡിലീറ്റ് ചെയ്തെങ്കിലും സ്‌ക്രീൻ ഷോട്ടുമായി എത്തി ട്രോളന്മാർ പൊങ്കാലയിടുകയാണ്.

മാധ്യമ പ്രവർത്തകനും സോഷ്യൽ മീഡിയ ആക്റ്റീവിസ്്റ്റുമായ ബഷീർ വള്ളിക്കുന്ന് ഇക്കാര്യം വ്യക്തമാക്കിയിട്ട പോസ്റ്റിൽ ഇങ്ങനെ പറയുന്നു.'സംഘികളെ ട്രോളുമ്പോൾ വളരെ ശ്രദ്ധിച്ചു ട്രോളണമെന്ന് ഞാൻ പറയാറുണ്ട്. കാരണം ട്രോളെന്താണ് ഒറിജിനലെന്താണ് എന്നൊന്നും തിരിച്ചറിയാനുള്ള മിനിമം ബുദ്ധിയില്ലാത്തവാന്മാരാണ് അവന്മാർ.. ജനം ടി വി യിലെ സ്റ്റാർ അവതാരകന്റെ അവസ്ഥയാണിത്. അപ്പോൾ ഒരു സാധാരണ സംഘിയുടെ അവസ്ഥയെന്തായിരിക്കും.. നിങ്ങള് പറ..'- എന്നുപറഞ്ഞാണ് ബഷീർ തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

മുകേഷ് കുമാറിന്റെ ട്രോൾ പോസ്റ്റ് ഇങ്ങനെയാണ്:

വാട്ട്സാപ്പ് കേശവൻ മാമന്മാരുടെ ജോലി ലഘൂകരിക്കാനായി തയ്യാറാക്കിയ കുറിപ്പാണ് താഴെ...കോപ്പി ലെഫ്റ്റാണ്. ആർക്കും ഉപയോഗിക്കാം. ബഹുജനഹിതായ..ബഹുജനസുഖായ..

'ചൈത്രമാസത്തിലെ ദ്വാദശിയിൽ നിന്നും ത്രയോദശിയിലേക്ക് കടക്കുന്ന സമയമാണ് ഈ ഏപ്രിൽ അഞ്ചാം തീയതി രാത്രി ഒമ്പത് മണി. ദേവസംഗമ വേളയായി ഇത് കണക്കാക്കപ്പെടുന്നു (പ്രശസ്തമായ ആറാട്ടുപുഴ പൂരം ഇതേ സമയത്താണ് എന്നത് പ്രത്യേകം ഓർക്കുക). ഈ സമയത്ത് വിളക്ക് കത്തിച്ച് പ്രാർത്ഥിക്കുന്നത് സകല രോഗപീഡകൾക്കും പരിഹാരമാകുമെന്ന് ഋഷിമാർ ആയിരം വർഷങ്ങൾക്കു മുമ്പേ പറഞ്ഞിട്ടുണ്ട്. വിളക്ക് കത്തിക്കുന്നതോടൊപ്പം ഈ ശ്ലോകവും ഒമ്പത് വട്ടം ഉരുവിടണം.
'സന്താപനാശകരായ നമോ നമഃ
അന്ധകാരാന്തകരായ നമോ നമഃ
ചിന്താമണേ! ചിദാനന്തായതേ നമഃ'

വിളക്ക് കത്തിക്കുമ്പോൾ ചലന സ്വഭാവമുള്ള ജ്വാലയിൽ നിന്ന് വമിക്കുന്ന രജോ കണങ്ങൾ അന്തരീക്ഷത്തിലെ നിർഗുണ ക്രിയാലഹരിയെ സഗുണ ക്രിയാലഹരിയാക്കി പരിവർത്തനം ചെയ്യുന്നു. കോടിക്കണക്കിന് ആളുകൾ ഒരേ സമയത്ത് വിളക്ക് കത്തിക്കുമ്പോൾ സൃഷ്ടിക്കപ്പെടുന്ന അസംഖ്യം രജോ കണങ്ങൾ അന്തരീക്ഷത്തെ മൊത്തത്തിൽ ശുദ്ധീകരിക്കുകയും അണുവിമുക്തമാക്കുകയും ചെയ്യുന്നു. ദീപം കത്തിച്ച് കഴിഞ്ഞ് ആദ്യത്തെ ഒമ്പത് മിനിറ്റാണ് ഈ രജോ കണങ്ങൾ ഏറ്റവും ഊർജ്ജസ്വലതയോടെ അന്തരീക്ഷ ശുദ്ധീകരണം സാദ്ധ്യമാക്കുന്നത്. ഇപ്പോൾ മനസ്സിലായോ ഒമ്പത് മിനിറ്റ് ദീപം കത്തിക്കാൻ പറഞ്ഞതിന് പിന്നിലെ ശാസ്ത്രം? വെറുതേ ഒരു കാര്യം ചെയ്യാൻ നമ്മുടെ മോദിജി ആവശ്യപ്പെടുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ?'.

ബഷീർ വള്ളിക്കുന്നിന്റെ പോസ്റ്റ് ഇങ്ങനെയാണ്:

ചിരിച്ച് ചിരിച്ച് പണ്ടാരമടങ്ങി..

ഞാൻ പലരോടും പറയാറുണ്ട്,
സംഘികളെ ട്രോളുമ്പോൾ വളരെ ശ്രദ്ധിച്ചു ട്രോളണമെന്ന്..

കാരണം ട്രോളെന്താണ് ഒറിജിനലെന്താണ് എന്നൊന്നും തിരിച്ചറിയാനുള്ള മിനിമം ബുദ്ധിയില്ലാത്തവാന്മാരാണ് അവന്മാർ..

അതാണ് മുകേഷ് കുമാറിന് പറ്റിയ തെറ്റ്..
ഒമ്പത് മണിക്കുള്ള ഒമ്പത് മിനുട്ട് വിളക്ക് കത്തിക്കലിനെക്കുറിച്ച് മുകേഷ് ഒന്നാന്തരം ഒരു ട്രോളെഴുതി, പക്ഷേ മുകളിൽ ഇത് ട്രോളാണ് എന്ന് എഴുതാൻ വിട്ടു..

അത് കറങ്ങിത്തിരിഞ്ഞു ജനം ടി വി യിലെ പോൾ ഹെയ്‌ലിയുടെ അടുത്തെത്തി..

പുള്ളി അതൊന്ന് മിനുക്കിയെടുത്ത് ഉടനെ ഷെയർ ചെയ്തു, കൂടെ ഒരു കിടിലൻ ചോദ്യവും..

'ഇപ്പോൾ മനസ്സിലായോ, ഒമ്പത് മിനുട്ട് ദീപം കത്തിക്കാൻ പറഞ്ഞതിന് പിന്നിലെ ശാസ്ത്രം..
വെറുതേ ഒരു കാര്യം ചെയ്യാൻ മോദിജി ആവശ്യപ്പെടുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ?'

ഹ.ഹ..
ജനം ടി വി യിലെ സ്റ്റാർ അവതാരകനാണ്..
അവന്റെ അവസ്ഥയാണിത്..

അപ്പോൾ ഒരു സാധാരണ സംഘിയുടെ അവസ്ഥയെന്തായിരിക്കും.. നിങ്ങള് പറ..

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP